Latest Updates
-
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? ഉഷ്ണതരംഗത്തെ നേരിടാൻ ഈ മുൻകരുതലുകൾ മറക്കരുത് -
കഠിനമായ വേനൽച്ചൂട്; തളരാതെ പിടിച്ചുനിൽക്കാൻ ഈ നാടൻ പാനീയങ്ങൾ പരീക്ഷിക്കൂ! -
ജിമ്മിൽ പോകുന്നവർ സൂക്ഷിക്കുക! നജഫ്ഗഡിൽ പിടിച്ചെടുത്തത് മാരകമായ വ്യാജ സപ്ലിമെന്റുകളുടെ വൻ ശേഖരം -
ഉഷ്ണതരംഗം വരുന്നു! ഗർഭിണികൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ അപകടം ഉറപ്പ് -
തടി കുറയ്ക്കാൻ ജിം സപ്ലിമെന്റുകൾ വാങ്ങുന്നവരാണോ? ഈ ചതിക്കുഴിയിൽ വീഴരുത്! -
കടുത്ത ഉഷ്ണതരംഗം; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ തെറ്റുകൾ ഇനി ചെയ്യരുത് -
ഏപ്രിൽ 25: ഈ ശനിയാഴ്ച ഗ്രഹനില അനുകൂലം; തടസ്സങ്ങൾ മാറി നേട്ടങ്ങൾ കൊയ്യാൻ ഈ സമയം ശ്രദ്ധിക്കൂ -
സീതാ നവമിയിലെ ഈ മാറ്റം നിങ്ങളുടെ സാമ്പത്തിക നില ഉയർത്തുമോ? അറിയാം വൃദ്ധി യോഗത്തിന്റെ രഹസ്യം -
ഇന്നത്തെ രാശിഫലം: മിഥുനത്തിനും ചിങ്ങത്തിനും ഭാഗ്യദിനം; ഈ ശനിയാഴ്ച നിങ്ങളെ കാത്തിരിക്കുന്നത് അപ്രതീക്ഷിത നേട്ടങ്ങൾ! -
ഇന്നത്തെ നക്ഷത്രഫലം: ശനിയാഴ്ച ഈ നക്ഷത്രക്കാർക്ക് രാജയോഗം, സാമ്പത്തിക നേട്ടങ്ങൾ നിങ്ങളെ തേടിയെത്തുമോ?
വിശ്വസിച്ചവര്‍ ചതിയ്ക്കും രാശി
വിശ്വസിച്ചവര്‍ ചതിയ്ക്കും രാശി
നല്ലതു മാത്രം പ്രതീക്ഷിച്ചാണ് ജീവിതമെങ്കിലും മോശമായതും ധാരാളം സംഭവിയ്ക്കാറുണ്ട്. ജീവിതത്തിന്റെ അര്‍ത്ഥം തന്നെയാണ് ഇത്. അപ്രതീക്ഷിതമായ സംഭവങ്ങള്‍. ഇന്നു വെളിച്ചമെങ്കില്‍ നാളെ ഇരുട്ട്.
നമ്മുടെ ജീവിതത്തില്‍ പല കാര്യങ്ങളും നമ്മെ സ്വാധീനയ്ക്കുന്നുണ്ട്. ഇതില്‍ പ്രപഞ്ച ശക്തികളും പെടുന്നു. സോഡിയാക് സൈന്‍ അഥവാ സൂര്യരാശി ഇതില്‍ പെട്ട ഒന്നാണ്. ദിവസങ്ങളെ സ്വാധീനിയ്ക്കുന്നതില്‍ ഇതിനു പ്രധാന സ്ഥാനമുണ്ട്.
ഇന്നത്തെ ദിവസം സൂര്യരാശി അനുകൂലമാണോയെന്നു നോക്കൂ. അതായത് 2019 ആഗസ്ത് 31ലെ രാശി ഫലം.

ഏരീസ് അഥവാ മേട രാശി
ഏരീസ് അഥവാ മേട രാശിയ്ക്ക് ഇന്ന് കുട്ടികളെ കൊഞ്ചിച്ച് അവര്‍ക്കൊപ്പം ചെലവഴിയ്ക്കുന്ന ദിവസമാണ്. നല്ല പോലെ അധ്വാനിയ്ക്കുന്ന, ബാക്കി വന്ന ജോലികള്‍ പൂര്‍ത്തിയാക്കുന്ന ദിവസം കൂടിയാണ്. മെഡിക്കല്‍, പബ്ലിക് സര്‍വ്വീസിലുള്ളവര്‍ക്ക് നല്ല ദിവസം.

ടോറസ് അഥവാ ഇടവ രാശി
ടോറസ് അഥവാ ഇടവ രാശിയ്ക്ക് ഇന്ന് വീട്ടിലെ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുത്തു ചെയ്യുന്ന ദിവസമാണ്. നിങ്ങള്‍ വിശ്വസിച്ചവര്‍ ചതിയ്ക്കാന്‍ സാധ്യതയുള്ള ദിവസം കൂടിയാണ്. വിതച്ചതേ കൊയ്യൂവെന്ന ഓര്മ വച്ച് കഠിനാധ്വാനം ചെയ്യേണ്ട ദിവസവുമാണ്. ആളുകളുമായി ഇടപെടുമ്പോള്‍ ശ്രദ്ധ വേണം.

ജെമിനി അഥവാ മിഥുന രാശി
ജെമിനി അഥവാ മിഥുന രാശിയ്ക്ക് ഇന്ന് ഒരാളുമായി ശക്തമായ ഇമോഷണല്‍ ബന്ധം രൂപപ്പെടുവാന്‍ സാധ്യത. അതായത് വൈകാരിക ബന്ധം. ഇതിനാല്‍ സന്തോഷമുണ്ടാകുകയും ചെയ്യും. എന്നിരുന്നാലും ചില പ്രശ്നങ്ങള്‍ സന്തോഷം കെടുത്താന്‍ കാരണമാകും.

ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശി
ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശിയ്ക്ക് ഇന്ന് ഫലവത്തായി ദിവസമാകില്ല. കാര്യമായി നഷ്ടങ്ങളില്ലെങ്കിലും ചില ചെറിയ നഷ്ടങ്ങള്‍ നിങ്ങളെ ഒറ്റപ്പെടുത്തിയതായി തോന്നും. കുട്ടികള്‍ വീട്ടിലില്ലെങ്കില്‍ ഇതിന്റെ പേരില്‍ ഏകാന്തതയും തോന്നും.

ലിയോ അഥവാ ചിങ്ങ രാശി
ലിയോ അഥവാ ചിങ്ങ രാശിയ്ക്ക് ആര്ഭാടമുണ്ടാകുമെങ്കിലും ഭാഗ്യം നിങ്ങള്ക്കൊപ്പമാകില്ലെങ്കില് കാര്യമില്ല. എന്നാല്‍ ഇന്നു ഭാഗ്യ കടാക്ഷമുള്ള ദിവസമാണ്. ഇതിനാല്‍ ബിസിനസിന് നല്ല ദിവസമാണ്. ധീരമായി, അതേ സമയം ശ്രദ്ധയോടെ ഓരോ കാര്യങ്ങളും മുന്നോട്ടു നീക്കുക. ചെറിയ കാലയളവിലെ ലാഭം നല്ലതെങ്കിലും ഇത് വരുകാലങ്ങളില്‍ കൂടി നില നിര്‍ത്തുവാന്‍ പാകത്തിന് ശ്രമിയ്ക്കും.

വിര്‍ഗോ അഥവാ കന്നി രാശി
വിര്‍ഗോ അഥവാ കന്നി രാശിയ്ക്ക് ഇന്ന് സാമ്പത്തികമായ പ്രശ്നങ്ങള്‍ അലട്ടുന്ന ദിവസമാണ്. പ്രധാനപ്പെട്ട ബിസിനസ് ഡീലുകള്‍ ഇന്നു സംഭവിയ്ക്കാന്‍ ഇടയുമുണ്ട്.

ലിബ്ര അഥവാ തുലാം രാശി
ലിബ്ര അഥവാ തുലാം രാശിയ്ക്ക് ഇന്ന് കുടുംബവുമായി സമയം ചെലവഴിയ്ക്കുന്ന ദിവസമാണ്. പിക്നിക്, പാര്‍ട്ടി സാധ്യതകളുള്ള ദിവസം കൂടിയാണ്. മതപരമായ സ്ഥലങ്ങളില്‍ സന്ദര്‍ശനത്തിനു സാധ്യതയുമുണ്ട്.

സ്കോര്‍പിയോ അഥവാ വൃശ്ചിക രാശി
സ്കോര്‍പിയോ അഥവാ വൃശ്ചിക രാശിയ്ക്ക് ഇന്ന് കരിയര്‍ സംബന്ധമായി വഴിത്തിരിവുണ്ടാകും. ഇതില്‍ തെരഞ്ഞെടുക്കാന്‍ പല വഴികളും ലഭിയ്ക്കുകയും ചെയ്യും. കാര്യങ്ങള്‍ ബാലന്‍സ് ചെയ്യുവാന്‍ നിങ്ങള്‍ക്കു സാധിയ്ക്കും. വൈകീട്ടോടെ ധന സംബന്ധമായ നേട്ടങ്ങള്‍ക്കും സാധ്യതയുണ്ട്.

സാജിറ്റേറിയസ് അഥവാ ധനു രാശി
സാജിറ്റേറിയസ് അഥവാ ധനു രാശിയ്ക്ക് ഇന്ന് ആര്‍ട്ടിസ്റ്റുകള്‍ക്കു നല്ല ദിവസമാണ്. റേഡിയോ ജോക്കി, ടെലിവിഷന്‍ അവതാരകര്‍ എന്നിവര്‍ക്കും നല്ല ഫലമുണ്ടാകുന്ന ദിവസമാണ് ഇന്ന്.

കാപ്രിക്കോണ്‍ അഥവാ മകര രാശി
കാപ്രിക്കോണ്‍ അഥവാ മകര രാശിയ്ക്ക് ഇന്ന് ആശയക്കുഴപ്പം നീങ്ങി കൃത്യമായ പ്ലാന്‍ തയ്യാറാക്കുന്ന ദിവസമാണ്. സാധാരണ ആശയക്കുഴപ്പമുണ്ടാകുന്ന നിങ്ങളില്‍ നിന്നുള്ള ഈ കാര്യം മറ്റുള്ളവരെ അദ്ഭുതപ്പെടുത്തുകയും ചെയ്യും. ജീവിതത്തില്‍ എന്താണ് ചെയ്യേണ്ടതെന്നും ജീവിതം എങ്ങനെയാണ് വേണ്ടതെന്നും നിങ്ങള്‍ക്കറിയാം, അറിയണം. ഇതിനായി പ്രവര്‍ത്തിയ്ക്കുക.

അക്വേറിയസ് അഥവാ കുംഭ രാശി
അക്വേറിയസ് അഥവാ കുംഭ രാശിയ്ക്ക് ഇന്ന് കുടുംബവുമായി ചെലവഴിയ്ക്കുന്ന ദിവസമാണ്. അവരെ സ്നേഹിയ്ക്കുകയും കെയര്‍ ചെയ്യുകയും വേണം. നിങ്ങള്‍ നല്കുന്നതു നിങ്ങള്‍ക്ക് ഇരട്ടിയായി തിരിച്ചു ലഭിയ്ക്കുകയും ചെയ്യും.

പീസസ് അഥവാ മീന രാശി
പീസസ് അഥവാ മീന രാശിയ്ക്ക് ഇന്ന് നിങ്ങളുടെ ആത്മീയ, മതപരമായ കാര്യങ്ങള്‍ മുന്നോട്ടു വരുന്ന ദിവസമാണ്. ശാന്തി നേടാന്‍ ഇത്തരം സ്ഥലങ്ങള്‍ സന്ദര്‍ശിയ്ക്കും. ധ്യാനം പോലുള്ളയും ഗുണം ചെയ്യും.



Click it and Unblock the Notifications