Latest Updates
-
കഠിനമായ ചൂടിൽ വ്യായാമം ചെയ്താൽ അപകടമോ? വയറിലെ കൊഴുപ്പ് കുറയ്ക്കാൻ ഈ മാറ്റങ്ങൾ വരുത്തൂ, ഫലം അത്ഭുതപ്പെടുത്തും! -
വജ്രയോഗവും രാജയോഗവും ഒത്തുചേരുന്ന അപൂർവ്വ ദിനം; അധിക ജ്യേഷ്ഠ ഏകാദശിയിൽ ഈ കാര്യങ്ങൾ ചെയ്താൽ സാമ്പത്തിക നേട്ടം ഉറപ്പ്! -
പ്രസവശേഷം 15 കിലോ കുറച്ചു! മസാബ ഗുപ്തയുടെ ആ രഹസ്യം ഇതാണ്; പട്ടിണി കിടക്കാതെ ഫിറ്റ് ആകാം -
വെയിലത്ത് ഇറങ്ങുമ്പോൾ ചർമ്മം കരുവാളിക്കുന്നുണ്ടോ? കഠിനമായ ചൂടിൽ നിന്നും രക്ഷനേടാൻ ഈ മുൻകരുതലുകളും മികച്ച സൺസ്ക്രീനുകളും പരീക്ഷിക്കൂ -
കഠിനമായ ഉഷ്ണതരംഗം വരുന്നു; ഈ പാനീയങ്ങൾ കുടിച്ചാൽ വേനൽച്ചൂടിനെ പേടിക്കാതെ നേരിടാം! -
കടുത്ത ചൂടിൽ ജിമ്മിൽ പോകുന്നത് അപകടമാണോ? വർക്കൗട്ട് ചെയ്യുമ്പോൾ അറിയാതെ പോകുന്ന ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
കടുത്ത വേനൽക്കാലം: ഗർഭിണികളും പിസിഒഎസ് ഉള്ളവരും ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ വലിയ ആരോഗ്യപ്രശ്നങ്ങൾ നേരിടേണ്ടി വരും! -
കടുത്ത ചൂടിലും വയറിലെ കൊഴുപ്പ് കുറയ്ക്കാം; സൂക്ഷിക്കണം, ഈ തെറ്റുകൾ വരുത്തരുത്! -
മഴക്കാലത്ത് ചർമ്മം വഷളാകുന്നുണ്ടോ? തിളക്കം നിലനിർത്താനും മുടി കൊഴിച്ചിൽ തടയാനും ഈ മാറ്റങ്ങൾ വരുത്തൂ -
പ്ലാസ്റ്റിക് സർജറിയോ അതോ കഠിനാധ്വാനമോ? കീർത്തി സുരേഷിന്റെ വെയ്റ്റ് ലോസ് രഹസ്യം വെളിപ്പെടുത്തി താരം തന്നെ!
വിവാഹക്കാര്യത്തിൽ തീരുമാനം പെട്ടെന്നാണ് ഈ രാശിക്ക്
ഇന്നത്തെ രാശിഫലത്തിൽ എന്താണ് നിങ്ങൾക്ക് കരുതി വെച്ചിരിക്കുന്നത് എന്ന് നമുക്ക് നോക്കാം. ഇന്നത്തെ രാശിഫലം അനുസരിച്ച് പ്രതിസന്ധികൾ ഇല്ലാതെ മുന്നോട്ട് പോവുന്ന രാശിക്കാര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം.
സൂര്യ രാശിഫലം ഓരോ ദിവസവും വ്യത്യസ്തമായ ഫലങ്ങളാണ് കാത്തു വെച്ചിരിക്കുന്നത്. നിങ്ങളുടെ ഇന്ന് എന്തൊക്കെയാണ് എന്ന് അറിയാൻ വായിക്കൂ.

മേടം രാശി
മേടം രാശിക്കാർക്ക് ഇന്നത്തെ ദിവസം ചിലവ് അമിതമായിരിക്കും. എങ്കിലും സാമ്പത്തിക നഷ്ടത്തിനുള്ള സാധ്യതയില്ല. വിലപ്പെട്ട വസ്തുക്കൾ സൂക്ഷിച്ച് വെക്കുന്നതിന് ശ്രദ്ധിക്കണം. കുടുംബങ്ങൾക്ക് വേണ്ടി എന്ത് ത്യാഗം ചെയ്യുന്നതിനും ഇവർ തയ്യാറാവുന്നുണ്ട്.

ഇടവം രാശി
ഇടവം രാശിക്കാർക്ക് ഇന്ന് വിവാഹത്തിന്റെ കാര്യത്തിൽ പെട്ടെന്ന് തീരുമാനം എടുക്കുന്ന ദിവസമാണ്. കാര്യങ്ങളെല്ലാം ശുഭാപ്തി വിശ്വാസത്തോടെ മുന്നോട്ട് കൊണ്ട് പോവുന്നതിന് ഇവർ ശ്രമിച്ചു കൊണ്ടിരിക്കും. വിമർശനങ്ങളെ എങ്ങനേയും നേരിടുന്നതിന് ഇവർ ശ്രമിച്ചു കൊണ്ടേ ഇരിക്കുന്നുണ്ട്.

മിഥുനം രാശി
ജോലിസ്ഥലത്ത് വളരെയധികം നേട്ടങ്ങൾ ഉണ്ടാവുന്ന ഒരു ദിവസമാണ് ഇന്നത്തെ ദിവസം. ഇത് നിങ്ങളുടെ വരുമാനം വര്‍ദ്ധിക്കുന്നതിന് കാരണമാകുന്നുണ്ട്. ജോലിയിൽ പുതിയ ആശയങ്ങൾക്കുള്ള സാധ്യത കാണപ്പെടുന്നുണ്ട്. ക്രിയേറ്റീവ് ആയി കാര്യങ്ങൾ ചെയ്യുന്നതിന് ശ്രമിച്ചു കൊണ്ടേ ഇരിക്കും.

കർക്കിടകം രാശി
വിദേശത്ത് ജോലി അന്വേഷിക്കുന്നവർക്ക് നല്ല ദിവസമാണ് ഇന്നത്തെ ദിവസം. കടുത്ത നിലപാടുകൾ പലപ്പോഴും എടുക്കുന്നതിനുള്ള സാധ്യതയുണ്ട്. അപവാദങ്ങളിൽ നിന്ന് ഒഴിഞ്ഞ് നിൽക്കുന്നതിന് എപ്പോഴും ശ്രദ്ധിക്കണം. അല്ലെങ്കിൽ പുതിയ പുതിയ പ്രശ്നങ്ങൾ ഉണ്ടായിക്കൊണ്ടേ ഇരിക്കും.

ചിങ്ങം രാശി
ആരോഗ്യത്തിന്‍റെ കാര്യത്തിൽ അല്‍പം പ്രാധാന്യം നൽകേണ്ടതാണ്. സുഹൃത്തുക്കളുടെ പ്രശ്നങ്ങളിൽ ഇടപെടുമ്പോള്‍ അൽപം കൂടുതൽ ശ്രദ്ധ അത്യാവശ്യമായി വരുന്നുണ്ട്. പുതിയ ജോലി ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. വിവാഹത്തിന്റെ കാര്യത്തില് അനുകൂലമായ തീരുമാനം ഉണ്ടാവുന്നുണ്ട്. മാതാപിതാക്കൾക്ക് വേണ്ടി കൂടുതല്‍ സമയം ചിലവഴിക്കാൻ ശ്രദ്ധിക്കണം.

കന്നി രാശി
സാമ്പത്തിക കാര്യങ്ങളിൽ വളരെയധികം ശ്രദ്ധ അത്യാവശ്യമാണ്. അല്ലെങ്കിൽ എത്ര നേട്ടമെന്ന് കരുതിയാലും അത് നഷ്ടത്തിലേക്ക് എത്തുന്നതിനുള്ള സാധ്യതയുണ്ട്. പുതിയ ജോലി ലഭിക്കുന്നതിനുള്ള സാധ്യതയും തള്ളിക്കളയാൻ ആവില്ല. സ്വകാര്യ ജീവിതത്തില്‍ അൽപം ശ്രദ്ധയോടെ വേണം മുന്നോട്ട് പോവുന്നതിന്.

തുലാം രാശി
വിവാഹത്തിന് അനുയോജ്യമായ സമയമാണ് തുലാം രാശിക്കാർക്ക്. ജോലിക്കാര്യത്തിലും നേട്ടമുണ്ടാക്കുന്നതിനുള്ള സാധ്യതയുണ്ട്. സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുമ്പോൾ അൽപം ശ്രദ്ധ കൊടുത്താൽ മതി. അല്ലെങ്കിൽ മറ്റ് പ്രശ്നങ്ങൾ ഇല്ലാതെ കാര്യങ്ങൾ മുന്നോട്ട് പോവുന്നുണ്ട്.

വൃശ്ചികം രാശി
ആഗ്രഹങ്ങൾ നിറവേറ്റുന്നതിനുള്ള സാധ്യതയുണ്ട്. ആത്മവിശ്വാസത്തോടെ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. പണത്തിന്റെ കാര്യത്തിൽ ശ്രദ്ധയുണ്ടെങ്കിലും അതൊരിക്കലും നിങ്ങളെ നഷ്ടത്തിലേക്ക് എത്തിക്കുകയില്ല. ജോലി സംബന്ധമായ കാര്യങ്ങളിൽ മാറ്റങ്ങൾ സംഭവിക്കുന്നു.

ധനു രാശി
പഴയ കാല സുഹൃത്തുക്കളെ കണ്ടു മുട്ടുന്നതിനുള്ള സാധ്യതയുണ്ട്. പുതിയ പ്രശ്നങ്ങൾ ജീവിതത്തിൽ ഉണ്ടായിക്കൊണ്ടേ ഇരിക്കുന്നു. അവിചാരിതമായി ജീവിതത്തിൽ പല കാര്യങ്ങളും സംഭവിക്കുന്നതിനുള്ള സാധ്യതയുണ്ട്. ജോലിയില്‍ ഉയർച്ചയും മേലധികാരികളുടെ അംഗീകാരത്തിന് പാത്രമാവുകയും ചെയ്യുന്നുണ്ട്.

മകരം രാശി
അനാവശ്യ കാര്യങ്ങളിൽ തർക്കത്തിൽ ഏർപ്പെടരുത്. ഇത് നിങ്ങളുടെ ജീവിതത്തിൽ ഉണ്ടാവുന്ന നേട്ടങ്ങൾക്ക് പലപ്പോഴും തടസ്സം സൃഷ്ടിക്കുന്നു. മുൻ കാലങ്ങളിൽ പ്രയത്നങ്ങൾക്ക് മികച്ച ഫലം ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. മേലുദ്യോഗസ്ഥരിൽ നിന്നും മോശം പെരുമാറ്റം പ്രതീക്ഷിക്കാം.

കുഭം രാശി
കുഭം രാശിക്കാർക്ക് അപ്രതീക്ഷിത ധനലാഭത്തിനുള്ള സാധ്യതയുണ്ട്. പങ്കാളിയോടൊത്ത് സമയം ചിലവഴിക്കുന്നതിന് ശ്രദ്ധിക്കണം. ബിസിനസിന്റെ കാര്യത്തില്‍ ശ്രദ്ധിച്ചില്ലെങ്കിൽ അത് നിങ്ങളില്‍ നഷ്ടം ഉണ്ടാക്കുന്നതിനുള്ള സാധ്യതയുണ്ട്. കുടുംബത്തിനായിരിക്കും പ്രാധാന്യം നൽകുന്നത് കുംഭം രാശിക്കാർ.

മീനം രാശി
മീനം രാശിക്കാർക്ക് ഇന്നത്തെ ദിവസം പഴയ സുഹൃത്തുക്കളെ കണ്ടു മുട്ടുന്നതിന് സാധിക്കുന്നുണ്ട്. പലപ്പോഴും ഇത്തരം കണ്ടു മുട്ടലുകള്‍ പ്രശ്നങ്ങളിൽ അവസാനിക്കുന്നതിനുള്ള സാധ്യതയുണ്ട്. സാമ്പത്തിക പ്രതിസന്ധി ഇവരെ വിടാതെ പിന്തുടരുന്നുണ്ട്. പലപ്പോഴും പ്രധാനപ്പെട്ട കാര്യങ്ങളിലെല്ലാം നമുക്ക് തീരുമാനങ്ങള്‍ എടുക്കാന്‍ പറ്റാത്ത ദിവസമായിരിക്കും ഇന്നത്തെ ദിവസം.



Click it and Unblock the Notifications