Latest Updates
-
Rashiphalam: ഇന്ന് ആരംഭമായി ധനയോഗം, 12 രാശിക്കാര്‍ക്കും അറിയാം സമ്പൂര്‍ണഫലം -
പോഷക കലവറ ഈ ഭക്ഷണങ്ങള്‍: സ്ഥിരമാക്കണം ബദാം, ബീറ്റ്റൂട്ട്, ചീര ഉള്‍പ്പടെയുള്ളവ -
ഭഗവാന് നേരിട്ട് തലയില്‍ കൈവച്ചനുഗ്രഹിക്കുന്നവര്: ഈ രാശിക്കാരെ ചേര്‍ത്ത് നിര്‍ത്തും -
മീനത്തില്‍ 27 നാളിനും തെളിയുന്ന ദോഷങ്ങള്‍ : ഗുണവര്ദ്ധനവും അത്യപൂര്‍വ്വ നേട്ടങ്ങളും കൂടെ വരും -
ശരീരത്തെ വിഷമുക്തമാക്കും, പ്രതിരോധത്തിനും അത്യുത്തമം: മഞ്ഞള്‍-നാരങ്ങ പാനീയം ഇപ്രകാരം -
കഴിക്കുന്നത് ഈ ഭക്ഷണങ്ങളെങ്കില്‍ ഹൃദയം സ്മാര്‍ട്ടാവും, ഒപ്പം മറ്റ് ചിലഗുണങ്ങളും നല്‍കും പൊട്ടാസ്യം കലവറ -
ഗ്രഹണയോഗം: കൃത്യം 14 ദിവസത്തിനുള്ളില്‍ കേതു-ചന്ദ്രസംയോഗം, ഉത്തമസ്ഥാനങ്ങളില് 4 രാശിക്ക് ധനമഴ പെയ്യും -
ശുക്ര-വ്യാഴ സംയോഗത്തില്‍ ഗജലക്ഷ്മി രാജയോഗം: സമൃദ്ധിയും ഐശ്വര്യവും 6 രാശിക്കാരില്‍ കെടാതെ നില്ക്കും -
Rashiphalam: ഇന്ന് മാര്‍ച്ച് 16, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണഫലം ഇപ്രകാരം -
ഡ്രൈഫ്രൂട്സ് ഈ സമയം കഴിച്ച് നോക്കൂ: സാധാരണയേക്കാള്‍ ഫലങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കും
തിരിച്ചടികള്‍ നേരിടും രാശിയിത്
തിരിച്ചടികള്‍ നേരിടും രാശിയിത്
സോഡിയാക് സൈന്‍ അഥവാ സൂര്യരാശിയ്ക്ക് ദിവസങ്ങളെ സ്വാധീനിയ്ക്കാനുള്ള കഴിവേറെയുണ്ട്. നല്ല രാശിയെങ്കില്‍ നല്ല ഫലം. അല്ലെങ്കില്‍ മോശവും.
ഇന്നത്തെ ദിവസം, അതായത് 2019 ഒക്ടോബര്‍ 28 തിങ്കളാഴ്ചയിലെ രാശി ഫലം അറിയൂ. ഇതു നല്ലതോ മോശമോ എന്നറിയൂ.

ഏരീസ് അഥവാ മേട രാശി
ഏരീസ് അഥവാ മേട രാശിയ്ക്ക് ഇന്ന് പങ്കാളിയുമായി കൂടുതല്‍ നേരം ചിലവഴിയ്ക്കും. മ്യൂസിക്കല്‍ ഇന്‍സ്ട്രമെന്റുകള്‍ പോലുള്ളവ പഠിയ്ക്കാന്‍ നല്ല ദിവസവുമാണ്.

ടോറസ് അഥവാ ഇടവ രാശി
ടോറസ് അഥവാ ഇടവ രാശിയ്ക്ക് ഇന്ന് സന്തോഷകരമല്ലാത്ത അദ്ഭുതങ്ങളുടെ ദിവസമാണ്. വിചാരിച്ചതു പോലെ യാതൊന്നും നടക്കില്ല. പ്രതീക്ഷിച്ചിരിയ്ക്കാത്ത ആഘാതങ്ങളും തിരിച്ചടികളുമെല്ലാം ഫലമായി പറയുന്നു. എന്നാലും ഇതില്‍ പതറാതെ മുന്നോട്ടു നീങ്ങാന്‍ സാധിയ്ക്കും.

ജെമിനി അഥവാ മിഥുന രാശി
ജെമിനി അഥവാ മിഥുന രാശിയ്ക്ക് ഇന്ന് ഇഷ്ടപ്പെട്ട കാര്യങ്ങള്‍ ചെയ്യുവാന്‍ സാധിയ്ക്കുന്ന ദിവസമാണ്. എന്നാല്‍ കുടുംബമാണ് ആദ്യമെന്ന കാര്യവും ഓര്‍ക്കുക. കുടുംബത്തോടു നിങ്ങള്‍ക്കുള്ള ശ്രദ്ധ കാണിയ്ക്കുക. പൊതുവേ പൊസറ്റീവായ ദിവസമാണ്.

ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശി
ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശിയ്ക്ക് ഇന്ന് ശരിയും തെറ്റു തിരിച്ചറിഞ്ഞു പ്രവൃത്തിയ്‌ക്കേണ്ട ദിവസമാണ്. നിങ്ങളുടെ ഇമോഷനുകള്‍ ഇതിന് എതിരു നില്‍ക്കേണ്ടതില്ല. ഇതു വരെ നിങ്ങള്‍ കാത്തു സൂക്ഷിച്ച ബാലന്‍സ് ഇനിയും തുടരുക. കാര്യകാരണ സഹിതം ചിന്തിയ്ക്കാനുള്ള യുക്തിയ്ക്ക് ഇമോഷനുകള്‍ തടസം നില്‍ക്കുമെന്നറിയുക.

ലിയോ അഥവാ ചിങ്ങ രാശി
ലിയോ അഥവാ ചിങ്ങ രാശിയ്ക്ക് ഇന്നു പണ്ടു കാലത്ത് മറന്ന ചില ബന്ധങ്ങള്‍ വീണ്ടും പുതുക്കുന്ന ദിവസമാണ്. ഇത് പഴയ ഹോസ്റ്റല്‍ ബന്ധങ്ങളോ, റൂം പാര്‍ട്‌നര്‍മാരോ ആരു വേണമെങ്കിലുമാകാം.

വിര്‍ഗോ അഥവാ കന്നി രാശി
വിര്‍ഗോ അഥവാ കന്നി രാശിയ്ക്ക് ഇന്ന് ബന്ധങ്ങളുടെ കാര്യത്തില്‍ സെന്‍സും സെന്‍സിബിലിറ്റിയും മുന്നിട്ടു നില്‍ക്കുന്ന ദിവസമാണ്. ഇമോഷണല്‍ വശത്ത് നിങ്ങള്‍ക്ക് കാര്യങ്ങള്‍ അത്ര വ്യക്തമാകാതെ വരും. എങ്കിലും അവസാന തീരുമാനം മറ്റുള്ളവരുടെ വാക്കുകള്‍ കേള്‍ക്കാതെ മനസാക്ഷി പറയുന്നതു പോലെ ചെയ്യും.

ലിബ്ര അഥവാ തുലാം രാശി
ലിബ്ര അഥവാ തുലാം രാശിയ്ക്ക് ഇന്ന് ഏറെ ആക്ടിവായിരിയ്ക്കുന്ന ദിവസമാണ്. പ്രത്യേകിച്ചും ബാക്കി വന്ന ജോലികള്‍ പൂര്‍ത്തീകരിയ്ക്കുന്ന കാര്യത്തില്‍. നിങ്ങള്‍ ഉയര്‍ന്ന രീതിയില്‍ ചിന്തിയ്ക്കും. മറ്റുള്ളവര്‍ക്കു പ്രചോദനമാകാനും സാധിയ്ക്കും.

സ്‌കോര്‍പിയോ അഥവാ വൃശ്ചിക രാശി
സ്‌കോര്‍പിയോ അഥവാ വൃശ്ചിക രാശിയ്ക്ക് ഇന്ന് കുടുംബത്തിന്റെ ഇഷ്ടങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിയ്ക്കുന്ന ദിവസമാണ്. നിങ്ങളുടെ താല്‍പര്യത്തേക്കാള്‍ അവരുടെ ഇഷ്ടത്തിന് വസ്തുക്കള്‍ വാങ്ങുന്ന ദിവസവുമാണ്. ഇത് സന്തോഷം നല്‍കുന്ന അനുഭവവുമാകും.

സാജിറ്റേറിയസ് അഥവാ ധനു രാശി
സാജിറ്റേറിയസ് അഥവാ ധനു രാശിയ്ക്ക് ഇന്ന് കുടംബത്തില്‍ നിന്നും ബിസിനസ് സംബന്ധമായ കാര്യങ്ങള്‍ക്കായി അകന്നു നില്‍ക്കേണ്ടി വരുമെങ്കിലും ഗുണമുണ്ടാകും. ബിസിനസില്‍ കാര്യമായ ലാഭവും മറ്റു ഗുണങ്ങളും ലഭിയ്ക്കും.

കാപ്രിക്കോണ്‍ അഥവാ മകര രാശി
കാപ്രിക്കോണ്‍ അഥവാ മകര രാശിയ്ക്ക് ഇന്ന് നിങ്ങളുടെ സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും നിങ്ങളുടെ വിജയത്തിനായി നിങ്ങളെ പ്രോത്സാഹിപ്പിയ്ക്കും. ഇത്തരം നല്ല സഹപ്രവര്‍ത്തകര്‍ എല്ലാവര്‍ക്കും ലഭിയ്ക്കുന്ന ഭാഗ്യമല്ലെന്നോര്‍ക്കുക. ജോലി മാറാന്‍ ആഗ്രഹിയ്ക്കുന്നവര്‍ക്കും ശ്രമിയ്ക്കുന്നവര്‍ക്കും ഇത് അനുകൂല സമയമല്ല. അല്‍പം കാത്തിരിയ്ക്കുക.

അക്വേറിയസ് അഥവാ കുംഭ രാശി
അക്വേറിയസ് അഥവാ കുംഭ രാശിയ്ക്ക് ഇന്ന് നിങ്ങളുടെ കഠിനാധ്വാനത്തിനുള്ള ഫലം നിങ്ങള്‍ക്കു ലഭിയ്ക്കുന്ന ദിവസമാണ്. ഏതു സാഹചര്യവും ഇതിന്റെ ഗുണദോഷങ്ങള്‍ വിലയിരുത്തി തീരുമാനിയ്ക്കാന്‍ സാധിയ്ക്കും. കാര്യങ്ങള്‍ പ്ലാന്‍ ചെയ്യുമെങ്കിലും ഇതു നടപ്പാക്കാന്‍ അല്‍പം ബുദ്ധിമുട്ടുണ്ടാകും. പ്രാക്ടിക്കലായി കാര്യങ്ങള്‍ നീക്കുന്നതാണ് വിജയം നല്‍കുക.

പീസസ് അഥവാ മീന രാശി
പീസസ് അഥവാ മീന രാശിയ്ക്ക് ഇന്ന് സൗഹൃദം ഗുണം നല്‍കുന്ന ദിവസമാണ്. പുതിയ ബന്ധങ്ങളും സൗഹൃദങ്ങളുമുണ്ടാക്കുന്ന ദിവസവുമാണ്.



Click it and Unblock the Notifications











