Latest Updates
-
വീട്ടിൽ പണം വരണോ? അടുക്കളയിൽ ഇന്ന് രാത്രി ഈ ചെറിയ മാറ്റങ്ങൾ വരുത്തൂ -
പുതിയ മാസം തുടങ്ങുമ്പോൾ വീടിന്റെ ഉമ്മറത്ത് ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യം തേടിവരും! -
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാണോ? അണുബാധ ഒഴിവാക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
ഓഗസ്റ്റ് 2-ന് ചൊവ്വ മിഥുനം രാശിയിലേക്ക്: ആശയവിനിമയത്തിൽ വൻ മാറ്റം, ഈ രാശിക്കാർക്ക് ഇനി സുവർണ്ണകാലം -
2026 ഓഗസ്റ്റ് 1: കരിയറിൽ വൻ നേട്ടത്തിന് ഈ സമയം നോക്കി തുടങ്ങാം, അഭിജിത്ത് മുഹൂർത്തം ഇങ്ങനെ പ്രയോജനപ്പെടുത്താം -
ഓഗസ്റ്റ് 1: ഈ 5 രാശിക്കാർക്ക് പ്രണയത്തിൽ വസന്തകാലം, പങ്കാളിയുമായുള്ള ബന്ധം ദൃഢമാക്കാൻ ഈ വഴികൾ നോക്കൂ -
ഓഗസ്റ്റ് 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും കുടുംബത്തിലും വൻ മാറ്റങ്ങൾ! -
ജൂലൈ 31 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
ചെന്നൈയിലെ കടുത്ത വെയിലും മഴയും: ചർമ്മവും മുടിയും സംരക്ഷിക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ -
ഓഗസ്റ്റ് മാസത്തിൽ വീട്ടിൽ ഐശ്വര്യം നിറയാൻ ചൂല് എവിടെ വെക്കണം? വാസ്തു പറയുന്ന ഈ രഹസ്യം അറിയൂ
ചെയ്യും കാര്യങ്ങളില്‍ വിജയം ഈ രാശിയ്ക്ക്
ചെയ്യും കാര്യങ്ങളില്‍ വിജയം ഈ രാശിയ്ക്ക്
സുഖ ദുഖ സമ്മിശ്രമാണ് ജീവിതം. നല്ലതും മോശവും ഭാഗ്യവും നിര്ഭാഗ്യവുമെല്ലാം ഒരു നാണയത്തിന്റെ ഇരു വശങ്ങള് പോലെ നമ്മെ പിന്തുടരും. ഇതു ജീവിതകാലം മുഴുവനുമുണ്ടാകും. ഇന്നത്തെ ഭാഗ്യം നാളെ നിര്‍ഭാഗ്യമാകാം.
നമ്മുടെ ജീവിതത്തില്‍, നമ്മുടെ ദിനങ്ങളില്‍ നമ്മെ സ്വാധീനിയ്ക്കുന്ന ശക്തികള്‍ പലതുണ്ട്. ഇതിലൊന്നാണ് സോഡിയാക് സൈന്‍ അഥവാ സൂര്യരാശി. സൂര്യരാശി പ്രകാരം ഇന്നത്തെ ദിവസം, അതായത് 2019 ആഗസ്ത് 27 എപ്രകാരമെന്നറിയൂ,

ഏരീസ് അഥവാ മേട രാശി
ഏരീസ് അഥവാ മേട രാശിയ്ക്ക് ഇന്ന് നൊസ്റ്റാള്‍ജിക് ആയ ദിവസമാണ്. നിങ്ങള്‍ നിങ്ങളുടെ ബന്ധങ്ങള്‍ മെച്ചപ്പെടുത്തുവാന്‍ ശ്രമിയ്ക്കും. ഇത് ഭാവിയിലേയ്ക്കുള്ള കരുതല്‍ നിക്ഷേപം കൂടിയാണ്. ഇത് ഏറെക്കാലം നീണ്ടു നില്ക്കുന്ന നല്ല സ്നേഹ ബന്ധങ്ങള്‍ സൃഷ്ടിയ്ക്കുകയും ചെയ്യും.

ടോറസ് അഥവാ ഇടവ രാശി
ടോറസ് അഥവാ ഇടവ രാശിയ്ക്ക് ഇന്ന് പ്രണയത്തിനു നല്ല ദിവസമാണ്. എങ്കിലും നിങ്ങളുടെ നെഗറ്റീവിറ്റി നല്ല ഫലം നല്കാന് വഴിയില്ല. മറ്റുള്ളവരുടെ പ്രശ്നങ്ങള്‍ക്കായി നല്ല രീതിയില്‍ പ്രവര്ത്തിയ്ക്കുന്നയാളെങ്കിലും സ്വന്തം കുടുംബത്തില്‍ പ്രശ്നമുണ്ടാക്കാതെ നോക്കുക.

ജെമിനി അഥവാ മിഥുന രാശി
ജെമിനി അഥവാ മിഥുന രാശിയ്ക്ക് ഇന്ന് സ്നേഹമാഗ്രഹിയ്ക്കുമെങ്കിലും ഇതു വാങ്ങാന്‍ ലഭിയ്ക്കില്ലെന്ന തിരിച്ചറിവുണ്ടാകുന്ന ദിവസമാണ്. വിദ്യാഭ്യാസ രംഗത്തുള്ളവര്‍ക്ക് ഏതു പ്രശ്നങ്ങളും പരിഹരിയ്ക്കുവാന്‍ സാധിയ്ക്കുന്ന ദിവസം കൂടിയാണ്. നിങ്ങളുടെ അറിവുകള്‍ പരമാവധി പ്രയോജനപ്പെടുത്തുവാന്‍ ശ്രമിയ്ക്കും. ഉപരി പഠനം സംബന്ധിച്ച് പ്രധാന തീരുമാനങ്ങളെടുക്കും.

ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശി
ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശിയ്ക്ക് ഇന്ന് ഒഴുക്കിനൊത്തു നീങ്ങുന്നതാണ് നല്ലത്. ഇന്ന് നിങ്ങളുടെ ദിവസമല്ല. ഇതു കൊണ്ടു തന്നെ പ്രശ്നങ്ങളില്‍ നിന്നും പരമാവധി ഒഴിഞ്ഞു നില്ക്കുക. പ്രധാനപ്പെട്ട തീരുമാനങ്ങള്‍ ഇന്നു വേണ്ട.

ലിയോ അഥവാ ചിങ്ങ രാശി
ലിയോ അഥവാ ചിങ്ങ രാശിയ്ക്ക് ഇന്ന് കാര്യങ്ങള്‍ അതിന്റെ വഴിയേ വരുന്ന ദിവസമാണ്. നിങ്ങളില്‍ മറഞ്ഞിരിയ്ക്കുന്ന കഴിവുകള്‍ വെളിച്ചത്തു വരുന്ന ദിവസവുമാണ്. നിങ്ങളുടെ സങ്കല്പങ്ങള്, ഐഡിയകള്‍ ചിറകു വിരിച്ചു പറക്കട്ടെ.

വിര്‍ഗോ അഥവാ കന്നി രാശി
വിര്‍ഗോ അഥവാ കന്നി രാശിയ്ക്ക് ഇന്ന് നിങ്ങളുടെ എഴുതാനുള്ള കഴിവുകള്‍ നിങ്ങള്‍ക്ക് മറ്റുള്ളവരെ മുറിവേല്പ്പിയ്ക്കാതെ തന്നെ നിങ്ങളുടെ അഭിപ്രായങ്ങള്‍ പ്രകടിപ്പിയ്ക്കാന്‍ സാധിയ്ക്കുന്ന ദിവസവും. ബാക്കി വരുന്ന ജോലികള്‍ നല്ല രീതിയില്‍ പൂര്‍ത്തിയാക്കാനും സാധിയ്ക്കും. ഇന്ന ഏറ്റെടുക്കുന്ന എല്ലാ കാര്യങ്ങളും വിജയകരമായി പൂര്‍ത്തീകരിയ്ക്കുന്ന ദിവസമാണ്.

ലിബ്ര അഥവാ തുലാം രാശി
ലിബ്ര അഥവാ തുലാം രാശിയ്ക്ക് ഇന്ന് നിങ്ങളുടെ കുടുംബം നിങ്ങളുടെ വിജയത്തിന് കാരണമാകും. നല്ല ദിവസങ്ങള്‍ വീട്ടില്‍ നിന്നും തന്നെ തുടങ്ങുന്നു. ഇൗ ഭാഗ്യം പോകുന്നിടത്തെല്ലാം കൊണ്ടുപോകുവാനും സാധിയ്ക്കണം. നിങ്ങളുടെ പുഞ്ചിരി ആളുകളെ നിങ്ങളിലേയ്ക്കാകര്ഷിയ്ക്കും.

സ്കോര്‍പിയോ അഥവാ വൃശ്ചിക രാശി
സ്കോര്‍പിയോ അഥവാ വൃശ്ചിക രാശിയ്ക്ക് ഇന്ന് ആത്മപരിശോധന നടത്തുന്ന ദിവസമാണ്. നിങ്ങളുടെ പ്രൊഫഷണല്‍ കഴിവുകള്‍ വളര്‍ത്തുവാന്‍ ശ്രമിയ്ക്കേണ്ട ദിവസവുമാണ്. കാര്യങ്ങള്‍ മുന്‍കൂട്ടി കാണാനുള്ള നിങ്ങളുടെ കഴിവും മനുഷ്യനെ മനസിലാക്കാനുള്ള കഴിവുമെല്ലാം സമീപഭാവിയില്‍ നിങ്ങളെ ലീഡറാക്കും.

സാജിറ്റേറിയസ് അഥവാ ധനു രാശി
സാജിറ്റേറിയസ് അഥവാ ധനു രാശിയ്ക്ക് ഇന്ന് നിങ്ങളുടെ താല്പര്യങ്ങള് ഉണര്‍ന്നിരിയ്ക്കുന്നത് നിങ്ങളുടെ മനസ് ശൂന്യമാകാതിരിയ്ക്കാന് സഹായിക്കും. ഇഷ്ടപ്പെട്ട കാര്യങ്ങള്‍ ചെയ്യാനായും സമയം കണ്ടെത്തുക. അതായത് നിങ്ങളുടെ മനസിനു പിടിച്ച കാര്യങ്ങള്‍. കൂട്ടുകാര്‍ക്കൊപ്പം ഭക്ഷണം കഴിയ്ക്കാനും സാധ്യത.

കാപ്രിക്കോണ്‍ അഥവാ മകര രാശി
കാപ്രിക്കോണ്‍ അഥവാ മകര രാശിയ്ക്ക് ഇന്ന് നിങ്ങള്‍ക്കുണ്ടാകുന്ന നേട്ടങ്ങള്‍ ജീവിതത്തില്‍ വിജയങ്ങള്‍ നേടാന്‍ മാത്രമായിട്ടാണ് നിങ്ങള്‍ ജനിച്ചതെന്ന തോന്നലുണ്ടാക്കും. അധികം അധ്വാനിച്ചില്ലെങ്കില്‍ പോലും ചെയ്യുന്ന എല്ലാ കാര്യങ്ങളിലും ഇന്നു വിജയം നേടുന്ന ദിവസമാണ്. ഇന്നു നിങ്ങളെ കടാക്ഷിയ്ക്കുന്ന ഭാഗ്യം പരമാവധി പ്രയോജനപ്പെടുത്താന്‍ ശ്രമിയ്ക്കുക. നാളെ ഈ ഭാഗ്യം ലഭിയ്ക്കുമെന്നു പറയാനാകില്ല. നിങ്ങളുടെ കരുത്തുറ്റ വ്യക്തിത്വത്തിന്റെ പേരില്‍ മറ്റുള്ളവര്‍ നിങ്ങളെ പ്രകീര്‍ത്തിയ്ക്കുന്ന ദിവസം കൂടിയാണ്.

അക്വേറിയസ് അഥവാ കുംഭ രാശി
അക്വേറിയസ് അഥവാ കുംഭ രാശിയ്ക്ക് ഇന്ന് നിങ്ങളുടെ ശത്രുക്കളെ മറി കടന്നു വിജയം നേടുന്ന ദിവസമാണ്. നിങ്ങളുടെ അസ്വസ്ഥതകളെ നിങ്ങള്‍ തന്നെ കീഴടക്കും. എല്ലാ വശങ്ങളില് നിന്നും നിങ്ങള്‍ക്ക അഭിനന്ദനം നേടാനുമാകും.

പീസസ് അഥവാ മീന രാശി
പീസസ് അഥവാ മീന രാശിയ്ക്ക് ഇന്ന് സ്റ്റോക്ക് മാര്‍ക്കറ്റില്‍ ഭാഗ്യ പരീക്ഷണം നടത്താന്‍ സാധിയ്ക്കുന്ന ദിവസമാണ്. ധനപരമായ നേട്ടങ്ങള്‍ എവിടെ നിന്നുണ്ടാകുമെന്നു മുന്‍കൂട്ടി ചിന്തിയ്ക്കേണ്ട ദിവസവും.



Click it and Unblock the Notifications