Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ഏറെ ശ്രദ്ധ വേണ്ട രാശിയാണിത്
ഏറെ ശ്രദ്ധ വേണ്ട രാശിയാണിത്
ദിവസങ്ങളുടെ ഏറ്റക്കുറച്ചിലുകള്‍ നാം പ്രതീക്ഷിയ്ക്കാത്ത വിധത്തിലാകും. ചിലപ്പോള്‍ നല്ലതും ചിലപ്പോള്‍ മോശവുമെല്ലാം ഫലമായി വരും. നല്ലതു പ്രതീക്ഷിയ്ക്കുമ്പോള്‍ മോശവും മറിച്ചുമെല്ലാം ജീവിതം നമുക്കു മുന്നില്‍ വയ്ക്കുന്ന ചില പാഠങ്ങളാണ്.
നമ്മുടെ ജീവിതത്തെ സ്വാധീനിയ്ക്കുന്ന ഘടകങ്ങള്‍ പലതുണ്ട്. നമ്മുടെ മനസ്, പ്രവൃത്തി, ചിന്തകള്‍ എന്നിവയ്ക്കു പുറമേ നമുക്കു നിയന്ത്രിയ്ക്കാന്‍ കഴിയാത്ത ചില പ്രത്യേക കാര്യങ്ങളും. ഇതില്‍ സോഡിയാക് സൈന്‍ അഥവാ സൂര്യരാശി ഏറെ പ്രധാനപ്പെട്ട ഒന്നാണ്.
ഇന്നത്തെ ദിവസം, അതായത് 2019 സെപ്റ്റംബര്‍ 6 വെള്ളിയാഴ്ചയിലെ രാശി ഫലം അറിയൂ.

ഏരീസ് അഥവാ മേട രാശി
ഏരീസ് അഥവാ മേട രാശിയ്ക്ക് ഇന്ന് ഏറെ സൂക്ഷിയ്ക്കേണ്ട ദിവസമാണ്. ഏറെക്കാലത്തെ കഠിനാധ്വാനത്തിന്റെ ഫലം എടുത്തു ചാടിയുള്ള ഒരു തീരുമാനത്തിന്റെ പേരില്‍ നഷ്ടപ്പെടാന്‍ അവസരമുണ്ടാക്കരുത് രാവിലെയുള്ള സമയം അല്പം സ്ട്രെസുള്ളതാണെങ്കിലും വൈകീട്ടോടെ കാര്യങ്ങള്‍ക്കു മാറ്റമുണ്ടാകും. കുട്ടിഖല്ക്കൊപ്പം ചെലവഴിയ്ക്കാന്‍ സാധിയ്ക്കും.

ടോറസ് അഥവാ ഇടവ രാശി
ടോറസ് അഥവാ ഇടവ രാശിയ്ക്ക് ഇന്ന് നിങ്ങള്‍ നിങ്ങളുടെ വിശ്വാസങ്ങളെക്കുറിച്ചും ആദര്ശങ്ങളെക്കുറിച്ചും ഏറെ ബോധവാനാകുന്ന ദിവസമാണ്. അതേ സമയം മറ്റുള്ളവരുടെ വിശ്വാസങ്ങളിലും ക്ഷമ കാണിയ്ക്കുക. അസഹിഷ്ണുത ചില പ്രധാനപ്പെട്ട ആളുകളെ വിരോധികളാക്കാന്‍ ഇടയുണ്ട്.

ജെമിനി അഥവാ മിഥുന രാശി
ജെമിനി അഥവാ മിഥുന രാശിയ്ക്ക് ഇന്ന് നിങ്ങളുടെ സെന്‍സിറ്റീവും ഇമോഷണലുമായ പ്രകൃതം നിങ്ങള്‍ക്കു പ്രശ്നം സൃഷ്ടിയ്ക്കാന്‍ വഴിയുണ്ട്. വ്യക്തി ബന്ധങ്ങളില്‍ ഇത്തരം ഇമോഷണുകള് പ്രശ്നമുണ്ടാക്കാതിരിയ്ക്കാന് ശ്രദ്ധ വേണം. പ്രൊപോസ് ചെയ്യുന്നതിനു മുന്‍പ് ഇതെക്കുറിച്ചു ശ്രദ്ധ വേണം.

ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശി
ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശിയ്ക്ക് ഇന്ന് സന്തോഷമുള്ള മൂഡാകുന്ന ദിവസമാണ്. ഇന്നു നിങ്ങള്‍ക്കു ലഭിയ്ക്കുന്ന ടാസ്കുകളില് നിങ്ങള്‍ സന്തോഷിയ്ക്കുന്ന ദിവസമാണ്. സാമ്പത്തികമായ ചില പ്രശ്നങ്ങള്‍ അലട്ടും. ടെന്‍ഷനുണ്ടാക്കും. എങ്കിലും പൊതുവേ സന്തോഷകരമായ ദിവസമാണ്.

ലിയോ അഥവാ ചിങ്ങ രാശി
ലിയോ അഥവാ ചിങ്ങ രാശിയ്ക്ക് ഇന്ന് നിങ്ങള്‍ക്ക് ഏറെ ഊര്‍ജസ്വലതയുള്ള ദിവസമാണ്. ഫ്രീ ലാന്‍സ് ബിസിനസ് ചെയ്യുന്നവര്‍ക്ക് ഏറെ നല്ല ദിവസമാണ്. നിങ്ങളുടെ സങ്കല്പങ്ങളും പ്രചോദനവുമെല്ലാം ആകാശം മുട്ടെ വളരുന്ന ദിവസം. ലക്ഷ്യം നേടുന്ന വരെ കഠിനാധ്വാനം എന്നതാണ് ഫലം.

വിര്‍ഗോ അഥവാ കന്നി രാശി
വിര്‍ഗോ അഥവാ കന്നി രാശിയ്ക്ക് ഇന്ന് നിങ്ങളുടെ ലീഡര്‍ഷിപ്പ് ഗുണങ്ങള്‍ ഏറെ പ്രശംസ പിടിച്ചു പറ്റുന്ന ദിവസമാണ്. നിങ്ങള്‍ ടീം മാനേജ് ചെയ്യുന്ന രീതി എല്ലാവര്ക്കും ഇഷ്ടപ്പെടുകയും ചെയ്യും. പ്രൊമോഷന് പോലുള്ളവയ്ക്കു സാധ്യതയുണ്ട്. ജോലിയും വീടും ബാലന്‍സ് ചെയ്യുന്നതു ഗുണം ചെയ്യും.

ലിബ്ര അഥവാ തുലാം രാശി
ലിബ്ര അഥവാ തുലാം രാശിയ്ക്ക് ഇന്ന് നിങ്ങള്‍ ഓഫീസിലെ പ്രധാനപ്പെട്ട ഒരു സ്റ്റാഫാണെന്ന കാര്യം ഉറപ്പു വരുത്തുകയും ഇതിനാല്‍ പ്രത്യേക പരിഗണന ലഭിയ്ക്കുകയും ചെയ്യും. ബോസില്‍ നിന്നും അഭിനന്ദനം ലഭിയ്ക്കും.

സ്കോര്‍പിയോ അഥവാ വൃശ്ചിക രാശി
സ്കോര്‍പിയോ അഥവാ വൃശ്ചിക രാശിയ്ക്ക് ഇന്ന് നിങ്ങള്‍ ജീവിതത്തിലെ വെല്ലുവിളികള്‍ ഏറ്റെടുക്കുന്ന ദിവസമാണ്. നിങ്ങളിലെ ആത്മവിശ്വാസം കാര്യങ്ങള്‍ നേരിടുവാന്‍ പ്രാപ്തി നല്‍കും. എത്ര വലിയ ടാസ്കെങ്കിലും ഇത് ഏറ്റെടുക്കുവാന്‍ സാധിയ്ക്കും.

സാജിറ്റേറിയസ് അഥവാ ധനു രാശി
സാജിറ്റേറിയസ് അഥവാ ധനു രാശിയ്ക്ക് ഇന്ന് ഓഫിസില്‍ നിങ്ങള്‍ക്ക് വെല്ലുവിളികളുള്ള പ്രൊജക്ടുകള്‍ ഏറ്റെടുക്കേണ്ടി വരുന്ന ദിവസമാണ്. ഇത് കമ്പനിയ്ക്കു നിങ്ങളിലുള്ള വിശ്വാസം കൊണ്ടാണ്. ഇവയെല്ലാം വിജയകരമായി പൂര്‍ത്തിയാക്കുമ്പോള്‍ നിങ്ങള്‍ക്ക് അഭിനന്ദനവും ലഭിയ്ക്കും.

കാപ്രിക്കോണ്‍ അഥവാ മകര രാശി
കാപ്രിക്കോണ്‍ അഥവാ മകര രാശിയ്ക്ക് ഇന്ന് മറ്റുള്ളവരെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തുവാനുള്ള നിങ്ങളുടെ കഴിവ് വീണ്ടും ഉപയോഗിയ്ക്കേണ്ടി വരുന്ന ദിവസമാണ്. നിങ്ങളുടെ ഉപബോധ മനസിലെ പല ചോദ്യങ്ങള്‍ക്കും ഉത്തരം കണ്ടെത്തുന്ന ദിവസവുമാണ്. നിങ്ങളിലെ ക്രിയേറ്റീവിറ്റി സഹപ്രവര്ത്തരാല് അഭിനന്ദിയ്ക്കപ്പെടും.

അക്വേറിയസ് അഥവാ കുംഭ രാശി
അക്വേറിയസ് അഥവാ കുംഭ രാശിയ്ക്ക് ഇന്ന് സാമ്പത്തികമായ കാര്യങ്ങള്‍ മുന്‍പന്തിയില്‍ നില്ക്കുന്ന ദിവസമാണ്. ഓഫീസിലെ ജോലി അന്തരീക്ഷം മുന്പത്തേക്കാള് മികച്ചതായി മാറും. പുതിയ പ്രോജക്ടുകള്‍ നല്കപ്പെടും.

പീസസ് അഥവാ മീന രാശി
പീസസ് അഥവാ മീന രാശിയ്ക്ക് ഇന്ന് നിങ്ങളുടെ വര്‍ക്കഹോളിക് സ്വഭാവം ബാക്കി വന്ന പ്രൊജക്ടുകള്‍ മുഴുമിപ്പിയ്ക്കാന്‍ അവസരം നല്‍കും. നിങ്ങളുടെ എനര്‍ജി ഇതിനു നിങ്ങളെ സഹായിക്കും.



Click it and Unblock the Notifications
