Latest Updates
-
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
ക്ഷമ പരീക്ഷിയ്ക്കപ്പെടും രാശിയിത്
ക്ഷമ പരീക്ഷിയ്ക്കപ്പെടും രാശിയിത്
ദിവസങ്ങളുടെ ഗതി മാറ്റങ്ങള്‍ പല രീതിയിലും നമ്മെ സ്വാധീനിയ്ക്കുന്നുണ്ട്. നല്ലതും മോശവുമെല്ലാം പലപ്പോഴും സാധ്യമാകും. ഇതിനു പല ഘടകങ്ങളും ചേര്‍ന്നു വരണം.
താന്‍ പാതി, ദൈവം പാതി എന്നു പറയുന്നതു പോലെ ചില കാര്യങ്ങള്‍ നമ്മുടെ കൈപ്പിടിയില്‍ മാത്രം ഒതുങ്ങില്ല. ഇതില്‍ സ്വാധീനം ചെലുത്തുന്നതില്‍ ഗ്രഹ, രാശി സ്വാധീനം പ്രധാനമാണ്. നല്ല രാശി സ്വാധീനമെങ്കില്‍ നല്ല ഫലം, അല്ലെങ്കില്‍ മോശവും.
ഇന്നത്തെ ദിവസം, അതായത് 2019 ജൂലായ് 25 വ്യാഴാഴ്ചയിലെ രാശി ഫലം എന്തെന്നറിയൂ, ഇതു നിങ്ങളെ എങ്ങനെ ബാധിയ്ക്കുന്നുവെന്നറിയൂ,

ഏരീസ് അഥവാ മേട രാശി
ഏരീസ് അഥവാ മേട രാശിയ്ക്ക് ഇന്ന് ചില തീരുമാനങ്ങള്‍ എടുക്കാന്‍ ബുദ്ധിമുട്ടാകും. എങ്കിലും ഉറച്ച തീരുമാനം അത്യാവശ്യം. സെന്റിമെന്റ്സ് ഇത്തരം തീരുമാനങ്ങള്‍ക്കു തടസം നില്‍ക്കുമെങ്കിലും തീരുമാനിച്ചാല്‍ ഉറച്ചു നില്ക്കുക. ഹൃദയഭേദകമായവ നേരിടാന്‍ കരുത്തുണ്ടാകുക.

ടോറസ് അഥവാ ഇടവ രാശി
ടോറസ് അഥവാ ഇടവ രാശിയ്ക്ക് ഇന്ന് സ്വകാര്യ ജീവിതത്തില്‍ ചില അഭിപ്രായ ഭിന്നതകളുണ്ടാകും. നിങ്ങളുടെ ചിന്തകള്‍ ചിലപ്പോള്‍ അല്പം അക്രമണോത്സുകവുമാകും. പ്രിയപ്പെട്ടവപര് കാരണം നഷ്ടങ്ങളുണ്ടാകും. ബന്ധുക്കളും കൂടപ്പിറപ്പുകളുമായി തര്‍ക്കങ്ങള്‍ക്കു സാധ്യത.

ജെമിനി അഥവാ മിഥുന രാശി
ജെമിനി അഥവാ മിഥുന രാശിയ്ക്ക് ഇന്ന് ലോജിക്കും ഇമോഷനുകളും തമ്മില്‍ ബാലന്‍സ് ചെയ്യുവാന്‍ കഠിന പ്രയത്നം നടത്തും. ലോകത്തിനു മുന്പില് ഇതു സാധ്യമെങ്കിലും കൂട്ടുകാര്‍ക്കു മുന്നിലല്ല. പങ്കാളിയുമൊത്ത് നല്ല നിമിഷങ്ങളുണ്ടാകും. നിങ്ങള്‍ക്കു നിങ്ങളുടെ ലുക്കില്‍ അപകര്‍ഷതാ ബോധവുമുണ്ടാകും.

ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശി
ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശിയ്ക്ക് ഇന്ന് ഏറെക്കാലമായി ആഗ്രഹിച്ചിരുന്ന ഒന്നു നേടുന്ന ദിവസമാണ്. ഈ വിജയത്തില്‍ നിങ്ങള്‍ ഏറെ ഇമോഷണലാകുകയും ചെയ്യും. നിങ്ങളുടെ കാര്‍ക്കശ്യവും അമിത ആത്മവിശ്വാസവും വഴി തെറ്റിയ്ക്കാന്‍ സാധ്യതയുണ്ട്. ഇമോഷണല്‍ ബാലന്‍സ് കാത്തു സൂക്ഷിയ്ക്കേണ്ടത് അത്യാവശ്യമാണ്.

ലിയോ അഥവാ ചിങ്ങ രാശി
ലിയോ അഥവാ ചിങ്ങ രാശിയ്ക്ക് ഇന്ന് നിങ്ങളുടെ കുട്ടികളായിരിയ്ക്കും നിങ്ങളുടെ മുന്‍ഗണന. കുട്ടികള്‍ക്കൊപ്പം സമയം ചെലവഴിയ്ക്കുന്നതും അവരുടെ പഠന സംബന്ധമായ കാര്യങ്ങളില്‍ പങ്കെടുക്കുന്നതും ഗുണം നല്‍കും. അവരുടെ ഇഷ്ടത്തിനും അല്പം പ്രാധാന്യം നല്‍കുക. ഇതു വഴി സന്തോഷവുമുണ്ടാകും.

വിര്‍ഗോ അഥവാ കന്നി രാശി
വിര്‍ഗോ അഥവാ കന്നി രാശിയ്ക്ക് ഇന്ന് നിങ്ങള്‍ വിജയത്തിലേയ്ക്കുള്ള നിങ്ങളുടെ കഠിനമായ, നീണ്ട യാത്ര തുടങ്ങുന്ന ദിവസമാണ്. ഷോര്‍ട്കട്ടുകള്‍ ഒഴിവാക്കുക. കഠിനാധ്വാനമാണ് വിജയം നേടിത്തരിക. ചെയ്യുന്ന അധ്വാനത്തിന് ഭാവിയില്‍ ഗുണം ലഭിയ്ക്കും. റിസ്കെടുക്കാനുള്ള പേടിയാല്‍ ചില അവസരങ്ങള്‍ നിങ്ങള്‍ കൈ വിട്ടു കളഞ്ഞുവെന്നും ഓര്‍ക്കുക.

ലിബ്ര അഥവാ തുലാം രാശി
ലിബ്ര അഥവാ തുലാം രാശിയ്ക്ക് ഇന്ന് കുട്ടികള്‍ വീട്ടില്‍ സന്തോഷം കൊണ്ടു വരുന്ന ദിവസമാണ്. പണം ഉപകാരപ്രദമായ രീതിയില്‍ നിക്ഷേപിയ്ക്കും. പണമിടപാടുകാരും സ്റ്റോക്ക് ബ്രോക്കര്‍മാരും ഗുണമുണ്ടാക്കുന്ന ദിവസമാണ്.

സ്കോര്‍പിയോ അഥവാ വൃശ്ചിക രാശി
സ്കോര്‍പിയോ അഥവാ വൃശ്ചിക രാശിയ്ക്ക് ഇന്ന് ഏറെ ഉയര്‍ന്ന ഊര്‍ജമുള്ള ദിവസമാണ്. ഇതെല്ലാം തന്നെ വിചാരിച്ച ഫലം നല്‍കുകയും ചെയ്യും. വിഷമിയ്ക്കാന്‍ തക്ക ഒന്നും സംഭവിയ്ക്കില്ല. കഠിനാധ്വാനം തുടരുക, പതുക്കെ ഫലം നിങ്ങളുടെ അടുത്തെത്തും.

സാജിറ്റേറിയസ് അഥവാ ധനു രാശി
സാജിറ്റേറിയസ് അഥവാ ധനു രാശിയ്ക്ക് ഇന്ന് നോ പെയിന്‍ നോ ഗെയ്ന്‍ എന്ന വാക്കു വിശ്വസിയ്ക്കേണ്ട ദിവസം. ജോലിയില്‍ കഠിനാധ്വാനം ചെയ്താല്‍ വിജയവുമുണ്ടാകും. കുടുംബവും കൂട്ടുകാരുമായി സമയം ചെലവഴിയ്ക്കും. സന്തോഷകരമായ മുഹൂര്‍ത്തങ്ങള്‍ക്കു സാധ്യതയുള്ള ദിവസമാണ്.

കാപ്രിക്കോണ്‍ അഥവാ മകര രാശി
കാപ്രിക്കോണ്‍ അഥവാ മകര രാശിയ്ക്ക് ഇന്ന് നിങ്ങളുടെ ക്ഷമ പരീക്ഷിയ്ക്കപ്പെടുന്ന ദിവസമാണ്. നിങ്ങള്‍ നിയന്ത്രണം വിടാതിരിയ്ക്കുക. ചുറ്റുമുള്ളവരുമായുള്ള തര്‍ക്കങ്ങള്‍ ഒഴിവാക്കുക. ഇതിനാല്‍ ഭാഗ്യം നിങ്ങളുടെ കൂടെ നില്ക്കും.

അക്വേറിയസ് അഥവാ കുംഭ രാശി
അക്വേറിയസ് അഥവാ കുംഭ രാശിയ്ക്ക് ഇന്ന് ശുഭാപ്തി വിശ്വാസം ഫലം നല്കുന്ന ദിവസമാണ്. മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ നിങ്ങളെ ബാധിയ്ക്കാന്‍ അവസരം നല്‍കരുത്. എന്നാല്‍ നിങ്ങളുടെ തീരുമാനം മറ്റുള്ളവര്‍ക്ക് അസൗകര്യമാകരുത്. പങ്കാളിയുമൊത്തു സമയം ചെലവഴിച്ചാല്‍ ടെന്‍ഷന്‍ കുറയും.

പീസസ് അഥവാ മീന രാശി
പീസസ് അഥവാ മീന രാശിയ്ക്ക് ഇന്ന് കുട്ടികള്‍ നിങ്ങള്‍ക്ക് അഭിമാനം നല്കുന്ന ദിവസമാണ്. ഇവര്‍ക്കായി എന്തെങ്കിലും വാങ്ങുക, സന്തോഷിപ്പിയ്ക്കുക. കുട്ടികളുടെ കൂടെ സമയം ചെലവഴിയ്ക്കുന്ന ദിവസമാകും, ഇന്ന് പൊതുവേ.



Click it and Unblock the Notifications
