Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
കരിയറില്‍ നേട്ടമുണ്ടാകും രാശി
കരിയറില്‍ നേട്ടമുണ്ടാകും രാശി
ജീവിതത്തിലെ ഗതി മാറ്റങ്ങള്‍ നല്ലതു മോശവുമായി വരും. ചിലപ്പോള്‍ നല്ലതു സംഭവിയ്ക്കും. ചിലപ്പോള്‍ മോശവും. ഇതില്‍ പല ഘടകങ്ങളും സഹായകമായി നില്‍ക്കുകയും ചെയ്യും.
സോഡിയാക് സൈന്‍ അഥവാ സൂര്യരാശി പല രീതിയിലും നമ്മുടെ ദിവസങ്ങളെ സ്വാധീനിയ്ക്കുന്നുണ്ട്. നല്ല രാശി സ്വാധീനമെങ്കില്‍ നല്ല ദിവസവും അല്ലെങ്കില്‍ മോശവുമാകും, ഫലം.
ഇന്നത്തെ ദിവസം, അതായത് 2019 സെപ്റ്റംബര്‍ 16ലെ രാശി ഫലം എങ്ങനെയെന്നറിയൂ,

ഏരീസ് അഥവാ മേട രാശി
ഏരീസ് അഥവാ മേട രാശിയ്ക്ക് ഇന്ന് സൗന്ദര്യപരമായ കാര്യങ്ങളില്‍ ശ്രദ്ധിയ്ക്കുന്ന ദിവസമാണ്. റൊമാന്‍സിനും ചേര്‍ന്ന ദിവസമാണ്. ബന്ധങ്ങള്‍ക്കു പ്രാധാന്യം നല്കുന്ന ദിവസം.

ടോറസ് അഥവാ ഇടവ രാശി
ടോറസ് അഥവാ ഇടവ രാശിയ്ക്ക് ഇന്ന് ചെയ്യുന്ന കാര്യങ്ങളില്‍ പ്രാക്ടിക്കലാകാനും റിയാലിറ്റിയുണ്ടാകാനും ശ്രദ്ധിയ്ക്കുക. പൊതുവേ സെന്സിററീവായതു കൊണ്ട് കാര്യങ്ങള്‍ തീരുമാനിയ്ക്കുന്നതില്‍ നിങ്ങളുടെ കാരണങ്ങള്‍ വരാറില്ല. അതായത് ഇമോഷണലായാകും, പലപ്പോഴും തീരുമാനമെടുക്കുക. എന്നാല്‍ ഇതൊഴിവാക്കി കാര്യമാത്ര പ്രസക്തമായി തീരുമാനങ്ങള്‍ എടുക്കുക. ലക്ഷ്യം കേന്ദ്രീകരിച്ചു പ്രവര്‍ത്തിയ്ക്കുക. ചിലപ്പോള്‍ ബുദ്ധിയെ തഴഞ്ഞ് മനസു കൊണ്ടു തീരുമാനമെടുക്കേണ്ടതായും വരും.

ജെമിനി അഥവാ മിഥുന രാശി
ജെമിനി അഥവാ മിഥുന രാശിയ്ക്ക് ഇന്ന ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിയ്ക്കേണ്ട ദിവസമാണ്. പുതിയ പ്രൊജക്ടുകളും കോണ്ട്രാക്റ്റുകളും വരാന്‍ സാധ്യത. ജോലി മാറ്റത്തിനുള്ള സാധ്യതകളും തെളിയും. സഹപ്രവര്‍ത്തകരില്‍ നിന്നും പൂര്‍ണ പിന്തുണ ലഭിയ്ക്കും.

ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശി
ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശിയ്ക്ക് മറ്റുള്ളവരുടെ പ്രവൃത്തികള്‍ക്കു നിങ്ങള്‍ ഉത്തരവാദിയാകേണ്ടി വന്നേക്കാം. ശ്രദ്ധിച്ചു നീങ്ങിയാല്‍ പ്രശ്നങ്ങള്‍ ഒഴിവാക്കാം. ജീവിതം നിങ്ങളെ ഇന്ന് വിലയേറിയ പാഠങ്ങള്‍ പഠിപ്പിയ്ക്കുന്ന ദിവസമാണ് ഇന്ന്.

ലിയോ അഥവാ ചിങ്ങ രാശി
ലിയോ അഥവാ ചിങ്ങ രാശിയ്ക്ക് ഇന്ന് ജോലിയിലെ കാര്യങ്ങള്‍ പ്രശ്നമുണ്ടാക്കുന്ന ദിവസമാണ്. ഇപ്പോഴുള്ള സാഹചര്യങ്ങള്‍ സ്വീകരിയ്ക്കുക. ഇതെല്ലാം മുന്നോട്ടുള്ള ജീവിതത്തിന് പ്രധാനമാണ്. ഇത്തരം സാഹചര്യങ്ങള്‍ കടന്നു പോകും.

വിര്‍ഗോ അഥവാ കന്നി രാശി
വിര്‍ഗോ അഥവാ കന്നി രാശിയ്ക്ക് ഇന്ന് പൊതുവേ സ്ട്രെസും ടെന്‍ഷനുമില്ലാത്ത ദിവസമാണ്. റിലാക്സ് ചെയ്യുവാന്‍ സാധിയ്ക്കുന്ന നിമിഷങ്ങളുണ്ടാകുന്ന ദിവസവുമാണ്. ഗുണകരമായ ദിവസമാണ്. പാര്‍ട്ടിയ്ക്കും ഇതു പോലുളള ചടങ്ങുകള്‍ക്കും സാധ്യതയുള്ള ദിവസവുമാണ്.

ലിബ്ര അഥവാ തുലാം രാശി
ലിബ്ര അഥവാ തുലാം രാശിയ്ക്ക് ഇന്ന് ടെക്നോളജിയില്‍ കഴിവുണ്ടാക്കിയെടുക്കുന്ന ദിവസമാണ്. വിജയം നേടണമെങ്കില്‍ ആദ്യം ഈഗോ മാറ്റുക. എങ്കില്‍ മാത്രമേ വിജയപാതയിലൂടെ സഞ്ചരിയ്ക്കാനാകൂ.

സ്കോര്‍പിയോ അഥവാ വൃശ്ചിക രാശി
സ്കോര്‍പിയോ അഥവാ വൃശ്ചിക രാശിയ്ക്ക് എത്ര ഉന്നതിയിലെത്തിയാലും വിനയമുണ്ടാകുക എന്നതു പ്രധാനം. വിജയം തലയ്ക്കു പിടിയ്ക്കാതിരിയ്ക്കുവാന് സഹായിക്കുക. അമിത ആത്മവിശ്വാസവും കാര്‍ക്കശ്യവും നിങ്ങളില്‍ നിന്നും എല്ലാം തട്ടിയെടുക്കും. ദയവോടെ, നല്ല രീതിയില്‍ നീങ്ങുക.

സാജിറ്റേറിയസ് അഥവാ ധനു രാശി
സാജിറ്റേറിയസ് അഥവാ ധനു രാശിയ്ക്ക് ഇന്ന് പുത്തന്‍ ഉന്മേഷത്തോടെ കാര്യങ്ങള്‍ ആരംഭിയ്ക്കുക. കരിയറില്‍ പുതിയ നേട്ടങ്ങളുണ്ടാകുന്ന ദിവസമാണ്. ജോലിയിലുള്ള നിങ്ങളുടെ ആത്മാര്‍ത്ഥത നിങ്ങളുടെ വിലയുയര്‍ത്തും.

കാപ്രിക്കോണ്‍ അഥവാ മകര രാശി
കാപ്രിക്കോണ്‍ അഥവാ മകര രാശിയ്ക്ക് ഇന്ന് നിങ്ങളുടെ ഇമോഷനുകള്‍ നിങ്ങളുടെ ഭാവി തീരുമാനിയ്ക്കുന്നതില്‍ തടസമാകാതെ നോക്കുക. പ്രാക്ടിക്കലായി ചിന്തിയ്ക്കുക. അല്ലെങ്കില്‍ യാഥാര്‍ത്ഥ്യവും പ്രതീക്ഷകളു തമ്മില്‍ ഏറെ അന്തരമുണ്ടാകും. ഇന്ന് സൗഹാര്‍ദപരമായി പെരുമാറും. സന്തോഷവും സ്നേഹവും പരത്തും. ഏതു വഴി സ്വീകരിയ്ക്കണെന്ന് ആശയക്കുഴപ്പമുണ്ടാകുമ്പോള്‍ ഇതില്‍ പരിചിതരായവരുടെ സഹായം സ്വീകരിയ്ക്കാം.

അക്വേറിയസ് അഥവാ കുംഭ രാശി
അക്വേറിയസ് അഥവാ കുംഭ രാശിയ്ക്ക് ഇന്ന് എപ്പോഴും ധൈര്യത്തിന്റെ പടച്ചട്ടയണിഞ്ഞു മാത്രം നില്‍ക്കണമെന്നില്ല. ചിലപ്പോഴൊക്കെ നിങ്ങളുടെ ഇമോഷണുകള് പ്രകടിപ്പിയ്ക്കുകയും ചെയ്യാം. ഇത് നിങ്ങളുടെ വേദനകള്‍ കുറയ്ക്കാന്‍ സഹായിക്കും. പ്രശ്നങ്ങള്‍ക്ക് ഒരു പരിധി വരെ പരിഹാരം കണ്ടെത്തുവാന്‍ സഹായിക്കുകയും ചെയ്യും.

പീസസ് അഥവാ മീന രാശി
പീസസ് അഥവാ മീന രാശിയ്ക്ക് ഇന്ന് നിങ്ങളുടെ വ്യക്തിപരമായ ബന്ധങ്ങള്‍ നല്ല രീതിയില്‍ കൊണ്ടു പോകാന്‍ സഹായിക്കുക. ഇത്തരം ബന്ധങ്ങള്‍ക്ക് ആവശ്യമായ ശ്രദ്ധ നല്‍കുക. ദേഷ്യം നിയന്ത്രിയ്ക്കുക, പങ്കാളിയുമായി തര്‍ക്കങ്ങള്‍ ഒഴിവാക്കുക. ഒരാള്‍ മറ്റൊരാളെ ഭരിയ്ക്കുവാന്‍ ശ്രമിയ്ക്കുമ്പോള്‍ കുടുംബ ജീവിതം നല്ല രീതിയില്‍ മുന്നോട്ടു പോകില്ലെന്നോര്ക്കുക.



Click it and Unblock the Notifications
