Latest Updates
-
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ
ചെലവുകള്‍ വാനോളം ഉയരും രാശി
ചെലവുകള്‍ വാനോളം ഉയരും രാശി
രാശി അഥവാ സോഡിയാക് സൈന്‍ നമ്മുടെ ജീവിതത്തില്‍ വലിയ സ്ഥാനം ചെലുത്തുന്നുണ്ട്. നാം അറിയാതെ തന്നെ നമ്മുടെ ദിവസങ്ങളെ സ്വാധീനിയ്ക്കുന്ന, ബാധിയ്ക്കുന്ന ഒന്നാണിത്. രാശിയുടെ സ്വാധീനം നല്ലതെങ്കില്‍ നല്ലതാകും, ഫലം. അല്ലെങ്കില്‍ മോശവും.
ഇന്നത്തെ ദിവസം,അതായത് 2019 സെപ്റ്റംബര്‍ 4 ബുധനാഴ്ചയിലെ രാശി ഫലം അറിയൂ. ഇത് നിങ്ങള്‍ക്കു നല്ലതോ മോശമോ വരുത്തുന്നതെന്നറിയൂ.

ഏരീസ് അഥവാ മേട രാശി
ഏരീസ് അഥവാ മേട രാശിയ്ക്ക് ഇന്ന് നിങ്ങളുടെ ജീവിതത്തില്‍ പുതിയ ഒരാള്‍ പുഞ്ചിരി വിടര്‍ത്തുന്ന ദിവസം. ഹൃദയം തുറന്നുള്ള കാര്യങ്ങളാണ് ഗുണം ചെയ്യുകയെന്നറിയുക. ഇന്ന് പുറത്തു പോയി ഭാവിയില്‍ അഭിമാനിയ്ക്കാന്‍ തക്ക വണ്ണം കാര്യങ്ങള്‍ ചെയ്യുന്ന ദിവസമാണ്.

ടോറസ് അഥവാ ഇടവ രാശി
ടോറസ് അഥവാ ഇടവ രാശിയ്ക്ക് ഇന്ന് ഇടതുവശം തിരിഞ്ഞെഴുന്നേറ്റുവെന്ന തോന്നലുണ്ടാകുന്ന ദിവസമാണ്. ദിവസം സന്തോഷവും സങ്കടവും ഇട കലര്‍ന്ന ഒന്നാകുകയും ചെയ്യും. പങ്കാളിയുമായി പല കാര്യങ്ങളും ചര്‍ച്ച ചെയ്യും.

ജെമിനി അഥവാ മിഥുന രാശി
ജെമിനി അഥവാ മിഥുന രാശിയ്ക്ക് ഇന്ന് സ്പോര്‍ട്സ് സംബന്ധമായ കാര്യങ്ങളില്‍ പങ്കെടുക്കുവാന്‍ പറ്റുന്ന ദിവസമാണ്. വ്യത്യാസങ്ങളാണ് ജീവിതത്തിന് വര്‍ണം നല്‍കുന്നത്.

ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശി
ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശിയ്ക്ക് ഇന്ന് ജീവിതത്തിലെ ഒരു വഴിത്തിരിവിലെത്തുന്ന ദിവസമാണ്. നിങ്ങളുടെ വിജയം ചിലര്‍ക്ക് അസൂയയുണ്ടാക്കും. ഇതില്‍ ചിലര്‍ നിങ്ങള്‍ക്ക് ഉപദ്രവമുണ്ടാക്കാനും ശ്രമിയ്ക്കും. ഇവരെ രണ്ടു രീതിയില്‍ നേരിടാം, ഒന്നുകില്‍ അവരുടെ പ്രശ്നങ്ങൡ അവരെ സഹായിക്കാം, അല്ലെങ്കില്‍ അവരുമായി യുദ്ധത്തിനു നില്ക്കാം.

ലിയോ അഥവാ ചിങ്ങ രാശി
ലിയോ അഥവാ ചിങ്ങ രാശിയ്ക്ക് ഇന്ന് സാമ്പത്തികമായി ശ്രദ്ധിച്ചില്ലെങ്കില്‍ ചെലവുകള്‍ വാനോളം ഉയരുന്ന ദിവസമാണ്. വില കൂടിയ പെര്‍ഫ്യൂമുകളും വസ്ത്രങ്ങളുമെല്ലാം വാങ്ങാന്‍ സാധ്യതയുണ്ട്. സ്ത്രീയെങ്കില്‍ പുരുഷനേയും പുരുഷനെങ്കില്‍ സ്ത്രീയേയും ആകര്ഷിയ്ക്കുവാന് സാധ്യതയുള്ള ദിവസമാണ്. ആളുകളോട് വിനയത്തോടെ പെരുമാറുക.

വിര്‍ഗോ അഥവാ കന്നി രാശി
വിര്‍ഗോ അഥവാ കന്നി രാശിയ്ക്ക് ഇന്ന് ചുറ്റമുള്ളവര്‍ക്ക് പ്രചോദനം നല്കുന്ന ദിവസമാണ്. കുടുംബത്തിലുള്ള ഉത്തരവാദിത്വങ്ങള്‍ പൂര്‍ത്തീകരിയ്ക്കും. ബന്ധങ്ങള്‍ മെച്ചപ്പെടുത്തുവാന്‍ ഇത് സഹായിക്കും.

ലിബ്ര അഥവാ തുലാം രാശി
ലിബ്ര അഥവാ തുലാം രാശിയ്ക്ക് ഇന്ന് ബിസിനസുകാര്‍ക്ക് നല്ല ദിവസമാണ്. ഇന്ന് ഏറ്റെടുക്കുന്ന ജോലികളില്‍ നിങ്ങളുടെ വീക്ഷണവും കഴിവും പ്രകടമാകുന്ന ദിവസവുമാണ്. ജോലി സ്ഥലത്തു കൂടുതല്‍ സമയം ചെലവഴിയ്ക്കേണ്ടി വരും. ജോലിയിലും വീട്ടിലും ബാലന്‍സ് ഉണ്ടാക്കാന്‍ ശ്രമിയ്ക്കുക.

സ്കോര്‍പിയോ അഥവാ വൃശ്ചിക രാശി
സ്കോര്‍പിയോ അഥവാ വൃശ്ചിക രാശിയ്ക്ക് ഇന്ന് പ്രതീക്ഷിയ്ക്കാത്ത ചിലവുകള്‍ വന്നു ചേരാന്‍ സാധ്യതയുള്ള ദിവസമാണ്. എന്നാല്‍ ഇത് കുടുംബത്തിനും കൂട്ടുകാര്‍ക്കും വേണ്ടിയാകും. എന്നാല്‍ ഓരോ തുട്ടിനും കണക്കു വയ്ക്കുക. വില കുറച്ചു കാണരുത്.

സാജിറ്റേറിയസ് അഥവാ ധനു രാശി
സാജിറ്റേറിയസ് അഥവാ ധനു രാശിയ്ക്ക് ഇന്ന് നിങ്ങള്‍ക്ക് ബിസിനസ് സംബന്ധമായ യാത്രകള്‍ വന്നു ചേരു.ം ഇത് നല്ല ഫലം നല്‍കും. സന്തോഷം നിറഞ്ഞ അദ്ഭുതങ്ങള്‍ നിങ്ങളെ പ്രതീക്ഷിച്ചിരിയ്ക്കുന്നു.

കാപ്രിക്കോണ്‍ അഥവാ മകര രാശി
കാപ്രിക്കോണ്‍ അഥവാ മകര രാശിയ്ക്ക് ഇന്ന് ആഘോഷങ്ങള്‍ക്കായുളള ദിവസമാണ്. നിറഞ്ഞു സന്തോഷിയ്ക്കുന്ന ദിവസവുമാണ്. ബിസിനസില്‍ ആഗ്രഹിച്ച ലാഭം നേടുന്ന ദിവസമാണ്. യാഥാര്‍ത്ഥ്യം തിരിച്ചറിയേണ്ട ദിവസവുമാണ്. പ്രൊഫഷണല്‍ തോതിലും നല്ല ദിവസമാണ്.

അക്വേറിയസ് അഥവാ കുംഭ രാശി
അക്വേറിയസ് അഥവാ കുംഭ രാശിയ്ക്ക് ഇന്ന് സന്തോഷവും വേദനയും നിറഞ്ഞ ദിവസമാണ്. ജോലികള്‍ കാരണം തിരക്കുണ്ടാകുമെങ്കിലും വൈകീട്ടോടെ റിലാക്സ് ചെയ്യാന്‍ അവസരം ലഭിയ്ക്കും. വേദനകള്‍ക്കു ശേഷം സന്തോഷം ലഭിച്ചാലേ ഇതിനെ വിലയറിയൂ എന്നതും വാസ്തവം.

പീസസ് അഥവാ മീന രാശി
പീസസ് അഥവാ മീന രാശിയ്ക്ക് ഇന്ന് മത്സര ദിവസമാണെന്നു വേണം, പറയുവാന്‍. നിങ്ങളുടെ ശത്രുക്കളെ വില കുറച്ചു കാണരുത്. തര്‍ക്കങ്ങളില്‍ ഊര്‍ജം ചിലവാക്കാതിരിയ്ക്കുവാന് ഏറ്റവും നല്ലത് ഇതിനു പരിഹാരം കണ്ടെത്തുക എന്നതാണ്.



Click it and Unblock the Notifications
