Latest Updates
-
സൽമാൻ ഖാന്റെ ഈ ലുക്ക് കണ്ടാൽ ഞെട്ടും! 'സിക്കന്ദർ' ചിത്രത്തിനായി താരം നടത്തിയ അവിശ്വസനീയമായ മാറ്റം -
കഠിനമായ വേനൽച്ചൂട് വരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്! -
വേനൽച്ചൂടിൽ തളർന്നുപോകുന്നുണ്ടോ? ഒആർഎസ് വേണോ അതോ ആം പന്നയോ? അറിയേണ്ടതെല്ലാം -
അപകടം പതിയിരിക്കുന്നു! കടുത്ത ചൂടിൽ വ്യായാമം ചെയ്യുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐഎംഡി മുന്നറിയിപ്പ് ഇങ്ങനെ -
കടുത്ത ചൂടിൽ ഗർഭസ്ഥ ശിശുവിന് അപകടമോ? ഗർഭിണികൾ അറിയേണ്ട അടിയന്തര സുരക്ഷാ മുൻകരുതലുകൾ ഇതാ! -
തടി കുറയ്ക്കാൻ GLP-1 മരുന്നുകൾ തേടുകയാണോ? അറിയാതെ പോകരുത് ഈ വലിയ അപകടങ്ങൾ! -
കത്തുന്ന വെയിലിലും ചർമ്മം തിളങ്ങണോ? നൈക്ക സെയിലിലെ ഈ സൂപ്പർ കൂളിംഗ് ഉൽപ്പന്നങ്ങൾ മിസ്സാക്കരുത് -
കാൻ റെഡ് കാർപെറ്റിൽ തിളങ്ങാൻ താരങ്ങളുടെ രഹസ്യം; 72 മണിക്കൂർ കൊണ്ട് വയർ കുറയ്ക്കുന്ന ആ മാജിക് പ്ലാൻ! -
മെയ് 10 ഗ്രഹമാറ്റം: ജീവിതത്തിൽ വഴിത്തിരിവാകുന്ന മാറ്റങ്ങൾ, ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം! -
പഞ്ചകം തുടങ്ങി; ഈ ദിവസങ്ങളിൽ പുതിയ കാര്യങ്ങൾ തുടങ്ങുമ്പോൾ അറിയാതെ പോകരുത് ഈ വലിയ അബദ്ധം!
ഓര്‍മയില്‍ തങ്ങി നില്ക്കും ദിവസം ഈ രാശിയ്ക്ക്
ഓര്‍മയില്‍ തങ്ങി നില്ക്കും ദിവസം ഈ രാശിയ്ക്ക്
നല്ലതും മോശവുമായ പല ദിവസങ്ങളും നമ്മുടെ ജീവിതത്തിലുണ്ടാകും. പ്രതീക്ഷിച്ചതും അപ്രതീക്ഷിതവുമായ കാര്യങ്ങളും. നാം വിചാരിച്ചതു പോലെയല്ല, കാര്യങ്ങള്‍ എല്ലായ്പ്പോഴും നീങ്ങുക. ജീവിതത്തിന്റെ ഗതിയും താളവും ഇതു തന്നെയാണ്.
പല കാര്യങ്ങളും നമ്മുടെ ദിവസങ്ങളെ സ്വാധീനിയ്ക്കുന്നുണ്ട്. ഇതില്‍ ഗ്രഹ സ്വാധീനം പ്രധാനപ്പെട്ട ഒന്നാണ്. ഇന്നത്തെ ദിവസം, അതായത് 2019 ആഗസ്ത് 17 വെള്ളിയാഴ്ചയിലെ രാശി ഫലം അറിയൂ,

ഏരീസ് അഥവാ മേട രാശി
ഏരീസ് അഥവാ മേട രാശിയ്ക്ക് ഇന്ന് സയന്‍സ് സംബന്ധമായ വിഷയങ്ങളില്‍ പ്രവര്ത്തിയ്ക്കുന്നവരെങ്കില് അറിവു പ്രയോജനപ്പെടുത്തുവാന്‍ അവസരം ലഭിയ്ക്കും. വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തില്‍ ഉയര്‍ച്ചയുണ്ടാകും.

ടോറസ് അഥവാ ഇടവ രാശി
ടോറസ് അഥവാ ഇടവ രാശിയ്ക്ക് ഇന്ന് ഉത്കണ്ഠ നിങ്ങള്‍ക്കു പ്രശ്നങ്ങളുണ്ടാക്കുന്ന ദിവസമാണ്. ജോലിയില്‍ അല്പം കഴിഞ്ഞ് വിജയം നേടും. ബിസിനസ് സംബന്ധമായ കാര്യങ്ങള്‍ക്ക് മറ്റുള്ളവര്‍ക്കു വഴി കാട്ടിയാകും. നിങ്ങളുടെ ശ്രമങ്ങള്‍ വിജയിക്കും.

ജെമിനി അഥവാ മിഥുന രാശി
ജെമിനി അഥവാ മിഥുന രാശിയ്ക്ക് ഇന്ന് ഇമോഷനുകള്‍ അല്പം അസ്വസ്ഥതയുണ്ടാക്കുന്ന ദിവസമാണ്. നിങ്ങളുടെ ജീവിതത്തില്‍ നടക്കുന്ന പ്രധാനപ്പെട്ട കാര്യത്തെക്കുറിച്ച് ടെന്‍ഷനുണ്ടാകുന്ന ദിവ,ം. ഇത് നിയമ, നീതി, വിദ്യാഭ്യാസ, സോഷ്യല്‍ സംബന്ധമായ എന്തു കാര്യങ്ങള്‍ വേണമെങ്കിലുമാകാം. ആര്‍ട്സിലെ നിങ്ങളുടെ കഴിവ് എല്ലാവരേയും ആകര്‍ഷിയ്ക്കുന്ന ദിവസം.

ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശി
ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശിയ്ക്ക് ഇന്ന് ജോലിയില്‍ കൂടുതല്‍ മുഴുകാതെ കുടുംബത്തിന് പ്രാധാന്യം നല്‍കേണ്ട സമയമാണ്. ജോലി ചെയ്തു പണമുണ്ടാക്കാനുള്ള തിടുക്കത്തില്‍ ഉറ്റവരെ മറക്കുന്ന സ്വഭാവം മാറ്റുക. ബന്ധം മെച്ചപ്പെടുത്തുവാനുള്ള പങ്കാളിയുടെ ശ്രമങ്ങള്‍ക്കു പിന്തുണ നല്‍കുക.

ലിയോ അഥവാ ചിങ്ങ രാശി
ലിയോ അഥവാ ചിങ്ങ രാശിയ്ക്ക് തോല്‍വി അംഗീകരിയ്ക്കാനുളള ധൈര്യം വ്യക്തിയെന്ന നിലയില്‍ വിശ്വാസ്യത നല്‍കും. ഇതു ചെയ്യുന്നതാണ് നല്ലതും. കാരണം മനുഷ്യനെങ്കില്‍ തെറ്റു പറ്റുന്നത് സാധാരണയാണ്. പഴയ ബന്ധങ്ങള്‍ പുതുക്കുവാന്‍ നല്ലൊരു ദിവസം കൂടിയാണ്.

വിര്‍ഗോ അഥവാ കന്നി രാശി
വിര്‍ഗോ അഥവാ കന്നി രാശിയ്ക്ക് ഇന്ന് നിങ്ങളുടെ ബുദ്ധിയും കഴിവും തെളിയിക്കാനുള്ള ദിവസമാണ്. കാര്യങ്ങള്‍ എങ്ങനെ ചയ്യുന്നുവെന്നത് ഇതിനു പ്രധാനവുമാണ്.

ലിബ്ര അഥവാ തുലാം രാശി
ലിബ്ര അഥവാ തുലാം രാശിയ്ക്ക് ഇന്ന് ജോലിയിലെ തിരക്കൊഴിവാക്കി വെക്കേഷന് പോലുള്ളവയ്ക്കു ശ്രമിയ്ക്കേണ്ട ദിവസമാണ്. വൈകീട്ട് പ്രിയപ്പെട്ടവര്‍ മുറിവേല്‍പ്പിയ്ക്കുന്ന വിധത്തില്‍ സംസാരിയ്ക്കുവാന്‍ സാധ്യതയുമുണ്ട്. മററുള്ളവര്‍ പറയുന്ന എല്ലാത്തിനും സെന്സിറ്റീവാവാതിരിയ്ക്കുക.

സ്കോര്‍പിയോ അഥവാ വൃശ്ചിക രാശി
സ്കോര്‍പിയോ അഥവാ വൃശ്ചിക രാശിയ്ക്ക് ഇന്ന് നിങ്ങളുടെ കാലിനടിയിലെ ഭൂമി വഴുതിപ്പോകുന്ന ദിവസമെന്നു പറയാം. ആത്മവിശ്വാസം നഷ്ടപ്പെടുന്ന ദിവസം. എന്നാല്‍ തോല്‍വികളില്‍ പതറരുത്. ഇതും കടന്നു പോകുമെന്ന രീതിയില്‍ ചിന്തിയ്ക്കുക.

സാജിറ്റേറിയസ് അഥവാ ധനു രാശി
സാജിറ്റേറിയസ് അഥവാ ധനു രാശിയ്ക്ക് ഇന്ന് കാര്യങ്ങളില്‍ വിശാലമനസ്ഥിതിയും തുറന്നു പറച്ചിലും അതിന്റേതായ ഗുണങ്ങള്‍ നല്‍കും. നിങ്ങള്‍ നിങ്ങളുടെ പങ്കാളി പറയുന്ന കാര്യങ്ങള്‍ കൃത്യമായി ഉള്‍ക്കൊള്ളുവാന്‍ ശ്രമിയ്ക്കുകയും ചെയ്യും.

കാപ്രിക്കോണ്‍ അഥവാ മകര രാശി
കാപ്രിക്കോണ്‍ അഥവാ മകര രാശിയ്ക്ക് ഇന്ന് ഏറെക്കാലമായി കേള്‍ക്കാന്‍ ആഗ്രഹിച്ചിരുന്ന വാര്‍ത്ത കേള്‍ക്കുന്ന ദിവസമാണ്. ജോലി ഇഷ്ടപ്പെടുവാന്‍ തുടങ്ങും. ശ്രദ്ധ ലക്ഷ്യത്തില്‍ കേന്ദ്രീകരിയ്ക്കും. ഇത് പ്ലാനുകളുണ്ടാക്കാന് സഹായിക്കുകയും ചെയ്യും. വേറെ ജോലി ആഗ്രഹിയ്ക്കുന്നുവെങ്കിലും നല്ല വാര്‍ത്ത വരുന്നതിനാല്‍ ഇതിനായി കൂടുതല്‍ ആഗ്രഹിയ്ക്കുകയുമരുത്.

അക്വേറിയസ് അഥവാ കുംഭ രാശി
അക്വേറിയസ് അഥവാ കുംഭ രാശിയ്ക്ക് പ്രധാനപ്പെട്ട ചില തീരുമാനങ്ങളെടുക്കുന്നതു കൊണ്ടും ജീവിതത്തിന് പുതിയ ദിശ നല്കുന്നതു കൊണ്ടും ഇന്നത്തെ ദിവസം ഓര്‍മയില്‍ തങ്ങി നില്ക്കുന്ന ഒന്നാകും. ഇത്തരം പൊസറ്റീവ് കാര്യങ്ങള്‍ നിങ്ങള്‍ ശരിയായ ദിശയിലാണ് നീങ്ങുന്നതെന്ന കാര്യം ഉറപ്പു നല്‍കും.

പീസസ് അതവാ മീന രാശി
പീസസ് അതവാ മീന രാശിയ്ക്ക് ഇന്ന് ഗുണദോഷങ്ങള്‍ ഒരുപോലെയുള്ള ദിവസമാണ്. രാവിലെ ജോലി ഭാരമെങ്കിലും വൈകീട്ടോടെ ഇതു മാറും. പങ്കാളിയുമൊത്തു നല്ല നിമിഷങ്ങള്‍ ചെലവഴിയ്ക്കും.



Click it and Unblock the Notifications