Latest Updates
-
ഡൽഹിയിലെ കടുത്ത ചൂട്; വിയർപ്പുകുരുവും ചൊറിച്ചിലും ഒഴിവാക്കാൻ ഈ മുൻകരുതലുകൾ മതി! -
ജൂലൈ 15 രാശിഫലം: ചന്ദ്രൻ വൃശ്ചികത്തിൽ, ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ് -
ജൂലൈ 16: ശുക്രൻ പൂരം നക്ഷത്രത്തിലേക്ക്; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
ജൂലൈ 15 ബുധ പുഷ്യ യോഗം: സാമ്പത്തിക നേട്ടത്തിന് ഈ സമയം പ്രയോജനപ്പെടുത്തൂ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഗുരു അസ്തമയത്തിലും ഭാഗ്യം തെളിയും: ഇന്ന് സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും കാത്തിരിക്കുന്ന 5 രാശിക്കാർ -
ജൂലൈ 15 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ശുഭമുഹൂർത്തവും ഭാഗ്യനക്ഷത്രങ്ങളും അറിയാം! -
ജൂലൈ 14 രാശിഫലം: കരിയറിൽ വൻ മാറ്റങ്ങൾ, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
കർക്കടക മഴക്കാലത്ത് ചർമ്മവും മുടിയും സുരക്ഷിതമാണോ? തിളക്കം നിലനിർത്താൻ ഈ വഴികൾ പരീക്ഷിക്കൂ -
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാക്കാം; അണുബാധകളെ അകറ്റാൻ ഈ മുൻകരുതലുകൾ മതി -
ജൂലൈ 14 മുതൽ ഗുരു അസ്തമയം: സാമ്പത്തിക ഇടപാടുകളിൽ ശ്രദ്ധിക്കണം, ഈ രാശിക്കാർക്ക് കടുത്ത വെല്ലുവിളി!
ജീവിതത്തിന്റെ ഭാഗമാകും ആളെ കണ്ടുമുട്ടും രാശി
ജീവിതത്തിന്റെ ഭാഗമാകും ആളെ കണ്ടുമുട്ടും
ദിവസങ്ങളുടെ ഏറ്റക്കുറച്ചിലുകള്‍ നമ്മെ പല വിധത്തിലും സ്വാധീനിയ്ക്കും. ഇതു നല്ല രീതിയിലും മോശം രീതിയിലുമെല്ലാം. സോഡിയാക് സൈന്‍ അഥവാ രാശി ദിവസങ്ങള്‍ നിര്‍ണയിക്കുന്നതില്‍ ഏറെ പ്രധാനമാണ്.
ഇന്നത്തെ ദിവസം അതായത് 2019 ഒക്ടോബര്‍ 21 തിങ്കളാഴ്ചയിലെ രാശി ഫലം അറിയൂ.

ഏരീസ് അഥവാ മേട രാശി
ഏരീസ് അഥവാ മേട രാശിയ്ക്ക് ഇന്ന് ഇന്നു നിങ്ങള്‍ പ്രയോഗിയ്ക്കുന്ന തന്ത്രം നിങ്ങളെ പ്രശ്നത്തില്‍ കൊണ്ടു ചാടിയ്ക്കുവാന് സാധ്യതയുണ്ട്. ഉച്ചയോടെ കാര്യങ്ങള്‍ ശാന്തമാകും, നിങ്ങള്‍ ഇതേക്കുറിച്ചു മറക്കുകയും ചെയ്യും. വൈകീട്ടോടെ ശാന്തമായി ചിന്തിയ്ക്കുകയും ചെയ്യും.,

ടോറസ് അഥവാ ഇടവ രാശി
ടോറസ് അഥവാ ഇടവ രാശിയ്ക്ക് ഇന്ന് നിങ്ങള്‍ നിങ്ങളെ തന്നെ നിയന്ത്രിച്ചു നിര്‍ത്തുവാന്‍ ശ്രമിയ്ക്കുന്ന ദിവസമാണ്. കുടുംബത്തിലെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്തു പരിഹരിയ്ക്കുന്നതാണ് കൂടുതല്‍ നല്ലത്. നിങ്ങള്‍ക്കുള്ള ഒരു ജോലി നിങ്ങള്‍ക്ക് അല്പം പ്രശ്നമുണ്ടാക്കുന്ന ദിവസവുമാണ്.

ജെമിനി അഥവാ മിഥുന രാശി
ജെമിനി അഥവാ മിഥുന രാശിയ്ക്ക് ഇന്ന് ഏറെ സന്തോഷകരമായ ദിവസമാകും, ഇന്ന്. ജോലി സംബന്ധമായ മേഖലയില്‍ വിജയകരമായ ദിവസവും. വ്യക്തിപരമായും സന്തോഷവും വിജയകരവുമായ ദിവസമാകും.

ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശി
ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശിയ്ക്ക് ഇന്ന് ബന്ധുവിന്റെ ആരോഗ്യനില നിങ്ങള്‍ക്കു ചിന്തയുണ്ടാക്കുന്ന ദിവസം. കുടുംബത്തിലെ കാര്യങ്ങളിലെ അശ്രദ്ധ മാറ്റി വച്ച് ഇക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിയ്ക്കേണ്ട ദിവസമാണ്. പുതിയ ബന്ധങ്ങള്‍ക്കും കോണ്ട്രാക്റ്റുകള്ക്കും സാധ്യതയുള്ള ദിവസമാണ്. പൊതുവേ തിരക്കുള്ള ,അതേ സമയം ഗുണകരമായ ദിവസമാണ്.

ലിയോ അഥവാ ചിങ്ങ രാശി
ലിയോ അഥവാ ചിങ്ങ രാശിയ്ക്ക് ഇന്ന് ജോലി സ്ഥലത്ത് ഏറെ സമ്മര്‍ദമുണ്ടാകുന്ന ദിവസമാണ്. മാത്രമല്ല, പങ്കാളിയ്ക്കൊപ്പം അഭിപ്രായ വ്യത്യാസ സാധ്യതയും. വ്യക്തിപരമായുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ മാറ്റി വച്ചു കുടുംബത്തിനായി പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്തു പരിഹരിയ്ക്കുക.

വിര്‍ഗോ അഥവാ കന്നി രാശി
വിര്‍ഗോ അഥവാ കന്നി രാശിയ്ക്ക് ഇന്ന് നിങ്ങളുടെ ചിന്തകളും ഐഡിയകളുമെല്ലാം തന്നെ ആളുകളുമായി പങ്കു വയ്ക്കാനുള്ള ദിവസമാണ്. പുതിയ കാഴ്ചപ്പാടുകള്‍ ലഭിയ്ക്കും. നിങ്ങളുടെ പ്രിയപ്പെട്ടവരോടുള്ള ഇഷ്ടം പ്രകടിപ്പിയ്ക്കാനുള്ള അവസരങ്ങള്‍ നഷ്ടപ്പെടുത്താതിരിയ്ക്കുക. പ്രൊഫഷണല്‍ സംബന്ധമായ കാര്യങ്ങള്‍ സുഹൃത്തുക്കളുമായി ചര്‍ച്ച ചെയ്യും.

ലിബ്ര അഥവാ തുലാം രാശി
ലിബ്ര അഥവാ തുലാം രാശിയ്ക്ക് ഇന്ന് നിയമ സംബന്ധമായ തടസങ്ങള്‍ മറി കടക്കുവാന്‍ സാധിയ്ക്കുന്ന ദിവസമാണ്. ക്ലാസിക്കല്‍ മ്യൂസിക്, ഫൈന്‍ ആട്സ് പോലുള്ള കാര്യങ്ങളില്‍ താല്പര്യമുണ്ടാകുന്ന ദിവസവുമാണ്. നിങ്ങളുടെ നല്ല മൂഡ് ഏതു സാഹചര്യവും നേരിടുവാന്‍ സഹായിക്കും.

സ്കോര്‍പിയോ അഥവാ വൃശ്ചിക രാശി
സ്കോര്‍പിയോ അഥവാ വൃശ്ചിക രാശിയ്ക്ക് ഇന്ന് കുടുംബവുമായി സമയം ചെലവിടുവാനുള്ള ദിവസമാണ്. ഭാവിയില്‍ നിങ്ങളുടെ ജീവിതത്തിലെ ഒഴിവാക്കാനാകാത്ത ഭാഗമായി മാറുന്ന ആരെങ്കിലുമായി കണ്ടു മുട്ടുവാന്‍ സാധ്യതയുമുണ്ട്. കൂട്ടുകാര്‍ നിങ്ങളുടെ രണ്ടാമത്തെ കുടുംബമായതിനാല്‍ തന്നെ ആഘോഷങ്ങളില്‍ ഇവരെ ഒഴിച്ചു നിര്‍ത്തരുത്.

സാജിറ്റേറിയസ് അഥവാ ധനു രാശി
സാജിറ്റേറിയസ് അഥവാ ധനു രാശിയ്ക്ക് ഇന്ന് ജോലി മൂഡ് തോന്നുന്ന, സ്വയം ശരിയാണെന്നു തോന്നുന്ന ദിവസമാണ്. ഉച്ചയ്ക്കു ശേഷം അല്പം പിശുക്കു കാണിയ്ക്കുമെങ്കിലും രാത്രിയില്‍ പങ്കാളിയ്ക്കൊപ്പം സന്തോഷകരമായ നിമിഷങ്ങള്‍ പങ്കു വയ്ക്കും. ഡിന്നര്‍ അടക്കം ധനച്ചെലവുള്ള കാര്യങ്ങളാണെങ്കിലും.

കാപ്രിക്കോണ്‍ അഥവാ മകര രാശി
കാപ്രിക്കോണ്‍ അഥവാ മകര രാശിയ്ക്ക് ഇന്ന് മറ്റുള്ളവരെ ഭരിയ്ക്കണമെന്ന ചിന്തയുണ്ടാകുന്ന ദിവസമാണ്. ഇത് നിങ്ങള്‍ക്കു കരുത്തുണ്ടെന്ന തോന്നലുണ്ടാക്കുകയും ചെയ്യും. വ്യക്തി വികാസത്തിനായുള്ള കോഴ്സുകളില്‍ ചേരാന്‍ സാധ്യതയുള്ള ദിവസവുമാണ്. വൈകീട്ടോടെ നിര്‍ഭാഗ്യകരമായ സംഭവത്തിന് സാധ്യതയുണ്ട്. ഇതു കൊണ്ടു തന്നെ നിങ്ങളുടെ നീക്കങ്ങള്‍ ഏറെ ശ്രദ്ധയോടെ വേണം.

അക്വേറിയസ് അഥവാ കുംഭ രാശി
അക്വേറിയസ് അഥവാ കുംഭ രാശിയ്ക്ക് ഇന്ന് ഭാഗ്യവും നിര്‍ഭാഗ്യവും ഒരുപോലെയുണ്ടാകുന്ന ദിവസമാണ്. ജോലിയില്‍ തിരക്കുകള്‍ നിങ്ങളെ അല്പം അസ്വസ്ഥനാക്കും. മറ്റുള്ളവരുമായി സമാധാനപരമായ ഇടപെടുവാന്‍ ഇത്തരം തിരക്കുകള്‍ തടസമായി നില്ക്കും. ഇതോര്‍ത്തു നിരാശപ്പെടേണ്ടതില്ല.

പീസസ് അഥവാ മീന രാശി
പീസസ് അഥവാ മീന രാശിയ്ക്ക് ഇന്ന് പ്രധാനപ്പെട്ടൊരു ദിവസം നിങ്ങളെ കാത്തിരിയ്ക്കുന്ന ദിവസമാണ്. ഏറെ ഊര്‍ജം തോന്നുന്നൊരു ദിവസമാണ്. ഇന്ന് സാമ്പത്തികമായും ബന്ധങ്ങള്‍ സംബന്ധിച്ചും ഏറെ തീരുമാനങ്ങള്‍ എടുക്കുന്ന ദിവസമാണ്.



Click it and Unblock the Notifications