Latest Updates
-
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
ധനം വരാന്‍ വഴി കാണും, രാശി
ധനം വരാന്‍ വഴി കാണും, രാശി
ദിവസങ്ങളുടെ ഗതി വേഗം നാം അറിയാതെ മാറി മറിയും. ഒറ്റ ദിവസം കൊണ്ടാകും, പലപ്പോഴും അപ്രതീക്ഷിതമായ പലതും സംഭവിയ്ക്കുക. നല്ലതും മോശവുമെല്ലാം ഇതിലുണ്ടാകും.
സോഡിയാക് സൈന്‍ അഥവാ സൂര്യരാശി പല തരത്തിലും നമ്മുടെ ദിവസങ്ങളെ സ്വാധീനിയ്ക്കുന്നുണ്ട്. ഇതു നല്ലതെങ്കില്‍ നല്ല ഫലം, ഇല്ലെങ്കില്‍ മോശവും. ഒപ്പം നമ്മുടെ പ്രവൃത്തിയും ചിന്തകളും.
ഇന്നത്തെ ദിവസം, അതായത് 2019 ആഗസ്ത് 2 വെള്ളിയാഴ്ചയിലെ രാശി ഫലം അറിയൂ

ഏരീസ് അഥവാ മേട രാശി
ഏരീസ് അഥവാ മേട രാശിയ്ക്ക് ഇന്ന് യോഗ, ആയുര്‍വേദ കാര്യങ്ങള്‍ക്കു പറ്റിയ ദിവസമാണ്. പുതിയ പല കാര്യങ്ങളും സംഭവിയ്ക്കുന്ന ദിവസമാണ്. ധനം ധാരാളം വരാന്‍ വഴി കാണുന്നു.

ടോറസ് അഥവാ ഇടവ രാശി
ടോറസ് അഥവാ ഇടവ രാശിയ്ക്ക് ഇന്ന് അക്ഷമയുണ്ടാകുന്ന, അസ്വസ്ഥതയുണ്ടാകുന്ന ദിവസമാണ്. എങ്കിലും ഗ്രഹ സ്വാധീനം കാരണം ജോലിയില്‍ ശ്രദ്ധിയ്ക്കും. നിങ്ങളുടെ സഹപ്രവര്‍ത്തകരും മേലധികാരികളും സപ്പോര്‍ട്ട് നല്കുന്ന ദിവസമാണ.് നിങ്ങളുടെ മൂഡ് എങ്ങനെയാണെങ്കിലും ഇന്ന് ഏറെ പൊസറ്റീവായ ദിവസമാണ്.

ജെമിനി അഥവാ മിഥുന രാശി
ജെമിനി അഥവാ മിഥുന രാശിയ്ക്ക് ഇന്ന് ഫലവത്തായ, ധാരാളം അവസരങ്ങള്‍ ഉള്ള ദിവസമാണ്. ജോലിയില്‍ വിചാരിച്ചതിനേക്കാള്‍ വേഗത്തില്‍ എളുപ്പത്തില്‍ ജോലികള്‍ ചെയ്തു തീര്‍ക്കും. മറ്റുള്ളവരെ തൃപ്തിപ്പെടുത്തുവാന്‍ കൂടുതല്‍ ശ്രമം നടത്തേണ്ടി വരും. കുടുംബവും അയല്പക്കവുമായും ചര്‍ച്ചകള്‍ നടത്തും.

ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശി
ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശിയ്ക്ക് ഇന്ന് ചെയ്യുന്ന എല്ലാ കാര്യങ്ങളിലും വ്യക്തിമുദ്ര പതിപ്പിയ്ക്കുന്ന ദിവസമാണ്. റൊമാന്‍സിന് നല്ല സാധ്യതകളുണ്ട്. കുടുംബത്തില്‍ സന്തോഷകരമായ നിമിഷങ്ങളുണ്ടാകും.

ലിയോ അഥവാ ചിങ്ങ രാശി
ലിയോ അഥവാ ചിങ്ങ രാശിയ്ക്ക് ഇന്ന് ധനം നേടാന്‍ അപ്രതീക്ഷിതമായി യോഗമുള്ള ദിവസമാണ്. അപ്രതീക്ഷിത കാര്യത്തിലൂടെ പണം നേടും. ഷെയര്‍ മാര്‍ക്കറ്റില്‍ ലാഭമുണ്ടാകുന്ന ദിവസമാണ്. ആത്മവിശ്വാസം നേടുന്ന ദിവസമാണ്. നിങ്ങളുടെ അഭിപ്രായങ്ങളെ ആര്‍ക്കും ഇന്ന് സ്വാധീനിയ്ക്കുവാന്‍ സാധിയ്ക്കില്ല. നിങ്ങളുടെ ഉറച്ച അഭിപ്രായങ്ങള്‍ ചിലരെ വേദനിപ്പിയ്ക്കാന്‍ ഇടയാക്കും.

വിര്‍ഗോ അഥവാ കന്നി രാശി
വിര്‍ഗോ അഥവാ കന്നി രാശിയ്ക്ക് ഇന്ന് ആരോഗ്യപരമായ കാര്യത്തില്‍ ശ്രദ്ധിയ്ക്കുന്ന ദിവസമാണ്. ജീവിതത്തില്‍ നല്ലൊരു വഴിത്തിരിവുണ്ടാകുന്ന ദിവസവും. ബാങ്ക് ബാലന്‍സില്‍ ഉയര്‍ച്ചയുണ്ടാകും.

ലിബ്ര അഥവാ തുലാം രാശി
ലിബ്ര അഥവാ തുലാം രാശിയ്ക്ക് ഇന്ന് വീട്ടില്‍ ഏറെ നവീകരണം നടത്തുന്ന ദിവസമാണ്. വീട് നല്ല പെയിന്റിംഗുകളാല്‍ സ്റ്റൈലാക്കാന്‍ ശ്രമയിക്കും. കൂട്ടുകാരെ വീട്ടിലേയ്ക്കു ക്ഷണിയ്ക്കും. സ്റ്റോക്ക് മാര്‍ക്കറ്റില്‍ ലാഭമുണ്ടാക്കും.

സ്കോര്‍പിയോ അഥവാ വൃശ്ചിക രാശി
സ്കോര്‍പിയോ അഥവാ വൃശ്ചിക രാശിയ്ക്ക് ഇന്ന് ബാക്കിയുള്ള എല്ലാ പ്രശ്നങ്ങള്‍ക്കു പരിഹാരം കണ്ടെത്തും. നിങ്ങളുടെ ശുഭാപ്തി വിശ്വാസം നിങ്ങളെ പല ബുദ്ധിമുട്ടുകളില്‍ നിന്നും സംരക്ഷിയ്ക്കും. സഹപ്രവര്‍ത്തകര്‍ സപ്പോര്‍ട്ട് നല്‍കും.

സാജിറ്റേറിയസ് അഥവാ ധനു രാശി
സാജിറ്റേറിയസ് അഥവാ ധനു രാശിയ്ക്ക് ഇന്ന് നിങ്ങളുടെ പൊസറ്റീവിറ്റിയില് കാര്‍മേഘം വീഴാന്‍ സാധ്യത. പങ്കാളിയുമായി സമയം ചെലവഴിയ്ക്കുന്നതു നല്ലതാണ്.

കാപ്രിക്കോണ്‍ അഥവാ മകര രാശി
കാപ്രിക്കോണ്‍ അഥവാ മകര രാശിയ്ക്ക് ഇന്ന് ആരേയും കണ്ണുമടച്ചു വിശ്വസിയ്ക്കാത്ത ദിവസമാണ്. ജോലി ഏറെ നന്നായി ചെയ്യുന്ന ദിവസവും. വിദ്യാര്‍ത്ഥികള്‍ തെരഞ്ഞെടുക്കേണ്ട വഴി തെരഞ്ഞെടുക്കുന്ന ദിവസവുമാണ്.

അക്വേറിയസ് അഥവാ കുംഭ രാശി
അക്വേറിയസ് അഥവാ കുംഭ രാശിയ്ക്ക് ഇന്ന് ചില നിയമ പ്രശ്നങ്ങളില്‍ പെടുന്ന ദിവസമാണ്. കോടതിയ്ക്കു പുറത്തു വച്ചുള്ള ഒത്തു തീര്‍പ്പാകും, ഗുണം നല്‍കുക. ക്ഷമയും കരുത്തും എല്ലാ ബുദ്ധിമുട്ടുകളില്‍ നിന്നും മോചനം നല്‍കും. ആളുകള്‍ നിങ്ങളെ അഹങ്കാരിയായി കണക്കാക്കാന്‍ സാധ്യത. ഇതു മാറ്റാന്‍ ശ്രമിയ്ക്കുക.

പീസസ് അഥവാ മീന രാശി
പീസസ് അഥവാ മീന രാശിയ്ക്ക് ഇന്ന് ഫോറിന് കമ്പനികളുമായുള്ള ബന്ധം സാമ്പത്തിക നേട്ടം കൊണ്ടു വരും. മറ്റുള്ളവരെയും അവരുടെ ജീവിതം നന്നാകാന്‍ സഹായിക്കും. ഇത് നിങ്ങളുടെ സമൂഹത്തിലെ സ്ഥാനം ഉയര്‍ത്തും. നല്ല കാര്യങ്ങള്‍ ചെയ്യുന്നത് മറ്റുള്ളവരെ ആകര്ഷിയ്ക്കും.



Click it and Unblock the Notifications
