Latest Updates
-
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍ -
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും
മറ്റുള്ളവരെക്കുറിച്ചു ജാഗ്രത വേണ്ട രാശി
മറ്റുള്ളവരെക്കുറിച്ചു ജാഗ്രത വേണ്ട രാശി
ദിവസങ്ങളുടെ ഗതി മാറ്റങ്ങള്‍ നാം കരുതുന്നതു പോലെയല്ല. ഇതു കൊണ്ടു തന്നെ നമുക്കിതു പലപ്പോഴും അംഗീകരിയ്ക്കാനും സാധിച്ചെന്നു വരില്ല. നല്ലതും മോശവുമെല്ലാം ചേര്‍ന്നതാണ് ജീവിതവും ജീവിതം നീക്കുന്ന ദിനങ്ങളും.
പല ഘടകങ്ങളും നമ്മുടെ ദിവസങ്ങളെ നിയന്ത്രിയ്ക്കുന്നു. ഇതില്‍ സോഡിയാക് സൈന്‍ അഥവാ സൂര്യരാശിയ്ക്കു കാര്യമായ സ്വാധീനമുണ്ട്. ഇതു നല്ലതെങ്കില്‍ നല്ലതാകും, ഫലം, ഇല്ലെങ്കില്‍ മോശവും.
ഇന്നത്തെ ദിവസം, അതായത് 2019 ആഗസ്ത് 6 ചൊവ്വയിലെ രാശി ഫലം അറിയൂ,

ഏരീസ് അഥവാ മേട രാശി
ഏരീസ് അഥവാ മേട രാശിയ്ക്ക് ഇന്ന് മുന്‍കൂട്ടി തീരുമാനിച്ച വിധത്തില്‍
കാര്യങ്ങള്‍ മുന്നോട്ടു പോകില്ല. പ്ലാന്‍ ചെയ്ത കാര്യങ്ങള്‍ അതേ പോലെ
നടപ്പാകില്ലെന്നു പറയാം. ഇതെക്കുറിച്ചു വീണ്ടും ചിന്തിച്ച് ഉച്ചയോടെ
പ്രശ്‌നങ്ങള്‍ പരിഹരിയ്ക്കാന്‍ ശ്രമിയ്ക്കും. ഇതില്‍ വിജയിക്കുകയും
ചെയ്യും. ഇത് നിങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിയ്ക്കും. ജീവിതത്തില്‍
വിജയിക്കും വരെ പരിശ്രമിയ്ക്കുക.

ടോറസ് അഥവാ ഇടവ രാശി
ടോറസ് അഥവാ ഇടവ രാശിയ്ക്ക് ഇന്ന് പഴയ ഓര്‍മകള്‍ കാരണം പുഞ്ചിരിയും അതേ സമയംനൊസ്റ്റാള്‍ജിക് ഫീലിംഗും ഉണ്ടകാന്‍ സാധ്യതയുളള ദിവസമാണ്. ചില പ്രശ്‌നങ്ങള്‍ അങ്ങേയറ്റം എത്തും. പങ്കാളിയുമായി സംസാരിച്ച് അടുപ്പം വര്‍ദ്ധിപ്പിയ്ക്കുക.

ജെമിനി അഥവാ മിഥുന രാശി
ജെമിനി അഥവാ മിഥുന രാശിയ്ക്ക് ഇന്ന ഏറെ തിരക്കുള്ള ഒരു ദിവസമാണ്. ഏറെ ജോലി ഭാരമുള്ള ദിവസവുമാണ്. നിങ്ങള്‍ നിങ്ങളുടെ ബാക്കിയുള്ള ജോലികള്‍ പൂര്‍ത്തീകരിയ്ക്കുന്ന ദിവസവും. ഉച്ചയ്ക്കു ശേഷം ജോലി ഭാരം ഏതാണ്ടു കുറയും. കുടുംബത്തൊടൊപ്പമോ കൂട്ടുകാര്‍ക്കൊപ്പമോ പുറത്തു പോകാനും സമയം ചെലവഴിയ്ക്കാനും സാധിയ്ക്കും.

ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശി
ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശിയ്ക്ക് ഇന്ന് എന്തെങ്കിലും ഡോക്യുമെന്റുകള്‍ ഒപ്പു വയ്ക്കുന്നതിനു മുന്‍പായി ഏറെ ചിന്തിയ്‌ക്കേണ്ട ദിവസമാണ്. സാമ്പത്തികനഷ്ടം വരുവാന്‍ സാധ്യതയുണ്ട്. ജോലിയില്‍ പുതിയ സാധ്യതകള്‍ കാണുന്നു. പുതിയ ജോലി സ്വീകരിയ്ക്കാനും സാധ്യത.

ലിയോ അഥവാ ചിങ്ങ രാശി
ലിയോ അഥവാ ചിങ്ങ രാശിയ്ക്ക് ഇന്ന് ആരോഗ്യപരമായ കാര്യങ്ങള്‍, പ്രശ്‌നങ്ങള്‍ അലട്ടുന്ന ദിവസമാണ്. നിങ്ങളുടെ ഡയറ്റ് തന്നെയാണ് പ്രധാന പ്രശ്‌നം. പ്രൊഫഷണല്‍ ജീവിതത്തില്‍ പുതിയ ഉയര്‍ച്ചകള്‍ക്കു സാധ്യതയുണ്ട്. ഈ അവസരം മുതലെടുത്ത് ഉപയോഗിയ്ക്കുവാന്‍ ശ്രമിയ്ക്കുക.

വിര്‍ഗോ അഥവാ കന്നി രാശി
വിര്‍ഗോ അഥവാ കന്നി രാശിയ്ക്ക് ഇന്ന് കുടുംബപരമായ ഉത്തരവാദിത്വങ്ങള്‍ ഏറെയുള്ള ദിവസമാണ്. സഹപ്രവര്‍ത്തകരുടെ സഹകരണവും സപ്പോര്‍ട്ടും ലഭിയ്ക്കും. എന്നാല്‍ നിങ്ങളുടെ ഭാഗത്തു നിന്നും മാക്‌സിമം ശ്രമമുണ്ടാകേണ്ടതും അത്യാവശ്യമാണ്. ആളുകളെക്കുറിച്ചു ജാഗ്രതയുണ്ടായിരിയ്ക്കുക.

ലിബ്ര അഥവാ തുലാം രാശി
ലിബ്ര അഥവാ തുലാം രാശിയ്ക്ക് ഇന്ന് സാധാരണയുള്ള കാര്യങ്ങളില്‍ നിന്നും ബ്രേക്കെടുത്ത് നിങ്ങള്‍ക്കു തന്നെയുള്ള മടുപ്പ് തീര്‍ക്കാന്‍ ശ്രമിയ്ക്കുന്ന ദിവസമാണ്. ഇത് വേണ്ടതുമാണ്. സാമ്പത്തികമായി ഉയര്‍ച്ച കാണുന്നു. കുട്ടികള്‍ സന്തോഷം നല്‍കുന്ന ദിവസവുമാണ്. ഇന്നത്തെ ദിവസത്തിനൊടുവിലായി നിങ്ങള്‍ ഇമോഷണലാകാനുള്ള സാധ്യതയുമുണ്ട്.

സ്‌കോര്‍പിയോ അഥവാ വൃശ്ചിക രാശി
സ്‌കോര്‍പിയോ അഥവാ വൃശ്ചിക രാശിയ്ക്ക് ഇന്ന് ഇന്ന് സന്തോഷകരമായ കാര്യങ്ങളുണ്ടാകും. ആളുകളുമായുളള അടുപ്പം സന്തോഷത്തിനു കാരണമാകും. പൊതുവേ നല്ല ദിവസമെന്നു വേണം, പറയുവാന്‍. പ്രിയപ്പെട്ടവര്‍ക്കൊപ്പം സമയം ചെലവഴിയ്ക്കും. പ്രണയത്തിനും ഏറെ നല്ലൊരു ദിവസമാണ്.

സാജിറ്റേറിയസ് അഥവാ ധനു രാശി
സാജിറ്റേറിയസ് അഥവാ ധനു രാശിയ്ക്ക് ഇന്ന് വ്യക്തിപരമായും പ്രൊഫഷണല്‍ തലത്തിലും ഏറെ ഉയര്‍ന്നു നില്‍ക്കുന്ന ദിവസമാണ്. മറ്റുള്ളവരെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താനുള്ള നിങ്ങളുടെ കഴിവു നേട്ടങ്ങള്‍ നല്‍കും. സീനിയര്‍മാരില്‍ നിന്നും നല്ല ഐഡിയകളും ആശയങ്ങളും തേടാം. ഇത് ഗുണം ചെയ്യും.

കാപ്രിക്കോണ്‍ അഥവാ മകര രാശി
കാപ്രിക്കോണ്‍ അഥവാ മകര രാശിയ്ക്ക് ഇന്ന് വീട്ടില്‍ ചില എക്‌സൈറ്റിംഗ്, ആഹ്ലാദപരമായ കാര്യങ്ങള്‍ സംഭവിയ്ക്കും. ഇത് ഏറെ സന്തോഷം നല്‍കും. ജോലിയില്‍ നിങ്ങളുടെ ശ്രമവും ആത്മാര്‍ത്ഥതയും ഫലം നല്‍കും. പ്ലാനുകള്‍ നടപ്പാക്കുമ്പോള്‍ കാര്യമായ ശ്രദ്ധ വേണം. അല്ലെങ്കില്‍ വരുത്തുന്ന തെറ്റുകള്‍ നാശങ്ങളുണ്ടാക്കും.

അക്വേറിയസ് അഥവാ കുംഭ രാശി
അക്വേറിയസ് അഥവാ കുംഭ രാശിയ്ക്ക് ഇന്ന് സമാധാനദൂതന്റെ റോള്‍ എടുക്കുന്ന ദിവസമാണ്. പലരുടേയും പ്രശ്‌നങ്ങള്‍ സമാധാനപരമായി പരിഹരിയ്ക്കും. നിങ്ങളുടേതടക്കം. ഇതിന് നയവും തന്ത്രവുമെല്ലാം ഗുണം നല്‍കും. നിങ്ങള്‍ക്കു ലഭിയ്ക്കുന്ന കരിയര്‍പരമായ അവസരങ്ങള്‍ ഉപയോഗപ്പെടുത്തുക. ഇത് നിങ്ങള്‍ എടുക്കുന്ന ഏറ്റവും മികച്ച തീരുമാനമാകും. നിങ്ങള്‍ക്കേറെ ഗുണകമായ തീരുമാനം. വൈകീട്ട് പങ്കാളിയ്‌ക്കൊപ്പം നല്ല നിമിഷങ്ങളുണ്ടാകും.

പീസസ് അഥവാ മീന രാശി
പീസസ് അഥവാ മീന രാശിയ്ക്ക് ഇന്ന് ദിവസത്തിന്റെ തുടക്കം ജോലിയില്‍ നല്ല ഐഡിയകളും മറ്റുമായി സന്തോഷകരമാകുമെങ്കിലും ഉച്ചയോടെ ചില്ലറ പ്രശ്‌ന സാധ്യതകളുമുണ്ട്. ഒരു ബ്രേക്കെടുക്കുന്നത് ഗുണം നല്‍കും.



Click it and Unblock the Notifications











