Latest Updates
-
ചെന്നൈയിലെ കടുത്ത വെയിലും മഴയും: ചർമ്മവും മുടിയും സംരക്ഷിക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ -
ഓഗസ്റ്റ് മാസത്തിൽ വീട്ടിൽ ഐശ്വര്യം നിറയാൻ ചൂല് എവിടെ വെക്കണം? വാസ്തു പറയുന്ന ഈ രഹസ്യം അറിയൂ -
ഓഗസ്റ്റ് മാസം പണം വരാൻ ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ; പഴ്സും ലോക്കറും ഇങ്ങനെ വെച്ചാൽ ഐശ്വര്യം കൂടും -
ഓഗസ്റ്റ് 1 മുതൽ കിടപ്പുമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; പോസിറ്റീവ് എനർജി നിറയട്ടെ! -
ഐടിആർ തിരക്കിൽ ചർമ്മം മങ്ങിയോ? സമ്മർദ്ദത്തിനിടയിലും തിളക്കം നിലനിർത്താൻ ഈ എളുപ്പവഴികൾ -
ഓഗസ്റ്റ് 1-ന് ശുക്രൻ കന്നി രാശിയിലേക്ക്: പ്രണയത്തേക്കാൾ പ്രായോഗികത, ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ -
ഗുരു ആദിത്യ യോഗം: ഈ രാശിക്കാർക്ക് കരിയറിൽ വൻ നേട്ടം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്, ശുഭ മുഹൂർത്തങ്ങൾ അറിയാം -
2026 ജൂലൈ 31: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
ജൂലൈ 31: ചന്ദ്രന്റെ രാശിമാറ്റം; ഈ 7 നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യവും ഐശ്വര്യവും!
ചിങ്ങപ്പുലരിയിലെ രാശി ഫലം ശ്രേഷ്ഠം...
ചിങ്ങപ്പുലരിയിലെ രാശി ഫലം ശ്രേഷ്ഠം...
ജീവിതം നാം കരുതുന്ന പോലെയല്ല, മാറി മറിഞ്ഞു വരും. നല്ലതും മോശവുമെല്ലാം സംഭവിയ്ക്കും. അപ്രതീക്ഷിതമായ സംഭവങ്ങളുടെ നേര്‍ക്കാഴ്ച തന്നെയാണ് ജീവിതം. കാരണം പ്രതീക്ഷിയ്ക്കുന്നതും നാം കണക്കു കൂട്ടുന്നതുമെല്ലാം പലപ്പോഴും നടക്കാറില്ല.
സോഡിയാക് സൈന്‍ അഥവാ സൂര്യരാശി ദിവസങ്ങളെ നല്ല രീതിയിലും മോശം രീതിയിലുമെല്ലാം സ്വാധീനിയ്ക്കും. നല്ല രാശിയെങ്കില്‍ ദിവസവും ഈ ഭാഗത്തു നിന്നു നല്ലതാകും. അല്ലെങ്കില്‍ മറിച്ചും.
പുതുവത്സരപ്പുലരിയായ ചിങ്ങം 1, 2019 ആഗസ്ത് 17 ശനിയാഴ്ചയിലെ രാശി ഫലം അറിയൂ

ഏരീസ് അഥവാ മേട രാശി
ഏരീസ് അഥവാ മേട രാശിയ്ക്ക് ഇന്ന് ലോകവുമായി ബന്ധപ്പെട്ടു നില്ക്കുന്ന ദിവസമാണ്. ദൈവത്തിന്റെ അനുഗ്രഹങ്ങള്‍ക്കു നന്ദി പ്രകാശിപ്പിയ്ക്കുന്ന ദിവസവും. പ്രിയപ്പെട്ടവരെ കൂടുതല്‍ സ്നേഹിയ്ക്കുന്ന ദിവസവും. പ്രിയപ്പെട്ടവര്‍ക്കായി ചെലവാക്കുകയും ചെയ്യും.

ടോറസ് അഥവാ ഇടവ രാശി
ടോറസ് അഥവാ ഇടവ രാശിയ്ക്ക് ഇന്ന് എത്ര പ്രകോപനമെങ്കിലും ശാന്തത കൈവിടാത്ത ദിവസവമാണ്. പ്രശ്നങ്ങള്‍ തിരിച്ചറിഞ്ഞ് ഇവയുടെ മൂല കാരണം കണ്ടെത്തി വേരോടെ പരിഹരിയ്ക്കുന്ന ദിവസം. വിജയം ഇന്നു നിങ്ങള്‍ക്കൊപ്പം. നിങ്ങളുടെ സല്‍പ്പേരിന് കളങ്കമേല്ക്കാതെ നോക്കുക.

ജെമിനി അഥവാ മിഥുന രാശി
ജെമിനി അഥവാ മിഥുന രാശിയ്ക്ക് ഇന്ന് നിയമപരമായ പ്രശ്നങ്ങള്‍ നേരിടുന്നവര്‍ക്ക് കോടതിയ്ക്കു പുറത്തു വച്ചുള്ള ഒത്തുതീര്‍പ്പുകള്‍ക്കു സാധ്യതയുണ്ട്. ഇന്ന് ഏറെ ധൈര്യം വേണ്ട ദിവസവുമാണ്. നിങ്ങളുടെ തീരുമാനങ്ങളില്‍ നിന്നും പുറകോട്ടു പോകരുത്. ചില ആളുകള്‍ക്കടുത്ത് പതറാതെ തന്നെ നില്‍ക്കണം.

ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശി
ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശിയ്ക്ക് ഇന്ന് ജീവിതത്തിലെ പൊസറ്റീവായ കാര്യങ്ങള്‍ മാത്രം നോക്കി നിങ്ങള്‍ സ്മാര്ട്ടാണെന്നു കരുതുന്ന ദിവസം. എന്നാല്‍ ചിലപ്പോള്‍ ഇതിന് ഒടുക്കമായെന്ന തോന്നലുമുണ്ടാകും. പങ്കാളിയ്ക്കൊപ്പം ഇരുന്ന് പ്രശ്നപരിഹാരത്തിനായി ശ്രമിയ്ക്കുക.

ലിയോ അഥവാ ചിങ്ങ രാശി
ലിയോ അഥവാ ചിങ്ങ രാശിയ്ക്ക് ഇന്ന് സ്നേഹം, ബഹുമാനം, ഒരുമിച്ചു ചെലവഴിയ്ക്കുന്ന സമയം എന്നിവയാണ് ദാമ്പത്യ ജീവിതത്തിന് അടിസ്ഥാനം എന്നതു തിരിച്ചറിയേണ്ട ദിവസമാണ്. ഇവരോടു സ്നേഹം കാണിയ്ക്കുക, കെയര്‍ ചെയ്യുക. നിങ്ങള്‍ ചെയ്യുന്ന ചെറിയ കാര്യങ്ങള്‍ക്കു വലിയ പ്രതിഫലം ലഭിയ്ക്കും. ജോലിയില്‍ സഹപ്രവര്‍ത്തകരുടെ പങ്ക് തിരിച്ചറിഞ്ഞ് അവരെ അഭിനന്ദിയ്ക്കും.

വിര്‍ഗോ അഥവാ കന്നി രാശി
വിര്‍ഗോ അഥവാ കന്നി രാശിയ്ക്ക് ഇന്ന് നിങ്ങളുടെ ഉള്സ്വരത്തിനും ഉള്ളിലെ ചിന്തകള്‍ക്കും പ്രാധാന്യം നല്‍കേണ്ട ദിവസമാണ്. ചെറിയൊരു ടൂറിനു സാധ്യതയുണ്ട്. ആളുകളുമായി അടുത്തിടപഴകും. നിങ്ങളുടെ പ്രിയപ്പെട്ടവര്‍ നിങ്ങളെ മനസിലാക്കും. ബന്ധങ്ങള്‍ മെച്ചപ്പെടുത്തുവാന്‍ കൂടുതല്‍ അധ്വാനിയ്ക്കുക.

ലിബ്ര അഥവാ തുലാം രാശി
ലിബ്ര അഥവാ തുലാം രാശിയ്ക്ക് ഇന്ന് സൗഹൃദം ഭാഗ്യവും സഹായവുമാകുന്ന ദിവസമാണ്. പുതിയ സംരംഭങ്ങള്‍ക്കു സാധ്യതയുള്ള ദിവസമാണ്. നിങ്ങളുടെ പരിശ്രമം കാരണം നിങ്ങളുടെ പ്രശസ്തിയും ഉയരും.

സ്കോര്‍പിയോ അഥവാ വൃശ്ചിക രാശി
സ്കോര്‍പിയോ അഥവാ വൃശ്ചിക രാശിയ്ക്ക് ഇന്ന് നിങ്ങളുടെ വ്യക്തിത്വത്തിന്റെ പേരില്‍ നിങ്ങള്‍ക്ക് ഏറെ പ്രശംസ ലഭിയ്ക്കുന്ന ദിവസമാണ്. ഇത് കൂടുതല്‍ നല്ല രീതിയില്‍ പ്രവര്‍ത്തിയ്ക്കുവാന്‍ നിങ്ങള്‍ക്കു പ്രേരണയാകും. നിങ്ങളുടെ വിജയം നിങ്ങളെ അഹങ്കാരിയാക്കരുത്. സംസാരിയ്ക്കുമ്പോള്‍ വാക്കുകളെക്കുറിച്ച് നല്ല ബോധ്യമുണ്ടാകണം.

സാജിറ്റേറിയസ് അഥവാ ധനു രാശി
സാജിറ്റേറിയസ് അഥവാ ധനു രാശിയ്ക്ക് ഇന്ന് നല്ലതെന്തോ അതു മുറുകെ പിടിയ്ക്കുക. നീതിയ്ക്കും പക്ഷപാതത്തിനുമെതിരെ നിലപാടു സ്വീകരിയ്ക്കും. നിവര്‍ന്നു നില്ക്കാം. കീഴടക്കാം.

കാപ്രിക്കോണ്‍ അഥവാ മകര രാശി
കാപ്രിക്കോണ്‍ അഥവാ മകര രാശിയ്ക്ക് ഇന്ന് ഏറെ റൊമാന്റിക്കായ, പങ്കാളിയെ സന്തോഷിപ്പിയ്ക്കാന്‍ ശ്രമിയ്ക്കുന്ന ദിവസം. എന്നാല്‍ ഫാന്റസിയില്‍ അധികം മുഴുകരുത്. കാരണം പ്രശ്നങ്ങള്‍ നിങ്ങളെ പിന്തുടരുവാന് സാധ്യതയുണ്ട്. ബിസിനസുകാരെങ്കില് അല്പം ബുദ്ധിമുട്ടുള്ള സമയം തന്നെയാണ്. ആരോഗ്യ കാര്യത്തില്‍ ശ്രദ്ധിയ്ക്കുക.

അക്വേറിയസ് അഥവാ കുംഭ രാശി
അക്വേറിയസ് അഥവാ കുംഭ രാശിയ്ക്ക് ഇന്ന് ബാക്കി വച്ചിരിയ്ക്കുന്ന ജോലികള്‍ പൂര്‍ത്തീകരിയ്ക്കുന്ന ദിവസമാണ്. ഭാരം കുറയ്ക്കാന്‍ ആവുന്നതെല്ലാം ചെയ്യുന്ന ദിവസവും. കരിയര്‍ സംബന്ധമായി നല്ല പ്ലാനുകള്‍ തയ്യാറാക്കുക.

പീസസ് അഥവാ മീന രാശി
പീസസ് അഥവാ മീന രാശിയ്ക്ക് ഇന്ന് സാമ്പത്തികമായി നല്ലതു പ്രതീക്ഷിയ്ക്കാം. നിങ്ങളോടു രഹസ്യമായി പക വച്ചു കൊണ്ടിരിയ്ക്കുന്നവരുമായി ഡീലുകള്‍ക്കും ഇന്നു സാധ്യത.

ഓണമാസം
ഓണമാസം എല്ലാവര്ക്കും നന്മകളും ഐശ്വര്യങ്ങളും വരുത്തട്ടേയെന്നു പ്രാര്‍ത്ഥിയ്ക്കാം. മനസിലെ നന്മയുടെ കെടാവിളക്ക് തേച്ചു മിനുക്കി ഏഴു തിരിയുമിട്ടു കത്തിച്ചു വയ്ക്കാം.



Click it and Unblock the Notifications