Latest Updates
-
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
സ്വപ്നങ്ങള്‍ക്ക് ചിറകു ലഭിയ്ക്കും രാശി
സ്വപ്നങ്ങള്‍ക്ക് ചിറകു ലഭിയ്ക്കും രാശി
ദിവസങ്ങളുടെ ഏറ്റക്കുറച്ചിലുകളില്‍ നല്ലതു മോശവുമെല്ലാം നമ്മെ പിന്തുടരുന്നുണ്ട്. ജീവിതമെന്നതിന്റെ അര്‍ത്ഥവും ഇതു തന്നെയാണ്. ഒരു നാണയത്തിന്റെ ഇരു വശങ്ങള് പോലെ നല്ലതും മോശവുമെല്ലാം വന്നു ചേരും.
സോഡിയാക് സൈന്‍ അഥവാ സൂര്യരാശി പല തരത്തിലും നമ്മെ സ്വാധീനിയ്ക്കുന്നുണ്ട്. രാശി സ്വാധീനം നല്ലതെങ്കില്‍ നല്ല ഫലം ലഭിയ്ക്കും. അല്ലെങ്കില്‍ മോശവും.
ഇന്നത്തെ ദിവസം, അതായത് 2019 ഒക്ടോബര്‍ 29 ചൊവ്വാഴ്ചയിലെ രാശി ഫലം അറിയൂ.

ഏരീസ് അഥവാ മേട രാശി
ഏരീസ് അഥവാ മേട രാശിയ്ക്ക് ഇന്ന് മീഡിയയുമായി ഏതെങ്കിലും വിധത്തില്‍ ബന്ധമുള്ള ആളെങ്കില്‍ വിജയമുണ്ടാകുന്ന ദിവസമാണ്. എല്ലാ കണ്ണുകളും നിങ്ങളിലായതു കൊണ്ടു തന്നെ നിങ്ങളുടെ കഴിവുകള്‍ തെളിയിക്കാനുള്ള ദിവസവുമാണ്. നിങ്ങളുടെ ലക്ഷ്യം നേടാന്‍ സാധിയ്ക്കും.

ടോറസ് അഥവാ ഇടവ രാശി
ടോറസ് അഥവാ ഇടവ രാശിയ്ക്ക് ഇന്ന് അപ്രതീക്ഷിതമായ, അസന്തുഷ്ടിയുണ്ടാക്കുന്ന ആഘാതങ്ങളുണ്ടാകും. അപമാനിയ്ക്കപ്പെടാന് സാധ്യതയേറെയാണ്. ഇതു കൊണ്ടു തന്നെ ശ്രദ്ധ വേണം. സ്വന്തം കാലില്‍ നില്ക്കാന് ശ്രമിയ്ക്കണം. ഇതിനാല്‍ നിങ്ങളെ അപമാനിയ്ക്കാന്‍ മറ്റുള്ളവര്‍ക്ക് അവസരം ലഭിയ്ക്കാതെ വരും. വേദനിയ്ക്കപ്പെടുകയാണെങ്കിലും തിരിച്ചടിയ്ക്കാതെ നിയന്ത്രണം പാലിയ്ക്കുക. മറ്റുള്ളവരോടു ക്ഷമിയ്ക്കുന്നതിലൂടെ ധാര്‍മികമായ വിജയം നിങ്ങള്‍ക്കു നേടാനാകും.

ജെമിനി അഥവാ മിഥുന രാശി
ജെമിനി അഥവാ മിഥുന രാശിയ്ക്ക് ഇന്ന് നിങ്ങള്‍ നിങ്ങള്‍ക്കു പ്രിയപ്പെട്ടവരെ സന്തോഷിപ്പിയ്ക്കാന്‍ ശ്രമിയ്ക്കും. ഇതു തിരിച്ച് അവരില്‍ നിന്നും പ്രതീക്ഷിയ്ക്കുകയും ചെയ്യും. നിങ്ങള്‍ക്കായി അല്പം സമയം ചെലവഴിയ്ക്കേണ്ട ദിവസവുമാണ്.

ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശി
ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശിയ്ക്ക് ഇന്ന് ജീവിതത്തിന്റെ അര്‍ത്ഥം മനസിലാക്കാന്‍ തയ്യാറാകുന്ന ദിവസമാണ്. ജോലിയിലായാലും ബിസിനസിലെങ്കിലും പുതിയ ഉത്തരവാദിത്വങ്ങള്‍ വന്നു ചേരും. ഇതിനാല്‍ പ്രൊമോഷന്, ശമ്പള വര്‍ദ്ധനവ് എന്നിവ ലഭിയ്ക്കുകയും ചെയ്യും. ഭാവിയില്‍ നിങ്ങള്‍ക്കു പശ്ചാത്താപമുണ്ടാകുന്ന, എടുത്തു ചാടിയുള്ള തീരുമാനമെടുക്കുന്ന ദിവസമാണ്. കണക്കു കൂട്ടി മുന്നോട്ടു നീങ്ങുക.

ലിയോ അഥവാ ചിങ്ങ രാശി
ലിയോ അഥവാ ചിങ്ങ രാശിയ്ക്ക് ഇന്ന് പല ആളുകളുമായി ഇടപഴകാന്‍ സാധിയ്ക്കുന്ന ദിവസമാണ്. നിങ്ങളുടെ സൗഹൃദവലയം കൂടുതല്‍ വിശാലമാകും. ബിസിനസുകാര്‍ പുതിയ കോണ്ട്രാക്റ്റുകള് ഒപ്പിടും. ഉച്ചയ്ക്കു ശേഷം സ്ട്രെസും അസുഖകരമായ സാഹചര്യങ്ങളുമുണ്ടാകും. എന്നാല്‍ ഇത് അല്പം കഴിഞ്ഞു മാറുകയും ചെയ്യും. ഇതിനാല്‍ വിഷമിക്കാനില്ല.

വിര്‍ഗോ അഥവാ കന്നി രാശി
വിര്‍ഗോ അഥവാ കന്നി രാശിയ്ക്ക് ഇന്ന് ഭാഗ്യം അനുകൂലമായി നില്ക്കുന്ന ദിവസമാണ്. ഇന്നു മോശമായതൊന്നും തന്നെ സംഭവിയ്ക്കില്ല. ചെയ്യുന്ന കാര്യങ്ങളില്‍ എല്ലാം തന്നെ വിജയിക്കുകയും ചെയ്യും. നല്ല ഫലങ്ങളും വന്നു ചേരും. സാഹചര്യങ്ങളുമായി പൊരുത്തപ്പെടാന്‍ അല്പം താണു കൊടുക്കുന്നതില്‍ തെറ്റില്ല. ഇതിലൂടെ മറ്റുള്ളരുടെ നല്ല അഭിപ്രായം നിങ്ങള്‍ക്കു നേടിയെടുക്കാനാകും.

ലിബ്ര അഥവാ തുലാം രാശി
ലിബ്ര അഥവാ തുലാം രാശിയ്ക്ക് ഇന്ന് നല്ലൊരു ദിവസമാണ്. നിങ്ങളുടെ ജീവിതത്തിലെ സ്ത്രീകള്‍ നിങ്ങള്‍ക്ക് ഭാഗ്യമാകുന്ന ദിവസമാണ്. നിങ്ങളുടെ കഴിവുകള്‍ കാരണം ഓഫീസില്‍ നിങ്ങള്‍ക്ക് ഉയര്‍ച്ചയുണ്ടാകും. പ്രിയപ്പെട്ടവര്‍ക്കൊപ്പം ഏറെ അടുത്തു നില്ക്കുന്ന ദിവസമാണ്. പുതിയ കാര്യങ്ങളില്‍ താല്പര്യം കാണിയ്ക്കുന്ന ദിവസവുമാണ്.

സ്കോര്‍പിയോ അഥവാ വൃശ്ചിക രാശി
സ്കോര്‍പിയോ അഥവാ വൃശ്ചിക രാശിയ്ക്ക് ഇന്ന് നിങ്ങളുടെ കുട്ടികള്‍ പഠനകാര്യത്തില്‍ നിങ്ങള്‍ക്ക് അഭിമാനകരമായ നേട്ടങ്ങളുണ്ടാക്കും. പുതിയ വീടിനോ സ്ഥലത്തിനോ വേണ്ടി പണം മുടക്കാന്‍ നല്ല ദിവസമാണ്.

സാജിറ്റേറിയസ് അഥവാ ധനു രാശി
സാജിറ്റേറിയസ് അഥവാ ധനു രാശിയ്ക്ക് ഇന്ന് നിങ്ങളുടെ മോശം മൂഡ് നല്ല വാര്‍ത്ത കാരണം മാറുന്ന, നിങ്ങള്‍ക്കു സന്തോഷമുണ്ടാകുന്ന ദിവസമാണ്. നിങ്ങളുടെ സ്വപ്നങ്ങള്‍ക്കു ചിറകു ലഭിയ്ക്കുന്ന ദിവസമാണ്. ക്രിയേറ്റീവായ കാര്യങ്ങള്‍ ചെയ്യും, അതും അതിരുകള്‍ കാത്തു സൂക്ഷിയ്ക്കാതെ.

കാപ്രിക്കോണ്‍ അഥവാ മകര രാശി
കാപ്രിക്കോണ്‍ അഥവാ മകര രാശിയ്ക്ക് ഇന്ന് തന്നെത്തന്നെ സഹായിക്കുന്നവരെ ദൈവവും സഹായിക്കും. ഇതു കൊണ്ടു തന്നെ നല്ല പോലെ അധ്വാനിയ്ക്കുക, ആരോഗ്യകാര്യത്തില്‍ ശ്രദ്ധിയ്ക്കുക, നിങ്ങളുടെ സ്വപ്നങ്ങളില്‍ വിശ്വസിയ്ക്കുക. കമ്പനിയ്ക്കായി പ്രധാനപ്പെട്ട ഒരു ഡീല്‍ നിങ്ങള്‍ നേടുന്ന ദിവസവുമാണ്. ഇത് ഓഫീസിലെ നിങ്ങളുടെ പ്രതിച്ഛായ വര്‍ദ്ധിപ്പിയ്ക്കും. നിങ്ങളുടെ ഹോബികള്‍ക്കായി സമയം ചെലവഴിയ്ക്കാം.

അക്വേറിയസ് അഥവാ കുംഭ രാശി
അക്വേറിയസ് അഥവാ കുംഭ രാശിയ്ക്ക് ഇന്ന് ഓഫീസിലും വീട്ടിലും നിങ്ങള്‍ ബോസാണെങ്കിലും ഇന്ന് ഈ തോന്നല്‍ ഉണ്ടാകുന്ന ദിവസമല്ല. ജോലി ഭാഗം നടുവൊടിയ്ക്കാന് സാധ്യതയുള്ള ദിവസമാണ്. എന്നാല്‍ ഇതിന് അടുത്തു തന്നെ ഫലം ലഭിയ്ക്കും. നിങ്ങളുടെ മാത്സര്യബുദ്ധി നിങ്ങളുടെ കീഴില്‍ ജോലി ചെയ്യുന്നവര്‍ക്ക് പ്രചോദനം നല്‍കും. നിങ്ങളുടെ ജോലിയിലെ ആത്മാര്‍ത്ഥത നിങ്ങളുടെ സ്ഥാനം ഉറപ്പിയ്ക്കും.

പീസസ് അഥവാ മീന രാശി
പീസസ് അഥവാ മീന രാശിയ്ക്ക് ഇന്ന് പൊതുവേ നല്ല ദിവസമാണ്. നിങ്ങള്‍ ഏറ്റെടുത്ത കാര്യങ്ങള്‍ നല്ല രീതിയില്‍ എത്തിച്ചേരും. എന്നിരുന്നാലും നിങ്ങളുടെ എതിരാളികള്‍ നിങ്ങളെ ചൂഷണം ചെയ്യാതിരിയ്ക്കാന്‍ ശ്രദ്ധിയ്ക്കുക.



Click it and Unblock the Notifications
