Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
അകാരണമായ ഭയം രാശി ഫലം
അകാരണമായ ഭയം രാശി ഫലം
നല്ലതും മോശവുമെല്ലാം ജീവിതത്തില്‍ മാറി മാറി വരും. നമ്മുടെ ചിന്തകളോ പ്രവൃത്തികളോ അനുസരിച്ചു മാത്രമല്ല, ഫലം ലഭിയ്ക്കുക. നാമറിയാതെ തന്നെ നമ്മുടെ ജീവിതത്തെ നിയന്ത്രിച്ചു നിര്‍ത്തുന്ന പല ഘടകങ്ങളുണ്ട്. ഇതെല്ലാം തന്നെ നമ്മുടെ ദിവസത്തിന്റെ ഗതിയെ നിയന്ത്രിയ്ക്കുകയും ചെയ്യുന്നു.
ഇന്നത്തെ ദിവസം, അതായത് 2019 ആഗസ്ത് 21 ബുധനാഴ്ചയിലെ രാശി ഫലം എന്തെന്നറിയൂ, ഇതു ഗുണമോ ദോഷമോ വരുത്തുന്നതെന്നറിയൂ,

ഏരീസ് അഥവാ മേട രാശി
ഏരീസ് അഥവാ മേട രാശിയ്ക്ക് ഇന്ന് ഒഴുക്കിനൊത്തു നീന്തേണ്ട ദിവസങ്ങളാണ്. പ്രത്യേകിച്ചും ബന്ധങ്ങളുടെ കാര്യത്തില്‍. ഇന്ന് പ്രിയപ്പെട്ടവരുടെ ഇഷ്ടങ്ങള്‍ക്കൊത്തു നില്ക്കുന്ന ദിവസവും കൂടിയാണ്.

ടോറസ് അഥവാ ഇടവ രാശി
ടോറസ് അഥവാ ഇടവ രാശിയ്ക്ക് ഇന്ന് നിങ്ങള്‍ക്ക് നിങ്ങളുടെ ഇഷ്ടത്തിനെതിരെയും പ്രവര്‍ത്തിയ്ക്കേണ്ടി വരും. വിചാരിച്ച ഫലം കിട്ടിയില്ലെന്നു കരുതി നിരാശപ്പെടാതെ കരുത്തോടെ നില്ക്കുക. വേണ്ട രീതിയില്‍ വിവരങ്ങള്‍ ലഭിയ്ക്കാത്തതിനാല്‍ ചില പ്രധാനപ്പെട്ട കാര്യങ്ങളില്‍ തീരുമാനം നീക്കി വയ്ക്കും.

ജെമിനി അഥവാ മിഥുന രാശി
ജെമിനി അഥവാ മിഥുന രാശിയ്ക്ക് അല്പകാലമായി വീട്ടുകാരെ അലട്ടുന്ന, നിങ്ങള്‍ അവഗണിയ്ക്കുന്ന ഇത്തരം പ്രശ്നങ്ങള്‍ വേണ്ട രീതിയില്‍ കണക്കിലെടുക്കുന്നതാണ് നല്ലത്. എത്ര വെല്ലുവളികളുണ്ടെങ്കിലും ഇന്ന് നിങ്ങള്‍ക്കു വിജയമുണ്ടാകും.

ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശി
ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശിയ്ക്ക് ഇന്ന് ആരോഗ്യകരമായ ഭക്ഷണ രീതികളില്‍ ശ്രദ്ധിയ്ക്കുക. ഇമോഷണലാകുന്നത് അമിത ഭക്ഷണത്തിന് ഇട വരുത്തിയേക്കാം. ഇത് ആവശ്യമില്ലാത്ത പ്രശ്നങ്ങളുമുണ്ടാക്കും. ആരോഗ്യകരമായ ജീവിതശൈലി സ്വീകരിയ്ക്കുക.

ലിയോ അഥവാ ചിങ്ങ രാശി
ലിയോ അഥവാ ചിങ്ങ രാശിയ്ക്ക് ഇന്ന് ഇന്ന മറ്റുള്ളവരെ നിങ്ങളുടെ കഴിവിനാല് ആകര്‍ഷിയ്ക്കാന്‍ സാധിയ്ക്കുന്ന ദിവസമാണ്. ഇത് ആര്‍ട്സ് സംബന്ധമായ കഴിവുകളോ മറ്റെന്തെങ്കിലുമോ ആകാം.

വിര്‍ഗോ അഥവാ കന്നി രാശി
വിര്‍ഗോ അഥവാ കന്നി രാശിയ്ക്ക് ഇന്ന് അകാരണമായ ഭയം നിങ്ങളെ അലട്ടാന്‍, മനസില്‍ നിഴല്‍ വീഴാന്‍ സാധ്യതയുണ്ട്. വിദേശത്തുള്ളവര്‍ക്കു വേണ്ടി പണം ചെലവാക്കാനും സാധ്യതയുണ്ട്. അനാവശ്യ ചെലവുകള്‍ ഒഴിവാക്കുക.

ലിബ്ര അഥവാ തുലാം രാശി
ലിബ്ര അഥവാ തുലാം രാശിയ്ക്ക് ഇന്ന് ഏറ്റെടുത്തിരിയ്ക്കുന്ന കാര്യത്തിന്റെ വിജയത്തിനു വേണ്ടി അധ്വാനിയ്ക്കേണ്ട ദിവസമാണ്. കാരണം അധ്വാനിയ്ക്കാതെ ഒന്നും നേടാനാകില്ല. അനാവശ്യത്തിന് പണം ചെലവാക്കാതെ ഇത് ഭാവിയിലെ ആവശ്യങ്ങള്‍ക്കു വേണ്ടി കരുതി വയ്ക്കുക. പണത്തിന്റെ കാര്യത്തില്‍ ഏറെ കരുതല്‍ വേണം

സ്കോര്‍പിയോ അഥവാ വൃശ്ചിക രാശി
സ്കോര്‍പിയോ അഥവാ വൃശ്ചിക രാശിയ്ക്ക് ഇന്ന് മറ്റൊരു വിരസമായ ദിവസമാണ്. എന്നിരുന്നാലും ഉള്ളതു കൊണ്ടു സന്തോഷം കണ്ടെത്തുവാന്‍ ശ്രമിയ്ക്കുക. ഗ്രഹങ്ങള്‍ നിങ്ങള്‍ക്കു നല്ലതിനായി എപ്പോള്‍ വേണമെങ്കിലും അനുകൂലമായി നില്‍ക്കാമെന്നും ഓര്‍ക്കുക. അതായത് എപ്പോള്‍ വേണമെങ്കിലും നല്ലതു നടക്കാം. ഇതു പോലെ മോശവും.

സാജിറ്റേറിയസ് അഥവാ ധനു രാശി
സാജിറ്റേറിയസ് അഥവാ ധനു രാശിയ്ക്ക് ഇന്നു വാക്കുകളേക്കാള്‍ പ്രവൃത്തി സംസാരിയിക്കുന്ന ദിവസമാണ്. ഇന്നു നല്ല പോലെ ജോലി ചെയ്യുന്ന, ബാക്കിയുള്ള എല്ലാ ജോലികളും പൂര്‍ത്തിയാക്കുന്ന ദിവസമാണ്. നിങ്ങള്‍ക്കും ഇതു പോലെ മറ്റുള്ളവര്‍ക്കും വരുന്ന പ്രശ്നങ്ങള്‍ പരിഹരിയ്ക്കുവാന്‍ ശ്രമിയ്ക്കുന്ന, പരിഹരിയ്ക്കുന്ന ദിവസവുമാണ്.

കാപ്രിക്കോണ്‍ അഥവാ മകര രാശി
കാപ്രിക്കോണ്‍ അഥവാ മകര രാശിയ്ക്ക് ഇന്ന് കരിയറില്‍ ഉയര്‍ച്ച നേടുന്ന ദിവസമാണ്. കരിയറില്‍ നേട്ടങ്ങളുണ്ടാകും. ഇതു വരെ ചെയ്തതിന് ഫലം. പ്രൊമോഷനോ സാലറി ഉയരുന്നതോ ഒക്കെയാകും ഫലം. ഇഥല്ലെങ്കില് ആഗ്രഹിച്ച ടാന്‍സ്ഫര്‍. എന്നാല്‍ ഇതെല്ലാം ജോലിയില്‍ കൂടുതല്‍ ഉത്തരവാദിത്വങ്ങള്‍ കൊണ്ടു വരികയും ചെയ്യും. പുതിയ നല്ലൊരു ജോലി ഓഫറിനും സാധ്യത.

അക്വേറിയസ് അഥവാ കുംഭ രാശി
അക്വേറിയസ് അഥവാ കുംഭ രാശിയ്ക്ക് ഇന്ന് പാര്‍ട്ടിയ്ക്കുള്ള അവസരം ലഭിയ്ക്കും. ഇത് നിങ്ങള്‍ നടത്തുന്നതോ അല്ലെങ്കില്‍ മറ്റുള്ളവര്‍ നടത്തുന്നതോ ആകാം. ഇതൊഴികെ സാധാരണ ദിവസം തന്നെയാണ്. ബിസിനസ് സംബന്ധമായ പ്ലാനുകള്‍ നല്ലതാണ്.

പീസസ് അഥവാ മീന രാശി
പീസസ് അഥവാ മീന രാശിയ്ക്ക് ഇന്ന് ചാഞ്ചാട്ടമുണ്ടാകുന്ന ദിവസമാണ്. അതായത് ബഹിര്‍മുഖത്വവും അന്തര്‍മുഖത്വവും ഒരു പോലെയുണ്ടാകുന്ന ദിവസം. ആര്‍ട്സില്‍ പങ്കെടുക്കാന്‍ അവസരം ലഭിയ്ക്കും.



Click it and Unblock the Notifications
