Latest Updates
-
ബോളിവുഡിലെ ഓസെംപിക് തരംഗം; വണ്ണം കുറയ്ക്കാൻ മരുന്ന് തേടുമ്പോൾ ഈ അപകടങ്ങൾ അറിയാതെ പോകരുത് -
മഴക്കാലത്തെ ഫംഗസ് ബാധ പേടിപ്പെടുത്തുന്നുണ്ടോ? ചർമ്മത്തെ സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
മഴക്കാലത്ത് ഹിമാലയൻ യാത്രയാണോ? അട്ട കടിയും ചർമ്മരോഗങ്ങളും ഒഴിവാക്കാൻ ഈ മുൻകരുതലുകൾ മതി -
2026 ജൂലൈ 14 മുതൽ ഗുരു അസ്തമയം: ജീവിതത്തിൽ വലിയ മാറ്റങ്ങൾ, ഈ രാശിക്കാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സൂര്യ-ബുധ കാസിമി: ആശയക്കുഴപ്പങ്ങൾ നീക്കി ജീവിതത്തിൽ വ്യക്തത കൊണ്ടുവരാൻ ഈ സമയം പ്രയോജനപ്പെടുത്തൂ! -
ഇന്ന് ജൂലൈ 12: വൃദ്ധി യോഗത്തിൽ തൊഴിൽ-സാമ്പത്തിക നേട്ടങ്ങൾ കൊയ്യാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
2026 ജൂലൈ 12: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യകാലം, കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
ജൂലൈ 12 ഞായറാഴ്ച: 27 നക്ഷത്രക്കാർക്കും സവിശേഷ മാറ്റങ്ങൾ, രാഹുകാലവും ശുഭമുഹൂർത്തവും അറിയാം! -
ജൂലൈ 12 രാശിഫലം: ഇന്ന് ഭാഗ്യം തെളിയുന്ന രാശിക്കാർ ഇവർ; ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
മഴക്കാലത്ത് ചർമ്മം ചൊറിഞ്ഞു തടിക്കുന്നുണ്ടോ? ഈ ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി!
ഭാഗ്യ ദിനം ഈ രാശിയ്ക്കു ഫലം
ഭാഗ്യ ദിനം ഈ രാശിയ്ക്കു ഫലം
ദിവസങ്ങളുടെ ഏറ്റക്കുറച്ചിലുകളില്‍ നാം പലപ്പോഴും വീണു പോകും. അവിടെ നിന്നും ഉയിര്ത്തെഴുന്നേല്ക്കുകയും ചെയ്യും. കാരണം ഇതാണ് ജീവിതമെന്നത്. നല്ലതും മോശവും പകലും രാത്രിയും പോലെ വില പേശുന്ന ഒന്ന്.
നമ്മുടെ ദിവസങ്ങളെ നിയന്ത്രിയ്ക്കുന്നതില്‍ പ്രധാന ശക്തിയാണ് രാശി അഥവാ സോഡിയാക് സൈന്‍. സൂര്യരാശി അഥവാ രാശി സ്വാധീനം പല തരത്തിലും നമ്മുടെ ദിവസങ്ങളെ സ്വാധീനിയ്ക്കുന്നുണ്ട്. നല്ല രാശിയെങ്കില്‍ നല്ല ഫലവും അല്ലെങ്കില്‍ മോശവുമാകും, ഫലം.
ഇന്നത്തെ ദിവസം, അതായത് 2019 സെപ്റ്റംബര്‍ 25 ബുധനാഴ്ചയിലെ രാശി ഫലം അറിയൂ.

ഏരീസ് അഥവാ മേട രാശി
ഏരീസ് അഥവാ മേട രാശിയ്ക്ക് ഡയറ്റ്, എക്സര്‍സൈസ് കാര്യങ്ങളില്‍ ശ്രദ്ധിയ്ക്കേണ്ടതിന്റെ ആവശ്യം വെളിപ്പെടുന്ന ദിവസമാണ്. ഭക്ഷണ കാര്യത്തില്‍ താല്പര്യമുള്ള രുചികള്‍ക്കു പുറകേയും പോകും. ഇത്രയും കാലം ആവശ്യത്തിന് ശ്രദ്ധ നല്‍കാതിരുന്ന സുഹൃത്തുക്കള്‍ക്കൊപ്പം പോകുന്ന ദിവസവുമാണ്.

ടോറസ് അഥവാ ഇടവ രാശി
ടോറസ് അഥവാ ഇടവ രാശിയ്ക്ക് ഇന്ന് സാമ്പത്തിക ലാഭം നേടുന്ന ദിവസമാണ്. സന്തോഷകരമായ വര്‍ത്തമാനങ്ങള്‍ വിദേശത്തു നിന്നുള്ള സുഹൃത്തില്‍ നിന്നും കേള്‍ക്കാന്‍ സാഹചര്യമുണ്ടാകും. പ്രണയമുണ്ടെങ്കില്‍ ഇതു വെളിപ്പെടുത്തുവാന്‍ നല്ല ദിവസമാണ്. വൈകീട്ട് റിലാക്സേഷനുമുണ്ടാകും.

ജെമിനി അഥവാ മിഥുന രാശി
ജെമിനി അഥവാ മിഥുന രാശിയ്ക്ക് ഇന്ന് നിങ്ങളുടേതായ ചില പ്രിയപ്പെട്ട വസ്തുക്കള്‍ നിങ്ങള്‍ ആരുമായും പങ്കു വയ്ക്കാറില്ലെങ്കിലും ഇന്ന് ഇതു താല്പര്യത്തോടെയല്ലെങ്കിലും ചെയ്യേണ്ടി വരും. അസൂയ പോലുള്ള വികാരങ്ങളുണ്ടാകും.

ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശി
ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശിയ്ക്ക് ഇന്ന് ഭാഗ്യ ദിനമെന്ന തോന്നലുണ്ടാകുന്ന ദിവസമാണ്. എന്നാല്‍ ഈ തോന്നലിന് വാസ്തവവുമായി ബന്ധവുമുണ്ടാകില്ല. സ്റ്റോക്ക് മാര്‍ക്കറ്റ് പോലുള്ളവയില്‍ ഭാഗ്യ പരീക്ഷണം നടത്തുമ്പോള്‍ ഇത് നഷ്ടമുണ്ടാക്കാതെ നോക്കുക. കുടുംബത്തിനു വേണ്ടി അല്പ സമയം ചെലഴിയ്ക്കുക.

ലിയോ അഥവാ ചിങ്ങ രാശി
ലിയോ അഥവാ ചിങ്ങ രാശിയ്ക്ക് ഇന്ന് ഏറെ തിരക്കുള്ള ദിവസമാണ്. ചെറിയ കാര്യങ്ങളാണെങ്കിലും ഏറെ പ്രാധാന്യമുള്ളവയായിരിയ്ക്കും. ഫോണ്‍ ഇന്റര്‍വ്യൂകള്‍ക്കും സാധ്യതയുണ്ട്. കാര്യങ്ങള്‍ക്കായി നിങ്ങളുടെ എല്ലാ കഴിവും ഉപയോഗിയ്ക്കുക.

വിര്‍ഗോ അഥവാ കന്നി രാശി
വിര്‍ഗോ അഥവാ കന്നി രാശിയ്ക്ക് ഇന്ന് കുടുംബപരമായ കാര്യങ്ങള്‍ മുന്നിട്ടു നില്ക്കുന്ന ദിവസമാണ്. മറ്റെന്തിനേക്കാള്‍ ഇതായിരിയ്ക്കും കൂടുതല്‍ പ്രാധാന്യം. ആരാധനാലയങ്ങള്‍ സന്ദര്‍ശിയ്ക്കുവാന്‍ സാധ്യത.

ലിബ്ര അഥവാ തുലാം രാശി
ലിബ്ര അഥവാ തുലാം രാശിയ്ക്ക് ഇന്ന് കുടംബാംഗത്തിന്റെ ആരോഗ്യ നിലയില്‍ ശ്രദ്ധ വയ്ക്കുന്ന ദിവസമാണ്േ. വിദേശത്തുള്ള ബന്ധുവിന്റെ ആരോഗ്യവാര്ത്തയും നിങ്ങളെ വിഷമിപ്പിയ്ക്കും. മെന്റല്‍ ബാലന്‍സ് നഷ്ടപ്പെടാതെ സൂക്ഷിയ്ക്കുക.

സ്കോര്‍പിയോ അഥവാ വൃശ്ചിക രാശി
സ്കോര്‍പിയോ അഥവാ വൃശ്ചിക രാശിയ്ക്ക് ഇന്ന് ചില്ലറ രോഗങ്ങള്‍ക്കു സാധ്യതയുണ്ട്. ജീവിതശൈലി മാറ്റുന്നതും ഡോക്ടറെ കാണുന്നതുമെല്ലാം ഗുണം ചെയ്യും. ആരോഗ്യകാര്യത്തില്‍ ശ്രദ്ധ വയ്ക്കുക തന്നെ വേണം.

സാജിറ്റേറിയസ് അഥവാ ധനു രാശി
സാജിറ്റേറിയസ് അഥവാ ധനു രാശിയ്ക്ക് ഇന്ന് വീടിന്റെ അലങ്കാരത്തിനായി പണം ചെലവഴിയ്ക്കുന്ന ദിവസമാണ്. നിങ്ങള്‍ക്കു വിജയമുണ്ടാകുന്ന ദിവസവുമാണ്. ജോലി സ്ഥലം ഇഷ്ടപ്പെടും. കാര്യങ്ങള്‍ പ്ലാന്‍ ചെയ്യുന്നതും നടപ്പാക്കുന്നതുമെല്ലാം ദിവസം നന്നാക്കും.

കാപ്രിക്കോണ്‍ അഥവാ മകര രാശി
കാപ്രിക്കോണ്‍ അഥവാ മകര രാശിയ്ക്ക് ഇന്ന് നിങ്ങള്‍ക്കു ചുറ്റുമുള്ള കാര്യങ്ങള്‍ക്ക് നിങ്ങളെ ഇളക്കുവാന്‍ കഴിയില്ല. എന്നാല്‍ നിങ്ങള്‍ക്കുള്ളിലെ ഇമോഷനുകള്‍ കാര്യങ്ങള്‍ നടപ്പാക്കുന്നതിനെ ബാധിയ്ക്കാന്‍ സാധ്യതയുമുണ്ട്. എന്നാല്‍ ഈ സാഹചര്യം കടന്നു പോകും. നിങ്ങളുടെ ലക്ഷ്യത്തിലേയ്ക്ക് നീങ്ങും.

അക്വേറിയസ് അഥവാ കുംഭ രാശി
അക്വേറിയസ് അഥവാ കുംഭ രാശിയ്ക്ക് ഇന്ന് നിങ്ങളുടെ ദിവസമാണ്. ധന നേട്ടമുണ്ടാകുന്ന, മറ്റുള്ളവരെ പ്രീതിപ്പെടുത്തുന്ന ദിവസമാണ്. സ്മാര്‍ട്ടായി കാര്യങ്ങള്‍ നീക്കും, കാര്യങ്ങള്‍ നിങ്ങളുടെ വഴിയ്ക്കു വരും. ശ്രദ്ധിച്ചു വേണം, നീങ്ങാന്‍. കാരണം വിചാരിയ്ക്കുന്നതു പോലെ എളുപ്പമല്ല, പലതും.

പീസസ് അഥവാ മീന രാശി
പീസസ് അഥവാ മീന രാശിയ്ക്ക് ഇന്ന് സംസാരത്തിലൂടെ മറ്റുള്ളവരെ കടത്തി വെട്ടുന്ന ദിവസമാണ്. ബുദ്ധിപരമായി കാര്യങ്ങള്‍ നീക്കുന്ന ദിവസവുമാണ്.



Click it and Unblock the Notifications