Latest Updates
-
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
ഭാഗ്യ കടാക്ഷമുള്ള ദിവസം ഈ രാശിയ്ക്ക്
ഭാഗ്യ കടാക്ഷമുള്ള ദിവസം ഈ രാശിയ്ക്ക്
നല്ലതും മോശവും ഭാഗ്യവും നിര്ഭാഗ്യവുമെല്ലാം നമുക്കു ജീവിതത്തില്‍ നേരിടേണ്ടി വന്നേക്കാം. നല്ലതു പ്രതീക്ഷിയ്ക്കുമ്പോള്‍ മോശവും മോശം പ്രതീക്ഷിയ്ക്കുമ്പോള്‍ നല്ലതുമെല്ലാം ജീവിതത്തിന്റെ ഓരോ ഭാഗങ്ങളാണ്.
നമ്മുടെ ദിവസങ്ങളില്‍ പ്രധാനപ്പെട്ട പങ്കു വഹിയ്ക്കുന്ന ഒന്നാണ് സോഡിയാക് സൈന്‍ അഥവാ സൂര്യരാശി. രാശി നമ്മെ തുണയ്ക്കുന്നുവെങ്കില്‍ നല്ല ദിവസമാകും, അല്ലെങ്കില്‍ മോശവും.
ഇന്നത്തെ രാശി ഫലം, അതായത് 2019 ജൂലൈ 23 രാശി ഫലം നിങ്ങള്‍ക്ക് അനുകൂലമോ എന്നറിയൂ.

ഏരീസ് അഥവാ മേട രാശി
ഏരീസ് അഥവാ മേട രാശിയ്ക്ക് ഇന്ന് ഒറ്റയ്ക്കിരിയ്ക്കാന്‍ തോന്നിയാല്‍ ഇതു ചെയ്യുക തന്നെ. ഇത്തരം തോന്നലില്‍ നിന്നും ഒഴിഞ്ഞു മാറേണ്ടതില്ലെന്നര്ത്ഥം. കൂട്ടുകാരും പാട്ടും ഒഴിവാക്കി പ്രകൃതിയിലേക്ക്റങ്ങുക. ധനം വരാന്‍ സാധ്യതയുണ്ട്. പ്രത്യേകിച്ചും ധന പരമായ ഇടപാടുകള്‍ നടത്തുന്നവരെങ്കില്‍.

ടോറസ് അഥവാ ഇടവ രാശി
ടോറസ് അഥവാ ഇടവ രാശിയ്ക്ക് ഇന്ന് സ്വകാര്യ, പ്രൊഫഷണല്‍ ജീവിതങ്ങള്‍ വേര്തിരിയ്ക്കേണ്ടതിന്റെ ആവശ്യത്തെക്കുറിച്ചു തോന്നലുണ്ടാകുന്ന ദിവസമാണ്. ബിസിനസ് ഡീലുകള്‍ക്കും പുതിയ പ്രൊജക്ടുകള്‍ക്കും സാധ്യതയുണ്ട്. നിങ്ങളുടെ പണം മറ്റുള്ളവരില്‍ നിന്നും കാത്തു രക്ഷിയ്ക്കുക.

ജെമിനി അഥവാ മിഥുന രാശി
ജെമിനി അഥവാ മിഥുന രാശിയ്ക്ക് ഇന്ന് നിങ്ങള്‍ നിങ്ങളുടെ മാജിക് പേഴ്സണാലിറ്റിയാല് മറ്റുള്ളവരെ ആകര്‍ഷിയ്ക്കുന്ന ദിവസമാണ്. ഏറെക്കാലമായുള്ള ലക്ഷ്യങ്ങള്‍ വൈകീട്ടോടെ ലക്ഷ്യത്തിലേയ്ക്കെത്തുവാന് വഴിയുണ്ടാകും. വിവാഹ സംബന്ധമായി നല്ല വാര്‍ത്ത കേള്‍ക്കാന്‍ ഇടയുണ്ട്. പ്രണയത്തിനും വിജയമുളള ദിവസമാണ്.

ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശി
ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശിയ്ക്ക് ഇന്ന് വിശുദ്ധമായ ഒരു ജോലി ഇന്നാരംഭിയ്ക്കുന്ന ദിവസമാണ്. നിങ്ങളുടെ ജോലി പൂര്‍ത്തീകരിയ്ക്കുക. വൈകീട്ട് പങ്കാളിയുമൊത്ത് റൊമാന്റിക് അവസരങ്ങളുണ്ടാകും. ഇത് നല്ല മൂഡും സന്തോഷവും നല്‍കുകയും ചെയ്യും.

ലിയോ അഥവാ ചിങ്ങ രാശി
ലിയോ അഥവാ ചിങ്ങ രാശിയ്ക്ക് ഇന്ന് അല്പം ക്രിയേറ്റീവായ കാര്യങ്ങള്‍ ചെയ്യുന്ന ദിവസമാണ്. നിങ്ങള്‍ക്കുള്ളിലെ ക്രിയേറ്റീവിറ്റി പുറത്തു കൊണ്ടു വരാന്‍ ശ്രമം നടത്തും. മറ്റുള്ളര്‍ക്കു പുറകില്‍ ചില കാര്യങ്ങള്‍ക്കായുള്ള നിങ്ങളുടെ അലച്ചില്‍ ഇന്ന് ശ്രദ്ധിയക്കപ്പെടും. ഇത്തരം കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ വയ്ക്കുക. ഇത് ജീവിതം ഉന്നതിയിലെത്താന്‍ സഹായിക്കും.

വിര്‍ഗോ അഥവാ കന്നി രാശി
വിര്‍ഗോ അഥവാ കന്നി രാശിയ്ക്ക് ഇന്ന് ഏറെ പ്രവൃത്തികള്‍ സനടക്കുന്ന ദിവസമാണ്. പൊതുവേ ബിസിനസിന് ഉയര്‍ച്ചയുള്ള ദിവസമാണ്. വൈകീട്ടോടെ ഒറ്റയ്ക്കിരിയ്ക്കാന്‍ ആഗ്രഹം തോന്നി ഈ രീതി പിന്തുടരും.

ലിബ്ര അഥവാ തുലാം രാശി
ലിബ്ര അഥവാ തുലാം രാശിയ്ക്ക് ഇന്ന് നിങ്ങള്‍ നിങ്ങളുടെ സൗന്ദര്യത്തിലും വസ്ത്രധാരണത്തിലും ശ്രദ്ധിയ്ക്കുന്ന ദിവസമാണ്. മറ്റുള്ളവരുമായുള്ള ബന്ധങ്ങളുടെ കാര്യത്തില്‍ ഏറെ ശ്രദ്ധിയ്ക്കുക. വ്യക്തി ബന്ധങ്ങളുടെ കാര്യത്തിലും പ്രത്യേക ശ്രദ്ധ വേണം.

സ്കോര്‍പിയോ അഥവാ വൃശ്ചിക രാശി
സ്കോര്‍പിയോ അഥവാ വൃശ്ചിക രാശിയ്ക്ക് ഇന്ന് മാജിക്കല്‍ റിലേണന്ഷിപ്പിനുള്ള ദിവസമാണ്. അതായത് മറ്റുള്ളവരുമായുള്ള ബന്ധങ്ങളുടെ കാര്യത്തില്‍ ഏറെ മാജിക് സംഭവിയ്ക്കുന്ന ദിവസം. ഇക്കാര്യത്തില്‍ നിങ്ങള്‍ക്കു വിജയമാണ് ഫലം.

സാജിറ്റേറിയസ് അഥവാ ധനു രാശി
സാജിറ്റേറിയസ് അഥവാ ധനു രാശിയ്ക്ക് ഇന്ന് ബിസിസന് ട്രിപ്പിനു സാധ്യതയുണ്ട്. സാമ്പത്തിക കാര്യങ്ങള്‍ക്കു മുന്‍ഗണന നല്കുന്ന ദിവസമാണ്. വൈകീട്ടോടെ റിലാക്സ് ചെയ്യാനുള്ള അവസരങ്ങളുണ്ടാകും. വിജയം ആഘോഷിയ്ക്കാനും.

കാപ്രിക്കോണ്‍ അഥവാ മകര രാശി
കാപ്രിക്കോണ്‍ അഥവാ മകര രാശിയ്ക്ക് ഇന്ന് ഉണര്ന്നെഴുന്നേല്ക്കുക തന്നെ നിങ്ങളുടെ കഴിവും മനസും ലോകത്തെ കാണിയ്ക്കണം എന്ന ഉദ്ദേശത്തോടെയാണ്. ഏറ്റവു നല്ല മൂഡിലും പൊസറ്റീവ് എനര്ജിയിലുമാകും, നിങ്ങളിന്ന്. ചെയ്യുന്ന കാര്യങ്ങള്‍ക്ക് കുടുംബത്തിന്റെ സമ്മതം തേടും. നിങ്ങളുടെ കഠിനാധ്വാനത്തിന് ഗുണമുണ്ടാകുകയും ചെയ്യും.

അക്വേറിയസ് അഥവാ കുംഭ രാശി
അക്വേറിയസ് അഥവാ കുംഭ രാശിയ്ക്ക് ഇന്ന് നിങ്ങള്‍ ചെയ്യുന്ന കാര്യത്തില്‍ നിങ്ങള്‍ക്ക് വിജയിക്കാനാകും. വിജയത്തിന്റെ മധുരം ആസ്വദിയ്ക്കുക. നിങ്ങളുടെ വ്യത്യസ്തമായ പേഴ്സണാലിറ്റി കണ്ട് ആളുകള്‍ക്ക് ആഹ്ലാദത്തോടെയുള്ള അമ്പരപ്പുണ്ടാകുന്നതു സ്വാഭാവികം. ഇന്ന് പൊതുവേ ഭാഗ്യ കടാക്ഷമുള്ള ദിവസമാണ്.

പീസസ് അഥവാ മീന രാശി
പീസസ് അഥവാ മീന രാശിയ്ക്ക് ഇന്ന് അല്പം റിസ്കുള്ള ദിവസമാണ്. പ്രത്യേകിച്ചും സാമ്പത്തിക കാര്യങ്ങളില്‍. ഇതു കൊണ്ടു തന്നെ ഏറെ ശ്രദ്ധ വയ്ക്കേണ്ട ദിവസവുമാണ്. ഏതെങ്കിലും കോണ്ട്രാക്റ്റുകളില് ഒപ്പു വയ്ക്കുന്നതിനു മുന്‍പ് ഏറെ ശ്രദ്ധിയ്ക്കുക. ഇപ്പോള്‍ വരുത്തുന്ന ചില തെറ്റുകള്‍ക്കു ഭാവിയില്‍ വലിയ വില കൊടുക്കേണ്ടി വന്നേക്കും. പങ്കാളിയുമായി അഭിപ്രായ വ്യത്യാസത്തിനും സാധ്യതയുണ്ട്.



Click it and Unblock the Notifications
