Latest Updates
-
ഓഗസ്റ്റ് 19-ലെ അപൂർവ്വ രവി യോഗം: ഈ സമയത്ത് ഇത് ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഓഗസ്റ്റ് 19 ദ്വിപുഷ്കർ യോഗം: ഈ 5 രാശിക്കാർക്ക് ഇനി ഭാഗ്യകാലം, സാമ്പത്തിക നേട്ടങ്ങൾ ഉറപ്പ്! -
ഓണം 2026: സ്വർണം വാങ്ങാൻ ഈ സമയം തിരഞ്ഞെടുത്താൽ ഐശ്വര്യം ഇരട്ടിയാകും; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഓണം 2026: ഈ സമയത്ത് ഷോപ്പിംഗും യാത്രയും ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും; അറിയാം പ്രധാന മുഹൂർത്തങ്ങൾ -
ഓണക്കാലത്ത് സ്വർണം സുരക്ഷിതമാണോ? ലോക്കർ വെക്കാൻ വാസ്തു പറയുന്ന ശരിയായ ദിശയും സുരക്ഷാ ടിപ്സുകളും -
ഓണക്കാലത്ത് പണവും സ്വർണ്ണവും സൂക്ഷിക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും -
ഓണത്തിന് വീടിന്റെ മുൻവാതിൽ ഇങ്ങനെ ഒരുക്കൂ; ഐശ്വര്യം നിറയ്ക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഓണത്തിന് വീടിന്റെ വാതിൽ അലങ്കരിക്കുമ്പോൾ ഈ വാസ്തു കാര്യങ്ങൾ മറക്കരുത്; പോസിറ്റീവ് ഊർജ്ജം നിറയ്ക്കാം -
ഫ്ലാറ്റിൽ ഓണസദ്യ ഒരുക്കുന്നുണ്ടോ? അതിഥികൾക്ക് സന്തോഷം നൽകാൻ ഈ വാസ്തു ക്രമീകരണങ്ങൾ പരീക്ഷിക്കൂ! -
ഫോട്ടോയിൽ തിളങ്ങാൻ ആഗ്രഹമുണ്ടോ? കേരളത്തിലെ ഈർപ്പമുള്ള കാലാവസ്ഥയിലും മേക്കപ്പ് കേടാകാതിരിക്കാൻ ഈ ടിപ്സ് പരീക്ഷിക്കൂ
പ്രശ്നം ക്ഷണിച്ചു വരുത്തും രാശി
പ്രശ്നം ക്ഷണിച്ചു വരുത്തും രാശി,
ദിവസങ്ങളുടെ ഗതി വേഗത്തില്‍, അടിയൊഴുക്കില്‍ നമ്മുടെ ജീവിതത്തില്‍ അപ്രതീക്ഷിതമായതു പലതും സംഭവിയ്ക്കും. നല്ലതും മോശവുമെല്ലാം നാം പ്രതീക്ഷിയ്ക്കാതെ മാറി മാറി വരികയും ചെയ്യും.
സോഡിയാക് സൈന്‍ അഥവാ സൂര്യ രാശി പല രീതിയിലും പലരേയും സ്വാധീനിയ്ക്കുന്നുണ്ട്. രാശി സ്വാധീനം, ഗ്രഹ സ്വാധീനം നല്ലതല്ലെങ്കില്‍ അതു നമ്മെയും ബാധിയ്ക്കും.
ഇന്നത്തെ ദിവസം, അതായത് 2019 ജൂലായ് 29 തിങ്കളാഴ്ചയിലെ രാശി ഫലം അറിയൂ,

ഏരീസ് അഥവാ മേട രാശി
ഏരീസ് അഥവാ മേട രാശിയ്ക്ക് ഇന്ന് അത്ര നല്ല ദിവസമാകില്ല. ആവുന്ന രീതിയില്‍ കാലു നിലത്തുറപ്പിച്ചു നിര്‍ത്തിയാലും വിചാരിച്ച രീതിയില്‍ മുന്നോട്ടു പോകില്ല. ആവശ്യമില്ലാത്ത പ്രശ്നങ്ങള്‍ ക്ഷണിച്ചു വരുത്തും.

ടോറസ് അഥവാ ഇടവ രാശി
ടോറസ് അഥവാ ഇടവ രാശിയ്ക്ക് ഇന്ന് സൗന്ദര്യ സംബന്ധമായ കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിയ്ക്കേണ്ട ദിവസമാണ്. പ്രിയപ്പെട്ടവര്‍ക്കായി പ്രത്യേക ശ്രദ്ധ നല്‍കുക. കാല്പനികമായ, റിയാലിറ്റിയില്ലാത്ത ഒരു ദിവസമാകാനും, സാധ്യത.

ജെമിനി അഥവാ മിഥുന രാശി
ജെമിനി അഥവാ മിഥുന രാശിയ്ക്ക് ഇന്ന് നിങ്ങള്‍ നിങ്ങളുടെ ബാഹ്യ സൗന്ദ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധിയ്ക്കേണ്ട ദിവസമാണ്. സൊസൈറ്റിയിലെ നിങ്ങളുടെ സ്ഥാനത്തിനും മഹത്വമേറും. പുതിയ നല്ല ഐഡിയകള്‍ മുന്നോട്ടു കൊണ്ടു വരുന്നതു കൊണ്ട് നിങ്ങള്‍ ശ്രദ്ധാ കേന്ദ്രമാകും.

ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശി
ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശിയ്ക്ക് ഇന്ന് ജോലിയില്‍ ശ്രദ്ധിയ്ക്കും. ആരോഗ്യപരമായി ഏറെ നല്ല അവസ്ഥയാകും. പങ്കാളിയുമായി റൊമാന്റിക് ഡിന്നറിന് സാധ്യതയുണ്ട്.

ലിയോ അഥവാ ചിങ്ങ രാശി
ലിയോ അഥവാ ചിങ്ങ രാശിയ്ക്ക് ഇന്ന് കുടുംബ ഭദ്രതയ്ക്കായി പണം നിക്ഷേപിയ്ക്കുവാന് സാധിയ്ക്കുന്ന, ഇതു ചെയ്യുവാന്‍ നല്ലൊരു ദിവസമാണ്. ജോലികള്‍ ഏറെ ബാക്കി വരുമെങ്കിലും നിങ്ങള്‍ ഇതു ക്ലിയര്‍ ചെയ്യുവാന്‍ ശ്രമിയ്ക്കും. സാധാരണ ദിവസത്തെ ബോറടിയില്‍ നിന്നും ബ്രേക്ക് എടുക്കുക.

വിര്‍ഗോ അഥവാ കന്നി രാശി
വിര്‍ഗോ അഥവാ കന്നി രാശിയ്ക്ക് ഇന്ന് നിങ്ങളുടെ കരുത്തിന് ഇളക്കമേല്‍ക്കുന്ന ദിവസമാണ്. അനാവശ്യ പ്രശ്നങ്ങള്‍ക്കു സാധ്യതയുള്ള, വിഷമങ്ങളുണ്ടാകുന്ന ദിവസമാണ്.

ലിബ്ര അഥവാ തുലാം രാശി
ലിബ്ര അഥവാ തുലാം രാശിയ്ക്ക് ഇന്ന് നിക്ഷേപം പോലുള്ള കാര്യങ്ങള്‍ക്കു പറ്റിയ ദിവസമാണ്. ഭാവിയിലേയ്ക്കുള്ള നല്ല ചുവടു വയ്പുകള്‍ നടത്തുക.

സ്കോര്‍പിയോ അഥവാ വൃശ്ചിക രാശി
സ്കോര്‍പിയോ അഥവാ വൃശ്ചിക രാശിയ്ക്ക് ഇന്ന് ജോലിയില്‍ ആത്മാര്‍ത്ഥത കാണിയ്ക്കുന്ന, കുടുബത്തോട് വിശ്വസ്തത കാണിയ്ക്കുന്ന ദിവസമാണ്. ജോലിയില്‍ നല്ല അവസരമുണ്ടാകും. വീട്ടില്‍ കുടുംബത്തിനായി നല്ല കാര്യങ്ങള്‍ ചെയ്യും.

സാജിറ്റേറിയസ് അഥവാ ധനു രാശി
സാജിറ്റേറിയസ് അഥവാ ധനു രാശിയ്ക്ക് ഇന്ന് ആരെങ്കിലുമായി ഉണ്ടാക്കുന്ന പാര്‍ട്നര്‍ഷിപ്പ് ഗുണം നല്‍കും. പ്രിയപ്പെട്ടവരുമായി ഒത്തു ചേര്‍ന്ന് സ്നേഹം പങ്കിട്ടു സന്തോഷിയ്ക്കുന്ന ദിവസം.

കാപ്രിക്കോണ്‍ അഥവാ മകര രാശി
കാപ്രിക്കോണ്‍ അഥവാ മകര രാശിയ്ക്ക ഇന്ന് ജോലി ഭാരവും ഉത്തരവാദിത്വങ്ങളും നിങ്ങള്‍ക്ക് നിരാശ നല്കുന്ന ദിവസമാണ്. എന്നാല്‍ കരുത്തുറ്റ സ്വഭാവമായതു കൊണ്ടു തന്നെ ഇതിനെ നേരിടും. നിങ്ങളുടെ മാനസികമായ കരുത്തും ശാരീരികമായ സ്റ്റാമിനയും ഗുണം നല്‍കും.

അക്വേറിയസ് അഥവാ കുംഭ രാശി
അക്വേറിയസ് അഥവാ കുംഭ രാശിയ്ക്ക് ഇന്ന് നിങ്ങള്‍ക്ക് ഏറെ കെയറും സ്നേഹവും ലഭിയ്ക്കുന്ന ദിവസമാണ്. നിങ്ങളുടെ സമാധാനം കെടുത്തുന്ന പല പ്രശ്നങ്ങള്‍ക്കും പരിഹാരം കണ്ടെത്തുന്ന ദിവസമാണ്. ഇന്നു കാണുന്നവരും പങ്കെടുക്കുന്ന ചടങ്ങുകളുമെല്ലാം നിങ്ങള്‍ക്കു ഗുണം നല്‍കും.

പീസസ് അഥവാ മീന രാശി
പീസസ് അഥവാ മീന രാശിയ്ക്ക് ഇന്ന് എതിര് ലിംഗത്തോട് ആകര്‍ഷണം തോന്നുന്ന ദിവസം. ഇവരില്‍ നിന്നും സഹായവും ലഭിയ്ക്കും. ഭാഗ്യ ദിനമാണ് നിങ്ങള്‍ക്കിന്ന്. ഉച്ച തിരിഞ്ഞ് വൈഷമ്യമേറിയ സാഹചര്യങ്ങളുണ്ടാകും.



Click it and Unblock the Notifications