Latest Updates
-
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
സ്വയം വഴി വെട്ടിത്തുറക്കും ഈ രാശി
സ്വയം വഴി വെട്ടിത്തുറക്കും ഈ രാശി
ദിനങ്ങള്‍ വായുവേഗത്തില്‍ കടന്നു പോകും. നമ്മുടെ ഭാഗ്യ നിര്ഭാഗ്യങ്ങളും ഗതി മാറിയൊഴുകും. നല്ലതും മോശവുമെല്ലാമുണ്ടാകും. നാം പ്രതീക്ഷിയ്ക്കാത്തതും പ്രതീക്ഷിച്ചതും നടക്കും.
ഒരു പരിധിയ്ക്കപ്പുറം പല കാര്യങ്ങളും നമ്മുടെ കൈപ്പിടിയില്‍ ഒതുങ്ങില്ല. ഇതില്‍ നാമറിയാത്ത ശക്തികള്‍ക്കും പ്രധാന സ്ഥാനമുണ്ട്. സോഡിയാക് സൈന്‍ അഥവാ സൂര്യരാശി ഇതില്‍ ഒന്നാണ്.
ഇന്നത്തെ ദിവസം, അതായത് 2019 ആഗസ്ത് 7 ബുധനാഴ്ചയിലെ രാശി ഫലം അറിയൂ, ഇതു നിങ്ങള്‍ക്ക് അനുകൂലമോ എന്നറിയൂ,

ഏരീസ് അഥവാ മേട രാശി
ഏരീസ് അഥവാ മേട രാശിയ്ക്ക് ഇന്ന് എല്ലാ കണ്ണുകളും നിങ്ങളില്‍ പതിയുന്ന ദിവസമാണ്. ഇത് നിങ്ങളുടെ രൂപം കൊണ്ടാകാം, കഴിവാകാം, അതുമല്ലെങ്കില്‍ എന്തെങ്കിലും പ്രത്യേകതകയുള്ളതു കൊണ്ടാകാം. ഇത്തരം ശ്രദ്ധ നല്ല രീതിയില്‍ എടുക്കുക, ഊര്‍ജത്തോടെ പ്രവര്‍ത്തിയ്ക്കുക. ഈ എനര്‍ജി നല്ല കാര്യത്തിനായി ഉപയോഗിയ്ക്കാം.

ടോറസ് അഥവാ ഇടവ രാശി
ടോറസ് അഥവാ ഇടവ രാശിയ്ക്ക് ഇന്ന് എറെ ഇമോഷണലാകുന്ന ദിവസമാണ്. സെന്റിമെന്റലാകുന്ന ദിവസവും. ജീവിതത്തെ അതിന്റെ രീതിയില്‍ എടുക്കുന്നതാണു ഗുണം നല്‍കുക. പബ്ലിക് സെര്‍വന്റ്സിന് അവരുടെ ശ്രമങ്ങള്‍ക്കുള്ള ഫലം ലഭിയ്ക്കും. ജോലിയില്‍ നിങ്ങള്‍ക്കു വെല്ലുവിളികളുണ്ടാകും.

ജെമിനി അഥവാ മിഥുന രാശി
ജെമിനി അഥവാ മിഥുന രാശിയ്ക്ക് ഇന്ന് ലേഡി ലക്ക് ഉള്ള ദിവസമാണ്. അതായത് ഭാഗ്യം നിങ്ങള്‍ക്കൊപ്പം നില്ക്കുന്ന ദിവസം. സാധാരണ ഗതിയില്‍ അല്പം നാണമുള്ള പ്രകൃതമെങ്കിലും ഇന്നു നിങ്ങള്‍ എല്ലാവരോടും തുറന്നിടപഴകും, നിങ്ങളുടെ വികാരങ്ങള്‍ പ്രകടിപ്പിയ്ക്കാന്‍ സാധിയ്ക്കും. ഇത് നിങ്ങളുടെ ഈഗോയില്‍ ഏറെ മാറ്റങ്ങള്‍ക്കും കാരണമാകും. നല്ല മാറ്റങ്ങള്‍ക്ക്.

ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശി
ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശിയ്ക്ക് ഇന്ന് അല്പം വിചിത്രമായ രീതിയും പെരുമാറ്റവും സ്വീകരിയ്ക്കുന്നതു നിങ്ങള്‍ക്കു ഗുണം നല്‍കും. മാറ്റങ്ങള്‍ സ്വീകരിയ്ക്കുവാന്‍ നിങ്ങള്‍ തയ്യാറെങ്കിലും ഇത് കൃത്യമായ രീതിയില്‍ സ്വീകരിയ്ക്കുക. വ്യത്യസ്തമായി ചിന്തിയ്ക്കുന്നത് ജോലിയില്‍ സഹായിക്കും. വൈകീട്ടോടെ ശാന്തത അനുഭവപ്പെടും.

ലിയോ അഥവാ ചിങ്ങ രാശി
ലിയോ അഥവാ ചിങ്ങ രാശിയ്ക്ക് ഇന്ന് നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കൊപ്പം സമയം ചെലവഴിയ്ക്കാനുള്ള ദിവസമാണ്. ഇന്നു പൊതുവേ ഭാഗ്യകരമായ ദിവസവുമാണ്. പുതിയ കൂട്ടുകാരെ ലഭിയ്ക്കാന്‍ സാധ്യത. ഇത് ഭാവിയില്‍ ഉപകാരപ്പെടുകയും ചെയ്യും.

വിര്‍ഗോ അഥവാ കന്നി രാശി
വിര്‍ഗോ അഥവാ കന്നി രാശിയ്ക്ക് ഇന്ന് നിങ്ങള്‍ക്കുള്ള മാനേജ്മെന്റ് കഴിവുകള്‍ ഫലപ്രദമാക്കേണ്ട ദിവസമാണ്. ഇതു പരമാവധി ഉപയോഗപ്പെടുത്തുക. നിങ്ങളുടെ നിലപാടുകള്‍ തുറന്നു പറയാം

ലിബ്ര അഥവാ തുലാം രാശി
ലിബ്ര അഥവാ തുലാം രാശിയ്ക്ക് ഇന്ന് നിങ്ങളുടെ സൗന്ദര്യപരമായ കാര്യങ്ങളില്‍ ശ്രദ്ധിയ്ക്കുന്ന ദിവസമാണ്. സൗന്ദര്യസംബന്ധമായ കാര്യങ്ങള്‍ക്കായി സമയം ചെലവാക്കും. ഇതു കൊണ്ടു തന്നെ മറ്റുള്ള കാര്യങ്ങള്‍ക്കായി സമയം കുറവുമാകും.

സ്കോര്‍പിയോ അഥവാ വൃശ്ചിക രാശി
സ്കോര്‍പിയോ അഥവാ വൃശ്ചിക രാശിയ്ക്ക് ഇന്ന് നിങ്ങളിലേയ്ക്കു തന്നെ ഒതുങ്ങിപ്പോകുന്ന ദിവസമാണ്. ഒന്നല്ലെങ്കില്‍ മറ്റൊന്ന് ജോലിയിലെ ശ്രദ്ധയും കുറയ്ക്കും. നെഗറ്റീവ് ഊര്‍ജം കുറയ്ക്കുക തന്നെ വേണം. ആത്മാന്വേഷണം പോലുള്ള കാര്യങ്ങള്‍ക്ക് ധ്യാനം പോലുള്ളവ ഗുണം നല്‍കും.

സാജിറ്റേറിയസ് അഥവാ ധനു രാശി
സാജിറ്റേറിയസ് അഥവാ ധനു രാശിയ്ക്ക് ഇന്ന് നല്ല, സന്തോഷകരമായ ദിവസമാണ്. നിങ്ങളുടെ പ്രൊഫണഷല്‍ സമീപനം പല ബുദ്ധിമുട്ടുകള്‍ക്കു പരിഹാരമാകും. ഇതിന്റെ പേരില്‍ പ്രശംസയും ലഭിയ്ക്കും. ആളുകളുടെ അഭിപ്രായവും കണക്കിലെടുക്കുന്നതിനാല്‍ ഇത് കൂടുതല്‍ സുഹൃത്തുക്കളെയും സമ്മാനിയ്ക്കും.

കാപ്രിക്കോണ്‍ അഥവാ മകര രാശി
കാപ്രിക്കോണ്‍ അഥവാ മകര രാശിയ്ക്ക് ഇന്ന് പ്രിയപ്പെട്ടവരോട് ഏറെ സ്നേഹവും കരുതലും പ്രകടിപ്പിയ്ക്കുന്ന ദിവസമാണ്. അവരുടെ കൂടെയുള്ള നിമിഷങ്ങള്‍ നിങ്ങള്‍ ആസ്വദിയ്ക്കുന്ന സമയവും. അവര്‍ക്കായി നിങ്ങളെക്കൊണ്ടു കഴിയുന്നതെല്ലാം ചെയ്തു കൊടുക്കുന്ന ദിവസം കൂടിയാണ്.

അക്വേറിയസ് അഥവാ കുംഭ രാശി
അക്വേറിയസ് അഥവാ കുംഭ രാശിയ്ക്ക് ഇന്ന് നിരാശയുണ്ടാകുന്ന ദിവസമാണ്. കുടുംബത്തിന്റെ സപ്പോര്‍ട്ടില്ലാതെ തന്നെ കുട്ടികളെ നിയന്ത്രിയ്ക്കേണ്ടി വരുന്ന ദിവസം. അയല്വക്കക്കാര് വരെ ഇത്തരം കാര്യങ്ങളില്‍ ഇടപെട്ടേക്കും. നിങ്ങള്‍ ഉറച്ചു നില്‍ക്കുകയെന്നതു പ്രധാനം.

പീസസ് അഥവാ മീന രാശി
പീസസ് അഥവാ മീന രാശിയ്ക്ക് ഇന്ന ബുദ്ധിമുട്ടുകളുണ്ടാകുമെങ്കിലും നിങ്ങള്‍ നിങ്ങളുടെ വഴി വെട്ടിപ്പിടിയ്ക്കുന്ന ദിവസമാണ്. നിങ്ങളുടെ കാര്യങ്ങള്‍ അറിയാനുളള താല്പര്യവും ആത്മവിശ്വാസവുമല്ലൊം തന്നെ എല്ലാ പ്രശ്നങ്ങളും മറി കടക്കാന്‍ സഹായിക്കും. തുടക്കം എത്ര പ്രശ്നമെങ്കിലും ദിവസത്തിനൊടുവില്‍ സന്തോഷമുണ്ടാകും.



Click it and Unblock the Notifications
