Latest Updates
-
ഇന്ന് പുതിയ കാര്യങ്ങൾ തുടങ്ങല്ലേ! നാളെ പുലർച്ചെ വരുന്നത് വലിയൊരു മാറ്റം -
മെയ് 12: ഈ 3 രാശിക്കാർക്ക് തൊഴിലിൽ വൻ കുതിപ്പ്, ധനലാഭം; ഭാഗ്യം നിങ്ങളെ തേടിയെത്തും! -
മെയ് 12 നക്ഷത്രഫലം: കരിയറിൽ വഴിത്തിരിവ്, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
കുംഭം രാശിയിൽ ചന്ദ്രൻ: മേടം, ചിങ്ങം രാശിക്കാർക്ക് ഭാഗ്യം തെളിയുന്നു, ഇന്നത്തെ രാശിഫലം അറിയാം -
ഡൽഹിയിൽ പൊടിക്കാറ്റും ഈർപ്പവും; ചർമ്മം സുരക്ഷിതമാക്കാൻ ഈ ചെറിയ മാറ്റങ്ങൾ മതി! -
കത്തുന്ന വെയിലിൽ പോക്കറ്റിൽ ഉള്ളി വെച്ചാൽ രക്ഷയുണ്ടോ? ഈ അബദ്ധങ്ങൾ ഒഴിവാക്കി വേനൽക്കാലത്തെ നേരിടാം -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമോ? സുരക്ഷിതമായി വ്യായാമം ചെയ്യാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ! -
വണ്ണം കുറയ്ക്കാനും പിസിഒഎസ് മാറ്റാനും ഇനി കുറഞ്ഞ ചിലവിൽ; വിപണിയിലെ ഈ മാറ്റം ശ്രദ്ധിക്കൂ -
വണ്ണം കുറയ്ക്കാൻ GLP-1 മരുന്നുകൾ തേടുകയാണോ? ഈ കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി പാളും! -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? ഈ സ്മാർട്ട് ടിപ്സുകൾ പരീക്ഷിച്ചാൽ തിളക്കം നിലനിർത്താം!
അമിത ചിലവിന് നിയന്ത്രണം വേണം ഈ രാശിക്ക്
ഓരോ രാശിക്കാർക്കും ഓരോ ഫലങ്ങളാണ് ദിവസവും ഉണ്ടാവുന്നത്. ഇന്നത്തെ രാശിഫലം അനുസരിച്ച് നിങ്ങൾക്ക് എന്തൊക്കെ നേട്ടങ്ങൾ കോട്ടങ്ങൾ ജീവിതത്തിൽ സംഭവിക്കുന്നു എന്ന് നമുക്ക് നോക്കാം.
ഇന്ന് നവംബർ 1, ഇന്ന് നിങ്ങളുടെ ജീവിതത്തിൽ സംഭവിക്കുന്ന ഫലങ്ങൾക്ക് രാശി എങ്ങനെ വരുന്നുണ്ട് എന്ന് നമുക്ക് നോക്കാവുന്നതാണ്.

മേടം രാശി
മേടം രാശിക്കാർക്ക് ഇന്നത്തെ ദിവസം അപ്രതീക്ഷിത ചിലവുകൾ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. സുഹൃത് ബന്ധങ്ങളിൽ അൽപം ശ്രദ്ധ വേണം. മികച്ച മുന്നേറ്റം നടത്തുന്ന രാശിയായിരിക്കുമെങ്കിലും ശ്രദ്ധിച്ചില്ലെങ്കിൽ അബദ്ധങ്ങളിൽ ചെന്നു ചാടുന്നതിനുള്ള സാധ്യതയുണ്ട്. ആരോഗ്യം അനുകൂലമായിരിക്കും.

ഇടവം രാശി
ഇടവം രാശിക്കാർക്ക് ഇന്നത്തെ ദിവസം വിനോദങ്ങളോടെ തീരുന്നതായിരിക്കും. സാമ്പത്തിക നേട്ടം ഇന്നത്തെ ദിവസം ഇവരെ കാത്തിരിക്കുന്നുണ്ട്. ജോലിക്കാര്യത്തിൽ അൽപം ശ്രദ്ധ വേണം. അല്ലെങ്കിൽ മേലധികാരികളിൽ നിന്ന് വഴക്ക് കേള്‍ക്കേണ്ടതായി വരുന്നുണ്ട്. ഓരോ ദിവസവും ശ്രദ്ധിച്ചില്ലെങ്കിൽ അബദ്ധങ്ങൾ സംഭവിക്കുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്.

മിഥുനം രാശി
മിഥുനം രാശിക്കാർക്ക് ഇന്നത്തെ ദിവസം അൽപം പ്രതിസന്ധികൾ നിറഞ്ഞതായിരിക്കും. ആരോഗ്യസ്ഥിതി വളരെയധികം മെച്ചപ്പെടുന്ന ദിവസമായിരിക്കും. ദീർഘദൂര യാത്രകൾക്കുള്ള സാധ്യതയുണ്ട്. ജോലിയിൽ മുന്നേറ്റം ഉണ്ടാവുന്നു. സാമ്പത്തിക സ്ഥിതികൾ മെച്ചപ്പെടുന്നുണ്ട്. എങ്കിലും സൂക്ഷിച്ച് ചിലവാക്കാൻ ശ്രദ്ധിക്കണം.

കർക്കിടകം രാശി
കർക്കിടകം രാശിക്കാർക്ക് മികച്ച ദിവസമായിരിക്കും ഇന്ന്. ജോലിയിൽ സമ്മർദ്ദം ധാരാളം ഉണ്ടായിരിക്കും അനാവശ്യ കാര്യങ്ങളിൽ ഇടപെടരുത്. അത് കൂടുതൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. പ്രത്യേകിച്ച് കലഹങ്ങളിൽ പോയി പെടാതിരിക്കാൻ ശ്രദ്ധിക്കണം. അല്ലെങ്കിൽ അത് കൂടുതൽ പ്രശ്നങ്ങൾ നിങ്ങളിൽ ഉണ്ടാക്കുന്നു.

ചിങ്ങം രാശി
നിക്ഷേപങ്ങൾ ആരംഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. ബിസിനസിന്‍റെ കാര്യത്തിൽ അല്‍പം ശ്രദ്ധ വേണം. മറ്റുള്ളവരെ ആശ്രയിക്കാതിരിക്കാൻ ശ്രദ്ധിക്കണം. സാമ്പത്തിക നഷ്ടം ഉണ്ടാവുന്നതിനുള്ള സാധ്യതയില്ല. പല കാര്യങ്ങളിലും വളരെയധികം സെൻസിറ്റീവ് ആയി പെരുമാറുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് ചെറിയ കാര്യമാണെങ്കിലും ശ്രദ്ധ അത്യാവശ്യമാണ്.

കന്നി രാശി
അനുകൂല ദിവസമായിരിക്കും ഇന്നത്തെ ദിവസം. ദീർഘനാളായി നിങ്ങളെ കാത്തിരിക്കുന്ന പല അസ്വസ്ഥതകൾക്കും ഇന്നത്തെ ദിവസം പരിഹാരം കാണുന്നതിന് സാധിക്കുന്നുണ്ട്. സാമ്പത്തിക ഭദ്രത ഇന്നത്തെ ദിവസം നിങ്ങൾക്ക് നല്ലതാണ്. സമ്മര്‍ദ്ദങ്ങളിൽ നിന്ന് ആശ്വാസം ലഭിക്കുന്നു. പ്രതിസന്ധികളില്ലാതെ കടന്നു പോവുന്ന ഒരു ദിവസമായിരിക്കും ഇന്ന്.

തുലാം രാശി
ഗർഭിണികള്‍ക്ക് ശാരീരിക അസ്വസ്ഥതകൾ കൂടുന്നതിന് ഇടയുള്ള ഒരു ദിവസമായിരിക്കും ഇന്നത്തെ ദിവസം. പാലിക്കാൻ സാധിക്കാത്ത വാക്കുകൾ നൽകാതിരിക്കാൻ ശ്രദ്ധിക്കണം. ചുമതലകളിൽ നിന്ന് മാറി നടക്കുന്നതിന് പലപ്പോഴും നിങ്ങൾ ശ്രദ്ധിക്കും. സാമ്പത്തിക നഷ്ടം ഉണ്ടാവുന്നതിനുള്ള സാധ്യത വളരെയധികം കൂടുതലാണ്. അതുകൊണ്ട് തന്നെ ശ്രദ്ധിച്ച് പണം കൈകാര്യം ചെയ്യാൻ നോക്കണം.

വൃശ്ചികം രാശി
പുതിയ ചുമതലകൾ ഏറ്റെടുക്കുന്നതിനുള്ള സാധ്യതയുണ്ട്. പലപ്പോഴും ആത്മവിശ്വാസത്തോടെ ഏത് കാര്യത്തേയും ചെയ്ത് തീർക്കുന്നതിന് ശ്രമിക്കുന്നു. ഓരോ ദിവസവും നിങ്ങള്‍ക്ക് നേട്ടങ്ങൾ നൽകുന്നതായി മാറുന്നുണ്ട്. സാമ്പത്തിക ലാഭം ഉണ്ടാവുന്നു. കടം കൊടുത്ത പണം തിരിച്ച് കിട്ടുന്നതിനുള്ള സാധ്യത വളരെയധികം ഉണ്ട്.

ധനു രാശി
ധനു രാശിക്കാർക്ക് ഇന്നത്തെ ദിവസം പല വിധത്തിലുള്ള പ്രതിസന്ധികൾക്കുള്ള സാധ്യത ഉണ്ട്. സാമ്പത്തിക നേട്ടം ഉണ്ടാവുന്നു. മേലധികാരികളിൽ നിന്ന് അഭിനന്ദനം ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. ഇന്നത്തെ ദിവസം അൽപം ശ്രദ്ധിച്ചാൽ നല്ല രീതിയിൽ മുന്നോട്ട് പോകാവുന്നതാണ്. ബിസിനസിൽ പങ്കാളിത്തം ഏറ്റെടുക്കുന്നത് നിങ്ങള്‍ക്ക് ലാഭം നൽകുന്നു.

മകരം രാശി
വിഷമഘട്ടങ്ങളിൽ ബന്ധുക്കളിൽ നിന്ന് സഹായം ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. സാമ്പത്തികമായി നേട്ടങ്ങൾ ഉണ്ടാവുന്നുണ്ട്. ജീവിതത്തിൽ സമയോചിതമായ ഇടപെടൽ നടത്തിയാൽ വൻ നഷ്ടങ്ങളിൽ നിന്ന് കരകയറാൻ സാധിക്കുന്നുണ്ട്. അഭിനന്ദനങ്ങൾ തുടർച്ചകളായി മാറുന്നു. എങ്കിലും സമവായത്തിന് ശ്രമിക്കുമ്പോൾ അല്‍പം ശ്രദ്ധിക്കണം.

കുംഭം രാശി
ആത്മീയ കാര്യങ്ങൾക്കായി കൂടുതൽ സമയം കണ്ടെത്തുന്നുണ്ട്. സാമ്പത്തിക സ്ഥിതി മോശമാവുന്നതിനുള്ള സാധ്യതയുണ്ട്. നിയമോപദേശം സ്വീകരിക്കാൻ പറ്റിയ ദിവസമാണ് ഇന്നത്തെ ദിവസം. അൽപം ശ്രദ്ധിച്ച് കാര്യങ്ങൾ കൈകാര്യം ചെയ്യണം. അല്ലെങ്കിൽ നഷ്ടങ്ങളിലേക്ക് നിങ്ങൾ എത്തുന്നതിനുള്ള സാധ്യതയുണ്ട്.

മീനം രാശി
അപ്രതീക്ഷിത നേട്ടങ്ങൾ ഉണ്ടാവുന്നു. ജോലി സ്ഥലത്ത് കൂടുതൽ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കുന്നതിന് സാധിക്കുന്നുണ്ട്. യാത്രാവേളയിൽ പ്രധാനപ്പെട്ട രേഖകൾ ശ്രദ്ധിക്കണം. നഷ്ടങ്ങൾ പല രൂപത്തിലും സംഭവിക്കുന്നതിനുള്ള സാധ്യതയുണ്ട്. ഓരോ അവസ്ഥയിലും ശ്രദ്ധ വളരെയധികം അത്യാവശ്യമുള്ള ഒരു കാര്യമാണ്.



Click it and Unblock the Notifications