Latest Updates
-
പാപമോചിനി ഏകാദശി 2026: പ്രാധാന്യം, മുഹൂര്‍ത്തം, ചടങ്ങുകള്‍, ഐശ്വര്യത്തിലേക്ക് വഴി തുറക്കുന്നത് ഇപ്രകാരം -
മാര്‍ച്ച് 15-ലെ പുലരിയില്‍ ത്രിഗ്രഹിയോഗം: ഭാഗ്യക്കൊടുമുടി കയറും 5 രാശിക്കാര്‍, ഇതില്‍ നിങ്ങളുണ്ടോ? -
ബുധന്റെ നേര്‍ഗതി സഞ്ചാരം: ഭാഗ്യം തേടി എത്തുന്ന രാശിക്കാരില്‍ ഇടവവും ചിങ്ങവും ഉള്‍പ്പടെ -
വെളുത്തുള്ളി സ്ഥിരമായി വെറും വയറ്റിലെങ്കില്‍ ആരോഗ്യം കൈയ്യിലൊതുങ്ങും: -
ശരീരത്തില്‍ മഗ്നീഷ്യം വളരെ കുറവോ? അറിയണം ഇക്കാര്യങ്ങള്‍, ശരീരം കാണിക്കുന്ന ലക്ഷണങ്ങള്‍ നിസ്സാരമല്ല -
വരുന്ന 7 ദിനത്തില്‍ മീനത്തില്‍ ശുക്രന്റെ വിളയാട്ടം: ശുക്രാദിത്യ രാജയോഗം മീനത്തില്‍, ഭാഗ്യകടാക്ഷം ഈ രാശിക്ക് -
ആഴ്ചഫലം: മാര്‍ച്ച് 15 - 21 വരെയുള്ള 7 ദിനങ്ങള്‍ 12 രാശിക്കാര്‍ക്കും ഭാഗ്യനിര്‍ഭാഗ്യങ്ങളും കൃത്യഫലവും -
Rashiphalam: ധനം, ജോലി, കുടുംബം, കരിയര്‍ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ ഫലം അറിയാം -
Rashiphalam: ഇന്നത്തെ രാശിഫലം ആര്‍ക്കെല്ലാം അനുകൂലം, അറിയാം സമ്പൂര്‍ണഫലം -
ഇവയെല്ലാം ശീലമാക്കണം ദിനവും: ഹൃദയവും പേശികളും എല്ലാം സുരക്ഷിതം
ദേഷ്യം നിയന്ത്രിച്ചില്ലെങ്കില്‍ കാര്യംവഷളാകും രാശി
ദേഷ്യം നിയന്ത്രിച്ചില്ലെങ്കില്‍ കാര്യംവഷളാകും രാശി
ദിന രാത്രങ്ങള്‍ കണ്ണടച്ചു തുറക്കും വേഗതയില്‍ നീങ്ങിപ്പോകും. നാം പ്രതീക്ഷിയ്ക്കുന്നതും അപ്രതീക്ഷിതമായതുമെല്ലാം നമ്മുടെ ജീവിതത്തില്‍ സംഭവിയ്ക്കുകയും ചെയ്യും. ഇതാണ് ജീവിതത്തിന്റെ താളവും അര്‍ത്ഥവുമെല്ലാം.
പല കാര്യങ്ങളും നമ്മുടെ ജീവിതത്തെ, നമ്മുടെ ഒരു ദിവസത്തെ സ്വാധീനിയ്ക്കുന്നുണ്ട്. ഇതില്‍ നമ്മുടെ ചിന്താഗതികളും പ്രവൃത്തികളും മുതല്‍ നാമറിയാതെ നമ്മെ സ്വാധീനിയ്ക്കുന്ന ഗ്രഹ സ്വാധീനം വരെ പെടുന്നു.
ഇന്നത്തെ ദിവസം, അതായത് 2019 ആഗസ്ത് 14 ബുധനാഴ്ചയിലെ രാശി ഫലം എങ്ങനെയെന്നറിയൂ,

ഏരീസ് അഥവാ മേട രാശി
ഏരീസ് അഥവാ മേട രാശിയ്ക്ക് ഇന്ന് അല്‍പം എക്‌സൈറ്റിംഗ് ദിവസമാകുന്ന ഒന്നാണ്. ഭാവിയില്‍ നിങ്ങള്‍ക്കു ധനമാകാവുന്ന ചിലരെ കണ്ടു മുട്ടുന്ന ദിവസമാണ്. ജോലിയിലും ചിന്തയിലുമെല്ലാം പെര്‍ഫെക്ഷനുണ്ടാകുന്ന ദിവസവും. പ്രാക്ടിക്കലാകുക എന്നതു പ്രധാനമാണ്.

ടോറസ് അഥവാ ഇടവ രാശിയ്ക്ക് ഇന്ന് നിങ്ങളുടെ ഐഡിയകളും തോന്നലുകളുമെല്ലാം തുറന്നു പ്രകടിപ്പിയ്ക്കാന്‍ സാധിയ്ക്കുന്ന ദിവസമാണ് നിങ്ങളുടെ പ്രതീക്ഷകളും ആശങ്കകളും സ്വപ്‌നങ്ങളും പ്രചോദനങ്ങളുമെല്ലാം തുറന്നു പ്രകടിപ്പിയ്ക്കാന്‍ പറ്റിയ ദിവസം. പ്രണയ പങ്കാളിയ്‌ക്കൊപ്പം സമയം ചെലവഴിയ്ക്കും. സ്‌നേഹവും അടുപ്പവുമെല്ലാം പൊതുവേ നിറഞ്ഞ ദിവസമാണ്.

ജെമിനി അഥവാ മിഥുന രാശി
ജെമിനി അഥവാ മിഥുന രാശിയ്ക്ക് ഇന്ന് ജോലിയുമായി ബന്ധപ്പെട്ടു പലതരം ആളുകളെ കണ്ടു മുട്ടുന്ന ദിവസമാണ് ഇന്ന്. അവരുടെ ഡിമാന്റുകളും ആവശ്യങ്ങളുമെല്ലാം മനസിലാക്കുവാന്‍ സാധിയ്ക്കുകയും വേണം. നിങ്ങളുടെ പെരുമാറ്റവും ബുദ്ധിയുമെല്ലാം നിങ്ങളെ മറ്റുള്ളവര്‍ക്ക് പ്രിയപ്പെട്ടതാക്കുന്ന ദിവസവുമാണ്.

ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശി
ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശിയ്ക്ക് ഇന്ന് പ്രിയപ്പെട്ടവര്‍ക്ക് കൂടുതല്‍ ശ്രദ്ധ നല്‍കുന്ന ദിവസമാണ്. പങ്കാളിയുമായി എല്ലാ കാര്യങ്ങളും ചര്‍ച്ച ചെയ്യുവാന്‍ ഏറ്റവും യോജിച്ച ദിനം. പങ്കാളിയോട് സെന്റിമെന്റലായി ഇടപെടുന്ന ദിവസവുമാണ്.

ലിയോ അഥവാ ചിങ്ങ രാശി
ലിയോ അഥവാ ചിങ്ങ രാശിയ്ക്ക് ഇന്ന് ശുഭകരമായ ദിവസമാണ്. കുടുംബത്തില്‍ നിന്നും തുടങ്ങി എവിടെയാണെങ്കിലും ഇതു തന്നെയാണ് എന്നു പറയാം. പൊതുവേ നല്ല ദിവസം. ജോലിയിലും കളികളിലുമെല്ലാം നിങ്ങള്‍ മുന്നിട്ടു നില്‍ക്കുകയും ചെയ്യും.

വിര്‍ഗോ അഥവാ കന്നി രാശി
വിര്‍ഗോ അഥവാ കന്നി രാശിയ്ക്ക് ഇന്ന് വിചാരിയ്ക്കാത്ത രീതിയില്‍ നേട്ടമുണ്ടാക്കിയതിനാല്‍ നിങ്ങള്‍ ഏറെ സന്തോഷിയ്ക്കുന്ന ദിവസമാണ്. എന്നാല്‍ നിങ്ങള്‍ അഭിമുഖീകരിയ്ക്കുന്ന പ്രശ്‌നങ്ങള്‍ കാരണം ഈ സന്തോഷം തടസപ്പെടുവാനും സാധ്യതയുണ്ട്. ബിസിനസ് അഭിവൃദ്ധിപ്പെടുന്ന ദിവസമാണ്.

ലിബ്ര അഥവാ തുലാം രാശി
ലിബ്ര അഥവാ തുലാം രാശിയ്ക്ക് ഇന്ന് സര്‍ക്കാര്‍ സംബന്ധമായ ജോലി ചെയ്യുന്നവര്‍ക്ക് നല്ല ദിവസമാണ്. നിങ്ങളുടെ പ്രവൃത്തികള്‍ നേട്ടങ്ങളാകും, ഇതിനായി നിങ്ങള്‍ക്ക് അംഗീകാരവും ലഭിയ്ക്കും. കണ്ണും ചെവിയും തുറന്നു വയ്ക്കുക, വായടച്ചു വയ്ക്കുക. ഇതാകും ഏറെ നല്ലതാകുക.

സ്‌കോര്‍പിയോ അഥവാ വൃശ്ചിക രാശി
സ്‌കോര്‍പിയോ അഥവാ വൃശ്ചിക രാശിയ്ക്ക് ഇന്ന് ജോലിയില്‍ പ്രധാനപ്പെട്ട തീരുമാനങ്ങളെടുക്കും. നിങ്ങളുടെ അടുത്ത സുഹൃത്തുക്കളുടെയും ബന്ധുക്കളുടേയും അഭിപ്രായങ്ങള്‍ മുഖവിലയ്‌ക്കെടുത്തുന്നതു ഗുണം നല്‍കും. നെഗറ്റീവ് ചിന്തകളില്‍ നിന്നും മനസിനെ മോചിപ്പിയ്ക്കുക.

സാജിറ്റേറിയസ് അഥവാ ധനു രാശി
സാജിറ്റേറിയസ് അഥവാ ധനു രാശിയ്ക്ക് ഇന്ന് ദേഷ്യം വരാന്‍ സാധ്യതയുള്ള ദിവസമാണ്. ഇതു നിയന്ത്രിയ്ക്കുവാന്‍ സാധിയ്ക്കണം. അതല്ലെങ്കില്‍ കാര്യങ്ങള്‍ വഷളാകും.

കാപ്രിക്കോണ്‍ അഥവാ മകര രാശി
കാപ്രിക്കോണ്‍ അഥവാ മകര രാശിയ്ക്ക് ഇന്ന് ബിസിനസ് വിപുലീകരിയ്ക്കുന്നതു സംബന്ധിച്ച് ആശയക്കുഴപ്പമുണ്ടാകുന്ന ദിവസമാണ്. ഇത്തരം ഘട്ടങ്ങളില്‍ നിങ്ങളുടെ ഉള്‍സ്വരം കേള്‍ക്കുന്നതു ഗുണം നല്‍കും.

അക്വേറിയസ് അഥവാ കുംഭ രാശി
അക്വേറിയസ് അഥവാ കുംഭ രാശിയ്ക്ക് ഇന്ന് ജോലി പരമായി ഏറെ നല്ലൊരു ദിവസമാണ്. പ്രധാനപ്പെട്ട തീരുമാനങ്ങളെടുക്കാന്‍ സാധിയ്ക്കും. പൊതുവേ സന്തോഷകരമായ മൂഡിലായിരിയ്ക്കും. ഇതു മറ്റുളളവരിലേയ്ക്കും ചുറ്റുപാടുകളിലേയ്ക്കും പടരുകയും ചെയ്യും.

പീസസ് അഥവാ മീന രാശി
പീസസ് അഥവാ മീന രാശിയ്ക്ക് ഇന്ന് ഏറെ ഇമോഷനുകളുണ്ടാകുന്ന ദിവസമാണ്. കാര്യങ്ങള്‍ മനസിലാക്കുന്നതിനേക്കാള്‍ അറിയുവാന്‍ കാത്തിരിയ്ക്കുന്നത് നിങ്ങളോട് അടുത്തവര്‍ക്ക് അല്‍പം പ്രശ്‌നങ്ങള്‍ സൃഷ്ടിയ്ക്കുന്ന ദിവസവുമാണ്.



Click it and Unblock the Notifications











