Latest Updates
-
ജൂൺ 2 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരാൻ പോകുന്നു -
ഇന്നത്തെ രാശിഫലം: മേടം മുതൽ മീനം വരെ, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, അറിയാം സമ്പൂർണ്ണ ഫലം -
തപ്സി പന്നുവിന്റെ ഫ്ലാറ്റ് ബെല്ലി: സ്പോട്ട് റിഡക്ഷൻ എന്ന മിഥ്യയും നിങ്ങൾ അറിയേണ്ട സത്യങ്ങളും -
സിദ്ധ, സാധ്യ യോഗങ്ങളുടെ അപൂർവ്വ സംഗമം: ഇന്ന് നിങ്ങളുടെ സാമ്പത്തിക നേട്ടങ്ങൾക്കും കരിയർ വളർച്ചയ്ക്കും സുവർണ്ണാവസരം! -
തടി കുറയ്ക്കാൻ ഓടേണ്ട, ഹൃത്വിക് റോഷന്റെ ഈ ഫിറ്റ്നസ് മന്ത്രം മതി; കരുത്ത് കൂടും, മാറ്റം ഉറപ്പ്! -
മഴക്കാലത്ത് ചർമ്മം വില്ലനാകുമോ? അണുബാധയും താരനും തടയാൻ ഈ ലളിതമായ പൊടിക്കൈകൾ പരീക്ഷിച്ചു നോക്കൂ -
മഴക്കാലം എത്തി, പനിയും ജലദോഷവും കൂടെ വരുന്നുണ്ടോ? ഈ വീട്ടുവൈദ്യങ്ങൾ അറിഞ്ഞുവെക്കൂ! -
പ്രോട്ടീൻ പൗഡർ വാങ്ങുന്നവർക്ക് മുന്നറിയിപ്പ്! നിങ്ങളുടെ സപ്ലിമെന്റുകൾ സുരക്ഷിതമാണോ? പുതിയ FSSAI നിയമങ്ങൾ ഇങ്ങനെ -
സ്കൂൾ വിദ്യാർത്ഥിനികൾക്ക് ആർത്തവാവധി: ഈ സർക്കാർ നീക്കം പെൺകുട്ടികളുടെ ആരോഗ്യത്തിന് ആശ്വാസമോ അതോ സ്വകാര്യതയ്ക്ക് ഭീഷണിയോ? -
വയറിലെ കൊഴുപ്പ് ടപ്പേന്ന് കുറയ്ക്കാം; ലോക സൈക്കിൾ ദിനത്തിൽ ഈ സൈക്ലിംഗ് പ്ലാനുകൾ പരീക്ഷിച്ചു നോക്കൂ!
കാര്യ തടസ്സവും അലച്ചിലും ഈ രാശിക്കാർക്ക് ഇന്ന്
ഓരോ ദിവസവും നല്ലത് സംഭവിക്കണം എന്ന് പ്രതീക്ഷിച്ചാണ് നാം എല്ലാവരും എഴുന്നേൽക്കുന്നത്. എന്നാൽ ജീവിതത്തിൽ സംഭവിക്കുന്നത് അത്ര നല്ല കാര്യങ്ങള്‍ അല്ലെങ്കിലാണ് അത് പ്രശ്നങ്ങളുണ്ടാക്കുന്നത്.
ഇന്നത്തെ രാശിഫലം അനുസരിച്ച് ആര്‍ക്കൊക്കെ എന്തൊക്കെയാണ് കരുതി വെച്ചിരിക്കുന്നത് എന്ന് അറിയാൻ താൽപ്പര്യമില്ലേ? ഇന്നത്തെ രാശിഫലം വായിക്കുന്നതിന് വേണ്ടി..

മേടം രാശി
മേടം രാശിക്കാർക്ക് ഇന്നത്തെ ദിവസം അൽപം പ്രതിസന്ധികള്‍ ഉണ്ടാകുന്നതായിരിക്കും. അലച്ചിലും കാര്യതടസ്സവും ഇവരെയാണ് ആദ്യം ബാധിക്കുന്നത്. അതുകൊണ്ട് തന്നെ ഇന്നത്തെ ദിവസം അത്ര നല്ലതായി ഇവര്‍ക്ക് തോന്നുകയില്ല. ജീവിതത്തിൽ പ്രതിസന്ധികൾക്ക് തുടക്കം കുറിക്കുന്ന ഒരു ദിവസമായിരിക്കും ഇന്നത്തെ ദിവസം എന്ന കാര്യത്തിൽ സംശയം വേണ്ട.

ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അല്‍പം പ്രശ്നങ്ങള്‍ നിറഞ്ഞതായിരിക്കും എന്ന കാര്യം സംശയം വേണ്ട. എങ്കിലും ഇതെല്ലാം മാനേജ് ചെയ്യുന്നതിന് അവർക്ക് സാധിക്കുന്നുണ്ട്. കാര്യ വിജയത്തിനുള്ള സാധ്യതയുണ്ട്. ഒരിക്കലും നിരാശരാവുന്ന അവസ്ഥ ഇവര്‍ക്കുണ്ടാവുകയില്ല.

മിഥുനം രാശി
മിഥുനം രാശിക്കാർക്ക് തൊഴില്‍ നേട്ടങ്ങൾ കാണുന്നുണ്ട്. ഇവർക്ക് അലച്ചിലുണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. എന്നാൽ ജീവിതത്തിൽ അൽപം പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിന് ഇവരെ കഴിഞ്ഞേ ആളുള്ളൂ. സാമ്പത്തികം അത്ര നല്ലതായിരിക്കുകയില്ല എന്നതാണ് കാര്യം.

കർക്കിടകം രാശി
കാര്യ വിജയം കർക്കിടക രാശിക്കാര്‍ക്ക് ഇന്നത്തെ പ്രത്യേകതയാണ്. തൊഴിൽ അന്വേഷകർക്ക് നല്ല ദിവസമായിരിക്കും ഇന്നത്തേത്. പലപ്പോഴും സാമ്പത്തിക നേട്ടങ്ങൾ ഇന്നത്തെ നല്ല ഫലമായി ഇവർക്ക് മാറുന്നുണ്ട്.

ചിങ്ങം രാശി
ചിങ്ങം രാശിക്കാർക്ക് തൊഴിലിൽ ഉയർച്ച് നേടുന്നുണ്ട്. സാമ്പത്തികം ഇവരെ സംബന്ധിച്ചിടത്തോളം ഒരു പ്രശ്നമാവുകയില്ല. എങ്കിലും നേട്ടങ്ങളിൽ അഹങ്കരിക്കാത്തവരായിരിക്കും ഇവർ, മറ്റുള്ളവരെ സഹായിക്കുന്നതിനുള്ള മനസ്സുണ്ട്. ജീവിതത്തിൽ പ്രതിസന്ധികൾ ഇവർക്കുണ്ടാവുന്നില്ല.

കന്നി രാശി
കന്നി രാശിക്കാര്‍ക്ക് അനുകൂല സമയമാണ്. തൊഴിൽ പരീക്ഷകളിൽ വിജയിക്കുന്നതിനുള്ള സാധ്യതയുണ്ട്. ജീവിതത്തിലെ പല പ്രധാനപ്പെട്ട തീരുമാനങ്ങളും ഇന്നത്തെ ദിവസമാണ് എടുക്കുന്നത്. കാര്യ തടസ്സവും അലച്ചിലും ഉണ്ടാവുമെങ്കിലും അതിനെകൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നുണ്ട്.

തുലാം രാശി
ശാരീരിക അസ്വസ്ഥതകൾക്കുള്ള സാധ്യതയുണ്ട്. കാര്യങ്ങൾ പലതും ഭാഗികമായി ശരിയാവുന്നുണ്ട്. വയറിന് അസ്വസ്ഥതകൾ കൂടി വരുന്ന സാഹചര്യമാണ് ഉള്ളത്. സാമ്പത്തിക പ്രതിസന്ധിക്കുള്ള സാധ്യത വളരെ കൂടുതലാണ്. കാ്യ തടസ്സം ഇവരെ വിടാതെ പിന്തുടരുന്നു.

വൃശ്ചികം രാശി
വൃശ്ചികം രാശിക്കാർക്ക് ഇന്നത്തെ ദിവസം കാര്യ വിജയത്തിനുള്ള സാധ്യതയുണ്ട്. പലപ്പോഴും നിങ്ങൾക്ക് സംഭവിക്കാവുന്ന പല അപകടങ്ങളുടേയും തുടക്കം ഇന്നത്തെ ദിവസത്തോടെയായിരിക്കും. ഒരിക്കലും രണ്ടാമതൊന്ന് ചിന്തിക്കാതെ ഇന്ന് യാതൊരു വിധത്തിലുള്ള തീരുമാനങ്ങളും എടുക്കരുത്.

ധനു രാശി
മത്സര ബുദ്ധിയോടെ കാര്യങ്ങൾ ചെയ്യുന്നതിനുള്ള സാധ്യത ഇവർക്ക് വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ ഇന്നത്തെ ഒരു ദിവസം നമുക്ക് പ്രതിസന്ധികൾ ഇല്ലാതെ കാര്യങ്ങൾ ചെയ്യാൻ സാധിക്കുന്നുണ്ട്. ചെറിയ രീതിയിൽ സ്വസ്ഥതക്കുറവ് അനുഭവപ്പെടുന്നതിനുള്ളസാധ്യതയുണ്ട്.

മകരം രാശി
മകരം രാശിക്കാർക്ക് ഇന്നത്തെ ദിവസം കാര്യ വിജയത്തിനുള്ള സാധ്യതയുണ്ട്. ആഗ്രഹങ്ങളിൽ പലതും നടക്കാതെ പോവുമെങ്കിലും അതിൽ സങ്കടപ്പെടുന്നവരായിരിക്കില്ല ഈ രാശിക്കാർ. സാമ്പത്തിക പ്രതിസന്ധികൾ നിരവധിയാണ് ഇവർക്കുള്ളത്. എങ്കിലും ശുഭാപ്തി വിശ്വാസത്തോടെ കാര്യങ്ങൾ ചെയ്യുന്നു.

കുംഭം രാശി
അഭിമാനത്തിന് ക്ഷതമേൽക്കുന്ന തരത്തിൽ കാര്യങ്ങൾ കൊണ്ട് പോവുന്നുണ്ട്. എങ്കിലും സ്വസ്ഥതക്കുറവിന് വൈകുന്നേരത്തോടെ തീരുമാനമാവുന്നുണ്ട്. അലച്ചിലും തടസ്സവും പലപ്പോഴും ഇവരെ ബാധിക്കുന്നുണ്ട്. എങ്കിലും വിശ്വാസത്തോടെ ഇവര്‍ മുന്നോട്ട് പോവുന്നു.

മീനം രാശി
ഇഷ്ട ഭക്ഷണ സമൃദ്ധിക്കുള്ള സാധ്യതയുണ്ട്. കടം കൊടുക്കുമ്പോഴും വാങ്ങുമ്പോഴും വളരെയധികം ശ്രദ്ധിക്കണം. അല്ലെങ്കിൽ അത് നിങ്ങളെ അബദ്ധത്തിലേക്ക് എത്തിക്കുന്നു. ജോലിക്കാര്യത്തിലും ശ്രദ്ധിച്ച് വേണം ഓരോ തീരുമാനങ്ങളും എടുക്കുന്നതിന്.



Click it and Unblock the Notifications