For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പുതിയ ബിസിനസ്സ് തുടങ്ങാവുന്ന രാശിക്കാര്‍

|

പുതുവര്‍ഷാരംഭത്തിലെ തുടക്കത്തിലെ ആഴ്ചയില്‍ രാശിപരമായി ചിലരില്‍ ഉന്നതി വന്നുചേരുന്നത് കാണുന്നു. കന്നി രാശിക്കാര്‍ക്ക് ഉയര്‍ച്ചയുടെ ദിനമാണിന്ന്. ഇവര്‍ക്ക് ജോലിപരമായും ബിസിനസ്സുപരമായും സാമ്പത്തികമായും ദാമ്പത്യമായുമെല്ലാം ഇന്ന് പ്രത്യേകതകള്‍ നിറഞ്ഞതാണ്. മറ്റുള്ളവര്‍ക്കും ഇന്നത്തെ ദിവസത്തിന് ചില പ്രത്യേകതകളുണ്ട്. ചില രാശിക്കാര്‍ക്ക് ഇന്ന് പ്രതീക്ഷിക്കാത്ത ചില നേട്ടങ്ങള്‍ വന്നുചേരും. നിങ്ങളുടെ ഇന്നത്തെ രാശിഫലം കൃത്യമായി അറിയാന്‍ വായിക്കൂ.

Most read: ആല്‍മരം: ഭാരതീയരുടെ പുണ്യവൃക്ഷം

മേടം രാശി

മേടം രാശി

നിങ്ങളുടെ സാമ്പത്തിക സ്ഥിതി ഇന്ന് മെച്ചപ്പെടും. പുതിയ വരുമാന സ്രോതസ്സുകള്‍ ലഭിക്കും. ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും. മുമ്പെങ്ങുമില്ലാത്തവിധം നിങ്ങള്‍ രണ്ടുപേരും സ്‌നേഹത്തിലായിരിക്കും. ജോലിപരമായി മികച്ച ദിവസമാണ്. ജോലിഭാരം കുറവായിരിക്കും. നിങ്ങളുടെ കുറ്റമറ്റ പ്രവര്‍ത്തനങ്ങളില്‍ മേലുദ്യോഗസ്ഥര്‍ തൃപ്തി പ്രകടിപ്പിക്കും. ദിവസം വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലമാണ്. കഠിനാധ്വാനം ഫലം കാണിക്കും. നിങ്ങളുടെ വ്യക്തിബന്ധത്തില്‍ യോജിപ്പുണ്ടാകും. നിങ്ങളുടെ കുടുംബാംഗങ്ങള്‍ക്കൊപ്പം ഏതെങ്കിലും മതസ്ഥലത്തേക്ക് പോകാം. ആരോഗ്യം നല്ലതായിരിക്കും.

ഇടവം രാശി

ഇടവം രാശി

ഇന്ന് നിങ്ങളുടെ മാനസികാവസ്ഥ വളരെ മികച്ചതായിരിക്കും. ദിവസത്തിന്റെ രണ്ടാം പകുതി സുഹൃത്തുക്കളോടൊപ്പം സമയം ചെലവഴിക്കാം. ഓഫീസ് അന്തരീക്ഷം മികച്ചതായിരിക്കും. നിങ്ങളുടെ ജോലിയോടുള്ള കാഴ്ചപ്പാട് മേലുദ്യോഗസ്ഥരുടെ പ്രീതി പിടിച്ചുപറ്റും. വ്യാപാരികള്‍ക്ക് ബിസിനസ്സുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ വളരെ തിരക്കുള്ള ദിവസമായിരിക്കും. പുതിയ ബിസിനസ്സിനെക്കുറിച്ചുള്ള നിങ്ങളുടെ പദ്ധതികളില്‍ ചില മാറ്റങ്ങള്‍ വരുത്താനാകും. വീട്ടില്‍ സമാധാനാന്തരീക്ഷം ഉണ്ടാകും.

മിഥുനം രാശി

മിഥുനം രാശി

ദാമ്പത്യ ജീവിതം ആനന്ദദായകമായിരിക്കും. ഇണയില്‍ നിന്ന് പിന്തുണയും സ്‌നേഹവും ലഭിക്കുന്നതില്‍ നിങ്ങള്‍ വളരെ സന്തുഷ്ടരാകും. വളരെക്കാലത്തിനുശേഷം നിങ്ങളുടെ മാനസികാവസ്ഥ മികച്ചതായിരിക്കും. ദിവസത്തിന്റെ രണ്ടാം പകുതിയില്‍ ഉറ്റ ചങ്ങാതിമാരുമായോ കുടുംബാംഗങ്ങളുമായോ സമയം ചെലവഴിക്കും. ഒരു ഹ്രസ്വ യാത്രയും ചെയ്യാം. പ്രണയ ജീവിതത്തില്‍ കാര്യങ്ങള്‍ അനുകൂലമായി തോന്നാം. ഇന്ന് നിങ്ങള്‍ക്ക് ഒരു പ്രണയാഭ്യര്‍ത്ഥന ലഭിക്കാന്‍ സാധ്യതയുണ്ട്. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. നിങ്ങളുടെ മാതാപിതാക്കളുടെ ഭാഗത്തുനിന്ന് സാമ്പത്തിക സഹായം ലഭിച്ചേക്കാം. ബിസിനസ്സുകാര്‍ക്ക് ഇന്ന് വലിയ ലാഭം നേടാം. ആരോഗ്യം ഇന്ന് മികച്ചതായിരിക്കും.

കര്‍ക്കിടകം രാശി

കര്‍ക്കിടകം രാശി

പ്രതീക്ഷിച്ച ഫലങ്ങള്‍ ഇന്ന് ലഭിച്ചെന്നു വരില്ല. എങ്കിലും നിരാശരാകാതെ ശ്രമിച്ചുകൊണ്ടിരിക്കുക. ജോലിസ്ഥലത്ത് പുതിയ എന്തെങ്കിലും ചെയ്യാന്‍ ആഗ്രഹിക്കുന്നെങ്കില്‍ സമയം അനുകൂലമല്ല. അഭ്യസ്ഥവിദ്യര്‍ നിരാശപ്പെടാതെ പരിശ്രമങ്ങള്‍ തുടരുക. ബിസിനസുകാരും ഇന്ന് പുതിയ ജോലികള്‍ ചെയ്യുന്നതില്‍ നിന്ന് വിട്ടുനില്‍ക്കണം. വായ്പയ്ക്ക് അപേക്ഷിക്കുന്നെങ്കില്‍ ഇന്ന് വിജയം ലഭിച്ചേക്കില്ല. സാമ്പത്തിക രംഗത്തും അല്‍പ്പം ശ്രദ്ധിക്കേണ്ടതുണ്ട്. അമിതമായി ചെലവഴിക്കാതിരിക്കുക. കുടുംബാംഗങ്ങളില്‍ നിന്ന് പിന്തുണ ലഭിക്കും. ഇത് നിങ്ങളുടെ സമ്മര്‍ദ്ദത്തെ കുറയ്ക്കും.

ചിങ്ങം രാശി

ചിങ്ങം രാശി

ഇന്ന് നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കുക. സമ്മര്‍ദ്ദം ഒഴിവാക്കുക, വിശ്രമിക്കുക. സാമ്പത്തിക രംഗത്ത് നല്ല ഫലങ്ങള്‍ ലഭിച്ചേക്കാം. മറ്റൊരാള്‍ക്ക് നല്‍കിയ പണം തിരികെ ലഭിക്കും. സാമ്പത്തിക തീരുമാനങ്ങള്‍ ക്രമരഹിതമായി എടുക്കാതിരിക്കുക. ഓഫീസ് ജോലി കൃത്യസമയത്ത് പൂര്‍ത്തിയാക്കാനാവാത്തത് മേലുദ്യോഗസ്ഥരെ അതൃപ്തരാക്കും. സ്വകാര്യ ജീവിതം സന്തോഷകരമാകും. നിങ്ങളുടെ കുടുംബാംഗങ്ങളുമായുള്ള ബന്ധം മികച്ചതായിരിക്കും. ജീവിത പങ്കാളിയുടെ മാനസികാവസ്ഥ പക്ഷേ ശരിയായിരിക്കില്ല.

കന്നി രാശി

കന്നി രാശി

ജോലിസ്ഥലത്ത് നിങ്ങളുടെ കഠിനാധ്വാനം വിജയം കാണും. വളരെക്കാലമായി കാത്തിരുന്ന അവസരം ഇന്ന് നിങ്ങളുടെ കൈകളിലെത്തും. ഇന്ന് നിങ്ങള്‍ക്ക് ഒരു പുതിയ ജോലി ചെയ്യാനാകും. ബിസിനസ്സുകാര്‍ക്ക് പുതിയ ബിസിനസില്‍ വര്‍ദ്ധനവുണ്ടാകും. പ്രതീക്ഷിച്ച ആനുകൂല്യങ്ങള്‍ ലഭിക്കും. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടും. നിങ്ങളുടെ പങ്കാളിയുടെ ആരോഗ്യത്തില്‍ പുരോഗതിയുണ്ടാകും. പ്രണയിതാക്കള്‍ക്ക് സാധാരണ ദിവസമായിരിക്കും.

തുലാം രാശി

തുലാം രാശി

നിങ്ങളുടെ ആരോഗ്യം ഇന്ന് ശ്രദ്ധിക്കേണ്ടതുണ്ട്. കുടുംബാംഗങ്ങളുമായി നല്ല സമയം ചെലവഴിക്കാന്‍ സാധിക്കുന്നതിനാല്‍ നിങ്ങള്‍ക്ക് സന്തോഷം തോന്നും. സ്‌നേഹവും ഐക്യവും നിലനില്‍ക്കും. ഇന്ന് ജോലി ചെയ്യുന്നവര്‍ക്ക് വന്‍ വിജയം നേടാനുള്ള അവസരമുണ്ട്. നിങ്ങളുടെ കഠിനാധ്വാനം ഫലം നല്‍കും. ബിസിനസുകാര്‍ക്ക് വളരെ ലാഭം നല്‍കുന്ന ദിവസമാണിന്ന്. ദാമ്പത്യ ജീവിതം അല്‍പ്പം തണുത്തതായിരിക്കും. ഇണയില്‍ നിന്ന് പ്രതീക്ഷിച്ച സഹകരണം ലഭിക്കില്ല.

വൃശ്ചികം രാശി

വൃശ്ചികം രാശി

ഈ ചില നല്ല മാറ്റങ്ങള്‍ കാണാന്‍ കഴിയും. നിങ്ങളുടെ ദീര്‍ഘകാല പരിശ്രമങ്ങള്‍ പൂവണിയും. റിയല്‍ എസ്റ്റേറ്റുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ വക്കീലിന്റെ സഹായം തേടാവുന്നതാണ്. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. മുടങ്ങിക്കിടക്കുന്ന പണം ഇന്ന് നിങ്ങള്‍ക്ക് തിരികെ ലഭിക്കും. പങ്കാളിയുടെ ആരോഗ്യം നിങ്ങളുടെ ഉത്കണ്ഠ വര്‍ദ്ധിപ്പിക്കും, ഡോക്ടറെ സമീപിക്കുക.

ധനു രാശി

ധനു രാശി

മാനസികമായി നിങ്ങള്‍ ഇന്ന് വളരെ അസ്വസ്ഥനാകും. പല നെഗറ്റീവ് ചിന്തകളും മനസ്സില്‍ വരും, വളരെയധികം സമ്മര്‍ദ്ദം അനുഭവപ്പെടും. പ്രതീക്ഷിച്ച ഫലങ്ങള്‍ക്കായി പ്രയത്‌നിക്കുക. സാമ്പത്തിക രംഗത്ത് ഇന്ന് നല്ല ദിവസമല്ല. ചിന്തിക്കാതെ വളരെയധികം ചെലവഴിക്കുന്നത് ഒഴിവാക്കുക. നിങ്ങളുടെ സംഭാഷണത്തില്‍ വളരെയധികം നിയന്ത്രണം പാലിക്കുക. ആരോഗ്യത്തിന്റെ കാര്യത്തിലും ഇന്ന് നിങ്ങള്‍ക്ക് നല്ല ദിവസമല്ല.

മകരം രാശി

മകരം രാശി

പ്രണയത്തിന്റെ കാര്യത്തില്‍ ഇന്ന് മികച്ച ദിവസമായിരിക്കും. നിങ്ങളുടെ പങ്കാളിക്കൊപ്പം ഡേറ്റിങ്ങിനു പോകാവുന്നതാണ്. സാമ്പത്തികം മികച്ചതായിരിക്കും. കടം വാങ്ങിയ പണം തിരിച്ചടക്കാനാകും. നിങ്ങള്‍ ബിസിനസ്സ് നടത്തുകയാണെങ്കില്‍ പങ്കാളിയുമായി വൈരുദ്ധ്യമുണ്ടാകാന്‍ സാധ്യതയുണ്ട്. നിങ്ങളുടെ ചങ്ങാതിമാരുമായി മികച്ച സമയം ചെലവഴിക്കും. സ്വകാര്യ ജീവിതം സന്തോഷകരമാകും. കുടുംബാംഗങ്ങളുമായുള്ള ബന്ധം മികച്ചതായിരിക്കും. ആരോഗ്യവും മികച്ചതായിരിക്കും. എങ്കിലും ഭക്ഷണകാര്യത്തില്‍ അശ്രദ്ധരാകാതിരിക്കുക.

കുംഭം രാശി

കുംഭം രാശി

ഇന്ന് സാമ്പത്തികമായി നല്ല ദിവസമായിരിക്കും. പെട്ടെന്ന് ചില സാമ്പത്തിക നേട്ടങ്ങള്‍ ലഭിച്ചേക്കാം. ചില ഗാര്‍ഹിക കാര്യങ്ങളെക്കുറിച്ച് ആശങ്കാകുലരാകാം. നിങ്ങളുടെ ഇണയെ മനസിലാക്കി പ്രശ്‌നം പരിഹരിക്കുക. ഇന്ന് ജോലിഭാരം നിങ്ങളുടെ സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കും. ബിസിനസ്സുകാര്‍ക്ക് ഇന്ന് വലിയതും പ്രധാനപ്പെട്ടതുമായ തീരുമാനം എടുക്കാവുന്നതാണ്. നിങ്ങളുടെ ആരോഗ്യം നന്നായി ശ്രദ്ധിക്കുക.

മീനം രാശി

മീനം രാശി

തെറ്റായ തീരുമാനങ്ങളില്‍ നിന്നു വിട്ടുനില്‍ക്കാന്‍ നിങ്ങളുടെ വികാരങ്ങള്‍ നിയന്ത്രിക്കുക. ദാമ്പത്യ ജീവിതത്തില്‍ സന്തോഷമുണ്ടാകും. നിങ്ങളുടെ ഇണയുടെ മാനസികാവസ്ഥ മികച്ചതായിരിക്കും. സാമ്പത്തിക നേട്ടങ്ങള്‍ക്ക് സാധ്യതയുണ്ട്. നിങ്ങളുടെ സാമ്പത്തിക ശ്രമങ്ങള്‍ ഇന്ന് വിജയിക്കാന്‍ സാധ്യതയുണ്ട്. ഓഫീസിലെ പുതിയ ജോലികള്‍ മുതിര്‍ന്നവരുമായി ആലോചിച്ച് ചെയ്യുക. ദമ്പതികള്‍ക്ക് നല്ല ദിവസമല്ല. നിങ്ങളും പങ്കാളിയും തമ്മിലുള്ള വിള്ളല്‍ ബന്ധത്തെ ദുര്‍ബലപ്പെടുത്തും. വാക്കുകള്‍ ശ്രദ്ധാപൂര്‍വ്വം ഉപയോഗിക്കുക.

English summary

Daily Horoscope for 2nd January 2020

Read your daily horoscope for 2nd January 2020 in Malayalam.
Story first published: Thursday, January 2, 2020, 6:00 [IST]
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more
X