Latest Updates
-
Rashiphalam: ഇന്ന് തെളിയുന്ന ഭാഗ്യ രാശിക്കാര്‍, നിങ്ങളുടെ ഇന്നത്തെ സമ്പൂര്‍ണഫലം ഇതാണ് -
മീനത്തില്‍ ഭാഗ്യം തെളിയുന്നവര്‍: ഇനി അടുത്ത 30 നാള് ഈ നക്ഷത്രക്കാര്‍ക്കുള്ളത്, ധനവും, കരിയറും സുരക്ഷിതം -
ഭക്ഷണത്തില്‍ ഉപ്പ് കൂടുതലോ? അറിയണം കിഡ്നിയെ ബാധിക്കുന്നതെങ്ങനെയെന്ന് -
30 വര്‍ഷത്തിനിപ്പുറം ശനിയും ചൊവ്വയും ചേരുന്നു: ശത്രു മുട്ടുമടക്കും, ധനം നിറഞ്ഞ് കുമിയും, ഭാഗ്യം ഏത് കോണിലും -
തടി കുറയ്ക്കാന്‍ രാവിലെ ഈ ശീലങ്ങള്‍ മാത്രം മതി: മറക്കാതെ ചെയ്യണം ഇതെല്ലാം -
കരള്‍ എന്നെന്നും സുരക്ഷിതമായിരിക്കുന്നതിനും വിഷമുക്തമാക്കുന്നതിനും കഴിക്കണം ഈ ഭക്ഷണങ്ങള്‍ -
മീനം 1 പുലരുന്നത് തന്നെ രാജയോഗത്തോടെ: അശ്വതി - രേവതി വരെ 27 നാളിനും മീനമാസം സമ്പൂര്‍ണ നാള്‍ഫലം -
5 ദിനങ്ങള്‍ക്കുള്ളില്‍ സൂര്യനെത്തുന്നു മീനത്തില്‍: പക്ഷേ ഈ രാശിക്കാര്‍ അല്പം കരുതിയിരിക്കണം, നിര്‍ണായകം -
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം
വിദേശത്തു നിന്നു നല്ല വാര്‍ത്ത ഈ രാശിയ്ക്ക്
വിദേശത്തു നിന്നു നല്ല വാര്‍ത്ത ഈ രാശിയ്ക്ക്
ദിവസങ്ങളുടെ ഏറ്റക്കുറച്ചിലുകള്‍ പല രീതിയിലും നമ്മെ സ്വാധീനിയ്ക്കുന്നു. നല്ല രീതിയിലും മോശം രീതിയിലുമെല്ലാം. നല്ല ദിവസമെങ്കില്‍ ഇത് നമുക്കു സന്തോഷകരമാകും. മോശമെങ്കില്‍ അതും.
സോഡിയാക് സൈന്‍ അഥവാ സൂര്യരാശി ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് അനുകൂലമോ പ്രതികൂലമോ എന്നറിയൂ. ഇന്നത്തെ ദിവസം നല്ലതോ മോശമോ എന്നറിയൂ.

ഏരീസ് അഥവാ മേട രാശി
ഏരീസ് അഥവാ മേട രാശിയ്ക്ക് ഇന്ന് ജോലിയ്‌ക്കൊപ്പം സന്തോഷവും നേടാനുള്ള ശ്രമമുണ്ടാകും. ഗ്രൂപ്പ് ആക്ടിവിറ്റികളില്‍ പങ്കെടുക്കും. ആരോഗ്യകരമായ പല ഐഡിയകളും പങ്കു വയ്ക്കുകയും ചെയ്യും.

ടോറസ് അഥവാ ഇടവ രാശി
ടോറസ് അഥവാ ഇടവ രാശിയ്ക്ക് ഇന്ന് ആവശ്യമില്ലാത്ത കാര്യങ്ങള്‍ക്കായി എനര്‍ജി ചെലവാക്കുകയാണെങ്കില്‍ നിങ്ങള്‍ നിങ്ങളുടെ തന്നെ ശത്രുവായി മാറും. വളരെ നല്ല രീതിയില്‍, ബുദ്ധിമുട്ടില്ലാതെ പോകുന്ന ദിവസമാണ് പൊതുവേ.

ജെമിനി അഥവാ മിഥുന രാശി
ജെമിനി അഥവാ മിഥുന രാശിയ്ക്ക് ഇന്ന് സാധാരണ രീതിയിലെ ജോലി നിങ്ങളെ ബോറടിപ്പിയ്ക്കുന്ന ദിവസമാണ്. ഇതില്‍ നിന്നും ബ്രേക്കെടുക്കുവാന്‍ ശ്രമിയ്ക്കുകയും ചെയ്യും. പാരമ്പര്യ സ്വത്തിനോ ജോലിയിലെ വേതന വര്‍ദ്ധനവിനോ സാധ്യതയുണ്ട്.

ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശി
ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശിയ്ക്ക് ഇന്ന് ജോലിയേക്കാള്‍ കുടുംബത്തിന് പ്രാധാന്യം നല്‍കുന്ന ദിവസമാണ്. നിങ്ങളുടെ വികാരങ്ങള്‍ അടക്കിപ്പിടിയ്ക്കുവാന്‍ സാധിയ്ക്കാത്ത ദിവസമാണ്. എന്നാല്‍ പൊതു വേദികളില്‍ ഇത്തരം കാര്യങ്ങള്‍ ചെയ്യുമ്പോള്‍ ശ്രദ്ധ വേണം.

ലിയോ അഥവാ ചിങ്ങ രാശി
ലിയോ അഥവാ ചിങ്ങ രാശിയ്ക്ക് ഇന്ന് നിങ്ങളുടെ ആത്മവിശ്വാസവും കഴിവുമെല്ലാം നിങ്ങള്‍ക്ക് നല്ല സ്ഥാനം തരുന്ന ദിവസമാണ്. ഇതിനാല്‍ തന്നെ നിങ്ങളുടെ ജോലികളെല്ലാം തന്നെ എളുപ്പത്തില്‍ കഴിയുമെന്നു മാത്രമല്ല, നിങ്ങള്‍ പ്രതീക്ഷിച്ചതിനേക്കാള്‍ കൂടുതല്‍ ഗുണം ലഭിയ്ക്കുകയും ചെയ്യും.

വിര്‍ഗോ അഥവാ കന്നി രാശി
വിര്‍ഗോ അഥവാ കന്നി രാശിയ്ക്ക് ഇന്ന് വിചാരിക്കാത്ത മാറ്റങ്ങളും സന്തോഷകരമായ അദ്ഭുതങ്ങളും കൈ വരുന്ന ദിവസമാണ്. പ്രിയപ്പെട്ടവര്‍ക്കൊപ്പം യാത്ര പോകാന്‍ സാധ്യതയുണ്ട്. ഇത് ശാന്തത നല്‍കും. സന്തോഷകരമായ നല്ലൊരു ദിവസമാണ് മുന്നില്‍.

ലിബ്ര അഥവാ തുലാം രാശി
ലിബ്ര അഥവാ തുലാം രാശിയ്ക്ക് ഇന്ന് വിദേശത്തു നിന്നും നല്ല വാര്‍ത്തകള്‍ കേള്‍ക്കാന്‍ സാധ്യതയുള്ള ദിവസമാണ്. ഇതു നിങ്ങള്‍ക്കു സന്തോഷം നല്‍കുകയും ചെയ്യും. പുതിയ ജോലികള്‍ തേടുന്നവര്‍ക്ക് നല്ല വാര്‍ത്തകള്‍ കേള്‍ക്കാന്‍ സാധ്യതയേറെയാണ്.

സ്‌കോര്‍പിയോ അഥവാ വൃശ്ചിക രാശി
സ്‌കോര്‍പിയോ അഥവാ വൃശ്ചിക രാശിയ്ക്ക് ദുഖകരമായ കാര്യങ്ങള്‍ നിങ്ങളുടെ ചിന്തകള്‍ക്കു മേല്‍ വീഴുന്ന ദിവസമാണ്. ചെറിയ കാര്യങ്ങള്‍ പോലും വലിയ വിധത്തില്‍ നിങ്ങളെ ബുദ്ധിമുട്ടിപ്പിയ്ക്കും.

സാജിറ്റേറിയസ് അഥവാ ധനു രാശി
സാജിറ്റേറിയസ് അഥവാ ധനു രാശിയ്ക്ക് ഇന്ന് സന്തോഷകരമായ സന്ദര്‍ഭങ്ങളുണ്ടാകുന്ന ദിവസമാണ്. സിനിമ, പിക്‌നിക് തുടങ്ങിയവയ്ക്കു സാധ്യതയുള്ള ദിവസമാണ്. പങ്കാളിയ്‌ക്കൊപ്പം സന്തോഷകരമായ സമയം ചെലവഴിയ്ക്കണം. കുടുംബവും കൂട്ടുകാരുമായും സമയം ചെലവഴിയ്ക്കുക.

കാപ്രിക്കോണ്‍ അഥവാ മകര രാശി
കാപ്രിക്കോണ്‍ അഥവാ മകര രാശിയ്ക്ക് ഇന്ന് ദൈവാധീനമുള്ള ദിവസമാണ്. ലഭിച്ചതില്‍ നിങ്ങള്‍ സന്തോഷിയ്ക്കുന്ന ദിവസവും. യാഥാര്‍ത്ഥ ബോധത്തോടെയുള്ള ചില കാര്യങ്ങള്‍ ചെയ്യുന്ന ദിവസമാണ്. ഇത് നടന്നു കിട്ടുവാന്‍ ശ്രമവും നടത്തും. ചുറ്റുമുള്ളവര്‍ ജീവിതത്തോടുള്ള നിങ്ങളുടെ സമീപനം കൊണ്ടു സന്തുഷ്ടരാകും.

അക്വേറിയസ് അഥവാ കുംഭ രാശി
അക്വേറിയസ് അഥവാ കുംഭ രാശിയ്ക്ക് ഇന്ന് പങ്കാളിയുടെ പിന്‍തുണ നേടുന്ന ദിവസമാണ്. നിങ്ങള്‍ക്കെതിരെ നില്‍ക്കുന്നവരോട് നിങ്ങള്‍ എതിരിടുന്ന ദിവസവും.

പീസസ് അഥവാ മീന രാശി
പീസസ് അഥവാ മീന രാശിയ്ക്ക് ഇന്ന് നിങ്ങളുടെ പ്ലാനുകള്‍ നടപ്പാക്കാന്‍ ശ്രമിയ്ക്കുക. ഇത് ലക്ഷ്യങ്ങള്‍ നേടാന്‍ സഹായിക്കുകയും ചെയ്യും.



Click it and Unblock the Notifications











