Just In
Don't Miss
- News
പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങാനിരുന്ന പ്രവാസി ഹൃദയാഘാതം മൂലം മരിച്ചു
- Sports
ISL 2020-21: രണ്ടാം പകുതിയില് രണ്ടു ഗോളുകള്; ഗോവ - എടികെ മത്സരം സമനിലയില്
- Finance
കൊവിഡിനിടയിലും ആശ്വാസമായി എക്സൈസ് നികുതി, 48 ശതമാനത്തിന്റെ വന് കുതിപ്പ്!!
- Movies
ഇതുകൊണ്ടാണ് നിര്മ്മാണ- വിതരണ മേഖലയില് നിന്ന് പിന്വാങ്ങിയത്, തുറന്ന് പറഞ്ഞ് ലാൽ
- Automobiles
2021 RSV4, RSV4 ഫാക്ടറി മോഡലുകളെ വെളിപ്പെടുത്തി അപ്രീലിയ
- Travel
ഉള്ളിലെ സാഹസികതയെ കെട്ടഴിച്ചുവിടാം...ഈ സ്ഥലങ്ങള് കാത്തിരിക്കുന്നു
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഒഴുക്കിനൊത്തു പോകും രാശിയിത്
ദിവസങ്ങളുടെ ഗതി മാറിക്കൊണ്ടിരിയ്ക്കും. നല്ലതും മോശവുമെല്ലാം ഫലമായി വരും. പല കാര്യങ്ങളും നമ്മുടെ ദിവസങ്ങളെ സ്വാധീനിയ്ക്കുന്നു. ഇതിലൊന്നാണ് സോഡിയാക് സൈന് അഥവാ സൂര്യരാശി.
ഇന്നത്തെ ദിവസം, അതായത് 2019 ആഗസ്ത് 3ലെ രാശി ഫലം എന്താണെന്നറിയൂ,

ഏരീസ് അഥവാ മേട രാശി
ഏരീസ് അഥവാ മേട രാശിയ്ക്ക് ഇന്ന് നിങ്ങളുടെ സ്പോര്ട്സ്മാന് സ്പിരിറ്റ് പ്രൊഫഷണല്, പേഴ്സണല് ജീവിതത്തിന് സഹായകമാകുന്ന ദിവസമാണ്. ഇന്ന് ജീവിതത്തിലെ പ്രധാനപ്പെട്ട ഒരു ദിവസമാകും. നിങ്ങളുടെ പ്രത്യേക ഗുണങ്ങള് നിങ്ങള് മറക്കരുത്.

ടോറസ് അഥവാ ഇടവ രാശി
ടോറസ് അഥവാ ഇടവ രാശിയ്ക്ക് ഇന്നു നിങ്ങള് നിങ്ങളുടെ ജീവിതത്തിലെ പൊസറ്റീവായ കാര്യങ്ങള് മെച്ചപ്പെടുത്തുന്നതില് ശ്രദ്ധിയ്ക്കുന്ന ദിവസമാണ്. കാര്യങ്ങള് നേരെ കാണാന് ശ്രമിയ്ക്കുന്നത് ചില ബുദ്ധിമുട്ടുകളുണ്ടാക്കും. നിങ്ങളുമായി അഭിപ്രായ വ്യത്യാസമുളളവരെ ചര്ച്ചകളില് കൂടി നേരിടുക.

ജെമിനി അഥവാ മിഥുന രാശി
ജെമിനി അഥവാ മിഥുന രാശിയ്ക്ക് ഇന്ന് വസ്ത്രധാരണത്തിലും രൂപത്തിലും ശ്രദ്ധിയ്ക്കുന്ന ദിവസമാണ്. ഇതിന്റെ പേരില് ആളുകളും നിങ്ങളെ ശ്രദ്ധിയ്ക്കും. പങ്കാളിയും ഇതില് നിങ്ങള്ക്കൊപ്പമുണ്ടാകും.

ക്യാന്സര് അഥവാ കര്ക്കിടക രാശി
ക്യാന്സര് അഥവാ കര്ക്കിടക രാശിയ്ക്ക് ഇന്ന് പ്രണയ ജീവിതത്തിന് ഏറെ ചേര്ന്ന ദിവസമാണ്. നിങ്ങളുടെ ഇക്കാര്യത്തിലെ സന്തോഷം ചിലര്ക്ക് അസൂയയുണ്ടാക്കുമെങ്കിലും ഇതൊന്നും പ്രണയത്തെ ബാധിയ്ക്കില്ല. നിങ്ങളുടെ സല്പ്പേരിന് കോട്ടം വരാതെ നോക്കുക.

ലിയോ അഥവാ ചിങ്ങ രാശി
ലിയോ അഥവാ ചിങ്ങ രാശിയ്ക്ക് ഇന്ന് ആരോഗ്യപരമായ കാര്യങ്ങളില് ശ്രദ്ധിയ്ക്കുന്ന ദിവസമാണ്. ഇതിനായി വ്യായാമം പോലുള്ളവ ചെയ്യുന്ന ദിവസവും. ഡയററും നിയന്ത്രിയ്ക്കേണ്ടതുണ്ട്. ചികിത്സയേക്കാള് രോഗം വരാതിരിയ്ക്കുന്നതാണ് ഗുണകരമെന്നോര്ക്കുക.

വിര്ഗോ അഥവാ കന്നി രാശി
വിര്ഗോ അഥവാ കന്നി രാശിയ്ക്ക് ഇന്ന് സാമ്പത്തികമായി ശക്തിയുണ്ടെന്നു തോന്നുന്ന ദിവസമാണ്. ഭാവിയിലേയ്ക്കു വേണ്ടി ചില ധന സംബന്ധമായ കാര്യങ്ങള് ചെയ്യേണ്ട ദിവസവുമാണ്. നിങ്ങളുടെ ലീഡര്ഷിപ്പ് ഗുണങ്ങളെ മറ്റുള്ളവര് പ്രശംസിയ്ക്കും.

ലിബ്ര അഥവാ തുലാം രാശി
ലിബ്ര അഥവാ തുലാം രാശിയ്ക്ക് ഇന്ന് പൊതുവേ തിരക്കുള്ള, പല കാര്യങ്ങള് ഒരുമിച്ചു വരുന്ന ദിവസമാണ്. ജോലിയ്ക്കു വേണ്ടി ശ്രമിയ്ക്കുന്നവര്ക്ക് ഇന്റര്വ്യൂ പോലുള്ളവയ്ക്കു സാധ്യതയുണ്ട്. ജോലിയില് സംഘടനാപരമായ കാര്യങ്ങള് ചെയ്യും.

സ്കോര്പിയോ അഥവാ വൃശ്ചിക രാശിയ്ക്ക് ഇന്ന് ചില കാര്യങ്ങെളില് ബുദ്ധിമുട്ടുണ്ടാകുന്ന ദിവസമാണ്. ഇത് നിങ്ങളുടെ സന്തോഷത്തേയോ ആരോഗ്യത്തേയോ ബാധിയ്ക്കാത നോക്കുക. ദിവസത്തിനൊടുവില് നല്ല ഫലം പറയുന്നു.

സാജിറ്റേറിയസ് അഥവാ ധനു രാശി
സാജിറ്റേറിയസ് അഥവാ ധനു രാശിയ്ക്ക് ഇന്ന് ലാഭ ദിവസം. പുറത്തു പങ്കാളിയ്ക്കൊപ്പം പോകാന് സാധ്യതയുണ്ട്. ചിലപ്പോള് കൂട്ടുകാര്ക്കും കുടുംബത്തിനുമൊപ്പവും. ഇതിനായി ചെലവുമുണ്ടാകും.

കാപ്രിക്കോണ് അഥവാ മകര രാശി
കാപ്രിക്കോണ് അഥവാ മകര രാശിയ്ക്ക് ഇന്ന് ജോലി വിജയകരമായി പൂര്ത്തിയാക്കാന് സാധിയ്ക്കും. ബോസും നിങ്ങള് ജോലിയോട് ആത്മാര്ത്ഥത ചെയ്തുവെന്ന ചിന്തയിലാകും. ചെറിയ ചില കാര്യങ്ങള് നിങ്ങളെ വലിയ തോതില് ബാധിയ്ക്കാന് സാധ്യതയുണ്ട്.

അക്വേറിയ് അഥവാ കുംഭ രാശി
അക്വേറിയ് അഥവാ കുംഭ രാശിയ്ക്ക് ഇന്ന് സമാധാനപരമായ ദിവസമാണ്. ലാളിത്യം നിങ്ങള് ആഗ്രഹിയ്ക്കുന്ന, ഇതിലേയ്ക്കു പോകുന്ന ദിവസവും. നല്ല ഉന്മേഷമുള്ള ദിവസം.

പീസസ് അഥവാ മീന രാശി
പീസസ് അഥവാ മീന രാശിയ്ക്ക് ഇന്ന് ഫിലോസഫിക്കല് മൂഡുണ്ടാകുന്ന ദിവസമാണ്. കാര്യങ്ങള് എന്താണെന്നതിനെ കുറിച്ചു വ്യക്തമായ ധാരണയുണ്ടാക്കും. കാര്യങ്ങള് വരുന്നതു പോലെ വരട്ടെയെന്ന രീതി കൈക്കൊള്ളുന്ന ദിവസവുമാണ്. ഒഴുക്കിനൊത്തു പോകും എന്നു പറയാം.