Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
കഠിനാധ്വാനം പാഴായിപ്പോകും രാശി
കഠിനാധ്വാനം പാഴായിപ്പോകും രാശി
ദിവസങ്ങളുടെ ഏറ്റക്കുറച്ചിലുകള്‍ നല്ല രീതിയിലും മോശം രീതിയിലും നമ്മെ സ്വാധീനിയ്ക്കുന്നു. ഇതിനു പുറകില്‍ സോഡിയാക് സൈന്‍ അഥവാ സൂര്യരാശി സ്വാധീനം പ്രധാനമെന്നു പറയാം. നല്ല രാശി ഫലമെങ്കില്‍ നല്ല സ്വാധീനം, ഇല്ലെങ്കില്‍ മോശവും.
ഇന്നത്തെ ദിവസം, അതായത് 2019 സെപ്റ്റംബര്‍ 13 വെളളിയാഴ്ചയിലെ രാശി ഫലം എന്തെന്നറിയൂ. ഇതെങ്ങനെ നിങ്ങളെ സ്വാധീനിയ്ക്കുന്നുവെന്നറിയൂ.

ഏരീസ് അഥവാ മേട രാശി
ഏരീസ് അഥവാ മേട രാശിയ്ക്ക് ഇന്ന് ദൈവം നിങ്ങള്‍ക്കു നല്കിയ അനുഗ്രഹത്തിന് നന്ദി തോന്നുന്ന, അത്തരം പ്രപഞ്ച ശക്തികളുമായി ബന്ധം തോന്നുന്ന ദിവസം. കൂടപ്പിറപ്പുകളുമായി കൂടുതല്‍ അടുപ്പവും തോന്നും.

ടോറസ് അഥവാ ഇടവ രാശി
ടോറസ് അഥവാ ഇടവ രാശിയ്ക്ക് ഇന്ന് ഏറെ ആഗ്രഹത്തോടെ പ്രവര്‍ത്തിയ്ക്കുന്ന, മറ്റുള്ളവരെ കടത്തി വെട്ടാന്‍ ആഗ്രഹിയ്ക്കുന്ന ദിവസമാണ്. വലിയ എന്തെങ്കിലും കാര്യം ചെയ്യാന്‍ താല്പര്യപ്പെടുന്ന ദിവസമാണ്. ഇത്തരം കാര്യങ്ങളില്‍ ഒരു പരിധി വരെ വിജയിക്കുമെങ്കിലുംനിങ്ങളുടെ അമിതാവേശം ചില ഗുരുതര പ്രശ്നങ്ങള്‍ക്കും കാരണമായേക്കും.

ജെമിനി അഥവാ മിഥുന രാശി
ജെമിനി അഥവാ മിഥുന രാശിയ്ക്ക് ഇന്ന് മതപരമായ കാര്യങ്ങളിലേയ്ക്കു കൂടുതല്‍ ചായ്വു തോന്നുന്ന ദിവസമാണ്. ഇത്തരം സ്ഥലങ്ങളില്‍ സമയം ചെലവഴിയ്ക്കുന്നത് സമാധാനം നല്‍കുകയും ചെയ്യും. എന്നിരുന്നാലും നിങ്ങളുടെ ജോലിയോട് ന്യായം പുലര്‍ത്തുക.

ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശി
ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശിയ്ക്ക് ഇന്ന് ചെയ്യുന്ന കാര്യങ്ങളില്‍ മനസര്പ്പിയ്ക്കുന്ന ദിവസമാണ്. എന്നാല്‍ വിചാരിച്ച പോലെ ഫലം ലഭിച്ചുവെന്നു വരില്ല. എന്നിരുന്നാലും ഇതില്‍ ഉത്കണ്ഠപ്പെടേണ്ടതില്ല. ഇതിനുള്ള ഫലം പിന്നീടു ലഭിയ്ക്കും. പ്രിയപ്പെട്ടവര്‍ക്കൊപ്പം സമയം ചെലവഴിയ്ക്കുന്നതു സഹായിക്കുകയും ചെയ്യും.

ലിയോ അഥവാ ചിങ്ങ രാശി
ലിയോ അഥവാ ചിങ്ങ രാശിയ്ക്ക് ഇന്നു പോയ നിമിഷം തിരിച്ചു പിടിയ്ക്കുവാന്‍ സാധിയ്ക്കാത്തതാണെന്ന് ഓര്മയുണ്ടാകേണ്ട ദിവസമാണ്. സമയത്തിന്റെ വില കൃത്യമായി മനസിലാക്കേണ്ട ദിവസമാണ്. എല്ലാ കാര്യങ്ങളും സമയക്രമത്തില്‍ ചെയ്യുവാന്‍ ശ്രമിയ്ക്കുക.

വിര്‍ഗോ അഥവാ കന്നി രാശി
വിര്‍ഗോ അഥവാ കന്നി രാശിയ്ക്ക് ഇന്ന് നിങ്ങള്‍ക്കുള്ളിലെ ചിന്തകളിലേയ്ക്കു ശ്രദ്ധ നല്‍കേണ്ട ദിവസമാണ്. ടൂറിനുള്ള സാധ്യതയുണ്ട്. മറ്റുള്ളവരുമായി എളുപ്പത്തില്‍ അടുത്തിടപഴകും. നിങ്ങള്‍ക്കു പ്രിയപ്പെട്ടവരോട് ഏറെ സ്നേഹവും അടുപ്പവും കാണിയ്ക്കും. നിങ്ങളുടെ ബന്ധങ്ങള്‍ ശക്തിപ്പെടുത്തുവാന്‍ നിങ്ങളുടെ കഴിവുകള്‍ ഉപയോഗിയ്ക്കുക.

ലിബ്ര അഥവാ തുലാം രാശി
ലിബ്ര അഥവാ തുലാം രാശിയ്ക്ക് ഇന്ന് നിങ്ങള്‍ സമൂഹത്തില്‍ അന്തസു നേടാന്‍ ശ്രമിയ്ക്കുന്ന ദിവസമാണ്. ഇത് നിങ്ങളുടെ ചിന്തകളിലൂടെയാണ് നടക്കുക. നിങ്ങളുടെ ഫ്രീ സമയത്ത് നിങ്ങള്‍ നിങ്ങള്‍ക്കു താല്പര്യമുള്ള പല വിഷയങ്ങളെക്കുറിച്ചും പഠിയ്ക്കും.

സ്കോര്‍പിയോ അഥവാ വൃശ്ചിക രാശി
സ്കോര്‍പിയോ അഥവാ വൃശ്ചിക രാശിയ്ക്ക് ഇന്ന് മറ്റുള്ളവര്‍ കേള്ക്കാാഗ്രഹിയ്ക്കുന്നതു പറയുകയെന്നതല്ല, നേരായി കാര്യങ്ങള്‍ പറയുകയെന്നതാണ് പ്രധാനമെന്നത് അറിയുക. നല്ല രീതിയില്‍ മറ്റുള്ളവരുമായി ആശയവിനിമയം നടത്തുക.

സാജിറ്റേറിയസ് അഥവാ ധനു രാശി
സാജിറ്റേറിയസ് അഥവാ ധനു രാശിയ്ക്ക് ഇന്ന് നിങ്ങള്‍ നിങ്ങളുടെ പ്രിയപ്പെട്ടവരുടെ കണ്ണില്‍ സൂപ്പര്‍ ഹീറോയാകുന്ന ദിവസമാണ്. പ്രൊമോഷന്, ശമ്പള വര്‍ദ്ധന എന്നിവയ്ക്ക് സാധ്യതയുണ്ട്.

കാപ്രിക്കോണ്‍ അഥവാ മകര രാശി
കാപ്രിക്കോണ്‍ അഥവാ മകര രാശിയ്ക്ക് ഇന്ന് നിങ്ങളുടെ കഠിനാധ്വാനം പാഴായിപ്പോകുന്ന ദിവസമാണ്. മറ്റുള്ളവരുടമായി അഭിപ്രായ വ്യത്യാസമുണ്ടാകുകയും ഇത് വഴക്കുകളില്‍ കലാശിയ്ക്കുകയും ചെയ്യാന്‍ സാധ്യതയുണ്ട്. ഇത് നിങ്ങളുടെ ഉത്കണ്ഠ വര്‍ദ്ധിപ്പിയ്ക്കും. ഇതിനെല്ലാം അവസാനം നല്ലതു നിങ്ങളെ കാത്തിരിയ്ക്കുന്നു.

അക്വേറിയസ് അഥവാ കുംഭ രാശി
അക്വേറിയസ് അഥവാ കുംഭ രാശിയ്ക്ക് ഇന്ന് നിങ്ങളുടെ സ്ഥലം വൃത്തിയാക്കുന്നതില്‍ മുഴുകുന്ന ദിവസമാണ്. മാനസികമായ തടസങ്ങളും നിങ്ങള്‍ മറി കടക്കും.

പീസസ് അഥവാ മീന രാശി
പീസസ് അഥവാ മീന രാശിയ്ക്ക് ഇന്ന് നിങ്ങള്‍ മനുഷ്യസഹജമായ തെറ്റുകളുണ്ടാക്കുമെങ്കിലും ഇത് അംഗീകരിയ്ക്കുവാന്‍ തയ്യാറാകുകയും ചെയ്യും. നിങ്ങളുടെ ഈ സത്യസന്ധത ആളുകളെ ആകര്ഷിയ്ക്കും. നിങ്ങളുടെ വാല്‍സല്യം കുടുംബാംഗങ്ങളുടെ ആവശ്യങ്ങള്‍ സാധിച്ചു കൊടുക്കുവാന്‍ നിങ്ങള്‍ക്കു പ്രേരണയാകും.



Click it and Unblock the Notifications
