Latest Updates
-
മഴക്കാലത്ത് വീടിന്റെ മുൻവശം വൃത്തിയായി സൂക്ഷിക്കണോ? വാസ്തുവും ശുചിത്വവും ഒന്നിച്ച് കൊണ്ടുപോകാൻ ഈ വഴികൾ നോക്കൂ -
വിശ്വകർമ്മ പൂജ 16നോ 17നോ? ഓഫീസിലും കടയിലും ഐശ്വര്യം നിറയ്ക്കാൻ ഈ വാസ്തു ടിപ്പുകൾ ശ്രദ്ധിക്കൂ -
ഇന്ന് രാത്രി അപൂർവ്വ യോഗം: സർവ്വാർത്ഥ സിദ്ധി, അമൃത സിദ്ധി യോഗങ്ങൾ ഒന്നിച്ചെത്തുന്നു; അറിയേണ്ടതെല്ലാം -
കന്നി സംക്രാന്തി 2026: ഈ സമയത്ത് സ്നാനം ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും; അറിയേണ്ടതെല്ലാം -
സെപ്റ്റംബർ 17 മുതൽ ബുധാദിത്യയോഗം: നിങ്ങളുടെ രാശിയിൽ ഭാഗ്യം തെളിയുമോ? അറിയേണ്ടതെല്ലാം -
മഴക്കാലത്ത് ചർമ്മത്തിൽ ചൊറിച്ചിലും കുരുക്കളും? ഈ തെറ്റുകൾ ചെയ്താൽ പണി പാളും! -
സെപ്റ്റംബർ 18-ന് ലക്ഷ്മി യോഗമുണ്ടോ? സത്യം ഇതാണ്, ഒപ്പം ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങളും -
കത്രീന കൈഫിന്റെ ലുക്ക് കണ്ട് ട്രോളരുത്! പ്രസവാനന്തരം ആരോഗ്യത്തോടെ തടി കുറയ്ക്കാൻ ഈ ശാസ്ത്രീയ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: സർവാർത്ഥ സിദ്ധി യോഗത്തിൽ ഭാഗ്യം തെളിയുമോ? 12 രാശിക്കാർക്കും അറിയേണ്ട കാര്യങ്ങൾ -
2026 സെപ്റ്റംബർ 16 രാശിഫലം: ഇന്ന് ഭാഗ്യം തുണയ്ക്കുന്ന രാശികൾ ഇവ, സാമ്പത്തിക നേട്ടത്തിന് വഴിയൊരുങ്ങുന്നു
അധികാര സ്ഥാനത്തെത്തും രാശിയിത്
അധികാര സ്ഥാനത്തെത്തും രാശിയിത്
ദിവസങ്ങള്‍ നല്ലതും മോശവുമാകാം. ഇത് ഓരോരുത്തരുടേയും ഭാഗ്യം പോലെയുമാകാം. നമ്മുടെ പ്രവൃത്തികള്‍ക്കും ഇതില്‍ പ്രധാന സ്ഥാനമുണ്ട്.
നമ്മുടെ ഓരോ ദിവസങ്ങളുടേയും ഗതി നമുക്കു നിയന്ത്രിയ്ക്കാനാകുന്നതിന് ഒരു പരിധിയുണ്ട്. പല കാര്യങ്ങളും പ്ലാന്‍ ചെയ്തു നടപ്പാക്കുമ്പോഴാകും, അപ്രതീക്ഷിതമായി ചിലതു മുന്നില്‍ വച്ചു വീഴുന്നത്. നമ്മെ നാമറിയാതെ നിയന്ത്രിയ്ക്കുന്ന പ്രപഞ്ച ശക്തികള്‍ ഏറെയാണ്. ഇതില്‍ പലതും നാമറിയാതെ പോകുന്നവയുമാണ്.
രാശി ഫലം ഇക്കാര്യത്തില്‍ പ്രധാനമാണ്. ജനന മാസമനുസരിച്ചു നിര്‍ണയിക്കുന്ന രാശി നമ്മുടെ ജാതകത്തില്‍, നമ്മുടെ ദിവസങ്ങള്‍ പ്രധാന സ്ഥാനം വഹിയ്ക്കുന്നു.ഇന്നത്തെ ദിവസം, അതായത് 2019 ആഗസ്ത് 30 വെള്ളിയാഴ്ചയിലെ രാശി ഫലം അറിയൂ

ഏരീസ് അഥവാ മേട രാശി
ഏരീസ് അഥവാ മേട രാശിയ്ക്ക് ഇന്ന് ഏറെ എനര്‍ജിയുള്ള ദിവസമാകും. എങ്കിലും ജോലിയില്‍ ഇതു പ്രകടമാകില്ല. ഇതു ബോസിനെ അസന്തുഷ്ടനാക്കും. എന്നിരുന്നാലും പ്രണയത്തിനു നല്ല ദിനമാണ്.

ടോറസ് അഥവാ ഇടവ രാശി
ടോറസ് അഥവാ ഇടവ രാശിയ്ക്ക് ഇന്ന് ക്രിയേറ്റീവ് മൂഡുള്ള ദിവസമാകും. നിങ്ങളുടെ ബിസിനസ് ബുദ്ധി പ്രശ്ന പരിഹാരത്തിനു സഹായിക്കും. ജോലിസ്ഥലത്ത് നല്ല ഇടപെടലുകള്‍ നടത്താന്‍ സാധിയ്ക്കും.

ജെമിനി അഥവാ മിഥുന രാശി
ജെമിനി അഥവാ മിഥുന രാശിയ്ക്ക് ഇന്ന് നിങ്ങളുടെ ഇമോഷണുകള് നിങ്ങളുടെ കാര്യശേഷിയെ ബാധിയ്ക്കുന്ന ദിവസമാണ്. ആത്മീയമായ കാര്യങ്ങളില്‍ അഭയം കണ്ടെത്തുവാന്‍ ശ്രമിയ്ക്കും. ഇത്തരം സ്ഥലങ്ങളിലേയ്ക്കുള്ള സന്ദര്‍ശനങ്ങള്‍ നിങ്ങളുടെ മനസിന്റെ സമാധാനത്തിനു സഹായിക്കും.

ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശി
ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശിയ്ക്ക് ഇന്ന് പുറംകാഴ്ചയിലാണ് ലോകത്തില്‍ എല്ലാം വിലയിരുത്തപ്പെടുന്നതെന്ന യാഥാര്‍ത്ഥ്യം തിരിച്ചറിയുന്ന ദിവസമാണ്. മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചു പറ്റാന്‍ ശ്രമിയ്ക്കും. എന്നാല്‍ ഇതൊന്നും ഒരു പരിധി കഴിഞ്ഞു സഹായിക്കില്ലെന്നു തിരിച്ചറിയുക. പുറം കാഴ്ച മാത്രമല്ല, പ്രധാനമെന്നോര്‍ക്കുക.

ലിയോ അഥവാ ചിങ്ങ രാശി
ലിയോ അഥവാ ചിങ്ങ രാശിയ്ക്ക് ഇന്ന് പ്രാര്‍ത്ഥനയോടെ ഉണര്‍ന്നെഴുന്നേല്‍ക്കുന്നതാണ് നല്ലതെന്നു പറയാം. ക്ഷേത്ര ദര്‍ശനം പോലുള്ളവയും നല്ലതാണ്. ധ്യാനം തുടങ്ങിയവയും പരീക്ഷിയ്ക്കാം.

വിര്‍ഗോ അഥവാ കന്നി രാശി
വിര്‍ഗോ അഥവാ കന്നി രാശിയ്ക്ക് ഇന്ന് നിങ്ങളുടെ അധികാരവും പണവും എന്നത്തേക്കാളും ഉയര്‍ന്നു നില്ക്കുന്ന ദിവസമാണ്. ഭാവിയിലേയ്ക്കു വേണ്ട ധന സംബന്ധമായ കാര്യങ്ങള്‍ക്കായി മുന്‍കരുതലെടുക്കുന്ന ദിവസവുമാണ്. നിങ്ങലിലെ ലീഡറെ എല്ലാവരും തിരിച്ചറിയും. സാമ്പത്തിക കൈ മാറ്റങ്ങൡ പ്രതീക്ഷിയ്ക്കാത്ത കാര്യങ്ങള്‍ക്കും സാധ്യതയുണ്ട്.

ലിബ്ര അഥവാ തുലാരാശി
ലിബ്ര അഥവാ തുലാ രാശിയ്ക്ക് ഇന്ന് ബുദ്ധിയുപയോഗിച്ച് കൃത്യ സമയത്തു ജോലി പൂര്‍ത്തിയാക്കുന്ന ദിവസമാണ്. നിങ്ങളുടെ ബുദ്ധിക്കൂടുതല്‍ ജോലിയില്‍ തെളിയുകയും ചെയ്യും. ജോലിത്തിരക്കില്‍ കുടുംബത്തിന് ആവശ്യമായ ശ്രദ്ധ കൊടുക്കാന്‍ വൈകും. കുടുംബം നിങ്ങളുടെ വിജയത്തില്‍ പ്രധാന പങ്കു വഹിയ്ക്കുന്നുവെന്നോര്ക്കുക.

സ്കോര്‍പിയോ അഥവാ വൃശ്ചിക രാശി
സ്കോര്‍പിയോ അഥവാ വൃശ്ചിക രാശിയ്ക്ക് ഇന്ന് നിങ്ങളുടെ ഉള്ളിലെ ചിന്തകള്‍ നിങ്ങളുടെ പ്രവൃത്തികളെ സ്വാധീനിയ്ക്കുന്ന ദിവസമാണ്. സ്ട്രെസ് ഒഴിവാക്കി ജോലിയില്‍ ശ്രദ്ധിയ്ക്കുക. ജോലി ഭാരം കൂടുന്നുവെങ്കില്‍ ബ്രേക്കെടുത്തു റിലാക്സ് ചെയ്യുക. ചിന്തയല്ല, പ്രവൃത്തിയാണ് പ്രധാനമെന്നോര്‍ക്കുക.

സാജിറ്റേറിയസ് അഥവാ ധനു രാശി
സാജിറ്റേറിയസ് അഥവാ ധനു രാശിയ്ക്ക് ഇന്ന് പ്രിയപ്പെട്ടവരുമായി തര്‍ക്കത്തിനു സാധ്യതയുള്ള ദിവസമാണ്. റൊമാന്‍സിന് അനുകൂല ദിവസം. റൊമാന്റിക് വൈകുന്നേരത്തിനും.

കാപ്രിക്കോണ്‍ അഥവാ മകര രാശി
കാപ്രിക്കോണ്‍ അഥവാ മകര രാശിയ്ക്ക് ഇന്ന് നടക്കാത്ത കാര്യങ്ങള്‍ക്കു പുറകേ പോകാതെ നിങ്ങളുടെ നേട്ടങ്ങളില്‍ ഉറച്ചു നില്ക്കുന്ന ദിവസമാണ്. ഇതിനര്‍ത്ഥം നിങ്ങള്‍ക്ക് ആഗ്രഹങ്ങള്‍ ഇല്ലെന്നല്ല, പാടില്ലെന്നല്ല, നിങ്ങളെപ്പോലെ ആഗ്രഹങ്ങളും ലളിതമാകും.

അക്വേറിയസ് അഥവാ കുംഭ രാശി
അക്വേറിയസ് അഥവാ കുംഭ രാശിയ്ക്ക് ഇന്ന് ബാക്കി വന്നിരിയ്ക്കുന്ന ജോലി അലട്ടുന്ന ദിവസമാണ്. ഇതിനായി സിനിമ പോലുള്ള പ്ലാനുകള്‍ വരെ ഉപേക്ഷിയ്ക്കേണ്ടി വന്നേക്കും.

പീസസ് അഥവാ മീന രാശി
പീസസ് അഥവാ മീന രാശിയ്ക്ക് ഇന്ന് ആരോഗ്യപരമായ കാര്യങ്ങള്‍ ശ്രദ്ധിയ്ക്കേണ്ട ദിവസമാണ്. പ്രത്യേകിച്ചും ഇതു വരെ ഇതില്‍ ശ്രദ്ധ കൊടുക്കാത്ത അവസ്ഥയില്‍. ഇതിനായി ജിം പോലുള്ള പരീക്ഷിയ്ക്കാം.



Click it and Unblock the Notifications
