Just In
Don't Miss
- Finance
സ്വർണത്തിന് ഇന്ന് രണ്ട് മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ വില
- News
ഉന്നാവോ കേസ്: ഇത് രാജ്യത്തിന്റെ കറുത്ത ദിനം...നിയമസഭയ്ക്ക് മുന്നില്‍ ധര്‍ണയിരുന്ന് അഖിലേഷ്!!
- Technology
പ്രത്യേക വനിതാ സംരക്ഷണ വിഭാഗം ആരംഭിച്ച് പോലീസ്
- Automobiles
വിറ്റ്പിലൻ 250, സ്വാർട്ട്പിലൻ 250 മോഡലുകൾ ഇന്ത്യ ബൈക്ക് വീക്കിൽ അവതരിപ്പിച്ച് ഹസ്ഖ്വര്‍ണ
- Travel
ഗുരുവായൂർ ഏകാദശി ഞായറാഴ്ച - അറിയാം ഐതിഹ്യവും വിശ്വാസങ്ങളും
- Sports
ഇന്ത്യ vs വിന്‍ഡീസ്: ഹൈദരാബാദില്‍ കെട്ടഴിഞ്ഞുവീണ 6 റെക്കോര്‍ഡുകള്‍
- Movies
അഭിനയവും സെക്സും ബ്രെഡും ബട്ടറും പോലെ! ഒഴിവാക്കൻ പറ്റില്ല, യുവ നടന്റെ തുറന്നു പറച്ചിൽ
പണമുണ്ടെങ്കിലും ദാരിദ്ര്യമനുഭവിക്കും രാശി ഇതാണ്
രാശിഫലത്തിൽ ഇന്ന് എന്താണ് നിങ്ങൾക്ക് കാത്തു വെച്ചിട്ടുള്ളത് എന്ന് നമുക്ക് നോക്കാവുന്നതാണ്. സാമ്പത്തികവും, കുടുംബവും ജീവിതവും എല്ലാം നല്ല രീതിയിൽ ആണോ മുന്നോട്ട് പോവുന്നത് എന്ന് അറിയാൻ ഈ രാശികൾ നമ്മളെ സഹായിക്കുന്നുണ്ട്.
ഓരോ രാശിക്കാർക്കും ഓരോ തരത്തിലാണ് ഭാഗ്യം തേടിയെത്തുന്നത്. എന്നാൽ ഭാഗ്യം മാത്രമല്ല നിർഭാഗ്യവും തേടിയെത്തുന്ന ചില രാശിക്കാരുണ്ട്. അവർ ആരൊക്കെയെന്ന് നമുക്ക് നോക്കാം.

മേടം
മേടം രാശിക്കാർക്ക് ഇന്ന് പൊതുവേ അൽപം നല്ല ദിവസമാണ്. എങ്കിലും ജോലിക്കാര്യത്തിൽ അൽപം ശ്രദ്ധ കൂടുതൽ വേണം. ചെറിയ അശ്രദ്ധ പോലും വലിയ പ്രശ്നത്തിലേക്ക് എത്തിക്കുന്ന സമയമാണ്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം. പണം കൈകാര്യം ചെയ്യുമ്പോഴും ഇതേ ശ്രദ്ധ ഉണ്ടായിരിക്കണം. അല്ലെങ്കിൽ അത് പലപ്പോഴും പ്രശ്നങ്ങളിലേക്ക് എത്തിക്കുന്നുണ്ട്.

ഇടവം
ബിസിനസ് രംഗത്ത് നഷ്ടങ്ങൾ സംഭവിക്കുന്നതിനുള്ള സാധ്യതയുണ്ട്. എങ്കിലും നേട്ടങ്ങൾ ഉടനേ തന്നെ ഉണ്ടാവുന്നുമുണ്ട്. ഇന്നത്തെ ദിവസത്തിൽ പണമുണ്ടെങ്കിലും പിശുക്കി ജീവിക്കുന്നതിന് ശ്രദ്ധിക്കണം. അല്ലെങ്കില്‍ വലിയ വലിയ നഷ്ടങ്ങൾ നിങ്ങളെ തേടി എത്തുന്നുണ്ട്. ഇത് ജീവിതത്തില്‍ പിന്നീട് പ്രതിസന്ധി ഉണ്ടാക്കുന്നു.

മിഥുനം
ധനനഷ്ടത്തിനുള്ള വലിയ സാധ്യത മിഥുനം രാശിക്കാർക്കുണ്ട്. സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്നതിന് വളരെയധികം പെടാപാടു പെടേണ്ടി വരുന്ന ഒരു ദിവസമാണ് ഇന്നത്തേത്. ജീവിതത്തിൽ നേരിടുന്ന എല്ലാ പ്രതിസന്ധികൾക്കും ഇന്നത്തെ ദിവസം പരിഹാരം കാണുന്നതിന് ശ്രദ്ധിക്കണം. ജോലിക്കാര്യത്തിൽ പ്രശ്നങ്ങള്‍ക്കുള്ള സാധ്യതയുണ്ട്.

കര്‍ക്കിടകം
നേട്ടങ്ങളുടെ ദിവസമാണ് ഇന്നത്തേത്. അതുകൊണ്ട് തന്നെ ഒരു ചെറിയ ഭാഗ്യ ദിവസം എന്ന് വേണമെങ്കില്‍ നിങ്ങള്‍ക്ക് പറയാവുന്നതാണ്. രാവിലെ തന്നെ നല്ല വാര്‍ത്തകള്‍ നിങ്ങളെ തേടിവരുന്നു. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. സന്തോഷത്തോടെ ഇരിക്കാന്‍ കഴിയുന്ന ദിവസമായിരിക്കും ഇന്നത്തേത്.

ചിങ്ങം
നിയമപരമായ കാര്യങ്ങള്‍ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധ വേണം. അല്ലെങ്കിൽ അത് കൂടുതൽ പ്രതിസന്ധികളിലേക്ക് നിങ്ങളെ എത്തിക്കുന്നു. ഓരോ ദിവസത്തേയും പ്രശ്നങ്ങളെ പരിഹരിക്കുന്നതിന് വേണ്ടി പെടാപാടു പെടുന്ന കാഴ്ച നിങ്ങള്‍ക്ക് സ്ഥിരമാവുന്നുണ്ട്. ഇന്നത്തെ ദിവസത്തിൽ ദാരിദ്ര്യം ഇവർക്ക് ഒഴിച്ച് കൂടാനാവാത്ത ഒന്നാണ്.

കന്നി
പ്രണയിക്കുന്നവർക്ക് നല്ല ദിവസമാണ് ഇന്ന്. എന്നാൽ ശ്രദ്ധിച്ചില്ലെങ്കിൽ ആ പ്രണയവും ചതിക്കുന്നതിനുള്ള സാധ്യതയുണ്ട്. ഇത് നിങ്ങളുടെ ജീവിതത്തിൽ പ്രതിസന്ധികൾ വർദ്ധിപ്പിക്കുന്നുണ്ട്. കാര്യങ്ങൾ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതാണ്. ഓരോ ദിവസത്തേയും പ്രതിസന്ധികള്‍ക്ക് ഇന്നത്തെ ദിവസം ആകെത്തുകയായി മാറുന്നതിനുള്ള സാധ്യതയുണ്ട്.

തുലാം
പുതിയ തുടക്കത്തിനുള്ള സാധ്യത കാണുന്നുണ്ട്. ആ തുടക്കം നിങ്ങളുടെ നല്ലതിലേക്ക് നിങ്ങളെ എത്തിക്കുന്നുണ്ട്. ഇത്തരത്തില്‍ ജീവിതത്തിൽ ഉണ്ടാവുന്ന നേട്ടങ്ങളെക്കുറിച്ച് നിങ്ങൾ ചിന്തിച്ച് കൊണ്ടിരിക്കുന്ന ഒരു ദിവസമാണ് ഇന്നത്തേത്. വളരെ പ്രയാസപ്പെട്ട് നല്ലതിലേക്ക് എത്തുന്ന ദിവസമാണ് എന്ന കാര്യം മറക്കേണ്ടതില്ല.

വൃശ്ചികം
നിങ്ങൾക്ക് ഇന്നത്തെ ദിവസം അത്ര നല്ലതായിരിക്കില്ല. അത് പലപ്പോഴും നിങ്ങളുടെ ജീവിതത്തിൽ പ്രശ്നങ്ങൾ ഗുരുതരമാക്കുന്നതിനുള്ള സാധ്യതയുണ്ട്. ഇത്തരം കാര്യങ്ങൾ ഏത് വിധത്തിലും പരിഹരിക്കുന്നതിന് വേണ്ടി നെട്ടോട്ടമോടുന്ന ദിവസമാണ് ഇന്നത്തേത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

ധനു
ദൈവീക കാര്യങ്ങളില്‍ വളരെയധികം പ്രാധാന്യം കൊടുക്കുന്നവരാണ് ധനു രാശിക്കാർ. മാത്രമല്ല പുതിയ നിക്ഷേപങ്ങള്‍ക്ക് ഇവര്‍ക്ക് അനുകൂലമായ ദിവസമായിരിക്കും ഇന്ന്. സാമ്പത്തിക നേട്ടത്തിനുള്ള സാധ്യത വളരെ കൂടുതലാണ്.

മകരം
മകരം രാശിക്കാർക്ക് ഇന്നത്തെ ദിവസം വളരെയധികം പ്രതിസന്ധികൾ ഉണ്ടാവുന്നുണ്ട്. ഒരിക്കലും തെളിഞ്ഞ ദിവസമായിരിക്കില്ല. എന്നാൽ വൈകുന്നേരത്തോടെ കാര്യങ്ങൾ ശരിയാവാൻ തുടങ്ങുന്നുണ്ട്. ശ്രദ്ധയോടെ കൈകാര്യം ചെയ്തില്ലെങ്കിൽ കൈയ്യിലെ ഉള്ള പണം കൂടി നഷ്ടമാവുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തുന്നുണ്ട്.

കുംഭം
ബുദ്ധിപരമായി നീങ്ങിയാൽ ജീവിതത്തിൽ നേട്ടങ്ങൾ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. എന്നാൽ ജോലിക്കാര്യത്തിൽ പ്രതിസന്ധികൾ ധാരാളം നിലനിൽക്കുന്ന ദിവസമായിരിക്കും ഇന്നത്തെ ദിവസം. നിങ്ങൾക്ക് പ്രതിസന്ധികൾ ഉണ്ടെങ്കിൽ അതിനെ തരണം ചെയ്യുന്നതിന് ശ്രമിച്ചു കൊണ്ടേ ഇരിക്കണം.

മീനം
മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം വരുമാനത്തില്‍ നല്ല വര്‍ദ്ധനവ് ഉണ്ടാവുന്നു. മാത്രമല്ല ഇന്നത്തെ ദിവസം പുതിയ പ്രൊജക്ടുകള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ഓരോ ദിവസത്തേയും നേട്ടങ്ങൾ അനുസരിച്ച് ഇന്നത്തെ ദിവസത്തിലെ ഒരു നല്ല പങ്കും മുന്നോട്ട് പോവുന്നുണ്ട്.