Latest Updates
-
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
തൊടുന്നതെല്ലാം ഈ രാശിയ്ക്കിന്നു പൊന്ന്
തൊടുന്നതെല്ലാം ഈ രാശിയ്ക്കിന്നു പൊന്ന്
നല്ലതും മോശവുമെല്ലാം ജീവിതത്തില്‍ സര്‍വ സാധാരണമാണ്. പ്രതീക്ഷിയ്ക്കുമ്പോള്‍ ലഭിയ്ക്കാതിരിയ്ക്കുകയും അപ്രതീക്ഷിതമായി ലഭിയ്ക്കുകയും ചെയ്യുന്ന ഒന്നാണ് ജീവിതം. ഭാഗ്യവും നിര്ഭാഗ്യവുമെല്ലാം മാറി മാറി വരുന്ന ഒന്ന്.
ഗ്രഹ, രാശി സ്വാധീനം ദിവസങ്ങളെ സ്വാധീനിയ്ക്കുന്നു. ഇതു നല്ലതെങ്കില്‍ നല്ല ഫലം, അല്ലെങ്കില്‍ മോശം ഫലവുമാണ്. ഗ്രഹ, രാശി സ്വാധീനവും മാറി മാറി വരും.
ഇന്നത്തെ ദിവസം, അതായത് 2019 ജൂലായ് 30 ചൊവ്വാഴ്ചയിലെ രാശി ഫലം അറിയൂ,

ഏരീസ് അഥവാ മേട രാശി
ഏരീസ് അഥവാ മേട രാശിയ്ക്ക് ഇന്ന് ആശയക്കുഴപ്പത്തില്‍ ദിവസം തുടങ്ങും. എന്നാല്‍ ഈ ആശയക്കുഴപ്പം തന്നെ നിങ്ങളുടെ കഴിവുകള്‍ പുറത്തു കൊണ്ടു വരും. വൈകീട്ടോടെ നിങ്ങളുടെ കഴിവുകളുടെ പേരില്‍ നിങ്ങള്‍ക്കു പ്രശംസ ലഭിയ്ക്കും. പുതിയ എഗ്രിമെന്റുകളില്‍ ഒപ്പിടും.

ടോറസ് അഥവാ ഇടവ രാശി
ടോറസ് അഥവാ ഇടവ രാശിയ്ക്ക് ഇന്ന് ചുറ്റുമുള്ളവരുടെ സപ്പോര്‍ട്ടു ലഭിയ്ക്കുന്ന ദിവസമാണ്. ഭക്ഷണ കാര്യത്തില്‍ താല്പര്യം തോന്നും. വ്യത്യസ്ത ഭക്ഷണങ്ങള്‍ രുചിയ്ക്കാന്‍ സാധ്യത.

ജെമിനി അഥവാ മിഥുന രാശി
ജെമിനി അഥവാ മിഥുന രാശിയ്ക്ക് ഇന്ന് നിങ്ങളുടെ മത്സരബുദ്ധി കൂടുതല്‍ നല്ല പ്രകടനം നടത്താന്‍ നിങ്ങള്‍ക്കു സഹായകമാകും. സമാന ചിന്താഗതിയുള്ളവരുമായുള്ള അടുപ്പം നിങ്ങളെ കൂടുതല്‍ ശക്തിയുള്ളവരാക്കും. ഏറ്റവും മികച്ചതാകണം എന്ന ചിന്ത എല്ലാ കാര്യങ്ങളിലും താല്പര്യമെടുക്കുവാനും കൂടുതല്‍ മെച്ചപ്പെടുവാനും നിങ്ങളെ സഹായിക്കും. പുതിയ കാര്യങ്ങള്‍ പഠിയ്ക്കും. ശ്രമം ഫലവത്താകും.

ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശി
ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശിയ്ക്ക് ഇന്ന് ജോലിയിലും വീട്ടിലും സാമ്പത്തികം സംബന്ധിച്ച് ചില തീരുമാനങ്ങളെടുക്കേണ്ടി വരുന്ന ദിവസമാണ്. നിങ്ങളുടെ പ്രൊജക്ടില്‍ നിങ്ങള്‍ക്കായി ജോലി ചെയ്യുന്നവരെ നിങ്ങള്‍ തെരഞ്ഞെടുത്തതു കൊണ്ടു തന്നെ അവരെ വിശ്വസിയ്ക്കുകയും ചെയ്യും.

ലിയോ അഥവാ ചിങ്ങ രാശി
ലിയോ അഥവാ ചിങ്ങ രാശിയ്ക്ക് ഇന്ന് നിങ്ങള്‍ മറ്റുള്ളവരില്‍ നിന്നും വ്യ്ത്യസ്തമായി കാര്യങ്ങള്‍ കാണുന്ന ദിവസമാണ്. ക്രിയേറ്റീവാകുന്ന ദിവസം കൂടിയാണ്. പുതിയ ഐഡിയകള്‍ കൊണ്ടു വരും. കഴിഞ്ഞ കാലത്തില്‍ നിന്നും പാഠങ്ങള്‍ പഠിയ്ക്കുക, നല്ല ഭാവിയ്ക്കു വേണ്ടി ഉപയോഗിയ്ക്കുക. ഉത്തരവാദിത്വം ഏറ്റെടുത്തു പ്രവര്‍ത്തിയ്ക്കുക.

വിര്‍ഗോ അഥവാ കന്നി രാശി
വിര്‍ഗോ അഥവാ കന്നി രാശിയ്ക്ക് ഇന്ന് നിങ്ങളില്‍ വീഴുന്ന അഴുക്കുകള്‍ കുടഞ്ഞെറിഞ്ഞു കളഞ്ഞു കൂടുതല്‍ ശക്തിയോടെ പ്രവര്‍ത്തിയ്ക്കുന്ന ദിവസമാണ്. നിങ്ങളുടെ യുക്തിയും കാര്യങ്ങള്‍ കണ്ടറിഞ്ഞു പ്രവര്‍ത്തിയ്ക്കാനുള്ള കഴിവും ജോലിയില്‍ കൃത്യമായ തീരുമാനങ്ങളെടുക്കുവാന്‍ സഹായിക്കും. വൈകുന്നേരം സുഹൃത്തിനൊപ്പമോ പങ്കാളിയ്ക്കൊപ്പമോ ചെലവഴിയ്ക്കും.

ലിബ്ര അഥവാ തുലാം രാശി
ലിബ്ര അഥവാ തുലാം രാശിയ്ക്ക് ഇന്ന് പല വൈഷമ്യങ്ങളും കൈകാര്യം ചെയ്യേണ്ടി വന്നേക്കാം. ഇതിനായി പ്രശ്നപരിഹാരത്തിന്റെ അടിസ്ഥാനം നിങ്ങള്‍ അറിയണം. യാഥാര്‍ത്ഥ്യങ്ങള്‍ തിരിച്ചറിഞ്ഞ്, ഇവയെ വിലയിരുത്തി, തീരുമാനമെടുക്കുക. ഇത്തരം തീരുമാനങ്ങള്‍ പ്രാവര്‍ത്തികമാക്കുകയും വേണം.

സ്കോര്‍പിയോ അഥവാ വൃശ്ചിക രാശി
സ്കോര്‍പിയോ അഥവാ വൃശ്ചിക രാശിയ്ക്ക് ഇന്ന് പല കാര്യങ്ങളും ചെയ്യേണ്ടി വരുന്ന, ഇതു കൊണ്ടു കാര്യങ്ങള്‍ വ്യക്തമായി ചിന്തിച്ചു ചെയ്യാന്‍ കഴിയാത്ത ദിവസമാണ്. ഒരു സമയത്ത് ഒരു പ്രശ്നം മാത്രം പരിഹരിയ്ക്കുവാന്‍ ശ്രമിയ്ക്കുക. ഇത് ലക്ഷ്യം നേടാന്‍ സഹായിക്കും.

സാജിറ്റേറിയസ് അഥവാ ധനു രാശി
സാജിറ്റേറിയസ് അഥവാ ധനു രാശിയ്ക്ക് ഇന്ന് മറ്റുള്ളവരുടെ മനസു വായിക്കുവാന്‍ സാധിയ്ക്കുന്ന ദിവസമാണ്. പങ്കാളിയുമൊത്ത് യാത്രയ്ക്കു സാധ്യതയുണ്ട്.

കാപ്രിക്കോണ്‍ അഥവാ മകര രാശി
കാപ്രിക്കോണ്‍ അഥവാ മകര രാശിയ്ക്ക് ഇന്ന് സാധാരണ പോലെ മടുപ്പിയ്ക്കുന്ന, പ്രത്യേകിച്ചൊന്നും സംഭവിയ്ക്കാത്ത ദിവസമാണ്. എന്നാല്‍ നിരാശ വേണ്ട, ഗ്രഹങ്ങളുടെ മാറ്റം നിങ്ങള്‍ക്കും മാറ്റമുണ്ടാക്കും. അതും നല്ല മാറ്റം. നാളേയ്ക്കു വേണ്ടി കാത്തിരിയ്ക്കുക.

അക്വേറിയസ് അഥവാ കുംഭ രാശി
അക്വേറിയസ് അഥവാ കുംഭ രാശിയ്ക്ക് ഇന്ന് നിങ്ങളുടെ ഐഡിയകള്‍ ല്ക്ഷ്യം കാണുന്ന ദിവസമാണ്. തൊടുന്നതെല്ലാം പൊന്നാകുന്ന ദിവസം. അതു കൊണ്ടുതന്നെ പ്രവൃത്തിയ്ക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. ബുദ്ധിമുട്ടുകള്‍ നേട്ടങ്ങളായി മാറുമെന്നോര്‍ക്കുക.

പീസസ് അഥവാ മീന രാശി
പീസസ് അഥവാ മീന രാശിയ്ക്ക് ഇന്ന് ഏറെ ക്രിയേറ്റീവാകുന്ന ദിവസമാണ്. പ്രചോദനമുള്‍ക്കൊണ്ട് കഠിനാധ്വാനം ചെയ്യുന്ന ദിവസവുമാണ്. കഴിഞ്ഞ കാലത്തില്‍ നിന്നും പാഠമുള്‍ക്കൊണ്ട് പുതിയ നേട്ടങ്ങള്‍ക്കായി ശ്രമിയ്ക്കും.



Click it and Unblock the Notifications
