Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
മേടം രാശിക്കാർക്ക് ആരോഗ്യം തൃപ്തികരമല്ല ഇന്ന്
രാശിഫലങ്ങൾ ഓരോരുത്തർക്കും വ്യത്യസ്തമായിരിക്കും. എന്നാല്‍ ഇന്നത്തെ രാശിഫലത്തിൽ എന്താണ് ഓരോരുത്തര്‍ക്കും കാത്തു വെച്ചിട്ടുള്ളത് എന്ന് അറിയാൻ ആഗ്രഹമില്ലേ? പലപ്പോഴും നിങ്ങളുടെ ഇന്ന് അൽപം ബുദ്ധിമുട്ടുകൾ നിറഞ്ഞതായിരിക്കും. ഇതിനെക്കുറിച്ച് ചിലപ്പോൾ പലരും വേണ്ടത്ര ബോധവാൻമാരായിരിക്കില്ല. എന്നാൽ ചിലർക്കാകട്ടെ വളരെയധികം ഭാഗ്യം നിലനിൽക്കുന്ന ഒരു ദിവസമായിരിക്കും ഇന്നത്തെ ദിവസം.
ഇത് നിങ്ങൾ അറിയാതെ പോയാൽ അത് നിങ്ങളുടെ ഭാഗ്യത്തെ തട്ടിത്തെറിപ്പിക്കുന്നതിന് തുല്യമായിരിക്കും. ഓരോ അവസ്ഥയിലും ഓരോ ദിവസത്തിലും എന്തിന് ഓരോ മിനിട്ടില്‍ പോലും ഗ്രഹഫലങ്ങൾ മാറിമറിഞ്ഞ് വരുന്നു. എന്നാൽ എന്താണ് നമുക്ക് അനുഭവപ്പെടുന്ന ഫലങ്ങൾ എന്ന് പലപ്പോഴും പലര്‍ക്കും അറിയുന്നില്ല. നിങ്ങളുടെ ഇന്നത്തെ രാശിഫലത്തെക്കുറിച്ച് കൂടുതൽ അറിയുന്നതിന് വേണ്ടി വായിക്കൂ.

മേടം
മേടം രാശിക്കാർക്ക് ഇന്നത്തെ ദിവസം ആരോഗ്യം അത്ര തൃപ്തികരമായിരിക്കുകയില്ല. ആശുപത്രികളിൽ കയറിയിറങ്ങുന്നതിന് വേണ്ടിയായിരിക്കും ഇവർക്ക് സമയം ഉണ്ടാവുകയുള്ളൂ. എന്നാൽ പലപ്പോഴും സാമ്പത്തിക കാര്യങ്ങളിലും ജോലിക്കാര്യങ്ങളിലും അത്രയധികം പ്രശ്നം അനുഭവിക്കേണ്ടതായി വരുന്നില്ല. ജീവിതത്തിൽ എന്തെങ്കിലും നേടണം എന്ന് നിങ്ങൾ ആഗ്രഹിച്ചിട്ടുണ്ടെങ്കിൽ ആഗ്രഹപൂര്‍ത്തീകരണത്തിനുള്ള നല്ലൊരു ദിവസമാണ് ഇന്ന്.

ഇടവം രാശി
ഇടവം രാശിക്കാർക്ക് സാമ്പത്തികമായി വളരെയധികം ചിലവുകൾ ഉണ്ടാവുന്ന ഒരു ദിവസമായിരിക്കും ഇന്നത്തേത്. നിങ്ങളുടെ പങ്കാളിയുടെ സാമിപ്യം ആവശ്യപ്പെടുന്ന ഒരു ദിവസം കൂടിയായിരിക്കും എന്ന കാര്യത്തിൽ സംശയം വേണ്ട. പലപ്പോഴും ജീവിതത്തിൽ എടുക്കേണ്ട പല പ്രധാനപ്പെട്ട തീരുമാനങ്ങൾക്കും തുടക്കം കുറിക്കുന്ന ഒരു ദിവസം കൂടിയായിരിക്കും എന്ന കാര്യത്തിൽ സംശയം വേണ്ട.

മിഥുനം രാശി
മിഥുനം രാശിക്കാർക്ക് സാമ്പത്തിക കാര്യങ്ങളിൽ ചതി പറ്റാനിടയുണ്ട്. അതുകൊണ്ട് വളരെ ശ്രദ്ധിച്ച് മാത്രം പണം കൈകാര്യം ചെയ്യുന്നതിന് നോക്കണം. സുഹൃത്തുക്കളുടെ കാര്യത്തിൽ പോലും പ്രശ്നങ്ങൾ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. എന്നാൽ ജോലിക്കാര്യത്തിൽ വളരെയധികം നേട്ടങ്ങൾ ഉണ്ടാക്കാനാവും.

കർക്കിടകം രാശി
കർക്കിടകം രാശിക്കാർക്ക് ഇന്നത്തെ ദിവസം വളരെയധികം സന്തോഷം നിറഞ്ഞതായിരിക്കും. പങ്കാളിയുമായി കൂടുതല്‍ സമയം ചിലവഴിക്കാനായിരിക്കും ഇവർ ശ്രമിച്ചു കൊണ്ടിരിക്കുക. പുതിയ ബിസിനസിന് തുടക്കം കുറിക്കുകയും ചെയ്യുന്നുണ്ട്. എങ്കിലും പരമാവധി സാമ്പത്തിക ബാധ്യത ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം.

ചിങ്ങം രാശി
പുതിയ സുഹൃത്തുക്കളെ ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. കുടുംബത്തിന്റെ അന്തരീക്ഷം അത്ര നല്ലതായിരിക്കുകയില്ല. എന്നാൽ സാമ്പത്തിക ഇടപാടുകളിൽ യാതൊരു വിധത്തിലുള്ള പ്രശ്നവും ഉണ്ടാവുന്നില്ല. ബിസിനസിൽ പ്രതീക്ഷിച്ചതിനേക്കാൾ ലാഭം കിട്ടുന്നതിനുള്ള സാധ്യതയുണ്ട്.

കന്നി രാശി
ആരോഗ്യത്തിന്‍റെ കാര്യത്തിൽ അൽപം ശ്രദ്ധിക്കണം. കുടുംബത്തിന്‍റെ കാര്യത്തിലും അൽപം കൂടുതൽ ശ്രദ്ധ വേണ്ടതുണ്ട്. കാരണം കുടുംബാന്തരീക്ഷത്തില്‍ പ്രശ്നങ്ങൾ ഉണ്ടാവുന്നതിനുള്ള സാധ്യതയും വളരെ കൂടുതലാണ്. ബീസിനസിന്റെ കാര്യത്തിൽ പണം മുടക്കുമ്പോൾ അൽപം ശ്രദ്ധിച്ച് വേണം. അല്ലെങ്കിൽ അത് നഷ്ടത്തിലേക്ക് നിങ്ങളെ എത്തിക്കുന്നു.

തുലാം രാശി
സാമ്പത്തിക കാര്യങ്ങളിൽ നേട്ടമുണ്ടാവുന്നു. സുഹൃത്തുക്കളുമായിവളരെയധികം നല്ല രീതിയിൽ ബന്ധം കാത്തുസൂക്ഷിക്കുന്നതിനും ദൃഢമാക്കുന്നതിനും സാധിക്കുന്നു. പക്ഷേ സംസാരിക്കുമ്പോൾ വാക്കുകൾ വളരെയധികം ശ്രദ്ധയോടെ കൈകാര്യം ചെയ്യണം. അല്ലെങ്കിൽ അത് കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട്.

വൃശ്ചികം രാശി
പുതിയ മേഖലയിലുള്ളവരുമായി സൗഹൃദം സ്ഥാപിക്കുന്നതിന് സാധിക്കുന്നുണ്ട്. കൂടുതൽ അവസരങ്ങൾ നിങ്ങളെ തേടി വരുകയും ചെയ്യും. പലപ്പോഴും ആരോഗ്യ കാര്യത്തിൽ അൽപം പ്രതിസന്ധികൾ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ഓരോ തരത്തിലും ജീവിതത്തിൽ ഉണ്ടാവുന്ന പ്രതിസന്ധികളെ തരണം ചെയ്യുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.

ധനു രാശി
ധനു രാശിക്കാർക്ക് ജോലിയിൽ അൽപം പ്രയാസം നേരിടുന്നുണ്ട്. ഏത് കാര്യം ചെയ്യുമ്പോഴും വളരെയധികം ശ്രദ്ധിച്ച് വേണം മുന്നോട്ട് പോവുന്നതിന്. സൂക്ഷ്മമായി നിരീക്ഷിച്ച് വേണം എന്തിനും തുടക്കം കുറിക്കാൻ. ഇത് നിങ്ങളെ അബദ്ധങ്ങളിൽ നിന്ന് സംരക്ഷിക്കുന്നു.

മകരം രാശി
മദ്യപാനം എന്ന വിപത്ത് നിങ്ങളുടെ ആരോഗ്യവും ആയുസ്സും എടുക്കുന്ന ദിവസമായിരിക്കും ഇന്നത്തേത്. പലപ്പോഴും എടുത്ത് ചാട്ടങ്ങൾ നിങ്ങൾ ശ്രദ്ധിക്കണം. വൈകുന്നേരത്തോടെ നിങ്ങളുടെ സാമ്പത്തിക നിലയിൽ മാറ്റം വരുന്നുണ്ട്. നേട്ടങ്ങൾക്ക് വളരെയധികം പ്രാധാന്യം ഇന്നത്തെ ദിവസത്തിനുണ്ട്.

കുംഭം രാശി
കുടുംബത്തിൽ പ്രശ്നങ്ങൾ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. വ്യക്തിപരമായ പ്രശ്നങ്ങൾ നിങ്ങൾ നേരിടേണ്ടതായി വരുന്നു. പങ്കാളിയുമായി പ്രശ്നങ്ങൾ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ആരോഗ്യ കാര്യത്തിലും സാമ്പത്തിക കാര്യത്തിലും വളരെയധികം ശ്രദ്ധ അത്യാവശ്യമാണ്.

മീനം രാശി
ബിസിനസിൽ ലാഭം കൊയ്യുന്നതിനുള്ള സാധ്യതയുണ്ട്. സാമ്പത്തികമായി പ്രശ്നങ്ങൾ ചെറുതായി അനുഭവിക്കേണ്ടതായി വരുന്നു. എങ്കിലും കുറ്റപ്പെടുത്തലുകളും പ്രശ്നങ്ങളും നിങ്ങളുടെ ഇന്നത്തെ ദിവസത്തെ പ്രത്യേകതയാണ്. സുഹൃത്തുക്കളുമായി ചേർന്ന് കച്ചവടം നടത്താൻ ശ്രദ്ധിക്കുക.



Click it and Unblock the Notifications
