Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
വാക്ചാതുര്യം കൊണ്ടു കാര്യം നേടും രാശി
വാക്ചാതുര്യം കൊണ്ടു കാര്യം നേടും രാശി
ദിവസങ്ങളുടെ ഏറ്റക്കുറച്ചിലുകള്‍ പല തരത്തിലും നമ്മെ ബാധിയ്ക്കും നല്ല രീതിയിലും മോശം രീതിയിലും.
ഇന്നത്തെ ദിവസം, അതായത് 2019 ഒക്ടോബര്‍ 22 ചൊവ്വാഴ്ചയിലെ രാശി ഫലം എന്തെന്നറിയൂ.

ഏരീസ് അഥവാ മേട രാശി
ഏരീസ് അഥവാ മേട രാശിയ്ക്ക് ഇന്ന് നിങ്ങളുടെ വാക്ചാതുര്യം കൊണ്ടു കാര്യങ്ങള്‍ നേടാന്‍ സാധിയ്ക്കുന്ന ദിവസമാണ്. നിങ്ങളുടെ സംഭാഷണ ചാതുര്യം ആളുകളെ ആകര്ഷിയ്ക്കും. ധന ഭാഗ്യവും ഇന്നു പറയുന്നു. എന്നാല്‍ ചില്ലറ ശാരീരിക അസ്വസ്ഥതകള്‍ക്കും മുറിവുകള്‍ക്കുമെല്ലാം സാധ്യതയുണ്ട്.

ടോറസ് അഥവാ ഇടവ രാശി
ടോറസ് അഥവാ ഇടവ രാശിയ്ക്ക് ഇന്ന് നിങ്ങളുടെ വ്യക്തിപരമായ ബന്ധത്തില്‍ ചില വഴിത്തിരിവുകള്‍ക്കു സാധ്യതയുണ്ട്. നിങ്ങള്‍ക്കു സപ്പോര്‍ട്ട് ആവശ്യമാണ്. ഇതിനാല്‍ തന്നെ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കുമൊപ്പം സമയം ചെലവഴിയ്ക്കുക. നിങ്ങളുടെ പങ്കാളി നിങ്ങളുടെ മോശം മൂഡു മാറ്റാന്‍ സഹായിക്കും.

ജെമിനി അഥവാ മിഥുന രാശി
ജെമിനി അഥവാ മിഥുന രാശിയ്ക്ക് ഇന്ന് വീട് വൃത്തിയാക്കുന്നതുള്‍പ്പെടെയുള്ള ശുചിത്വ സംബന്ധമായ കാര്യങ്ങള്‍ക്കായി സമയം ചെലവഴിയ്ക്കുന്ന ദിവസമാണ്. ഇത്തരം കാര്യങ്ങള്‍ മറ്റുള്ളവരെ ഏല്‍പ്പിയ്ക്കാതെ സ്വയം ഏറ്റെടുത്തു ചെയ്യും.

ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശി
ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശിയ്ക്ക് ഇന്ന് ഏറെ ഊര്ജസ്വലതയുണ്ടാകുന്ന ദിവസമാണ്. വീട്ടിലെ കാര്യങ്ങള്‍ക്കായി സമയം ചെലവഴിയ്ക്കുന്നതു നന്നായിരിയ്ക്കും.

ലിയോ അഥവാ ചിങ്ങ രാശി
ലിയോ അഥവാ ചിങ്ങ രാശിയ്ക്ക് ഇന്ന് നല്ല ഫ്രഷായ തുടക്കം ലഭിയ്ക്കും ദിവസമാണ്. ഭാവിയ്ക്കായുള്ള എന്തെങ്കിലും പ്ലാനുകള്‍ നടത്തിയിട്ടുണ്ടെങ്കില്‍ ഇതു നടപ്പാക്കാനുള്ള ദിവസവുമാണ്. ചാടിക്കയറി കാര്യങ്ങള്‍ ചെയ്യുന്നതല്ല, സാവകാശം ആലോചിച്ചു പ്രവര്‍ത്തിയ്ക്കുന്നതാണ് കൂടുതല്‍ നല്ലതെന്നോര്‍ക്കുക.

വിര്‍ഗോ അഥവാ കന്നി രാശി
വിര്‍ഗോ അഥവാ കന്നി രാശിയ്ക്ക് ഇന്ന് ആഗ്രഹങ്ങളോടെ കാര്യങ്ങള്‍ ചെയ്യുന്ന, പ്രവൃത്തിയ്ക്കുന്ന ദിവസമാണ്. ഇതിനായി നിങ്ങളുടെ മേലധികാരിയുടെ അഭിനന്ദനം ലഭിയ്ക്കുകയും ചെയ്യും.

ലിബ്ര അഥവാ തുലാം രാശി
ലിബ്ര അഥവാ തുലാം രാശിയ്ക്ക് ഇന്ന് ആരോഗ്യപരമായ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിയ്ക്കേണ്ട ദിവസമാണ്. ഇതു നിങ്ങളുടെ കുടംബാംഗങ്ങളുടെ കാര്യത്തിലായാല്‍ പോലും. ഇത് കൂടുതല്‍ പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കുകയും ചെയ്യും.

സ്കോര്‍പിയോ അഥവാ വൃശ്ചിക രാശി
സ്കോര്‍പിയോ അഥവാ വൃശ്ചിക രാശിയ്ക്ക് ഇന്ന് ആരോഗ്യകരമായ, അതേ സമയം ഏറെ തിരക്കുള്ള ദിവസം മുന്നിലുണ്ട്. ബാക്കി വന്നിരിയ്ക്കുന്ന ജോലികള്‍ പൂര്‍ത്തീകരിയ്ക്കാനുള്ള സമയമാണ്. വൈകീട്ടോടെ പങ്കാളിയുമായി സമയം ചെലവഴിയ്ക്കും.

സാജിറ്റേറിയസ് അഥവാ ധനു രാശി
സാജിറ്റേറിയസ് അഥവാ ധനു രാശിയ്ക്ക് മാറ്റങ്ങള്‍ ജീവിതത്തിന് പുത്തനുണര്‍വു നല്കുന്ന ദിവസമാണ്. പുതിയ കാര്യങ്ങള്‍ ജീവിതത്തില്‍ ഉള്‍പ്പെടുത്തുന്നതു ഗുണം നല്‍കും. വായന, പാചകം, എഴുത്ത്, ഗാര്‍ഡനിംഗ് തുടങ്ങിയ എന്തു വേണമെങ്കിലും പരീക്ഷിയ്ക്കാം. സുഹൃത്തുക്കളുമായി സമയം ചെലവഴിയ്ക്കാം.

കാപ്രിക്കോണ്‍ അഥവാ മകര രാശി
കാപ്രിക്കോണ്‍ അഥവാ മകര രാശിയ്ക്ക് ഇന്ന് പുതിയ പ്രൊജക്ടുകളും പാര്ട്നര്ഷിപ്പുകളും നിങ്ങളെ തിരക്കിലാക്കുന്ന ദിവസമാണ്. മീറ്റിംഗുകളില്‍ ശരിയായ തീരുമാനം ശരിയായ സമയം എടുക്കുന്നതിനാല്‍ നിങ്ങള്‍ക്ക് അഭിനന്ദനം ലഭിയ്ക്കും. കഴിഞ്ഞ കാലത്തു നടത്തിയ കഠിനാധ്വാനങ്ങള്‍ക്ക് ഫലം ലഭിയ്ക്കുകയും ചെയ്യും.

അക്വേറിയസ് അഥവാ കുംഭ രാശി
അക്വേറിയസ് അഥവാ കുംഭ രാശിയ്ക്ക് ഇന്ന് മൂഡു മാറ്റമുണ്ടാകുന്ന ദിവസമാണ്. ഇത് കൂട്ടുകാര്‍ക്ക് അദ്ഭുതമുണ്ടാക്കം. അനാവശ്യമായ റിസ്കുകള്‍ എടുക്കരുത്.

പീസസ് അഥവാ മീന രാശി
പീസസ് അഥവാ മീന രാശിയ്ക്ക് ഇന്ന് ഏറെ കാര്യങ്ങള്‍ ചെയ്യുന്ന ദിവസമാണ്. പഴയ ബന്ധങ്ങള്‍ പുതുക്കുന്ന ദിവസവും സമയവുമാണ്.



Click it and Unblock the Notifications
