Just In
Don't Miss
- Movies
മാനഭംഗപ്പെടുന്ന കഥാപാത്രമായി അഭിനയിച്ചു! പിന്നെ തനിക്ക് കിട്ടിയ കഥാപാത്രങ്ങളെ കുറിച്ച് രാധിക ആപ്തെ
- News
പൗരത്വ ബില്ല് ബിജെപിക്ക് പാരയാകും; ബംഗാളില്‍ 120 സീറ്റ് കിട്ടില്ലെന്ന് ഉറപ്പ്, മമത ആയുധമാക്കുന്നു
- Finance
ആധാർ കാർഡിന് അപേക്ഷിക്കാൻ ഇനി തിരിച്ചറിയൽ രേഖകളോ വിലാസ തെളിവോ വേണ്ട, പകരം ചെയ്യേണ്ടതെന്ത്?
- Automobiles
ഇന്ത്യ ബൈക്ക് വീക്കിൽ അറങ്ങേറ്റം കുറിച്ച് മാന്റിസ് ഇലക്ട്രിക്
- Sports
ക്യാച്ചുകള്‍ നിരവധി നഷ്ടപ്പെടുത്തി ഇന്ത്യ, കാരണമിതെന്ന് കെഎല്‍ രാഹുല്‍
- Technology
എയർടെല്ലിലും വോഡാഫോണിലും ഇനി നിയന്ത്രണങ്ങളില്ലാതെ സൗജന്യകോളുകൾ
- Travel
ഗുരുവായൂർ ഏകാദശി ഞായറാഴ്ച - അറിയാം ഐതിഹ്യവും വിശ്വാസങ്ങളും
സാമ്പത്തിക നഷ്ടത്തിന് മാത്രം ഫലം ഇന്ന് ഈ രാശിക്ക്
ഇന്നത്തെ രാശിഫലത്തിൽ എന്താണ് നിങ്ങൾക്ക് കരുതി വെച്ചിരിക്കുന്നത് എന്ന് നമുക്ക് നോക്കാം.ഇത് നിങ്ങളുടെ രാശിയെക്കുറിച്ച് പറയുന്നുണ്ട്. കൂടുതൽ അറിയാൻ വായിക്കൂ.
Most read: കല്യാണം പറയും കയ്യിലെ കല്യാണ രേഖ
ഓരോ ദിവസവും വ്യത്യസ്ത ഫലങ്ങളാണ് കാത്തു വെച്ചിരിക്കുന്നത്. നിങ്ങളുടെ ഇന്ന് എന്തൊക്കെയാണ് എന്ന് അറിയാൻ വായിക്കൂ.

മേടം രാശി
മേടം രാശിക്കാർക്ക് ഇന്നത്തെ ദിവസം വളരെയധികം പ്രതിസന്ധികൾ നേരിടേണ്ടതായി വരുന്നുണ്ട്. ഇന്നത്തെ ദിവസത്തിന്‍റെ ഏറ്റവും വലിയ പ്രത്യേകത ഇവർക്ക് സംഭവിക്കുന്ന സാമ്പത്തിക നഷ്ടം വളരെ കൂടുതലായിരിക്കും എന്നുള്ളതാണ്. അതിലൂടെ പലപ്പോഴും ജീവിതത്തിൽ ഉണ്ടാവുന്ന നേട്ടങ്ങൾക്ക് കോട്ടം തട്ടുന്നുണ്ട്.

ഇടവം രാശി
ഇടവം രാശിക്കാർക്ക് ഇന്ന് വിവാഹത്തിന്റെ കാര്യത്തിൽ പെട്ടെന്ന് തീരുമാനം എടുക്കുന്ന ദിവസമാണ്. കാര്യങ്ങളെല്ലാം ശുഭാപ്തി വിശ്വാസത്തോടെ മുന്നോട്ട് കൊണ്ട് പോവുന്നതിന് ഇവർ ശ്രമിച്ചു കൊണ്ടിരിക്കും. വിമർശനങ്ങളെ എങ്ങനേയും നേരിടുന്നതിന് ഇവർക്ക് സാധിക്കുന്നുണ്ട്. ഒരിക്കലും നിങ്ങളുടെ ജീവിതത്തിൽ പ്രശ്നങ്ങൾ മാത്രം ഉണ്ടാവുന്നില്ല.

മിഥുനം രാശി
ജോലിസ്ഥലത്ത് വളരെയധികം സന്തോഷം നൽകുന്ന അവസരങ്ങൾ മിഥുനം രാശിക്കാര്‍ക്ക് ഉണ്ടാവുന്നുണ്ട്. ബാങ്കുമായി ഉണ്ടാവുന്ന ഇടപാടുകൾ പലപ്പോഴും നിങ്ങളിൽ പ്രതിസന്ധികൾ ഉണ്ടാക്കുന്നുണ്ട്. ഇത് കടുത്ത സാമ്പത്തിക നഷ്ടത്തിലേക്ക് നിങ്ങളെ എത്തിക്കുന്നുണ്ട്. അതുകൊണ്ട് ശ്രദ്ധിച്ച് വേണം സാമ്പത്തികം കൈകാര്യം ചെയ്യുന്നതിന്.

കർക്കിടകം രാശി
വിദേശത്ത് ജോലി അന്വേഷിക്കുന്നവര്‍ക്ക് നല്ല ദിവസമായിരിക്കും. പലപ്പോഴും നേട്ടങ്ങൾ നിങ്ങളെ തേടിയെത്തുന്നതിന് ഈ ജോലിയിലൂടെ സാധിക്കുന്നുണ്ട്. ലക്ഷ്യങ്ങളിൽ മുന്നിലെത്തുന്നതിന് ഇവർ ശ്രദ്ധിക്കാറുണ്ട്. ഓരോ ദിവസവും നിങ്ങളുടെ ജീവിതത്തില്‍ ഇതിനായിരിക്കും പ്രാധാന്യം നൽകുന്നത്.

ചിങ്ങം രാശി
ആരോഗ്യത്തിന്‍റെ കാര്യത്തിൽ അൽപം കൂടുതൽ ശ്രദ്ധ നൽകണം. ജീവിതത്തിൽ പ്രതിസന്ധികൾക്ക് സാധ്യതയുള്ള ഒരു ദിവസമാണ്. എന്നാൽ അതിൽ നേട്ടങ്ങൾ ഉണ്ടാക്കുന്നതിനുള്ള സാധ്യത തള്ളിക്കളയാൻ സാധിക്കുകയില്ല. ഓരോ ദിവസവും നിങ്ങളുടെ ഇന്ന് തന്നെയായിരിക്കും പ്രധാനപ്പെട്ടത്.

കന്നി രാശി
സാമ്പത്തിക നഷ്ടം വലിയ തോതിൽ തന്നെ സംഭവിക്കുന്നതിന് സാധ്യതയുണ്ട്. ഒരിക്കലും ജീവിതത്തിൽ നേരിടുന്ന പ്രതിസന്ധികളെ ഇല്ലാതാക്കുന്നതിന് വേണ്ടി ഇവർ ശ്രമിക്കില്ല. വരുന്നത് അതിന്റെ വഴിക്ക് പോവട്ടെ എന്ന ചിന്തയായിരിക്കും ഇവർക്കുണ്ടാവുന്നത്. കുടുംബത്തിൽ സമാധാന അന്തരീക്ഷം നിലനിൽക്കുന്നുണ്ട്.

തുലാം രാശി
വിവാഹത്തിന് അനുയോജ്യമായ സമയമാണ് തുലാം രാശിക്കാർക്ക്. ജോലിക്കാര്യത്തിലും നേട്ടമുണ്ടാക്കുന്നതിനുള്ള സാധ്യതയുണ്ട്. സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുമ്പോൾ അൽപം ശ്രദ്ധ കൊടുത്താൽ മതി. അല്ലെങ്കിൽ മറ്റ് പ്രശ്നങ്ങൾ ഇല്ലാതെ കാര്യങ്ങൾ മുന്നോട്ട് പോവുന്നുണ്ട്.

വൃശ്ചികം രാശി
ആഗ്രഹപൂർത്തീകരണം വൃശ്ചികം രാശിക്കാർക്ക് ഇന്ന് സംഭവിക്കുന്ന ഒന്നാണ്. പലപ്പോഴും ഇതിനെക്കുറിച്ച് തിരിച്ചറിയാതെ നമ്മൾ പല കാര്യങ്ങളിലും ചെന്ന് ചാടുന്നുണ്ട്. ഓരോ ദിവസവും നിങ്ങളുടെ ഇന്ന് ഞങ്ങളിൽ ചർച്ച ചെയ്യപ്പെടുന്നുണ്ട്. ഇന്നത്തെ ദിവസം നിങ്ങൾക്ക് സംഭവിക്കുന്ന നേട്ടങ്ങൾ ചില്ലറയല്ല. അതിഥികളെ സൽക്കരിക്കുന്നതിന് ശ്രദ്ധിക്കണം.

ധനു രാശി
സാമ്പത്തിക നഷ്ടം ഇവരെ ഭയപ്പെടുത്തുന്ന ഒന്നാണ്. എന്നാൽ പലപ്പോഴും ഇവർക്ക് പല കാര്യങ്ങളിലും നേട്ടങ്ങൾ ഉണ്ടാവുന്നുണ്ട്. പ്രതീക്ഷിക്കാത്ത കാര്യത്തിൽ നേട്ടങ്ങൾ സംഭവിക്കുന്നത് ഇവരെ സന്തോഷഭരിതരാക്കും. ജീവിതത്തെക്കുറിച്ച് വ്യക്തമായ ധാരണയോടെ മുന്നോട്ട് പോവുന്നവർ ആയിരിക്കും ഈ രാശിക്കാർ ഇന്ന്.

മകരം രാശി
അനാവശ്യമായി ഓരോ കാര്യങ്ങളിൽ ഇടപെട്ട് മുന്നോട്ട് പോവുന്നതിന് ഇവർ ശ്രമിച്ചു കൊണ്ടേ ഇരിക്കും. എന്നാൽ പലപ്പോഴും ഇതിൽ ഇവർ പരാജയപ്പെടുന്നത് ഇവർക്ക് പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട്. മകരം രാശിക്കാർ സാമ്പത്തികം കൈകാര്യം ചെയ്യുമ്പോൾ വളരെയധികം ശ്രദ്ധിക്കണം. എങ്കിലും ജീവിതത്തിൽ ഒരിക്കലും ഇവരെ തോൽപ്പിക്കാൻ ആവില്ല എന്നുള്ളതാണ് സത്യം.

കുഭം രാശി
കുംഭം രാശിക്കാർക്ക് ഇന്നത്തെ ദിവസം നേട്ടങ്ങളുടേതാണ്. ഒരു ചെറിയ സന്തോഷത്തെ കത്തിച്ച് വലുതാക്കുന്നതിന് ഇവർ എപ്പോഴും ശ്രമിച്ചു കൊണ്ടേ ഇരിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇന്നത്തെ ദിവസം അൽപം ശ്രദ്ധയോടെ മുന്നോട്ട് നീങ്ങിയാൽ ജീവിതത്തിലെ ഏറ്റവും നല്ല ദിവസമാക്കി ഇത് മാറ്റാവുന്നതാണ്.

മീനം രാശി
മീനം രാശിക്കാർക്ക് ഇന്നത്തെ ദിവസം പഴയ സുഹൃത്തുക്കളെ കണ്ടു മുട്ടുന്നതിന് സാധിക്കുന്നുണ്ട്. പലപ്പോഴും പ്രധാനപ്പെട്ട കാര്യങ്ങളിലെല്ലാം നമുക്ക് തീരുമാനങ്ങള്‍ എടുക്കാന്‍ പറ്റാത്ത ദിവസമായിരിക്കും ഇന്നത്തെ ദിവസം. അതുകൊണ്ട് കൺഫ്യൂഷനുണ്ടാക്കുന്ന ഒരു ദിവസമായി ഇന്നത്തെ ദിവസം കണക്കാക്കാം.