Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
പങ്കാളി പരാതിപ്പെടും രാശിയിത്
പങ്കാളി പരാതിപ്പെടും രാശിയിത്
ദിവസങ്ങളുടെ ഏറ്റക്കുറച്ചിലുകള്‍ പല തരത്തിലും നമ്മെ ബാധിയ്ക്കുന്നുണ്ട്. നല്ലതും മോശവുമെല്ലാം പല രീതിയിലും വന്നു ചേരും.
രാശി അഥവാ സോഡിയാക് സൈന്‍ പല തരത്തിലും നമ്മുടെ ദിവസങ്ങളെ ബാധിയ്ക്കുന്നുണ്ട്. ഇന്നത്തെ രാശി ഏതു പ്രകാരമാണ് നമ്മെ സ്വാധീനിയ്ക്കുന്നുവെന്നറിയൂ.

ഏരീസ് അഥവാ മേട രാശി
ഏരീസ് അഥവാ മേട രാശിയ്ക്ക് ഇന്ന് ഏകാന്തത തേടുന്ന ദിവസമാണ്. ഇത് ഏതെങ്കിലും തരത്തിലുള്ള തിരിച്ചടികള്‍ കാരണമാണെങ്കില്‍ പോലും ഇതിന്റെ കാരണങ്ങള്‍ മാനിയ്ക്കുക.

ടോറസ് അഥവാ ഇടവ രാശി
ടോറസ് അഥവാ ഇടവ രാശിയ്ക്ക് ഇന്ന് ബിസിനസ് സംബന്ധമായ നേട്ടങ്ങളുണ്ടാകുന്ന ദിവസമാണ്. ഇതില്‍ നിങ്ങള്‍ വിജയിക്കുകയും ചെയ്യും. സെന്റിമെന്റലാകുന്നത് നല്ല ഫലം തരില്ലെന്നോര്‍ക്കുക. സോഷ്യല്‍ സംബന്ധമായ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ സാധ്യതയുണ്ട്.

ജെമിനി അഥവാ മിഥുന രാശി
ജെമിനി അഥവാ മിഥുന രാശിയ്ക്ക് ഇന്ന് സന്തോഷമുണ്ടാകുന്ന ദിവസമാണ്. മറ്റുള്ളവരെ സപ്പോര്‍ട്ട് ചെയ്യാനും ശ്രമിയ്ക്കുക. ഇതുവഴി മറ്റുള്ളവര്‍ക്ക് അവരവരുടെ ലക്ഷ്യം നേടാന്‍ സാധ്യത തെളിയും.

ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശി
ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശിയ്ക്ക് ഇന്ന് ഗുണമുണ്ടാകുന്ന ദിവസമാണ്. പെട്ടെന്നുള്ള നേട്ടങ്ങള്‍ക്കും സാധ്യതയുണ്ട്. കീര്‍ത്തിയും പ്രശസ്തിയുമെല്ലാം വര്‍ദ്ധിയ്ക്കും. നിങ്ങളുടെ ആത്മസമര്‍പ്പണവും കഴിവും ആളുകളെ അമ്പരിപ്പിയ്ക്കും.

ലിയോ അഥവാ ചിങ്ങ രാശി
ലിയോ അഥവാ ചിങ്ങ രാശിയ്ക്ക് ഇന്ന് പ്രണയത്തിനു ചേര്‍ന്ന ദിവസമാണ്. ചില പ്രത്യേക കാര്യങ്ങളാല്‍ ഇത് ദേഷ്യം വരുന്നതിനും സാധ്യതയുണ്ട്. നല്ലതും മോശവുമായ കാര്യങ്ങള്‍ സംഭവിയ്ക്കുന്ന ദിവസമാണ്.

വിര്‍ഗോ അഥവാ കന്നി രാശി
വിര്‍ഗോ അഥവാ കന്നി രാശിയ്ക്ക് ഇന്ന് നിങ്ങള്‍ക്കു മാനസികമായി ഉയര്‍ച്ചയുണ്ടാകുന്ന ദിവസമാണ്. നിങ്ങള്‍ ആളുകളെ ആകര്‍ഷിയ്ക്കുവാനും സാധ്യതയുണ്ട്. കുട്ടികളും നിങ്ങളുടെ സന്തോഷത്തിനു കാരണമാകും.

ലിബ്ര അഥവാ തുലാം രാശി
ലിബ്ര അഥവാ തുലാം രാശിയ്ക്ക് ഇന്ന് കുട്ടികളുടെ ഉയര്‍ച്ച സംബന്ധമായ വാര്‍ത്തകള്‍ കേള്‍ക്കാന്‍ ഇടയാകും. കുട്ടികള്‍ക്ക് നല്ല സമ്മാനങ്ങള്‍ നല്‍കും. ഇവരുടെ കഴിവുകളെ അഭിനന്ദിയ്ക്കും. വൈകീട്ടോടെ അല്പം ദുഖമുണ്ടാകും. ചെറിയ കാര്യങ്ങള്‍ മനസിനെ വിഷമിപ്പിയ്ക്കാതെ നോക്കുക.

സ്കോര്‍പിയോ അഥവാ വൃശ്ചിക രാശി
സ്കോര്‍പിയോ അഥവാ വൃശ്ചിക രാശിയ്ക്ക് ഇന്ന് നിങ്ങള്‍ ആഗ്രഹിയ്ക്കുന്ന രീതിയില്‍ കാര്യങ്ങള്‍ നടക്കാന്‍ സാധ്യതയുണ്ട്. വൈകീട്ടോടെ നിങ്ങള്‍ നിങ്ങളിലേയ്ക്കു തന്നെ ഉള്വലിയാന് സാധ്യതയുണ്ട്. ജോലിയില്‍ നിങ്ങള്‍ ബോസിനെ തൃപ്തിപ്പെടുത്തും.

സാജിറ്റേറിയസ് അഥവാ ധനു രാശി
സാജിറ്റേറിയസ് അഥവാ ധനു രാശിയ്ക്ക് ഇന്ന് നിങ്ങള്‍ നിങ്ങളുടെ പ്രിയപ്പെട്ടവരുടെ മനസു കവരുന്ന ദിവസമാണ്. പങ്കാളിയ്ക്കൊപ്പം സമയം ചെലവഴിയ്ക്കുമ്പോഴും നിങ്ങളുടെ ജോലിയിലും നിങ്ങള്‍ ശ്രദ്ധിയ്ക്കും. പ്രിയപ്പെട്ടവര്‍ക്കു പ്രണയ സമ്മാനം നല്‍കും.

കാപ്രിക്കോണ്‍ അഥവാ മകര രാശി
കാപ്രിക്കോണ്‍ അഥവാ മകര രാശിയ്ക്ക് ഇന്ന് കുടുംബത്തേക്കാള്‍ ജോലിയ്ക്കു മുന്‍ഗണന നല്കുന്ന ദിവസമാണ്. ഇതിന്റെ പേരില്‍ പങ്കാളി പരാതിപ്പെടാനും സാധ്യതയുണ്ട്. ഇതിനാല്‍ പങ്കാളിയ്ക്കൊപ്പം സമയം ചെലവഴിയ്ക്കാന്‍ അവസരമുണ്ടാകും. പ്രൊഫഷണല്‍ വശത്താല്‍ നിങ്ങള്‍ അഭിനന്ദനങ്ങള്‍ തേടും.

അക്വേറിയസ് അഥവാ കുംഭ രാശി
അക്വേറിയസ് അഥവാ കുംഭ രാശിയ്ക്ക് ഇന്ന് നിങ്ങള്‍ നിങ്ങളുടെ ലക്ഷ്യത്തില്‍ മനസര്പ്പിയ്ക്കുന്ന ദിവസമാണ്. ഇതിനായി കൂട്ടുകാരും കുടുംബവുമെല്ലാം നിങ്ങളെ സഹായിക്കും. ജോലിയില്‍ സമ്മര്‍ദമുണ്ടാകും. എന്നിരുന്നാലും ഇതെല്ലാം നല്ല രീതിയില്‍ കൈകാര്യം ചെയ്യാന്‍ പാകത്തിന് ഊര്‍ജം നിങ്ങള്‍ക്കുണ്ടാകുകയും ചെയ്യും. നിങ്ങളുടെ ലക്ഷ്യത്തിലേയ്ക്കു നീങ്ങുക.

പീസസ് അഥവാ മീന രാശി
പീസസ് അഥവാ മീന രാശിയ്ക്ക് ഇന്ന് വ്യക്തിപരമായും ജോലി സംബന്ധമായും ബുദ്ധിമുട്ടുകള്‍ നേരിടുന്ന ദിവസമാണ്. ഇതേ പ്രശ്നം നേരിടുന്ന ആരെങ്കിലുമായി ഇതു പങ്കിടാനും സാധ്യതയുണ്ട്. ഇത് ചില നല്ല ഐഡിയകളിലേയ്ക്കു വഴി തെളിയ്ക്കും.



Click it and Unblock the Notifications
