Latest Updates
-
സൂര്യൻ ഹസ്തം നക്ഷത്രത്തിലേക്ക്: മുടങ്ങിക്കിടക്കുന്ന ജോലികൾ തീർക്കാൻ ഇതാ ഒരു സുവർണ്ണാവസരം! -
2026 സെപ്റ്റംബർ 27: സർവ്വാർത്ഥ സിദ്ധി യോഗം; പണമിടപാടുകൾക്കും ശുഭകാര്യങ്ങൾക്കും ഈ സമയം ഉത്തമം! -
പിതൃപക്ഷ കാലത്ത് വിവാഹവും ഗൃഹപ്രവേശവും: ആചാരങ്ങൾ തെറ്റാതെ കാര്യങ്ങൾ നടത്താൻ വഴികൾ -
സെപ്റ്റംബർ 27 മുതൽ ഒക്ടോബർ 3 വരെ: ഈ 5 രാശിക്കാർക്ക് വൻ ഭാഗ്യകാലം, ധനനേട്ടവും പുതിയ അവസരങ്ങളും! -
2026 സെപ്റ്റംബർ 27 നക്ഷത്രഫലം: ഉത്രട്ടാതിയും രേവതിയും; ഈ സമയങ്ങളിൽ പുതിയ കാര്യങ്ങൾ തുടങ്ങരുത്! -
2026 സെപ്റ്റംബർ 26 രാശിഫലം: ഇന്നത്തെ ദിവസം നിങ്ങൾക്ക് അനുകൂലമോ? 12 രാശിക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ബാങ്ക് പണിമുടക്ക്: സെപ്റ്റംബർ 28-30 വരെ സേവനങ്ങൾ തടസ്സപ്പെടുമോ? ഇന്ന് തന്നെ ചെയ്യേണ്ട കാര്യങ്ങൾ ഇതാ -
ബുധാദിത്യ യോഗം ഇന്ന് അവസാനിക്കുന്നു: പ്രധാന ജോലികൾ തീർക്കാൻ ഇനി മണിക്കൂറുകൾ മാത്രം! -
വൃദ്ധി യോഗം ഇന്ന് ഉച്ചയ്ക്ക് 1:17 മുതൽ: ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ വിസർജനത്തിന് ശേഷം ചർമ്മവും മുടിയും സുരക്ഷിതമാക്കാം; അണുബാധയൊഴിവാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ
കര്‍ക്കിടക വാവിന് രാശി ഫലം പറയുന്നതറിയൂ
കര്‍ക്കിടക വാവിന് രാശി ഫലം പറയുന്നതറിയൂ
ദിവസങ്ങള്‍ ഗതി മാറിയൊഴുകും, നമുക്ക് അനുകൂലമായും ചിലപ്പോള്‍ പ്രതികൂലമായും. ജീവിതത്തിന്റെ ഗതിയും ഇതു തന്നെയാണ്. ചിലപ്പോള്‍ നമുക്ക് അനുകൂലം, ചിലപ്പോള്‍ പ്രതികൂലവും.
സോഡിയാക് സൈന്‍ അഥവാ സൂര്യരാശി പല തരത്തിലും ഇത്തരത്തിലെ ദിവസ ഗതിയെ സ്വാധീനിയ്ക്കുന്നുണ്ട്. ഇത് നല്ല രീതിയിലും മോശം രീതിയിലും. അനൂകൂല രാശിയെങ്കില്‍ ഫലവും അനുകൂലമാകും, ഇല്ലെങ്കില്‍ പ്രതികൂലവും.
ഇന്നത്തെ ദിവസം, കര്‍ക്കിടക വാവായ 2019 ജൂലായ് 31 ബുധനാഴ്ചയിലെ രാശി ഫലം അറിയൂ.

ഏരീസ് അഥവാ മേട രാശി
ഏരീസ് അഥവാ മേട രാശിയ്ക്ക് ഇന്ന് ധാരാളം ഐഡിയകള്‍ വരുന്ന, ഇതു മറ്റുള്ളവരെ അറിയിക്കാന്‍ താല്പര്യം തോന്നുന്ന ദിവസമാണ്. സ്നേഹിയ്ക്കാനും നല്‍കാനും താല്പര്യമുള്ള മൂഡിലുള്ള ദിവസം.

ടോറസ് അഥവാ ഇടവ രാശി
ടോറസ് അഥവാ ഇടവ രാശിയ്ക്ക് ഇന്ന് കുടുംബാംഗങ്ങളോട് കെയറും താല്പര്യവും കാണിയ്ക്കുന്ന ദിവസമാണ്. പങ്കാളിയുമായി ചില പ്രശ്നങ്ങള്‍ക്കു സാധ്യതയുണ്ട്. ഇത് ബന്ധത്തെ വഷളാക്കും. ശാന്തമായി കാര്യങ്ങള്‍ കൈകാര്യം ചെയ്യുക. പ്രത്യേകിച്ചും കുടുംബത്തിനു വേണ്ടി.

ജെമിനി അഥവാ മിഥുന രാശി
ജെമിനി അഥവാ മിഥുന രാശിയ്ക്ക് ഇന്ന് പങ്കാളിയ്ക്കായി സമയം ചെലവഴിയ്ക്കുന്ന ദിവസം ഇവര്‍ക്കൊപ്പമോ അല്ലെങ്കില്‍ ഇവരെക്കുറിച്ചു ചിന്തിച്ചോ ആകും. ഉച്ച തിരിഞ്ഞ് ആരെങ്കിലുമായുള്ള സംഭാഷണം ജീവിതത്തില്‍ നല്ല മുഹൂര്‍ത്തങ്ങള്‍ ഭാവിയില്‍ സമ്മാനിയ്ക്കും. പുതിയ വസ്ത്രങ്ങള്‍ വാങ്ങുവാന്‍ സാധ്യത.

ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശി
ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശിയ്ക്ക് ഇന്ന് നിങ്ങള്‍ക്കു ദൈവാനുഗ്രഹമുണ്ടെന്നു തോന്നുന്ന ദിവസമാണ്. സ്നേഹിയ്ക്കുന്നവരെ കൂടുതല്‍ സന്തോഷിപ്പിയ്ക്കുന്ന ദിവസമാണ്.

ലിയോ അഥവാ ചിങ്ങ രാശി
ലിയോ അഥവാ ചിങ്ങ രാശിയ്ക്ക് ഇന്ന് നല്ലതും മോശവുമായ അനുഭവങ്ങളുണ്ടാകുന്ന, സമ്മിശ്ര ഗുണദോഷങ്ങളുടെ ദിവസമാണ് ഇന്ന്. നിങ്ങളുടെ കുടുംബത്തിന് കൂടുതല്‍ ശ്രദ്ധ നല്‍കുക. പങ്കാളിയുമായുള്ള ബന്ധം കൂടുതല്‍ ദൃഢമാക്കാന്‍ ശ്രമിയ്ക്കും. ഇതെല്ലാം സൂക്ഷിച്ചു വേണം, ചെയ്യുവാന്‍.

വിര്‍ഗോ അഥവാ കന്നി രാശി
വിര്‍ഗോ അഥവാ കന്നി രാശിയ്ക്ക് ഇന്ന് ഏറെ ക്രിയേറ്റീവിറ്റിയുളള ദിവസമാണ്. നിങ്ങള്‍ക്കു മുന്നില്‍ വരുന്ന വെല്ലുവിളികള്‍ നേരിടാന്‍ നിങ്ങള്‍ അല്പം ബുദ്ധിമുട്ടേണ്ടിയും വരും. ഓഫീസില്‍ ധന സംബന്ധമായ നേട്ടങ്ങളുണ്ടാകും. ആരോഗ്യത്തില്‍ നല്ലതു പോലെ ശ്രദ്ധിയ്ക്കുക.

ലിബ്ര അഥവാ തുലാം രാശി
ലിബ്ര അഥവാ തുലാം രാശിയ്ക്ക് ഇന്ന് നിങ്ങള്‍ നിങ്ങളിലെ വ്യക്തിത്വം കണ്ടെത്തുന്ന, കലാപരമായ കഴിവു തിരിച്ചറിയുന്ന ദിവസമാണ്. ഇത് ജീവിതത്തെ കൂടുതല്‍ അര്‍ത്ഥ പൂര്‍ണമാക്കുകയും ചെയ്യും. വൈകീട്ടോടെ പുതിയ സാധനങ്ങള്‍ വീട്ടിലേയ്ക്കായി വാങ്ങും. പൊതുവേ നല്ല ദിവസമാണ്.

സ്കോര്‍പിയോ അഥവാ വൃശ്ചിക രാശി
സ്കോര്‍പിയോ അഥവാ വൃശ്ചിക രാശിയ്ക്ക് ഇന്ന് ആരോഗ്യ കാര്യത്തില്‍ പൊതുവേ ശ്രദ്ധ വയ്ക്കുന്ന ദിവസമാണ്. ആരോഗ്യകരമായി ജീവിതം മുന്നോട്ടു കൊണ്ടുപോകുക എന്ന തത്വം പ്രാവര്‍ത്തികമാക്കുന്ന ദിവസം. ജോലിയുടെ പ്രാധാന്യം മനസിലാക്കുന്ന ദിവസവുമാണ്. ഇത് നിങ്ങളുടെ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുകയും ചെയ്യും.

സാജിറ്റേറിയസ് അഥവാ ധനു രാശി
സാജിറ്റേറിയസ് അഥവാ ധനു രാശിയ്ക്ക് ഇന്ന് അത്ര നല്ലതല്ലാത്ത ദിവസമാണ്. നിങ്ങള്‍ തന്നെ നിങ്ങള്‍ക്ക് പ്രശ്നങ്ങളുണ്ടാക്കുന്ന ദിവസമാണ്. സാമ്പത്തികമായി മെച്ചം കാണുന്ന ദിവസവും.

കാപ്രിക്കോണ്‍ അഥവാ മകര രാശി
കാപ്രിക്കോണ്‍ അഥവാ മകര രാശിയ്ക്ക് ഇന്ന് ഏറെ ഉഷാറോടെ പ്രത്യേക കാര്യത്തിനു വേണ്ടി പ്രവര്‍ത്തിയ്ക്കുന്ന ദിവസമാണ്. ഇതു കൊണ്ടു തന്നെ മനസില്‍ പല ചിന്തകള്‍ കൊണ്ടു വരാതെ നോക്കുക. ധന സംബന്ധമായ കാര്യങ്ങള്‍ റിസ്കുകള്‍ എടുക്കാന്‍ നിങ്ങളെ പ്രേരിപ്പിയ്ക്കും. ഇത്തരം ഘട്ടങ്ങളില്‍ ശാന്തമായിരിയ്ക്കുകയെന്നതു പ്രധാനമാണ്. കാരണം ചെറിയൊരു പിഴവിന് വലിയ വില കൊടുക്കേണ്ടി വരും. കാര്യങ്ങള്‍ വരുന്നതു പോലെ വരട്ടെ എന്ന ചൊല്ലു മുഖവിലയ്ക്കെടുത്തു പ്രവര്‍ത്തിയ്ക്കുക.

അക്വേറിയസ് അഥവാ കുംഭ രാശി
അക്വേറിയസ് അഥവാ കുംഭ രാശിയ്ക്ക് ഇന്ന് നിങ്ങള്‍ എല്ലാവരുടേയും ശ്രദ്ധ പിടിച്ചു പറ്റുന്ന ദിവസമാണ്. സ്വകാര്യ-കരിയര്‍ ജീവിതത്തില്‍ ഏറെ ബുദ്ധിപരമായി പ്രവര്‍ത്തിയ്ക്കുന്ന ദിവസമാണ്. നിങ്ങളുടെ ശത്രുക്കള്‍ക്ക് നിങ്ങളുടെ ആകര്‍ഷണത്തില്‍ അസൂയ തോന്നുന്ന ദിവസവും.

പീസസ് അഥവാ മീന രാശി
പീസസ് അഥവാ മീന രാശിയ്ക്ക് ഇന്ന് ജോലിയില്‍ പുതിയ പദ്ധതികള്‍ക്കായി സഹപ്രവര്‍ത്തകരുടെ സപ്പോര്‍ട്ടും സഹായവും ആവശ്യമായി വരുന്ന ദിവസമാണ്. ഉയര്‍ച്ചയാണ് ഫലമായി വരുന്നത്. നിങ്ങളുടെ ശ്രമങ്ങള്‍ക്ക് ഫലമുണ്ടാകും. ശ്രദ്ധിയ്ക്കാതിരുന്നാല്‍ പ്രധാപ്പെട്ട ഒരു കാര്യം വൈകീട്ടു വരെ വൈകാനും സാധ്യത.ദിവസങ്ങള്‍ ഗതി മാറിയൊഴുകും, നമുക്ക് അനുകൂലമായും ചിലപ്പോള്‍ പ്രതികൂലമായും. ജീവിതത്തിന്റെ ഗതിയും ഇതു തന്നെയാണ്. ചിലപ്പോള്‍ നമുക്ക് അനുകൂലം, ചിലപ്പോള്‍ പ്രതികൂലവും.

കര്‍ക്കിടക വാവിന് രാശി ഫലം പറയുന്നതറിയൂ
കര്‍ക്കിടക വാവിന് ബലിയിടുമ്പോള്‍ ആത്മാക്കള്‍ക്കു മാത്രമല്ല, നമുക്കും ശാന്തി ലഭിയ്ക്കട്ടേയെന്ന് ആഗ്രഹിയ്ക്കാം.



Click it and Unblock the Notifications
