Latest Updates
-
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
പ്രിയപ്പെട്ടവരെ സന്തോഷിപ്പിയ്ക്കും രാശി
പ്രിയപ്പെട്ടവരെ സന്തോഷിപ്പിയ്ക്കും രാശി
ദിവസങ്ങള്‍ പെട്ടെന്നാണ് കടന്നു പോകുന്നത്. നമ്മുടെ ജീവിതത്തിലും കാര്യമായ മാറ്റങ്ങള്‍ നാം പ്രതീക്ഷിയ്ക്കാത്ത സമയത്തു വന്നു ചേരും.
സോഡിയാക് സൈന്‍ അഥവാ സൂര്യരാശി പല രീതിയിലും നമ്മുടെ ദിവസങ്ങളെ സ്വാധീനിയ്ക്കുന്നുണ്ട്. ഇന്നത്തെ ദിവസം, അതായത് 2019 സെപ്റ്റംബര്‍ 26 വ്യാഴാഴ്ചയിലെ രാശി ഫലം അറിയൂ.

ഏരീസ് അഥവാ മേട രാശി
ഏരീസ് അഥവാ മേട രാശിയ്ക്ക് ഇന്ന് ഹോം സിക്നസ് അനുഭവപ്പെടുന്ന ദിവസമാണ്. കുടുംബവുമായും ഏറെക്കാലമായി അടുപ്പമില്ലാതിരിയ്ക്കുന്ന സുഹൃത്തുക്കളുമായും ബന്ധം സ്ഥാപിയ്ക്കുക. നിങ്ങള്‍ സ്നേഹിയ്ക്കപ്പെടുന്നുവെന്ന തോന്നല്‍ ഏറെ പ്രത്യേകതയാണ്.

ടോറസ് അഥവാ ഇടവ രാശി
ടോറസ് അഥവാ ഇടവ രാശിയ്ക്ക് ഇന്ന് നിങ്ങളുടെ ചിന്തകള്‍ ബിസിനസിലോ പ്രൊഫഷണിലോ മാത്രം ഒതുങ്ങി നില്‍ക്കില്ല. കുടുംബത്തിന്റെ കാര്യത്തിലും ശ്രദ്ധിയ്ക്കും. പ്രൊഫഷണനു വേണ്ടി കുടുംബത്തെ അവഗണിയ്ക്കുകയായിരുന്നുവെന്ന വാസ്തവം തിരിച്ചറിയും.

ജെമിനി അഥവാ മിഥുന രാശി
ജെമിനി അഥവാ മിഥുന രാശിയ്ക്ക് ഇന്ന് നിക്ഷേപത്തിനു ചേര്‍ന്ന ദിവസമല്ല. സ്വര്‍ണം പോലുളളവ വാങ്ങാനും നല്ലതല്ല. ഏകാന്തത അനുഭവപ്പെടുന്ന ദിവസമാണ്. കഴിഞ്ഞ കാലത്തെ സംഭവങ്ങള്‍ ആലോചിയ്ക്കുന്ന ദിവസവുമാണ്.

ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശി
ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശിയ്ക്ക് ഇന്ന് നിങ്ങളുടെ ബുദ്ധിപരമായ കാര്യങ്ങള്‍ ഓഫീസില്‍ നേട്ടം കൊണ്ടു വരുന്ന, സന്തോഷം കൊണ്ടു വരുന്ന ദിവസമാണ്. ഉച്ചയ്ക്കു ശേഷം പുതിയ കാര്യങ്ങള്‍ ഏറ്റെടുക്കുമ്പോള്‍ ശ്രദ്ധിയ്ക്കുക. എല്ലാ കാര്യങ്ങളിലും ശ്രദ്ധ വയ്ക്കുന്നതു നല്ലതാണ്.

ലിയോ അഥവാ ചിങ്ങ രാശി
ലിയോ അഥവാ ചിങ്ങ രാശിയ്ക്ക് ഇന്ന് സാധാരണ ദിവസം പോലെ തുടങ്ങും. കാര്യമായ സംഭവ വികാസങ്ങള്‍ ഉണ്ടാകാത്ത ദിവസമാണ്. ഉച്ചയ്ക്കു ശേഷം നടക്കുന്ന കാര്യങ്ങള്‍ കൊണ്ട് നിങ്ങള്‍ക്കു നിങ്ങളുടെ സഹപ്രവര്‍ത്തകരുടെ അഭിനന്ദനം ലഭിയ്ക്കും. നിങ്ങള്‍ നിങ്ങളെ തന്നെ കൂടുതല്‍ നന്നാക്കുവാനും ശ്രമിയ്ക്കും. വെല്ലുവിളിയുള്ള പ്രൊജക്ടുകള്‍ ഏറ്റെടുക്കും.

വിര്‍ഗോ അഥവാ കന്നി രാശി
വിര്‍ഗോ അഥവാ കന്നി രാശിയ്ക്ക് ഇന്ന് ഹോം സിക്നസ് തോന്നുന്ന ദിവസമാണ്. ബന്ധങ്ങള്‍ മെച്ചപ്പെടുത്തുവാന്‍ ശ്രമിയ്ക്കും. എനര്‍ജി നില നന്നാകുന്ന ദിവസവുമാണ്.

ലിബ്ര അഥവാ തുലാം രാശി
ലിബ്ര അഥവാ തുലാം രാശിയ്ക്ക് ഇന്ന് കുടുംബത്തിനു വേണ്ടി സമയം ചെലവഴിയ്ക്കുന്ന, അവരുടെ കാര്യങ്ങളില്‍ ശ്രദ്ധ പുലര്‍ത്തുന്ന ദിവസമാണ്. വീടിനു പുത്തന്‍മുഖം നല്കാന് ശ്രമിയ്ക്കും. മതപരമായ സ്ഥലങ്ങള്‍ സന്ദര്‍ശിയ്ക്കും.

സ്കോര്‍പിയോ അഥവാ വൃശ്ചിക രാശി
സ്കോര്‍പിയോ അഥവാ വൃശ്ചിക രാശിയ്ക്ക് ഇന്ന് ഏറെ ക്രിയേറ്റീവാകുന്ന ദിവസമാണ്. മറ്റുള്ളവരെ സഹായിക്കുന്ന ദിവസവും കൂടിയാണ്.

സാജിറ്റേറിയസ് അഥവാ ധനു രാശി
സാജിറ്റേറിയസ് അഥവാ ധനു രാശിയ്ക്ക് ഇന്ന് ആരോഗ്യപരമായ കാര്യങ്ങള്‍ മുതല്‍ സ്പിരിച്വല്‍ സംബന്ധമായ കാര്യങ്ങളില്‍ വരെ ശ്രദ്ധിയ്ക്കുന്ന ദിവസമാണ്. ചിലവിന്റെ കാര്യത്തിലും പ്രത്യേകം ശ്രദ്ധിയ്ക്കുക.

കാപ്രിക്കോണ്‍ അഥവാ മകര രാശി
കാപ്രിക്കോണ്‍ അഥവാ മകര രാശിയ്ക്ക് ഇന്ന് നല്ല രീതിയില്‍ ദിവസം തുടങ്ങും. ഇത് ദിവസം മുഴുവന്‍ മുന്നോട്ടു കൊണ്ടു പോകുകയും ചെയ്യും. നല്ല മനസിനാല്‍ നിങ്ങള്‍ മറ്റുള്ളവരേക്കാള്‍ ധനികനാകുന്ന ദിവസമാണ്.

അക്വേറിയസ് അഥവാ കുംഭ രാശി
അക്വേറിയസ് അഥവാ കുംഭ രാശിയ്ക്ക് ഇന്ന് പഴയ കൂട്ടുകാരുമായി സമയം ചെലവഴിയ്ക്കുന്ന ദിവസമാണ്. ആഘോഷിയ്ക്കുവാന്‍ മൂഡുള്ള ദിവസം കൂടിയാകും. നിങ്ങളുടെ പ്രിയപ്പെട്ടവരെ സന്തോഷിപ്പിയ്ക്കുവാന് ശ്രമിയ്ക്കും.

പീസസ് അഥവാ മീന രാശി
പീസസ് അഥവാ മീന രാശിയ്ക്ക് ഇന്ന് നിങ്ങളുടെ ദയയും വിശാല മനസ്കതയും എല്ലാവരുടേയും ശ്രദ്ധ നേടുന്ന ദിവസമാണ്. നല്ല സുഹൃത്തിന്റെ കടമ നിറവേറ്റും.അകലെ താമസിയ്ക്കുന്നവര് പോലും നിങ്ങളുടെ ഉപദേശങ്ങള്‍ തേടും. കഴിയുന്ന പോലെ മറ്റുള്ളവരെ സഹായിക്കുവാന്‍ ശ്രമിയ്ക്കും.



Click it and Unblock the Notifications
