Latest Updates
-
2026 ഒക്ടോബർ 3 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ, നേട്ടങ്ങൾ നിങ്ങളെ തേടിയെത്തും! -
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ
സാമ്പത്തികമായി മെച്ചപ്പാടുള്ള രാശി
സാമ്പത്തികമായി മെച്ചപ്പാടുള്ള രാശി
നമ്മുടെ ഓരോ ദിവസങ്ങളുടേയും ഗതി നമുക്കു നിയന്ത്രിയ്ക്കാനാകുന്നതിന് ഒരു പരിധിയുണ്ട്. പല കാര്യങ്ങളും പ്ലാന്‍ ചെയ്തു നടപ്പാക്കുമ്പോഴാകും, അപ്രതീക്ഷിതമായി ചിലതു മുന്നില്‍ വച്ചു വീഴുന്നത്.
ദിവസങ്ങളുടെ ഈ ഗതി നിര്‍ണയത്തില്‍ പല ശക്തികള്‍ക്കും പങ്കുണ്ട്. ഇതിലൊന്നാണ് സൂര്യരാശി അഥവാ സോഡിയാക് സൈന്‍. രാശി, ഗ്രഹ സ്വാധീനം അനുകൂലമെങ്കില്‍ നല്ല ഫലം, അല്ലെങ്കില്‍ മോശവും.
ഇന്നത്തെ ദിവസം രാശി ചക്രം തിരിയുന്നത് നിങ്ങള്‍ക്ക് അനുകൂലമോ എന്നറിയൂ

ഏരീസ് അഥവാ മേട രാശി
ഏരീസ് അഥവാ മേട രാശിയ്ക്ക് ഇന്ന് നിങ്ങള്‍ മറ്റുള്ളവര്‍ക്കു മുന്നില്‍ നിങ്ങളുടെ കഴിവു തെളിയിക്കുന്ന ദിവസമാണ്. പുതിയ ഐഡിയകളും പദ്ധതികളുമായി മുന്നോട്ടു വരും, ഇതെല്ലാം ഫലപ്രദമാകുകയും ചെയ്യും. ഇതിനു തന്നെ അഭിനന്ദനവും പ്രോത്സാഹനവും ലഭിച്ചില്ലെങ്കിലും നിരാശകളും ജീവിതത്തിന്റെ ഭാഗമെന്നോര്ക്കുക.

ടോറസ് അഥവാ ഇടവ രാശി
ടോറസ് അഥവാ ഇടവ രാശിയ്ക്ക് ഇന്ന് നിങ്ങള്‍ പുതിയ പ്രൊജക്ടുകളൊന്നും തന്നെ തുടങ്ങാന്‍ സാധ്യതയില്ല. പങ്കാളിയ്ക്കൊപ്പം സമയം ചെലവഴിയ്ക്കാന്‍ സാധ്യതയുണ്ട്. ഇതു പോലെ സൗന്ദര്യ സംബന്ധമായ കാര്യങ്ങള്‍ക്കും.

ജെമിനി അഥവാ മിഥുന രാശി
ജെമിനി അഥവാ മിഥുന രാശിയ്ക്ക് ഇന്ന് വീട്ടില്‍ പ്രധാനപ്പെട്ട ഒരു സമൂഹ സംബന്ധമായ ചടങ്ങു നടക്കാന്‍ സാധ്യതയുണ്ട്. ഇത് നിങ്ങളുടെ ശ്രദ്ധ വേണ്ട ഒന്നുമാണ്. ഏറെക്കാലമായി നടക്കുന്ന ബിസിനസ് ചര്‍ച്ചകള്‍ തീരുമാനമാകും. ഇതിന്റെ ഫലം നിങ്ങള്‍ക്ക് അനുകൂലമാകും. പാര്‍ട്ടിയ്ക്കു സാധ്യത. ഏറെ ഉന്മേഷമുള്ള ദിവസമാകും, ഇന്ന്.

ക്യാന്‍സര്‍ അഥവാ കര്‍ക്കിടകരാശി
ക്യാന്‍സര്‍ അഥവാ കര്ക്കിടകരാശിയ്ക്ക് ഇന്ന് നിങ്ങളുടെ വ്യത്യസ്തമായ പെരുമാറ്റം മറ്റുള്ളവര്‍ക്ക് അരോചകമാകാന്‍ സാധ്യതയുണ്ട്. നിങ്ങള്‍ വ്യത്യസ്തനാണെന്നും ഇതാണു നിങ്ങളുടെ രീതിയെന്നും നിങ്ങള്‍ക്കു തോന്നുന്നുവെങ്കിലും മറ്റുള്ളവര്‍ക്കു മുന്നില്‍ ഇത് പുറത്തെടുക്കാതിരിയ്ക്കാന് ശ്രദ്ധിയ്ക്കുക. നിങ്ങളെ മനസിലാക്കാന്‍ പലര്‍ക്കും കഴിഞ്ഞെന്നു വരില്ല. നിങ്ങളുടെ പ്രത്യേകതകള്‍ നിങ്ങളെ ഉള്‍ക്കൊള്ളാന്‍ സാധിയ്ക്കുന്ന, വിശാല ചിന്താഗതിയുള്ളവരുമായി പങ്കു വയ്ക്കാന്‍ ശ്രമിയ്ക്കുന്നതാണ് കൂടുതല്‍ നല്ലത്.

ലിയോ അഥവാ ചിങ്ങരാശി
ലിയോ അഥവാ ചിങ്ങരാശിയ്ക്ക് ഇന്ന് കുട്ടികളുടെ വികൃതികളും അവരുടെ കളികളുമെല്ലാം നിങ്ങളെ തിരക്കിലാക്കും. അവരുടെ കാര്യങ്ങള്‍ മുന്നിട്ടു നില്ക്കുന്ന ദിവസമാണ്. ഇവര്‍ക്കായി പ്രത്യേക ക്ലാസുകള്‍ അറേഞ്ച് ചെയ്യാനും സാധ്യതയുണ്ട്.

വിര്‍ഗോ അഥവാ കന്നി രാശി
വിര്‍ഗോ അഥവാ കന്നി രാശിയ്ക്ക് ഇന്ന് ഫോറിന് ബന്ധങ്ങളാല്‍ ധന ലാഭമുണ്ടാക്കുന്ന ദിവസമാണ്. ഇന്ന് നിങ്ങള്‍ ഏറ്റെടുക്കുന്ന എല്ലാ കാര്യങ്ങളിലും നിങ്ങള്‍ മുന്നിട്ടു നില്ക്കുക തന്നെ ചെയ്യും. ഫോറിന് രാജ്യത്ത് ബിസിനസ് എന്ന ലക്ഷ്യവും സാക്ഷാത്കരിയ്ക്കാന്‍ സാധ്യത.

ലിബ്ര അഥവാ തുലാം രാശി
ലിബ്ര അഥവാ തുലാം രാശിയ്ക്ക് ഇന്ന് ഭാഗ്യമുള്ള ദിവസമാണ്. ഇത് സാമ്പത്തിക ലാഭം നല്‍കും. പ്രത്യേകിച്ചും ബാങ്കിംഗ് മേഖലയില്‍ ഉള്ളവര്‍ക്ക്. എല്ലാ കാര്യങ്ങളും നിങ്ങളുടെ വഴിയ്ക്കു വരുമെങ്കിലും നിങ്ങളുടെ ഇമോഷണുകള് നിങ്ങള്‍ക്കു തടസമാകാതിരിയ്ക്കാന്‍ ശ്രമിയ്ക്കുക. അമിത പ്രതീക്ഷയും അരുത്.

സ്കോര്‍പിയോ അഥവാ വൃശ്ചിക രാശി
സ്കോര്‍പിയോ അഥവാ വൃശ്ചിക രാശിയ്ക്ക് ഇന്ന് മറ്റുള്ളവരുടെ ആവശ്യങ്ങള്‍ക്കു മുന്നില്‍ ഉദാരമനസ്കരാകുന്ന ദിവസമാണ്. അവരുടെ ആവശ്യങ്ങള്‍ക്കു മുന്‍ഗണന നല്കുന്ന ദിവസം. നെഗറ്റീവായ ചില കാര്യങ്ങള്‍ നിങ്ങളുടെ ചിന്തകളെ തടസപ്പെടുത്തിയേക്കാം. കൂട്ടുകാരുമായി സമയം ചെലവഴിയ്ക്കും. ശുഭാപ്ത വിശ്വാസത്തോടെ മുന്നോട്ടു പോകുക.

സാജിറ്റേറിയസ് അഥവാ ധനു രാശി
സാജിറ്റേറിയസ് അഥവാ ധനു രാശിയ്ക്ക് ഇന്ന് നിങ്ങളുടെ ലീഡര്‍ ഷിപ്പ് ഗുണങ്ങള്‍ക്കു പ്രശംസ ലഭിയ്ക്കുന്ന ദിവസമാണ.് നിങ്ങള്‍ നിയമങ്ങള്‍ അനുസരിയ്ക്കുമ്പോള് മറ്റുള്ളവരും ഇതു പിന്തുടരും. ജോലി വളരെ കൃത്യതയോടെ, കണിശത്തോടെ ചെയ്തു തീര്‍ക്കും. മറ്റുള്ളവര്‍ക്ക് അഭിപ്രായ പ്രകടനത്തിനുള്ള സ്വാതന്ത്ര്യവും ഇടവും നല്‍കുക.

കാപ്രിക്കോണ്‍ അഥവാ മകര രാശി
കാപ്രിക്കോണ്‍ അഥവാ മകര രാശിയ്ക്ക് ഇന്ന് നിങ്ങളെത്തേടി വിജയം എളുപ്പം വരുന്ന ദിവസമാണ്. സോഷ്യല്‍, പ്രൊഫഷണല്‍ ലെവലുകളില്‍ വിജയമുണ്ടാകും. ജോലിയില്‍ പുതിയ ഉത്തരവാദിത്വങ്ങള്‍ ലഭിയ്ക്കും. ഇതു സമ്മര്‍ദമുണ്ടാക്കുമെങ്കിലും ക്ഷീണമുണ്ടാക്കില്ല.

അക്വേറിയസ് അഥവാ കുംഭ രാശി
അക്വേറിയസ് അഥവാ കുംഭ രാശിയ്ക്ക് ഇന്നു കാര്യങ്ങള്‍ മുന്നോട്ടു നീങ്ങാതെ നില്ക്കുമെങ്കിലം ഇത് നിങ്ങളുടെ ഉന്മേഷത്തെ കെടുത്തില്ല. ലക്ഷ്യം മുന്നില്‍ കണ്ടു പ്രവര്‍ത്തിയ്ക്കുക. വരുന്ന അവസരങ്ങള്‍ കയ്യില്‍ നേടി ലക്ഷ്യത്തിലേയ്ക്കു നടക്കാന്‍ സാധിയ്ക്കും. സാമ്പത്തികമായി മെച്ചപ്പാടുള്ള ദിവസമാണ്.

പീസസ് അഥവാ മീന രാശി
പീസസ് അഥവാ മീന രാശിയ്ക്ക് ഇന്ന് കുട്ടികളുടെ കാര്യങ്ങളില്‍ ശ്രദ്ധിയ്ക്കുന്ന ദിവസമാണ്. ചില തലവേദനകള്‍ ഇവര്‍ ഉണ്ടാക്കുമെങ്കിലും അവസരത്തിനൊത്തു പെരുമാറാനുള്ള അവരുടെ കഴിവു നിങ്ങളെ അദ്ഭുതപ്പെടുത്തും.



Click it and Unblock the Notifications
