Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
പ്രശ്നം ക്ഷണിച്ചു വരുത്തും രാശിയാണ്....
പ്രശ്നം ക്ഷണിച്ചു വരുത്തും രാശിയാണ്....
പല കാര്യങ്ങളും നമ്മുടെ ദിവസങ്ങളെ സ്വാധീനിയ്ക്കുന്നുണ്ട്. ഇതില്‍ നമ്മുടെ പ്രവൃത്തികളും ചിന്തകളും മുതല്‍ രാശി സ്വാധീനം വരെ വരുന്നു. നമ്മില്‍ സ്വാധീനമുള്ള രാശികളും ഗ്രഹങ്ങളുമെല്ലാം തന്നെ പല തരത്തിലും നമ്മെ സ്വാധീനിയ്ക്കുന്നു.
സോഡിയാക് സൈന്‍ അഥവാ സൂര്യരാശി പ്രകാരം ഇന്നത്തെ ദിവസം, അതായത് 2019 ആഗസ്ത് 9 വെള്ളിയാഴ്ചയിലെ രാശി ഫലം അറിയൂ. ഇതു നിങ്ങള്‍ക്കു ഗുണകരമോ ദോഷമോ അറിയൂ.

ഏരീസ് അഥവാ മേട രാശി
ഏരീസ് അഥവാ മേട രാശിയ്ക്ക് ഇന്ന് ആളുകള്‍ നിങ്ങളെ കുത്തുന്ന ദിവസമാണ്. ഇതു നിങ്ങള്‍ സെന്‍സിറ്റീവായതിനാല്‍ മുറിവേല്‍പ്പിയ്ക്കുകയും ചെയ്യും. എന്നാല്‍ ആവശ്യമില്ലാതെ അസ്വസ്ഥതയുണ്ടാകുന്നത് കൂടുതല്‍ കുഴപ്പങ്ങളുണ്ടാക്കുമെന്നോര്ക്കുക. പ്രശ്നങ്ങളുടെ അടിവേരു കണ്ടു പിടിച്ച് പരിഹാരമുണ്ടാക്കാന്‍ ശ്രമിയ്ക്കുക.

ടോറസ് അഥവാ ഇടവ രാശി
ടോറസ് അഥവാ ഇടവ രാശിയ്ക്ക് ഇന്ന് പ്രണയത്തിനു ചേര്‍ന്ന ദിവസമാണ്. നിങ്ങളുടെ സെന്‍സ് ഇന്ന് ഏറെ പ്രവര്‍ത്തന ക്ഷമമാകുന്ന ദിവസവുമാണ്. ജോലിയില്‍ ശ്രദ്ധിയ്ക്കുക, നിങ്ങളുടെ ലോകത്ത് മുഴുകി ജോലിയെ അവഗണിയ്ക്കരുത്. പ്രിയപ്പെട്ടവരുമായി പ്രശ്നങ്ങളില്ലാതിരിയ്ക്കാന് കണ്ണുകളും കാതുമെല്ലാം തുറന്നു വയ്ക്കുക.

ജെമിനി അഥവാ മിഥുന രാശി
ജെമിനി അഥവാ മിഥുന രാശിയ്ക്ക് ഇന്ന് ഏറെ ഇമോഷണലും സെന്റിമെന്റലുമാകാനുള്ള സാധ്യതയുണ്ട്. കലാപരമായ കാര്യങ്ങള്‍ക്കു സാധ്യതയുളള ദിവസമാണ്. പങ്കാളിയ്ക്കൊപ്പം സമയം ചെലവഴിയ്ക്കാനും സാധ്യത.

ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശി
ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശിയ്ക്ക് ഇന്ന് നിങ്ങളുടെ സംസാര രീതി തെറ്റിദ്ധാരണകള്‍ക്കിട വരുത്തും. ഇമോഷണലായി തിടുക്കപ്പെട്ട തീരുമാനങ്ങളെടുക്കുവാനും സാധ്യതയുണ്ട്. ഇതേപ്പറ്റി ഭാവിയില്‍ പശ്ചാത്തപവുമുണ്ടാകും. എങ്കിലും ഇതു തിരുത്തുവാനും അവസരം ലഭിയ്ക്കും. തിടുക്കപ്പെട്ടു തീരുമാനങ്ങളെടുക്കാതെ ആലോചിച്ച് ഉറച്ച തീരുമാനമെടുക്കുവാന്‍ ശ്രദ്ധിയ്ക്കുക.

ലിയോ അഥവാ ചിങ്ങ രാശി
ലിയോ അഥവാ ചിങ്ങ രാശിയ്ക്ക് ഇന്നും മറ്റുള്ളവര്‍ക്ക് വിശ്വസിയ്ക്കാവുന്ന, വിശ്വസിച്ചേല്പ്പിയ്ക്കാവുന്ന നിങ്ങളുടെ സ്വഭാവം നിങ്ങളുടെ ജോലിയില്‍ കാണിയ്ക്കുന്ന ദിവസമാണ്. ജോലിയില്‍ നിങ്ങളുടെ ആത്മാര്‍ത്ഥതയും വിശ്വസ്തതയും കമ്പനിയും തിരിച്ചറിയും. വീട്ടിലും നിങ്ങള്‍ നിങ്ങളുടെ ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിയ്ക്കും.

വിര്‍ഗോ അഥവാ കന്നി രാശി
വിര്‍ഗോ അഥവാ കന്നി രാശിയ്ക്ക് ഇന്ന് ജോലിയില്‍ ഏറെ ഉന്മേഷവും ഊര്‍ജവും കാണിയ്ക്കുന്ന ദിവസമാണ്. പാര്‍ട്ടികളിലും സോഷ്യല്‍ ചടങ്ങുകളിലും പങ്കെടുക്കുവാന്‍ സാധ്യതയുള്ള ദിവസമാണ്.

ലിബ്ര അഥവാ തുലാം രാശി
ലിബ്ര അഥവാ തുലാം രാശിയ്ക്ക് ഇന്ന് നിങ്ങള്‍ പ്രശ്നം ക്ഷണിച്ചു വരുത്തുവാനുളള സാധ്യതയുണ്ട്. പ്രത്യേകിച്ചും ചില തര്‍ക്കങ്ങളിലൂടെ. കേസുകള്‍ക്കും മറ്റും സാധ്യതയുണ്ട്. ഇന്ന് ഏറെ ശ്രദ്ധയോടെ കാര്യങ്ങള്‍ ചെയ്യുക.

സ്കോര്‍പിയോ അഥവാ വൃശ്ചിക രാശി
സ്കോര്‍പിയോ അഥവാ വൃശ്ചിക രാശിയ്ക്ക് ഇന്ന് അത്ര നല്ല ദിവസമല്ല, മടുപ്പിയ്ക്കുന്ന ഒന്നാകും. നിങ്ങള്‍ക്കായി അല്പം സമയം തനിയെ ചെലവഴിയ്ക്കുവാന്‍ താല്പര്യം തോന്നും. എങ്കിലും ഏകാന്തതയും നിങ്ങളെ അല്പം ബുദ്ധിമുട്ടിലാക്കും.

സാജിറ്റേറിയസ് അഥവാ ധനു രാശി
സാജിറ്റേറിയസ് അഥവാ ധനു രാശിയ്ക്ക് ഇന്ന് ബാലന്‍സ് ആയ ദിവസമാണ്. ഇതു വീട്ടിലും ഓഫീസിലും. തമാശകളും ആഹ്ലാദങ്ങളുമെല്ലാം ഉണ്ടാകുന്ന ദിവസവുമാണ്. വീട്ടിലും ചില പുതുമകള്‍ വരുത്തും.

കാപ്രിക്കോണ്‍ അഥവാ മകര രാശി
കാപ്രിക്കോണ്‍ അഥവാ മകര രാശിയ്ക്ക് ഇന്ന് ഏറെ ഓജസുള്ള ദിവസമാണ്. ഈ ഊര്‍ജം നിങ്ങള്‍ ചുറ്റുപാടിലേയ്ക്കും പകരും. ജോലിയില്‍ ഏറെ ആത്മസംതൃപ്തി പകരും. വ്യക്തിപരമായും ഏറെ നല്ല ദിവസമാണ്. പങ്കാളിയ്ക്കൊപ്പം അല്പം സമയം ചെലവഴിയ്ക്കുന്നത് കൂടുതല്‍ നല്ല സന്തോഷം നല്‍കും.

അക്വേറിയസ് അഥവാ കുംഭ രാശി
അക്വേറിയസ് അഥവാ കുംഭ രാശിയ്ക്ക് ഇന്ന് ധനമെന്ന ചിന്തയുണ്ടാകുന്ന ദിവസമാണ്. സാമ്പത്തിക ബാധ്യതകള്‍ തീര്‍ക്കാന്‍ സാധിയ്ക്കുന്ന ദിവസവുമാണ്. വൈകീട്ട് കൂട്ടുകാരുമായി സമയം ചെലവഴിയ്ക്കും. ഇവര്‍ നിങ്ങളെ ഏറെ വില കല്പ്പിയ്ക്കുന്നുവെന്നും തിരിച്ചറിയാനാകും. സൗഹൃദങ്ങള്‍ കാത്തു സൂക്ഷിയ്ക്കേണ്ടത് പ്രധാനം.

പീസസ് അഥവാ മീന രാശി
പീസസ് അഥവാ മീന രാശിയ്ക്ക് ഇന്ന് ജോലിയില്‍ പുതിയ കാര്യങ്ങളിലേയ്ക്കു തിരിയുന്ന ദിവസമാണ്. ധാരാളം യാത്ര ചെയ്യേണ്ടി വരുന്ന ദിവസവുമാണ്. പുതിയ ബിസിനസ് പ്ലാനുകള്‍, മീറ്റിംഗുകള്‍ എന്നിവയെല്ലാമായി തിരക്കുണ്ടാകുന്ന ദിവസം.



Click it and Unblock the Notifications
