Latest Updates
-
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
സ്വപ്ന സാക്ഷാത്കാരം ഇന്ന് ഈ രാശിക്കാർക്ക്
ഓരോ ദിവസത്തേയും രാശിഫലം അറിയുന്നതിന് വേണ്ടി കാത്തിരിക്കുകയാണോ? എന്നാൽ അതിനെക്കുറിച്ച് അറിയുന്നതിനും രാശിഫലത്തിലെ പ്രത്യേകതകളെക്കുറിച്ച് മനസ്സിലാക്കുന്നതിനും ഇനി പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കാവുന്നതാണ്.

നിങ്ങളുടെ ഇന്ന് എന്താണ് സൂര്യ രാശി നിങ്ങൾക്ക് കാത്തി വെച്ചിരിക്കുന്നത് എന്ന് നമുക്ക് മനസ്സിലാക്കാവുന്നതാണ്. ഇത് നിങ്ങളുടെ ഇന്ന് എന്തൊക്കെ നേട്ടങ്ങളും കോട്ടങ്ങളും നൽകുന്നുണ്ട് എന്ന് നോക്കാം.

മേടം രാശി
മേടം രാശിക്കാർക്ക് സാമ്പത്തിക കാര്യങ്ങൾ അൽപം പ്രതിസന്ധികൾ ഉണ്ടാക്കുന്നുണ്ട്. എന്നാൽ കടം കൊടുത്ത പണം തിരികെകിട്ടും എന്ന കാര്യത്തിൽ സംശയം വേണ്ട. മറ്റുള്ളവരുടെ കാര്യങ്ങളിൽ ഇട പെടാതിരിക്കാൻ ശ്രദ്ധിക്കണം. പങ്കാളിത്തമുള്ള കാര്യങ്ങളിൽ നിക്ഷേപിക്കാതിരിക്കാൻ ശ്രദ്ധിക്കണം.

ഇടവം രാശി
യാത്രക്ക് വളരെയധികം സാധ്യതകൾ ഉണ്ട്. മികച്ച പിന്തുണ സഹപ്രവർത്തകരിൽ നിന്ന് ലഭിക്കുന്നുണ്ട്. ബന്ധുക്കളുമായി തർക്കങ്ങൾ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. പല കാര്യങ്ങളിലും ആത്മവിശ്വാസത്തോടെ നമുക്ക് കാര്യങ്ങൾ ചെയ്യാവുന്നതാണ്. സാമ്പത്തിക നേട്ടങ്ങൾക്കുള്ള സാധ്യതയുണ്ട്.

മിഥുനം രാശി
മിഥുനം രാശിക്കാർക്ക് ഇന്നത്തെ ദിവസം സഹപ്രവര്‍ത്തകരിൽ നിന്ന് മികച്ച പിന്തുണ ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. ഏറെ നാളായി ആഗ്രഹിച്ച പല കാര്യങ്ങളും പ്രാവർത്തികമാക്കുന്നതിനുള്ള സാധ്യതയുണ്ട്. തെറ്റിദ്ധാരണകൾ വലക്കുന്ന ദിവസമായിരിക്കും നിങ്ങളുടെ ഇന്ന്. സാമ്പത്തിക നില അനുകൂലമായിരിക്കുന്നുണ്ട്.

കർക്കിടകം രാശി
കർക്കിടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ആരോഗ്യം തൃപ്തികരമായിരിക്കും. വ്യാവസായിക നേട്ടങ്ങൾക്കായി സമീപിക്കുന്നവരെ അവഗണിച്ചില്ലെങ്കിൽ അത് നിങ്ങളുടെ ആരോഗ്യത്തിന് വില്ലനായി മാറുന്നുണ്ട്. പങ്കാളിയിൽ നിന്ന് പ്രത്യേക പരിഗണന ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്.

ചിങ്ങം രാശി
ചിങ്ങം രാശിക്കാർക്ക് ഇന്നത്തെ ദിവസം ദീർഘനാളായി നിലനിൽക്കുന്ന പ്രശ്നത്തെ പരിഹരിക്കാൻ സാധിക്കുന്നുണ്ട്. കടം കൊടുക്കുന്നവർ അൽപം ശ്രദ്ധിക്കാവുന്നതാണ്. വിമർശിക്കുന്നവരെ അവഗണിക്കുന്നവരായിരിക്കും ഇവർ. സുഹൃത്ബന്ധങ്ങളിൽ അൽപം ശ്രദ്ധിക്കേണ്ടതാണ്. നിങ്ങൾക്ക് മറ്റുള്ളവരെക്കുറിച്ച് ധാരാളം തെറ്റിദ്ധാരണകൾ ഉണ്ടാവുന്നുണ്ട്.

കന്നി രാശി
കന്നി രാശിക്കാർക്ക് ഇന്നത്തെ ദിവസം ആരോഗ്യം തൃപ്തികരമായിരിക്കും. സാമ്പത്തിക പ്രതിസന്ധികൾ ഇന്നത്തെ ദിവസം ഉണ്ടാവുന്നില്ല . നല്ല അനുഭവം ആയിരിക്കും ഇന്നത്തെ ദിവസം ഉണ്ടാവുന്നത്. ആവശ്യത്തിന് മറ്റുള്ളവരെ അഭിപ്രായം തേടുന്നത് നിങ്ങളെ വലക്കുന്നു. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കണം.

തുലാം രാശി
വീട് പണി എടുക്കുന്നതിനുള്ള സാധ്യതയുണ്ട്. മൂന്നാമതൊരു വ്യക്തിയുടെ ഇടപെടൽ നിങ്ങളുടെ ജീവിതത്തിൽ പ്രതിസന്ധികൾ സൃഷ്ടിക്കുന്നുണ്ട്. തർക്കങ്ങൾക്കുള്ള സാധ്യത വളരെ കൂടുതലാണ്. ജീവിതത്തിൽ ഇന്നത്തെ ദിവസം ആയിരിക്കും പ്രധാനപ്പെട്ട ഒരു തീരുമാനം എടുക്കുന്നത്. സാമ്പത്തിക നേട്ടം ഉണ്ടാവുന്നുണ്ട്.

വൃശ്ചികം രാശി
രോഗങ്ങൾ വർദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. ആരോഗ്യത്തിന്റെ കാര്യത്തിൽ ചെറിയ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതാണ്. അല്ലെങ്കിൽ ആശുപത്രിയിൽ നിന്ന് ഇറങ്ങുന്നതിന് പലപ്പോഴും സമയം കാണില്ല എന്നതാണ് സത്യം. യാത്രക്ക് സമയം കണ്ടെത്തുന്നതിന് സഹായിക്കുന്നുണ്ട്. സാമ്പത്തിക നേട്ടത്തിനുള്ള സാധ്യതയുണ്ട്.

ധനു രാശി
മാനസിക പിരിമുറുക്കങ്ങൾ മൂലം ജീവിതത്തില്‍ പ്രതിസന്ധികൾ ഉണ്ടാവുന്നുണ്ട്. കൂടുതൽ പണം സമ്പാദിക്കുന്നതിനുള്ള സാധ്യതയുണ്ട്. പലപ്പോഴും ക്രിയേറ്റീവായി കാര്യങ്ങൾ ചെയ്യുന്നതിന് ധനു രാശിക്കാർക്ക് ഇന്നത്തെ ദിവസം വളരെയധികം സഹായിക്കുന്നുണ്ട്. അപ്രതീക്ഷിത യാത്രകൾ നടത്തുന്നതിന് സഹായിക്കുന്നുണ്ട്.

മകരം രാശി
പല കാര്യങ്ങളിലും തീരുമാനം എടുക്കുന്നതിനുള്ള ശേഷി ഇന്നത്തെ ദിവസം ഉണ്ടാവുന്നുണ്ട്. ഇന്ന് നടത്തുന്നപല നിക്ഷേപങ്ങളും സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാക്കുന്നുണ്ട്. പങ്കാളിയുമായി പ്രശ്നങ്ങൾ ഉണ്ടാക്കുന്നതിന് ഇവർ ശ്രമിച്ചു കൊണ്ടേ ഇരിക്കുന്നുണ്ട്.

കുംഭം രാശി
ആരോഗ്യ കാര്യത്തിൽ അൽപം ശ്രദ്ധിക്കണം. കടം കൊടുത്ത പണം തിരിച്ച് കിട്ടുന്നതിന് ഇവർ ശ്രമിച്ചു കൊണ്ടേ ഇരിക്കുന്നുണ്ട്. കാലങ്ങളായി കൊണ്ട് നടന്ന സ്വപ്നം നടക്കുന്നുണ്ട് ഇവർക്ക്. പലപ്പോഴും ദൂരയാത്രകൾ നടത്തേണ്ടതായി വരുന്നുണ്ട്.

മീനം രാശി
ആത്മീയ കാര്യങ്ങള്‍ക്ക് വേണ്ടി കൂടുതൽ സമയം ചിലവഴിക്കുന്നതിന് ശ്രദ്ധിക്കുന്നുണ്ട്. നിക്ഷേപങ്ങൾ ശ്രദ്ധിച്ചില്ലെങ്കില്‍ അത് നിങ്ങളിൽ പ്രതിസന്ധികൾ ഉണ്ടാക്കുന്നുണ്ട്. പലപ്പോഴും നഷ്ടങ്ങൾ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ആശയങ്ങൾ ലഭിക്കുന്നതിന് മുൻപ് മേലധികാരികളുമായി ആലോചിക്കേണ്ടി വരുന്നുണ്ട്.



Click it and Unblock the Notifications
