Latest Updates
-
തിരുവോണം 2026: നിങ്ങളുടെ രാശിക്ക് ഭാഗ്യം കൊണ്ടുവരുന്ന നിറവും നമ്പറും ഇതാ; ആഘോഷം ഗംഭീരമാക്കാൻ ചില വഴികൾ -
വീട്ടിൽ തുളസി വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിനും ആരോഗ്യത്തിനും വാസ്തു പറയുന്ന വഴികൾ -
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം -
ഓണം വാരത്തിൽ പ്രണയത്തിൽ ഭാഗ്യം: ഈ 6 രാശിക്കാർക്ക് ഇന്ന് പ്രണയം തുറന്നു പറയാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
ഭാഗ്യകടാക്ഷം ഒപ്പം ഈ രാശിയ്ക്ക്
ഭാഗ്യകടാക്ഷം ഒപ്പം ഈ രാശിയ്ക്ക്
ദിവസങ്ങള്‍ നല്ലതും മോശവും തന്നു പോകും. നാം പ്രതീക്ഷിയ്ക്കുന്നതു പോലെയാകില്ല, ദിവസങ്ങള്‍. അപ്രതീക്ഷിതമായ ദിവസങ്ങളും അനുഭവങ്ങളും നമ്മെ തേടിയെത്തും.
ഇന്നത്തെ ദിവസം, അതായത് 2019 സെപ്റ്റംബര്‍ 18 ബുധനാഴ്ചയിലെ രാശി ഫലം അറിയൂ.

ഏരീസ് അഥവാ മേട രാശി
ഏരീസ് അഥവാ മേട രാശിയ്ക്ക് ഇന്ന നൊസ്റ്റാള്‍ജിക് ആയ ദിവസമാണ്. ഇത് നിങ്ങളുടെ ജോലിയെ ബാധിയ്ക്കുകയും ചെയ്യും. നിങ്ങളിലെ മൃദുല ഭാവങ്ങള്‍ മറ്റുള്ളവരുടെ കണ്ണില്‍ പെടും. നിങ്ങളുടെ നിക്ഷേപം സംബന്ധിച്ച് വളരെ ശ്രദ്ധാപൂര്‍വം തീരുമാനമെടുക്കും. കാഷ്യര്‍മാര്‍, പണം കടം കൊടുക്കുന്നവര്‍ എന്നിവര്‍ക്ക് ലാഭമുണ്ടാകും.

ടോറസ് അഥവാ ഇടവ രാശി
ടോറസ് അഥവാ ഇടവ രാശിയ്ക്ക് ഇന്ന് തര്‍ക്കങ്ങള്‍ക്കു സാധ്യതയുള്ള ദിവസമാണ്. തുറന്ന വാഗ്വാദങ്ങള്‍ ഒഴിവാക്കുന്നതാണു നല്ലത്. നിയമപരമായ പ്രശ്നങ്ങളും നിങ്ങളെ അലട്ടാന്‍ സാധ്യതയുണ്ട്. മെഡിറ്റേഷന്‍ പോലുള്ള കാര്യങ്ങളില്‍ ഏര്‍പ്പെടുന്നതു നല്ലതാണ്. പ്രധാനപ്പെട്ട കാര്യങ്ങള്‍ ഇന്നു തുടങ്ങാതിരിയ്ക്കുന്നതാണു നല്ലത്.

ജെമിനി അഥവാ മിഥുന രാശി
ജെമിനി അഥവാ മിഥുന രാശിയ്ക്ക് ഇന്ന് വീട്ടില്‍ അലങ്കാരങ്ങള്‍ ചെയ്യുന്ന ദിവസമാണ്. ഇത് നിങ്ങളുടെ ഭൂരിഭാഗം സമയവും അപഹരിയ്ക്കും. പിന്നീടുള്ള സമയം കൂട്ടുകാരുമായും കുടുംബവുമായും ചെലവാക്കും.

ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശി
ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശിയ്ക്ക് ഇന്ന് വീട്ടില്‍ ഏറെ ഉത്തരവാദിത്വങ്ങള്‍ വരുന്ന ദിവസമാണ്. ജോലി സമ്മര്‍ദവും ബിപി ഉയര്‍ത്താന്‍ കാരണമാകും. എല്ലാ കാര്യത്തിലും ആളുകള്‍ എങ്ങനെ പ്രതികരിയ്ക്കുന്നുവെന്നു ശ്രദ്ധിയ്ക്കാതിരിയ്ക്കുക.

ലിയോ അഥവാ ചിങ്ങ രാശി
ലിയോ അഥവാ ചിങ്ങ രാശിയ്ക്ക് ഇന്ന് കുട്ടികള്‍ക്കായി സമയം വീതിച്ചു നല്‍കുക. ഇത് ഭാവിയില്‍ അവര്‍ നിങ്ങള്‍ക്ക് അഭിമാനമായി തിരിച്ചു നല്‍കും. എക്സട്രാകരിക്കുലാര് ആക്ടിവിറ്റികളില്‍ ഏര്‍പ്പെടുന്നതു ഗുണം നല്‍കും.

വിര്‍ഗോ അഥവാ കന്നി രാശി
വിര്‍ഗോ അഥവാ കന്നി രാശിയ്ക്ക് ഇന്ന് മുന്‍പു നിങ്ങള്‍ ചെയ്ത കഠിനാധ്വാനം ഫലം കാണുന്ന ദിവസമാണ്. നിങ്ങള്‍ നിങ്ങളുടേതായ രീതിയില്‍ കാര്യങ്ങള്‍ നീക്കും. മറ്റുള്ളവരുടെ ആജ്ഞ അനുസരിയ്ക്കുന്ന ദിവസവുമല്ല. ശാന്തത കാത്തു സൂക്ഷിയ്ക്കുക.

ലിബ്ര അഥവാ തുലാം രാശി
ലിബ്ര അഥവാ തുലാം രാശിയ്ക്ക് ഇന്ന് ചെറിയ പ്രശ്നങ്ങള്‍ നിങ്ങളുടെ ഉന്മേഷം കെടുത്തും. എന്നാല്‍ ഇതില്‍ തളരാതെ മുന്നോട്ടു പോകുക. സാമ്പത്തിക കാര്യങ്ങൡ റിസ്ക് എടുക്കുന്ന ദിവസവുമാണ്.

സ്കോര്‍പിയോ അഥവാ വൃശ്ചിക രാശി
സ്കോര്‍പിയോ അഥവാ വൃശ്ചിക രാശിയ്ക്ക് ഇന്ന് ഏറെ ശ്രദ്ധ വേണ്ട ദിവസമാണ്. കാരണം ദുഷ്ടതയുടെ കണ്ണു നിങ്ങളില്‍ പതിയാന്‍ സാധ്യതയുണ്ട്. ഓരോ ദിവസവും പുതിയ പാഠങ്ങളും പുതിയ എക്സ്പീരിയന്‍സുമായി വരും. ഇതില്‍ നിന്നും പാഠം പഠിച്ചു മുന്നോട്ടു നീങ്ങുക.

സാജിറ്റേറിയസ് അഥവാ ധനു രാശി
സാജിറ്റേറിയസ് അഥവാ ധനു രാശിയ്ക്ക് ഇന്ന് ഭാഗ്യകടാക്ഷം നിങ്ങള്‍ക്കുള്ള ദിവസമാണ്. പല കാര്യങ്ങള്‍ ഒരുപോലെ ചെയ്യുന്ന ദിവസമാണ്. ഇത് നിങ്ങളെ ഏറെ തിരക്കുള്ളതാക്കും. നിങ്ങളുടെ സഹപ്രവര്‍ത്തകര്‍ സഹായിക്കും.

കാപ്രിക്കോണ്‍ അഥവാ മകര രാശി
കാപ്രിക്കോണ്‍ അഥവാ മകര രാശിയ്ക്ക് ഇന്ന് ജോലിയില്‍ ഏറെ സമ്മര്‍ദമുണ്ടാകുന്ന ദിവസമാണ്. എന്നാല്‍ ഇതെല്ലാം നല്ല രീതിയില്‍ കൈകാര്യം ചെയ്യും. വ്യക്തിസ്വാതന്ത്ര്യം അനുഭവപ്പെടുന്ന, നിങ്ങള്‍ക്കു ചുറ്റുമുള്ളവരോട് ആശയവിനിമയം ചെയ്യുന്ന ദിവസമാണ്.

അക്വേറിയസ് അഥവാ കുംഭ രാശി
അക്വേറിയസ് അഥവാ കുംഭ രാശിയ്ക്ക് ഇന്ന് നിങ്ങള്‍ക്കു വെല്ലുവിളിയുണ്ടാകുന്ന ദിവസമാണ്. എന്നാല്‍ ഭാഗ്യം നിങ്ങളുടെ ഭാഗത്താണ്. ബിസിനസുകാര്‍ക്ക് നല്ല ബിസിനസ് സംരംഭങ്ങള്‍ തുടങ്ങാന്‍ സാധിയ്ക്കും. തിരക്കുള്ള ദിവസമെങ്കിലും ഊര്‍ജമുള്ള ദിവസമാകും.

പീസസ് അഥവാ മീന രാശി
പീസസ് അഥവാ മീന രാശിയ്ക്ക് ഇന്ന് നിങ്ങള്‍ സ്വയം മെച്ചപ്പെടുത്തുവാന്‍ ശ്രമിയ്ക്കുന്ന ദിവസമാണ്. സെമിനാറുകളിലും വര്‍ക് ഷോപ്പുകളിലും പങ്കെടുക്കും. കുടുംബവുമൊത്ത് സമയം ചെലവഴിയ്ക്കാന്‍ സാധിയ്ക്കും.



Click it and Unblock the Notifications