Latest Updates
-
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
14 കിലോ കൂട്ടി, 15 കിലോ കുറച്ചു; നിമിഷ സജയന്റെയും രജിഷയുടെയും ഫിറ്റ്നസ് രഹസ്യം ഇതാ -
കന്നിരാശിയിലെ ചന്ദ്ര-ബുധ സംയോഗം: ഈ സമയം ജോലികൾ വേഗത്തിൽ തീർക്കാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സെപ്റ്റംബർ 10-ന് യുറാനസ് വക്രഗതി: സാമ്പത്തിക-സാങ്കേതിക കാര്യങ്ങളിൽ വരാനിരിക്കുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ടത് ഇതെല്ലാം! -
2026 സെപ്റ്റംബർ 10: ഇന്നത്തെ സിദ്ധ യോഗ സമയം അറിയാം, ശുഭമുഹൂർത്തങ്ങൾ ഇവയാണ്
അപ്രതീക്ഷിത ധനം ഇന്നീ രാശിയ്ക്ക്
അപ്രതീക്ഷിത ധനം ഇന്നീ രാശിയ്ക്ക്
ദിവസങ്ങളുടെ ഏറ്റക്കുറച്ചിലുകളില്‍ ഭാഗ്യവും നിര്ഭാഗ്യവുമെല്ലാം മാറി മറിയും. നാം പ്രതീക്ഷിയ്ക്കുന്ന ഫലമാകില്ല ചിലപ്പോഴുണ്ടാകുക. ചിലപ്പോള്‍ അപ്രതീക്ഷിതമായ അദ്ഭുതങ്ങളും സന്തോഷങ്ങളും സംഭവിയ്ക്കുകയും ചെയ്യും.
സോഡിയാക് സൈന്‍ അഥവാ സൂര്യരാശി ദിവസങ്ങളുടെ ഗതി നിര്‍ണയത്തില്‍ ഏറെ പ്രധാനപ്പെട്ടതാണ്. ഇതനുസരിച്ച് ഇന്നത്തെ ദിവസം, അതായത് 2019 ഒക്ടോബര്‍ 23 ബുധനാഴ്ചയിലെ രാശി ഫലം എന്തെന്നറിയൂ.

ഏരീസ് അഥവാ മേട രാശി
ഏരീസ് അഥവാ മേട രാശിയ്ക്ക് ഇന്ന് നിങ്ങളുടെ അഭിപ്രായങ്ങള്‍ തുറന്നു പറയുന്ന ദിവസമാണ്. പങ്കാളിയുമായി അടുപ്പം വര്‍ദ്ധിപ്പിയ്ക്കുവാന്‍ മനസു തുറന്നുളള സംഭാഷങ്ങള്‍ സഹായിക്കും. നിങ്ങളുടെ ജോലിയെ ഇതൊന്നും ബാധിയ്ക്കാതെ നോക്കുക.

ടോറസ് അഥവാ ഇടവ രാശി
ടോറസ് അഥവാ ഇടവ രാശിയ്ക്ക് ഇന്ന് കുടുംബ സംബന്ധമായ കാര്യങ്ങളില്‍ സമയം കൂടുതല്‍ ചെലവഴിയ്ക്കുന്ന ദിവസമാണ്. കുടുംബവുമായി ചേര്‍ന്നു പ്രശ്നങ്ങള്‍ക്കു പരിഹാരം കാണുവാന്‍ ശ്രമിയ്ക്കും. കുടുംബവുമായി ചിലവഴിയ്ക്കുന്ന ഈ സമയം ഏറെ നല്ലതുമാകും. പുതിയ ജോലിയ്ക്കായുള്ള അവസരങ്ങള്‍ വന്നു ചേരും. പ്രതീക്ഷിയ്ക്കാത്ത വഴികളിലൂടെ ധനത്തിനും സാധ്യതയുണ്ട്.

ജെമിനി അഥവാ മിഥുന രാശി
ജെമിനി അഥവാ മിഥുന രാശിയ്ക്ക് ഇന്ന് നിങ്ങളുടെ ചുറ്റുപാടുമുള്ളവരുടെ ആവശ്യങ്ങള്‍ വേണ്ട രീതിയില്‍ സാധിച്ചു കൊടുക്കുവാന്‍ സാധിയ്ക്കില്ല. സാധാരണ തിരക്കുകളില്‍ നിന്നും ഒഴിഞ്ഞ് വൈകീട്ടോടെ ചില പുതിയ കാര്യങ്ങള്‍ ചെയ്യുവാന്‍ ശ്രമിയ്ക്കുന്ന ദിവസമാണ്. സര്‍ഗാത്മകമായ ചില ജോലികള്‍ ചെയ്യും.

ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശി
ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശിയ്ക്ക് ഇന്ന എല്ലാ തടസങ്ങളും മറി കടന്ന് വിജയം നേടുന്ന ദിവസമാണ്. ലക്ഷ്യം നേടാന്‍ യാതൊന്നു വിലങ്ങുതടിയാകാത്ത ദിവസവുമാണ്. നിങ്ങളുടെ വില കളയാതെ നോക്കുക.

ലിയോ അഥവാ ചിങ്ങ രാശി
ലിയോ അഥവാ ചിങ്ങ രാശിയ്ക്ക് ഇന്ന് ജോലിയില്‍ മടിയും ക്ഷീണവുമെല്ലാം തോന്നുന്ന ദിവസമാണ്. എന്നാല്‍ പിന്നീട് ഊര്‍ജം നേടും. നിങ്ങളുടെ ആത്മവിശ്വാസവും ജോലി ചെയ്യാനുള്ള പ്രചോദനവുമെല്ലാം വര്‍ദ്ധിയ്ക്കും. പ്രധാനപ്പെട്ട കാര്യങ്ങളെല്ലാം തന്നെ ഉച്ചയ്ക്കു ശേഷം ചെയ്യുന്നതാകും നല്ലത്.

വിര്‍ഗോ അഥവാ കന്നി രാശി
വിര്‍ഗോ അഥവാ കന്നി രാശിയ്ക്ക് ഇന്ന് ഏറെ വിശാലമനസ്കത കാണിയ്ക്കുന്ന ദിവസമാണ്. കൂട്ടുകാരുമായി കൂടിച്ചേര്‍ന്നു ചെയ്യുന്ന ജോലിയുടെ ഗുണം ലഭിയ്ക്കുന്ന ദിവസവുമാണ്. വൈകീട്ടോടെ ജോലിയും സന്തോഷവും ലഭിയ്ക്കും. കുടുംബവുമായോ കൂട്ടുകാരുമായോ കൂടിച്ചേരലിനും സാധ്യതയുണ്ട്.

ലിബ്ര അഥവാ തുലാം രാശി
ലിബ്ര അഥവാ തുലാം രാശിയ്ക്ക് ഇന്ന് ഫാമിലി മിറ്റീംഗ് പോലുള്ള കാര്യങ്ങള്‍ സംഘടിപ്പിയ്ക്കാന്‍ സാധ്യതയുള്ള ദിവസമാണ്. വീട്ടിലേയ്ക്കു വരുന്ന വിരുന്നുകാര് നിങ്ങളെ സന്തോഷിപ്പിയ്ക്കും. പങ്കാളിയോടൊത്ത് റൊമാന്റിക് വൈകുന്നേരത്തിനും സാധ്യതയുണ്ട്.

സ്കോര്‍പിയോ അഥവാ വൃശ്ചിക രാശി
സ്കോര്‍പിയോ അഥവാ വൃശ്ചിക രാശിയ്ക്ക് ഇന്ന് ഏറെ ആത്മവിശ്വാസമുള്ള ദിവസമാണ്. വീട്ടിലെ ജോലിയെങ്കിലും ഓഫീസ് ജോലിയെങ്കിലും എല്ലാം ഒരു പോലെ കൈകാര്യം ചെയ്യുവാന്‍ സാധിയ്ക്കും. രണ്ടു സ്ഥലങ്ങളിലും സമാധാനവും ഐക്യവും കാത്തു സൂക്ഷിയ്ക്കുവാന്‍ നിങ്ങള്‍ക്കു സാധിയ്ക്കുകയും ചെയ്യും.

സാജിറ്റേറിയസ് അഥവാ ധനു രാശി
സാജിറ്റേറിയസ് അഥവാ ധനു രാശിയ്ക്ക് ഇന്ന് നിങ്ങളെ തോല്പ്പിയ്ക്കാന് കഴിയാത്ത ദിവസമാണ്. ജോലിയില്‍ ഏറെ താല്പര്യം തോന്നും. നിങ്ങളുടെ അന്തസിന് കോട്ടം തട്ടാത്ത വിധത്തില്‍ സന്ധി ചെയ്യുന്നതില്‍ തെറ്റില്ല. പങ്കാളിയും നിങ്ങളോടൊത്തുണ്ടാകുന്ന ദിവസമാണ്.

കാപ്രിക്കോണ്‍ അഥവാ മകര രാശി
കാപ്രിക്കോണ്‍ അഥവാ മകര രാശിയ്ക്ക് ഇന്ന് അയല്പക്കവുമായി നല്ല ബന്ധമുണ്ടാക്കുന്ന ദിവസമാണ് കവിത, കഥ തുടങ്ങിയ സാഹിത്യപരമായ കാര്യങ്ങളോട് താല്പര്യം തോന്നുന്ന ദിവസമാണ്. ജോലി നിങ്ങള്‍ക്ക് ഫ്രഷ് ആയ തോന്നല്‍ നല്‍കും. പൊതുവേ ഏറെ നല്ല ദിവസമാണ്.

അക്വേറിയസ് അഥവാ കുംഭ രാശി
അക്വേറിയസ് അഥവാ കുംഭ രാശിയ്ക്ക് ഇന്ന് ഓഫീസും വീടുമെല്ലാം വൃത്തിയാക്കുന്ന ദിവസമാണ്. വൈകിട്ടോടെ പങ്കാളിയുമായി റൊമാന്റിക് ഡിന്നറിനും സാധ്യതയുണ്ട്.

പീസസ് അഥവാ മീന രാശി
പീസസ് അഥവാ മീന രാശിയ്ക്ക് ഇന്ന് പ്രിയപ്പെട്ടവരുടെ കൂട്ടാഗ്രഹിയ്ക്കുന്ന ദിവസമാണ്. ഇന്നു കൂട്ടുകാരുമായി സമയം ചെലവഴിയ്ക്കാനും ചടങ്ങുകളില്‍ പങ്കെടുക്കാനും താല്പര്യമില്ലെങ്കിലും ചെയ്യേണ്ടി വരും. ഇത് നിങ്ങള്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ മാറി നില്ക്കാന് ഇടയാക്കും, നിങ്ങളുടെ ധാര്‍ഷ്ട്യമായി ഇതു മറ്റുള്ളവര്‍ കണക്കാക്കുകയും ചെയ്യും.



Click it and Unblock the Notifications
