Latest Updates
-
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
ഇന്ന് പുതിയ തുടക്കം ഈ രാശിക്കാർക്ക് വേണ്ട
ഓരോ രാശിക്കാർക്കും ഓരോ തരത്തിലുള്ള മാറ്റങ്ങളായിരിക്കും സംഭവിക്കുന്നത്. ഇന്നത്തെ ദിവസം നിങ്ങൾക്ക് എന്തൊക്കെ കാര്യങ്ങളിൽ നേട്ടമുണ്ടാക്കാൻ സാധിക്കും, എന്തൊക്കെ കാര്യങ്ങളിൽ പ്രശ്നം നേരിടേണ്ടി വരും എന്നതെല്ലാം പ്രതിസന്ധി ഉണ്ടാക്കുന്നതാണ്. ഓരോ ദിവസത്തേയും രാശിഫലം നമ്മുടെ മാറിക്കൊണ്ടിരിക്കുന്ന ജീവിത രീതികൾ അനുസരിച്ച് ഇരിക്കും.
ഇന്നത്തെ രാശിഫലത്തിൽ എന്തൊക്കെയാണ് നിങ്ങളെ കാത്തിരിക്കുന്നത് എന്ന കാര്യം അറിഞ്ഞിരിക്കണം. കാരണം ഓരോ ദിവസവും നിങ്ങളിൽ ഉണ്ടാവുന്ന മാറ്റങ്ങൾ ചില്ലറയലല്ല. ഇന്നത്തെ രാശിഫലപ്രകാരം എന്തൊക്കെ മാറ്റങ്ങൾ നിങ്ങൾക്ക് ഉണ്ടാവുന്നുണ്ട് എന്ന് നമുക്ക് നോക്കാവുന്നതാണ്.

മേടം രാശി
ഓരോ രാശിക്കാരിലും എന്നും പ്രത്യേകതയുള്ളവരാണ് മേടം രാശിക്കാർ. ഇന്ന് പ്രധാനപ്പെട്ട മാറ്റങ്ങൾ ജീവിതത്തിൽ സംഭവിക്കുന്നവരാണ് ഇവർ. കാലങ്ങളായി തീരുമാനമാകാതിരുന്ന പല കാര്യങ്ങൾക്കും ഇന്ന് തീരുമാനം കുറിക്കാൻ സാധിക്കുന്നുണ്ട്.

ഇടവം രാശി
ഇടവം രാശിക്കാർക്ക് പുതിയ കാര്യങ്ങൾക്ക് തുടക്കം കുറിക്കാൻ പറ്റിയ ദിവസമല്ല ഇന്നത്തേത്. ഇത് നിങ്ങളുടെ ജീവിതത്തിൽ ഉണ്ടാക്കുന്ന മാറ്റങ്ങൾ ചില്ലറയല്ല. കാരണം പുതിയ കാര്യങ്ങൾക്ക് തുടക്കം കുറിക്കുമ്പോൾ അത് പ്രശ്നത്തിലേക്ക് നീങ്ങുന്നിതിനുള്ള എല്ലാ സാധ്യതയും ഉണ്ട് എന്നതാണ് സത്യം.

മിഥുനം രാശി
ദാമ്പത്യ ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. എന്നാൽ അൽപം ശ്രദ്ധിച്ച് ക്ഷമിച്ച് മുന്നോട്ട് പോയാൽ അത് നിങ്ങളുടെ ജീവിതത്തിൽ അത്ര കണ്ട് പ്രശ്നമുണ്ടാക്കുകയില്ല. ഒരു കാരണവശാലും ജീവിതത്തിൽ നിരാശയിലൂടെ നിങ്ങൾ കടന്നു പോവരുത്. ഇത് കൂടുതൽ പ്രശ്നങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നുണ്ട്.

കർക്കിടകം രാശി
കർക്കിടക രാശിക്കാര്‍ക്ക് അൽപം നോക്കിയും കണ്ടും വേണം കാര്യങ്ങൾ തീരുമാനിക്കുന്നതിന്. അല്ലെങ്കിൽ അത് നിങ്ങളെ വലക്കും. പ്രത്യേകിച്ച് സാമ്പത്തിക കാര്യങ്ങളിൽ അൽപം ശ്രദ്ധിച്ച് മുന്നോട്ട് പോയാൽ മാത്രമേ ജീവിതത്തിൽ എന്തെങ്കിലും സമ്പാദ്യം ഉണ്ടാവുകയുള്ളൂ. ഇന്നത്തെ ദിവസം വാരിക്കോരി ചിലവാക്കുന്നതിനുള്ള പ്രവണത വളരെ കൂടുതലാണ്.

ചിങ്ങം രാശി
ചിങ്ങം രാശിക്കാർക്ക് കൂടുതല്‍ ശ്രദ്ധ അത്യാവശ്യമാണ്. ജോലിക്കാര്യത്തിൽ ഉയർച്ചക്കുള്ള സാധ്യതയുണ്ട്. ബോസിൽ നിന്ന് വളരെ നല്ല അഭിപ്രായം നേടുന്നതിനുള്ള സാധ്യതയുണ്ട്. ഇത്തരം കാര്യങ്ങളിൽ അൽപം ശ്രദ്ധിച്ചാൽ നമുക്ക് മുന്നോട്ട് പോകാവുന്നതാണ്.

കന്നി രാശി
കന്നി രാശിക്കാരിൽ ഇന്നത്തെ ദിവസം വളരെയധികം പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്ന ഒരു ദിവസമാണ്. കാരണം നിങ്ങള്‍ക്ക് പല വിധത്തിലുള്ള പ്രതിസന്ധികൾ ഇന്ന് വന്നു ചേരുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ഇതിനെ തരണം ചെയ്യുന്നതിന് ഏറ്റവും നല്ല ദിവസമാണ് ഇന്നത്തെ ദിവസം.

തുലാം രാശി
തുലാം രാശിക്കാർക്ക് ഇന്ന് വളരെയധികം നേട്ടങ്ങൾ ഉണ്ടാവുന്ന ഒരു ദിവസമാണ്. പല വിധത്തിലാണ് നിങ്ങളിൽ നേട്ടങ്ങൾ ഉണ്ടാവുന്നത്. സാമ്പത്തിക നേട്ടവും മറ്റും നിങ്ങളെ കാത്തിരിക്കുന്നുണ്ട്. അത് മാത്രമല്ല ജോലിക്കാര്യത്തിലും ബിസിനസ് കാര്യത്തിലും നേട്ടങ്ങൾ ഉണ്ടാവുന്നുണ്ട്.

വൃശ്ചികം രാശി
വൃശ്ചികം രാശിക്കാർക്ക് ഇന്നത്തെ ദിവസം നല്ലതായിരിക്കും. ഇഷ്ടഭക്ഷണ സമൃദ്ധിക്കുള്ള സാധ്യത കാണുന്നുണ്ട്. ജീവിതത്തിൽ പല വിധത്തിലുള്ള പ്രതിസന്ധികൾക്ക് ഇന്നത്തെ ദിവസത്തോടെ ഒരു തീരുമാനം ആവുന്നുണ്ട്. ഒരു പ്രശ്നങ്ങള്‍ക്കും ഇന്ന് നിങ്ങളുടെ ജീവിതത്തിൽ സ്ഥാനമില്ല.

ധനു രാശി
ധനു രാശിക്കാർക്ക് ഇന്നത്തെ ദിവസം അൽപം പ്രതിസന്ധികൾക്കുള്ള സാധ്യതയുണ്ട്. ഇത് ജീവിതത്തില്‍ ജോലിക്കാര്യത്തിലും പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട്. ഒരു തരത്തിലും പ്രതിസന്ധികൾ നിങ്ങളെ വിട്ടുമാറാത്ത ദിവസമായിരിക്കും. പുതിയ സംരംഭങ്ങൾക്ക് ഒരു കാരണവശാലും തുടക്കം കുറിക്കരുത്.

മകരം രാശി
മകരം രാശിക്കാർക്ക് ഇന്നത്തെ ദിവസം ഉണ്ടാവുന്നത് ജീവിതത്തിലെ ഏറ്റവും നല്ല ദിവസങ്ങളിൽ ഒന്നായിരിക്കും. ഒരു കാരണവശാലും ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടാവരുത് എന്ന് ആഗ്രഹിക്കുന്നവരായിരിക്കും ഇവർ. അതുപോലെ തന്നെ ഇവരുടെ ജീവിതത്തിൽ സംഭവിക്കുന്നു.

കുംഭം രാശി
കുംഭ രാശിയ്ക്ക് ഇന്ന് പൊതുവേ ഫലം ലഭിയ്ക്കുന്ന ദിവസമാണ്. ബോസില്‍ നിന്നും സഹപ്രവര്‍ത്തകരില്‍ നിന്നും സപ്പോര്‍ട്ട് ലഭിയ്ക്കും. വൈകീട്ട് കുടുംബത്തോടെ സമയം ചെലവഴിയ്ക്കാന്‍ സാധിയ്ക്കും. സന്തോഷത്തോടെ മുന്നോട്ട് പോകാവുന്ന ഒരു ദിവസമായിരിക്കും ഇന്നത്തെ ദിവസം.

മീനം രാശി
മീനം രാശിയ്ക്ക് ഇന്ന് വീട്ടുകാരുടെ വില അറിയുന്ന, അവരുടെ സപ്പോര്‍ട്ട് ലഭിയ്ക്കുന്ന ദിവസമാണ്. അവരുടെ സപ്പോര്‍ട്ടോടെ മുന്നേറാന്‍ സാധിയ്ക്കും. ഏത് കാര്യത്തിലും ഇത് പ്രകടമാവുകയും ചെയ്യുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ എന്ത് ചെയ്യുമ്പോഴും വീട്ടുകാരുടെ പിന്തുണ ഇവർക്ക് ഉണ്ടാവുന്നുണ്ട്.



Click it and Unblock the Notifications
