Latest Updates
-
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
തീരുമാനങ്ങളില്‍ ഉറച്ചു നില്‍ക്കണം ഈ രാശി
തീരുമാനങ്ങളില്‍ ഉറച്ചു നില്‍ക്കണം ഈ രാശി
ജീവിതത്തില്‍ ഗതി മാറ്റങ്ങള്‍ സാധാരണയാണ്. നല്ലതും മോശവുമെല്ലാം ജീവിതത്തിലുണ്ടാകും. നല്ലതു പ്രതീക്ഷിയ്ക്കുമ്പോള്‍ മോശവും മോശം പ്രതീക്ഷിയ്ക്കുമ്പോള്‍ നല്ലതുമെല്ലാം ഇതിന്റെ ഭാഗം മാത്രമാണ്.
സോഡിയാക് സൈന്‍ അഥവാ രാശി സ്വാധീനം പല തരത്തിലും നമ്മെ സ്വാധീനിയ്ക്കുന്നു. നല്ല രീതിയിലും മോശം രീതിയിലുമെല്ലാം. രാശി സ്വാധീനം നന്നാകുന്ന ദിവസങ്ങള്‍ നമുക്കും നല്ലതാകും.
ഇന്നത്തെ ദിവസം, അതായത് 2019 സെപ്റ്റംബര്‍ 17 ചൊവ്വാഴ്ചയിലെ രാശി ഫലം എന്തെന്നറിയൂ, ഇതു നിങ്ങള്‍ക്കു മോശമോ നല്ലതോ എന്നറിയൂ.

ഏരീസ് അഥവാ മേട രാശി
ഏരീസ് അഥവാ മേട രാശിയ്ക്ക് ഇന്ന് പൊസറ്റീവ് ചിന്തകള്‍ ലോകത്തെ മാറ്റാന്‍ സാധിയ്ക്കുമെന്നു തിരിച്ചറിയുന്ന ദിവസമാണ്. എന്തെല്ലാം ബുദ്ധിമുട്ടുകള്‍ വന്നാലും ഇത് നിങ്ങള്‍ക്ക് അനൂകൂലമായി മാറ്റാന്‍ സാധിയ്ക്കണം. ഇതു ചെയ്യാന്‍ സാധിയ്ക്കുമെന്നു നിങ്ങള്‍ കരുതുന്നുവെങ്കില്‍ ഇതു സാധിയ്ക്കും. പുതിയ ബിസിനസ് പ്ലാനുകള്‍ മുന്നോട്ടു വയ്ക്കുവാന്‍ സാധിയ്ക്കും.

ടോറസ് അഥവാ ഇടവ രാശി
ടോറസ് അഥവാ ഇടവ രാശിയ്ക്ക് ഇന്ന് റിലാക്സ് ചെയ്യുവാന്‍ സാധിയ്ക്കുന്ന ദിവസമാണ്. ധന സംബന്ധമായ കാര്യങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ ശ്രദ്ധ വേണം. ആര്‍ട്ടിസ്റ്റുകള്‍, ബാങ്കര്‍മാര്‍, ജ്വല്ലറിക്കാര് എന്നിവരുമായി ബന്ധം സ്ഥാപിയ്ക്കാന്‍ ഇടയുണ്ടാകും.

ജെമിനി അഥവാ മിഥുന രാശി
ജെമിനി അഥവാ മിഥുന രാശിയ്ക്ക് ഇന്ന് സാംസ്കാരിക പരിപാടികളിലും ഗ്രൂപ്പ് ആക്ടിവിറ്റികളിലും പങ്കെടുക്കുവാന്‍ സാധിയ്ക്കുന്ന ദിവസമാണ്. സമ്മേളനങ്ങളിലോ ഇതു പോലെയുള്ള ഗ്രൂപ്പ് ആക്ടിവിറ്റികളിലോ പങ്കെടുക്കുവാന്‍ സാധ്യതയുണ്ട്. ഇതില്‍ പ്രധാനപ്പെട്ട പങ്കു വഹിയ്ക്കുവാനും. വൈകീട്ടോടെ കലാപരമായ കാര്യങ്ങളില്‍ പങ്കെടുക്കും.

ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശി
ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശിയ്ക്ക് ഇന്ന് ധനപരമായ കാര്യങ്ങളില്‍ ശ്രദ്ധ വയ്ക്കുന്ന സമയമാണ്. സാമ്പത്തിക ഇടപാടുകളില്‍ കൂടുതല്‍ സമയം ചെലവഴിയ്ക്കുന്ന ദിവസവും. ഇറക്കുമതി, കയറ്റുമതി കാര്യങ്ങളില്‍ ശ്രദ്ധ വയ്ക്കുന്ന ദിവസമാണ്.

ലിയോ അഥവാ ചിങ്ങ രാശി
ലിയോ അഥവാ ചിങ്ങ രാശിയ്ക്ക് ഇന്ന് നിങ്ങളുടെ കുട്ടികളുടെ ആരോഗ്യപരമായ കാര്യങ്ങള്‍ നിങ്ങള്‍ക്കു ബുദ്ധിമുട്ടുണ്ടാക്കുന്ന ദിവസമാണ്. കുട്ടികളുടെ സന്തോഷത്തില്‍ നിങ്ങള്‍ മാതാപിതാക്കളെന്ന രീതിയില്‍ ഏറെ സന്തോഷിയ്ക്കുന്ന ദിവസവുമാണ്. എന്നാലും ആരോഗ്യമുളള കുട്ടികളേ സന്തോഷമുള്ള കുട്ടികളായിരിയ്ക്കൂ എന്നു തീരുമാനിയ്ക്കുക.

വിര്‍ഗോ അഥവാ കന്നി രാശി
വിര്‍ഗോ അഥവാ കന്നി രാശിയ്ക്ക് ഇന്ന് ചിലവുകള്‍ നിങ്ങളെ ബുദ്ധിമുട്ടിപ്പിയ്ക്കുന്ന ദിവസമാണ്. കോസ്മിക് ഊര്‍ജവും പൊസറ്റീവിറ്റിയും നിങ്ങള്‍ക്ക് വ്യക്തിപരമായും പ്രൊഫഷണല്‍ ജീവിതത്തിലും ഗുണം ചെയ്യുന്ന ദിവസമാണ്.

ലിബ്ര അഥവാ തുലാം രാശി
ലിബ്ര അഥവാ തുലാം രാശിയ്ക്ക് ഇന്ന് കുട്ടികള്‍ക്കായി സമയം ചെലവഴിയ്ക്കുന്ന ദിവസമാണ്. ഇവരെ ചെറിയ ട്രിപ്പുകള്‍ക്കു കൊണ്ടു പോകുന്ന ദിവസവുമാണ്.

സ്കോര്‍പിയോ അഥവാ വൃശ്ചിക രാശി
സ്കോര്‍പിയോ അഥവാ വൃശ്ചിക രാശിയ്ക്ക് ഇന്ന് തുടക്കത്തില്‍ നിങ്ങള്‍ നല്ല മൂഡിലായിരിയ്ക്കില്ല. ദേഷ്യം നല്ല കാര്യങ്ങള്‍ നശിപ്പിയ്ക്കുവാന്‍ സാധ്യതയുള്ളതു കൊണ്ടു തന്നെ ശാന്തമായിരിയ്ക്കുക. സമാധാനമായിരിയ്ക്കുക. കൂട്ടുകാരും സഹപ്രവര്ത്തകരുകമായും സംസാരം കുറയ്ക്കുക. യോഗ പോലുള്ള കാര്യങ്ങള്‍ ഗുണം നല്‍കും.

സാജിറ്റേറിയസ് അഥവാ ധനു രാശി
സാജിറ്റേറിയസ് അഥവാ ധനു രാശിയ്ക്ക് ഇന്ന് ബിസിനസ് സംബന്ധമായ കാര്യങ്ങള്‍ മുന്‍ഗണനയിലുള്ള ദിവസമാണ് വിദേശത്തുള്ള ബന്ധങ്ങള്‍ പോലും ഇതിനായി നിങ്ങളെ സഹായിക്കും. ആശയ വിനിമയത്തിനുള്ള നിങ്ങളുടെ കഴിവ് ഇതില്‍ നിങ്ങളെ ഏറെ സഹായിക്കും.

കാപ്രിക്കോണ്‍ അഥവാ മകര രാശി
കാപ്രിക്കോണ്‍ അഥവാ മകര രാശിയ്ക്ക് ഇന്ന് എത്ര പരാജയമുണ്ടായാലും ഒരു സന്യാനിയെപ്പോലെ ശാന്തതയുണ്ടാകുകയെന്നതാണ് വിജയത്തിലേയ്ക്കുളള വഴിയെന്നു തിരിച്ചറിയുക. അസഹിഷ്ണുത നിങ്ങളുടെ അന്തസും ഭാവിയുമെല്ലാം നശിപ്പിയ്ക്കും. എത്ര മോശം സാഹചര്യമുണ്ടായാലും ഇതിനെ പുഞ്ചിരിയോടെ നേരിടുക. ഇത് നിങ്ങളെ ശരിയായ തീരുമാനങ്ങളെടുക്കുവാന്‍ സഹായിക്കും.

അക്വേറിയസ് അഥവാ കുംഭ രാശി
അക്വേറിയസ് അഥവാ കുംഭ രാശിയ്ക്ക് ഇന്ന് നിങ്ങള്‍ നിങ്ങളുടെ തീരുമാനങ്ങളില്‍ ഉറച്ചു നില്‍ക്കേണ്ട ദിവസമാണ്. മറ്റുള്ളവര്‍ നിങ്ങളെക്കുറിച്ച് എന്തു ചിന്തിയ്ക്കുമെന്നു കരുതാതെ നിങ്ങളുടെ കര്‍മം ചെയ്യേണ്ട ദിവസവുമാണ്. പങ്കാളിയുടെ സാമീപ്യം വിഷമങ്ങള്‍ മറക്കാന്‍ സഹായിക്കും.

പീസസ് അഥവാ മീന രാശി
പീസസ് അഥവാ മീന രാശിയ്ക്ക് ഏറെ ലാഭമുണ്ടാക്കുവാന്‍ സാധിയ്ക്കുന്ന ദിവസമാണ്. ആരോഗ്യപരമായ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ വയ്ക്കുന്ന ദിവസവുമാണ്.



Click it and Unblock the Notifications
