Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
ശത്രുക്കള്‍ ശക്തരാവും രാശിക്കാർ ഇവരാണ്
ഇന്നത്തെ രാശിഫലത്തെക്കുറിച്ച് അറിയുന്നതിന് നിങ്ങൾക്ക് താൽപ്പര്യമുണ്ടോ? എന്നാൽ ചില കാര്യങ്ങൾ ശ്രദ്ധിക്കുമ്പോൾ അത് എന്തൊക്കെ കാര്യങ്ങൾ മുന്‍കൂട്ടി അറിയുന്നതിന് സഹായിക്കുന്നുണ്ട് എന്ന് നോക്കാം.
നിങ്ങളുടെ ഇന്ന് പ്രതിസന്ധികളിൽ പെടുന്ന രാശിക്കാരും സന്തോഷത്തിലാവുന്ന രാശിക്കാരും ആരൊക്കെയെന്ന് നോക്കാം. ഇന്നത്തെ രാശിഫലത്തിൽ പ്രത്യേകതകൾ ഉള്ള രാശിക്കാർ ഇവരാണ്.

മേടം രാശി
മേടം രാശിക്കാർക്ക് ഇന്നത്തെ ദിവസം അൽപം ശ്രദ്ധിക്കേണ്ടതാണ്. നിങ്ങളില്‍ സ്വാധീനമുണ്ടാക്കാൻ സാധിക്കുന്ന ഒരു വ്യക്തിയെ കണ്ടുമുട്ടുന്നതിനുള്ള സാധ്യതയുണ്ട്. ഇത് കൂടാതെ നിങ്ങൾ വഞ്ചിക്കപ്പെടുന്നതിനുള്ള സാധ്യതയും ഉണ്ട്. കുടുംബ കലഹത്തിനുള്ള സാധ്യതയും തള്ളിക്കളയാൻ ആവില്ല.

ഇടവം രാശി
പൊതുവേ നിങ്ങള്‍ക്ക് പ്രയോജനമുണ്ടാക്കുന്ന ഒരു ദിവസമായിരിക്കും ഇന്നത്തെ ദിവസം. അതുകൊണ്ട് തന്നെ ആരേയും ഭയക്കാതെ നിങ്ങൾക്ക് മുന്നോട്ട് പോകാവുന്നതാണ്. ശത്രുക്കൾക്കുള്ള സാധ്യത കാണപ്പെടുന്നുണ്ട്. ഓരോ അവസ്ഥയിലും ശ്രദ്ധിച്ചില്ലെങ്കിൽ അപകടങ്ങളിൽ ചെന്ന് ചാടുന്നുണ്ട്.

മിഥുനം രാശി
മിഥുനം രാശിക്കാർക്ക് ഇന്നത്തെ ദിവസം അൽപം ശ്രദ്ധിക്കണം. കൂടെ നിൽക്കുന്നവർ ചതിക്കുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം. പ്രയോജനകരമായ ദിവസമാണെങ്കിൽ പോലും ശ്രദ്ധ പാളിയാൽ അപകടത്തിനുള്ള സാധ്യത ഈ രാശിക്കാർക്കുണ്ട്.

കര്‍ക്കിടകം രാശി
കർക്കിടകം രാശിക്കാർക്ക് ഇന്നത്തെ ദിവസം സാമ്പത്തിക നേട്ടങ്ങൾക്കുള്ള സാധ്യതയുണ്ട്. ഇന്നത്തെ ദിവസം ഉണ്ടാവുന്ന അസ്വസ്ഥതകളെ ഇല്ലാതാക്കുന്നതിന് വേണ്ടി അൽപം ശ്രദ്ധിക്കേണ്ടതായും വരുന്നുണ്ട്. വിവാഹ ജീവിതത്തെ ബാധിക്കുന്ന തരത്തിലേക്ക് കാര്യങ്ങൾ പലപ്പോഴും എത്തുന്നുണ്ട്.

ചിങ്ങം രാശി
ചിങ്ങം രാശിക്കാർക്ക് ഇന്നത്തെ ദിവസം കുടുംബത്തിൽ സന്തോഷം വർദ്ധിക്കുന്നു. എങ്കിലും അൽപം മാനസിക പിരിമുറുക്കം ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. പിടിവാശിക്ക് മുൻപിൽ ഒരു കാരണവശാലും വഴങ്ങിപ്പോവരുത്. ഇത് സാമ്പത്തിക നഷ്ടങ്ങൾ പല വിധത്തില്‍ ഉണ്ടാക്കിയെടുക്കുന്നുണ്ട്.

കന്നി രാശി
സാമ്പത്തിക നഷ്ടം സംഭവിക്കുന്നതിനുള്ള സാധ്യതയുണ്ട്. പങ്കാളിയുടെ മേൽ അനാവശ്യ ആശങ്കകൾ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. എങ്കിലും കുടുംബ ജീവിതത്തിന്‍റെ കാര്യത്തിൽ ശ്രദ്ധിച്ചാൽ പ്രശ്നങ്ങളില്ലാതെ മുന്നോട്ട് പോകാൻ സാധിക്കുന്നുണ്ട്.

തുലാം രാശി
അനാവശ്യമായ വിമർശനങ്ങൾ ഏറ്റു വാങ്ങുന്നതിനുള്ള സാധ്യതയുണ്ട്. അത്ര നല്ല ദിവസമായിരിക്കില്ല എന്നുള്ളതും ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകതയാണ്. സഹപ്രവർത്തകരിൽ നിന്നും നല്ല അനുഭവങ്ങൾ ആയിരിക്കില്ല ലഭിക്കുന്നത്.

വൃശ്ചികം രാശി
അനാവശ്യമായ സമ്മർദ്ദം വരുത്തി വെക്കാതിരിക്കുന്നതിന് ശ്രദ്ധിക്കണം. നിങ്ങളുടെ ജീവിതത്തിൽ സമ്മർദ്ദം ചെലുത്താൻ പലരും ശ്രമിക്കുമെങ്കിലും അൽപം ശ്രദ്ധ വേണം. പുതിയ പ്രണയ ബന്ധങ്ങള്‍ക്കുള്ള സാധ്യതയുണ്ട്. എങ്കിലും പ്രണയം അത് ഒരാളോട് മാത്രമേ തോന്നുകയുള്ളൂ.

ധനു രാശി
വർഷങ്ങൾക്ക് മുൻപ് പിരിഞ്ഞവർ വളരെയധികം ശ്രദ്ധിക്കണം. കാരണം ആ ബന്ധം വീണ്ടും ഉരുത്തിരിയുന്നതിനുള്ള സാധ്യത ഇന്നത്തെ ദിവസം കാണുന്നുണ്ട്. വിവാഹിതരായവർക്ക് നല്ല ദിവസമാണ്. സാമ്പത്തിക ബാധ്യത ഇല്ലാതിരിക്കുന്ന അവസ്ഥ നിങ്ങള്‍ ശ്രദ്ധിക്കണം.

മകരം രാശി
പുതിയ പ്രണയങ്ങൾക്കുള്ള സാധ്യതയുണ്ട്. പൊതു പ്രവർത്തനങ്ങളിൽ പങ്കാളിയാവും. അസാധാരണമായ പല കാര്യങ്ങളും ജീവിതത്തിൽ സംഭവിക്കുന്നത് ഇന്നത്തെ ദിവസമായിരിക്കും. ആദായം വർദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്.

കുംഭം രാശി
സാമ്പത്തിക കാര്യങ്ങളില്‍ മറ്റുള്ളവർ കൈകടത്താതിരിക്കാൻ ശ്രദ്ധിക്കണം. ആരോഗ്യം ഒരിക്കലും അനുകൂലമായിരിക്കില്ല. പല കാര്യങ്ങളിലും നിങ്ങൾക്ക് അനുകൂല നിലപാടായിരിക്കും ഉണ്ടാവുന്നത്. ജോലി സമ്മർദ്ദത്താൽ പല കാര്യങ്ങളും നടക്കാതെ വരുന്നുണ്ട്.

മീനം രാശി
സാമൂഹ്യ പ്രവർത്തനങ്ങളിൽ പങ്കാളിയാവുന്നുണ്ട്. മികച്ച പ്രകടനം ജോലി സ്ഥലത്ത് കാഴ്ച വെക്കുന്നതിന് സാധിക്കുന്നുണ്ട്. സാമ്പത്തിക പ്രതിസന്ധികൾക്കുള്ള സാധ്യതയുണ്ട്. എങ്കിലും അൽപം ശ്രദ്ധിക്കണം. ആരോഗ്യത്തിന്റെ കാര്യത്തിൽ പങ്കാളികള്‍ക്ക് അൽപം മുൻഗണന നല്‍കുന്നുണ്ട്.



Click it and Unblock the Notifications
