Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
എല്ലാ അര്‍ത്ഥത്തിലും അനുകൂലം, ഈ രാശിയ്ക്ക്
എല്ലാ അര്‍ത്ഥത്തിലും അനുകൂലം, ഈ രാശിയ്ക്ക്
പിടി തരാത്ത സമസ്യയാണ് ജീവിതം പലപ്പോഴും. പ്രതീക്ഷിയ്ക്കുന്നത് അവസാന നിമിഷം നടക്കാതിരിയ്ക്കുകയും അപ്രതീക്ഷിതമായതു സംഭവിയ്ക്കുകയും ചെയ്യുന്ന സമയം. നല്ലതും മോശവുമെല്ലാം ജീവിതത്തിന്റെ ഭാഗമാണ്.
നാമറിയാതെ ജീവിതത്തെ നിയന്ത്രിയ്ക്കുന്ന പല കാര്യങ്ങളുമുണ്ട്. ഇതില്‍ സോഡിയാക് സൈന്‍ അഥവാ സൂര്യരാശി ഏറെ പ്രധാനമാണ്. രാശി ഫലം നല്ലതെങ്കില്‍ നല്ല ഫലവും അല്ലെങ്കില്‍ മോശവുമാകും.
ഇന്നത്തെ ദിവസം, അതായത് 2019 സെപ്റ്റംബര്‍ 23 തിങ്കളാഴ്ചയിലെ രാശി ഫലം അറിയൂ. ഇതു നല്ലതമോ മോശമോ എന്നറിയൂ.

ഏരീസ് അഥവാ മേട രാശി
ഏരീസ് അഥവാ മേട രാശിയ്ക്ക് ഇന്ന് എല്ലാ അര്‍ത്ഥത്തിലും അനുകൂലമായ ദിവസമാണ്. നിങ്ങള്ക്കുളളതില് സന്തോഷിയ്ക്കുന്ന, വിചാരിച്ച രീതിയില്‍ കാര്യങ്ങള്‍ നീക്കുന്ന ദിവസവും. റൊമാന്‍സിനും അനുകൂല സാഹചര്യമാണ്.

ടോറസ് അഥവാ ഇടവ രാശി
ടോറസ് അഥവാ ഇടവ രാശിയ്ക്ക് ഇന്ന് ഏറെ ശ്രദ്ധിയ്ക്കേണ്ട ദിവസമാണ്. നിങ്ങളുടെ കണക്കുകൂട്ടലുകളും നീക്കങ്ങളുമെല്ലാം പിഴയ്ക്കാന്‍ സാധ്യതയുള്ള ദിവസവും. പരാജയപ്പെടുന്നതിനും ഇത് നിങ്ങള്‍ക്ക് അസ്വസ്ഥതയുണ്ടാക്കുന്നതിനും സാധ്യതയുണ്ട്. നിങ്ങളുടെ മര്യാദയുള്ള പ്രകൃതം അറിയാവുന്നതിനാല്‍ ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം നിങ്ങള്‍ക്ക് സഹായവും ഉപദേശവും നല്‍കും. ദിവസത്തിനൊടുവില്‍ പ്രശ്ന പരിഹാരവുമുണ്ടാകും.

ജെമിനി അഥവാ മിഥുന രാശി
ജെമിനി അഥവാ മിഥുന രാശിയ്ക്ക് ഇന്ന എനര്‍ജി നിറയുന്ന ദിവസമാണ്. നിങ്ങളുടെ ജീവിതത്തിന്റെ അര്‍ത്ഥം നിങ്ങള്‍ തിരിച്ചറിയുന്ന ദിവസം. ഇത് ദിവസം മുഴുവന്‍ നിങ്ങള്‍ക്ക് ഊര്‍ജം പകരും. രൂപഭംഗിയ്ക്കായി പണം ചെലവഴിയ്ക്കും.

ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശി
ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശിയ്ക്ക് ഇന്ന് പണമുണ്ടാക്കാനും ഇതു നല്ലതിനായി ഉപയോഗിയ്ക്കാനും കഴിയുന്ന ദിവസമാണ്. സ്റ്റോക്ക് എക്സ്ചേഞ്ച് പോലുള്ള കാര്യങ്ങളില്‍ പണം നിക്ഷേപിയ്ക്കും. ഇതു പോലെ ടൂറിസത്തിലും. വിനോദങ്ങള്‍ക്കായി കുടുംബത്തിനു വേണ്ടിയും പണം ചെലവഴിയ്ക്കും.

ലിയോ അഥവാ ചിങ്ങ രാശി
ലിയോ അഥവാ ചിങ്ങ രാശിയ്ക്ക് ഇന്ന് നിങ്ങളുടെ മാനേജ്മെന്റ് കഴിവുകള്‍ പുറത്തെടുക്കേണ്ടി വരുന്ന ദിവസമാണ്. ഇതു കൊണ്ടു തന്നെ ഇതിനായി തയ്യാറാകുക.പങ്കാളിയ്ക്കും സമയം നല്‍കുക.

വിര്‍ഗോ അഥവാ കന്നി രാശി
വിര്‍ഗോ അഥവാ കന്നി രാശിയ്ക്ക് ഇന്ന് ഏറെ പ്രചോദനമുണ്ടാകുന്ന ദിവസമാണ്. നിങ്ങളുടെ കഴിവുകള്‍ നിങ്ങളെ നല്ലൊരു ആര്‍ട്ടിസ്റ്റാക്കും. ഈ രംഗത്ത് നിങ്ങളുടെ കഴിവു തെളിയിക്കാനാകും. ആര്‍ട്സിലും സാഹിത്യത്തിലുമുള്ള കഴിവുകള്‍ വളര്‍ത്തിയെടുക്കുക.

ലിബ്ര അഥവാ തുലാം രാശി
ലിബ്ര അഥവാ തുലാം രാശിയ്ക്ക് ഇന്ന് ജോലിയിലെ മടുപ്പില്‍ നിന്നും നിങ്ങള്‍ക്ക് ഓടിയൊളിയ്ക്കുവാന്‍ തോന്നും. ഓഫീസിലെ സ്ട്രെസും മടുപ്പുമാകും ഇത്തരം തോന്നലുകളുണ്ടാക്കുക. ചില മാറ്റങ്ങള്‍ ഉണ്ടാക്കുകയെന്നത് അത്യാവശ്യം തന്നെയാണ്.

സ്കോര്‍പിയോ അഥവാ വൃശ്ചിക രാശി
സ്കോര്‍പിയോ അഥവാ വൃശ്ചിക രാശിയ്ക്ക് ഇന്ന് എല്ലാ കാര്യങ്ങളും കൃത്യമായി പിന്തുടരുന്ന ദിവസമാണ്. വാക്കിനേക്കാള്‍ പ്രവൃത്തി മുന്നിട്ടു നില്ക്കുന്ന ദിവസമാണ്. നിങ്ങളുടെ കഴിവ് മറ്റുള്ളവര്‍ക്കും ആത്മവിശ്വാസം നല്‍കും.

സാജിറ്റേറിയസ് അഥവാ ധനു രാശി
സാജിറ്റേറിയസ് അഥവാ ധനു രാശിയ്ക്ക് ഇന്ന് ഏറെ ശ്രദ്ധിയ്ക്കേണ്ട ദിവസമാണ്. പ്രണയ സാധ്യതയുളള ദിവസമാണ്. എന്നാല്‍ ബന്ധത്തിന്റെ തുടക്കത്തില്‍ ഏറെ ശ്രദ്ധ വേണമെന്നോര്‍ക്കുക. നിങ്ങളുടെ സല്‍പ്പേരും കാത്തു സൂക്ഷിയ്ക്കുക.

കാപ്രിക്കോണ്‍ അഥവാ മകര രാശി
കാപ്രിക്കോണ്‍ അഥവാ മകര രാശിയ്ക്ക് ഇന്ന് പുതിയ ഉത്തരവാദിത്വങ്ങള്‍ തിരക്കു നല്കുന്ന ദിവസമാണ്. ദിവസത്തിന്റെ തുടക്കത്തില്‍ തോന്നുന്ന ജോലി താല്പര്യം ഒടുക്കമാകുമ്പോഴേയ്ക്കും നഷ്ടപ്പെടും.

അക്വേറിയസ് അഥവാ കുംഭ രാശി
അക്വേറിയസ് അഥവാ കുംഭ രാശിയ്ക്ക് ഇന്ന് കാലുകള്‍ നിലത്തുറപ്പിച്ചു നില്ക്കുക. ഇതു തന്നെ വിജയത്തിലേയ്ക്കുള്ള ആദ്യ ചവിട്ടു പടിയാകും. നിങ്ങളുടെ നിലപാടുകള്‍ വിജയത്തിലേയ്ക്കുള്ള രണ്ടാം പടിയും.

പീസസ് അഥവാ മീന രാശി
പീസസ് അഥവാ മീന രാശിയ്ക്ക് ഇന്ന് ഏറെക്കാലമായി പ്ലാന്‍ ചെയ്തിരുന്ന യാത്രാ പ്ലാനുകള്‍ വൈകുവാന്‍ സാധ്യതയുണ്ട്. എന്നാലും പിന്നീട് ഈ യാത്ര നടക്കുമ്പോള്‍ ഏറെ ആഹ്ലാദവുമുണ്ടാകും. പ്രതീക്ഷിച്ച രീതിയില്‍ യാത്രാ ഗുണമുണ്ടാകും.



Click it and Unblock the Notifications
