Latest Updates
-
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
സാമ്പത്തിക ഞെരുക്കം രാശി ഫലം
സാമ്പത്തിക ഞെരുക്കം രാശി ഫലം
ദിവസങ്ങള്‍ നല്ലതും മോശവുമായി നമുക്കു മുന്നില്‍ പ്രത്യക്ഷപ്പെടും. ചിലപ്പോള്‍ നല്ലത്, ചിലപ്പോള്‍ മോശം. ഇതെല്ലാം പല കാരണങ്ങള്‍ കൊണ്ടുണ്ടാകുന്നതാണ്. ഇതിലൊന്നാണ് രാശി സ്വാധീനം.
രാശി അഥവാ സോഡിയാക് സൈന്‍ അനുകൂലമായി നില്ക്കുന്നുവെങ്കില് ഇതു നല്ല ദിനം നല്‍കും, ഇല്ലെങ്കില്‍ മോശം ഫലവും.
ഇന്നത്തെ ദിവസം, അതായത് 2019 നവംബര്‍ 3ലെ രാശി ഫലം അറിയൂ.

ഏരീസ് അഥവാ മേട രാശി
ചില സമയങ്ങളില്‍ സമ്മര്ദമുണ്ടാകുന്നതു നല്ലതാണ്. കാരണം ഇത് നിങ്ങളിലെ കഴിവുകള്‍ പുറത്തു പൂര്‍ണമായും കൊണ്ടുവരിക തന്നെ ചെയ്യും. ഏരീസ് അഥവാ മേട രാശിയ്ക്കിത് ഇന്നു പ്രാവര്‍ത്തികവുമാണ്. ജോലിയില്‍ നിങ്ങള്‍ സഹപ്രവര്‍ത്തകരെ കടത്തി വെട്ടും. വിചാരിച്ച ഫലം ലഭിച്ചെന്നു വരില്ല. ഫലം ഒറ്റ രാത്രി കൊണ്ടു ചിലപ്പോള്‍ ലഭിയ്ക്കില്ലെന്നോര്ക്കുക.

ടോറസ് അഥവാ ഇടവ രാശി
ടോറസ് അഥവാ ഇടവ രാശിയ്ക്ക് ഇന്ന് നിങ്ങളുടെ നേട്ടങ്ങള്‍ക്കായി പ്ലാന്‍ ചെയ്യുകയും കൂട്ടുകാരുടെ വിജയങ്ങള്‍ ആഘോഷിയ്ക്കുകയും ചെയ്യുന്ന ദിവസമാണ്. നിങ്ങളുടെ ചിന്തകള്‍ ബിസിനസിലോ ജോലിയിലോ ഗുണമുണ്ടാക്കും. പ്ലാനുകള്‍ ജീവിതത്തിന് ഉറച്ച അടിത്തറ നല്‍കും.

ജെമിനി അഥവാ മിഥുന രാശി
ജെമിനി അഥവാ മിഥുന രാശിയ്ക്ക് ഇന്ന് മറ്റുള്ളവര്‍ക്കായി സമയം ചെലവഴിയ്ക്കുന്ന ദിവസമാണ്. കുടുംബവുമായി സാമ്പത്തിക സംബന്ധമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ദിവസവുമാണ്. നിങ്ങളുടെ കെയറിംഗ് സ്വഭാവം മറ്റുള്ളവരുടെ അഭിനന്ദനം നേടാന്‍ കാരണമാകും.

ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശി
ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശിയ്ക്ക് ഇന്ന് അടുത്ത സുഹൃത്തുക്കള്‍ നിങ്ങളില്‍ സംതൃപ്തരാകുന്ന ദിവസമാണ്. അവരെ സന്തോഷിപ്പിയ്ക്കാന്‍ നിങ്ങള്‍ ശ്രമിയ്ക്കുകയും ചെയ്യും.

ലിയോ അഥവാ ചിങ്ങ രാശി
ലിയോ അഥവാ ചിങ്ങ രാശിയ്ക്ക് ഇന്ന് സമ്മിശ്ര ഫലങ്ങളുടെ ദിവസമാണ്. നിങ്ങളുടെ പങ്കാളിയിലോ ബിസിനസ് പാര്ട്നറിലോ നിങ്ങള്‍ അസംതൃപ്തനാകും. അതേ സമയം നിങ്ങളുടെ കണക്കൂകൂട്ടലുകള്‍ നല്ല ഫലം നല്‍കും.

വിര്‍ഗോ അഥവാ കന്നി രാശി
വിര്‍ഗോ അഥവാ കന്നി രാശിയ്ക്ക് ഇന്ന് പൊതുവേ സമാധാനപമായ ദിവസമാണ്. പഴയ ചില മുറിവുകള്‍ കുത്തി നോവിയ്ക്കും. മുന്നോട്ടു പോകുക. സന്തോഷിയ്ക്കുക.

ലിബ്ര അഥവാ തുലാം രാശി
ലിബ്ര അഥവാ തുലാം രാശിയ്ക്ക് ഇന്ന് നല്ല ഭാവിയെ പറ്റി ചിന്തിയ്ക്കുന്ന ദിവസമാണ്. നിങ്ങളുടെ രൂപത്തില്‍ മാറ്റങ്ങളുണ്ടാകുന്ന ദിവസമാണ്.

സ്കോര്‍പിയോ അഥവാ വൃശ്ചിക രാശി
സ്കോര്‍പിയോ അഥവാ വൃശ്ചിക രാശിയ്ക്ക് ഇന്ന് ഏറെ എനര്‍ജിയുള്ള ദിവസമാണ് പുതിയ ബിസിനസ് സംരംഭങ്ങള്‍ക്കായി പ്ലാന്‍ ചെയ്യും. നിങ്ങള്‍ നിങ്ങള്ക്കാവുന്നതിന്റെ പരമാവധി ശ്രമിയ്ക്കുമെന്ന ഉറച്ച വിശ്വാസത്തോടെ നീങ്ങുന്ന ദിവസമാണ്. പൊതുവേ ഗുണകരമായ ദിവസമാണ്

സാജിറ്റേറിയസ് അഥവാ ധനു രാശി
സാജിറ്റേറിയസ് അഥവാ ധനു രാശിയ്ക്ക് ഇന്ന് മുന്കോപമുണ്ടാകുന്ന ദിവസമാണ്. എന്തെങ്കിലും പ്രവൃത്തിയ്ക്കുന്നതിനു മുന്‍പ് നല്ലപോലെ ശാന്തമായി ചിന്തിയ്ക്കുക. സാമ്പത്തിക ഞെരുക്കത്തിന് സാധ്യതയുണ്ട്. ഇതിനാല്‍ ഇതു സൂക്ഷിച്ചു കൈകാര്യം ചെയ്യുക.

കാപ്രിക്കോണ്‍ അഥവാ മകര രാശി
കാപ്രിക്കോണ്‍ അഥവാ മകര രാശിയ്ക്ക് ഇന്ന് നല്ലതും മോശവുമായ വഴികളിലൂടെ നിങ്ങള്‍ ലക്ഷ്യം നേടാന്‍ ശ്രമിയ്ക്കും. നിങ്ങളുടെ ഉള്ളിലെ തോന്നലുകള്‍ ഇന്നു തീരുമാനങ്ങളെടുക്കുന്നതില്‍ നിങ്ങളെ സ്വാധീനിയ്ക്കും. മറ്റുള്ളവരുടെ പ്രശ്നങ്ങള്‍ മനസിലാക്കാന്‍ ശ്രമിയ്ക്കും. അവരെ സഹായിക്കാന്‍ ശ്രമിയ്ക്കും.

അക്വേറിയസ് അഥവാ കുംഭ രാശി
അക്വേറിയസ് അഥവാ കുംഭ രാശിയ്ക്ക് ഇന്ന് അപ്രതീക്ഷിതമായതു പ്രതീക്ഷിയ്ക്കുക. ഇത് സാമ്പത്തികമാകാം, പണമാകാം, സ്ന്ഹമാകാം. വായന, ചര്‍ച്ച തുടങ്ങിയ കാര്യങ്ങളില്‍ ഏര്‍പ്പെടും.

പീസസ് അഥവാ മീന രാശി
പീസസ് അഥവാ മീന രാശിയ്ക്ക് ഇന്ന് വീട്ടിലേയും ഓഫീസിലേയും ഉത്തരവാദിത്വങ്ങള്‍ ഒരുപോലെ നിറവേറ്റുന്ന ദിവസമാണ്. കഠിനാധ്വാനത്തിന് അംഗീകാരവും ലഭിയ്ക്കും.



Click it and Unblock the Notifications
