Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
ഭാഗ്യം കൊണ്ട് കാര്യങ്ങള്‍ അനുകൂലമാകും രാശി
ഭാഗ്യം കൊണ്ട് കാര്യങ്ങള്‍ അനുകൂലമാകും രാശി
നമ്മുടെ ദിവസങ്ങളെ നിയന്ത്രിയ്ക്കുന്ന പല ഘടകങ്ങളുമുണ്ട്. ഇതില്‍ നമ്മുടെ പ്രവൃത്തികളും ചിന്തകളും പ്രധാനമാണ്. ഇതിനു പുറമേ നമുക്കു സ്വാധീനിയ്ക്കാന്‍ സാധിയ്ക്കാത്ത ചില കാര്യങ്ങളും നമ്മുടെ ദിവസങ്ങളെ തീരുമാനിയ്ക്കുന്നു.
സോഡിയാക് സൈന്‍ അഥവാ സൂര്യരാശി നമ്മെ നാമറിയാതെ നിയന്ത്രിച്ചു നിര്‍ത്തുന്ന ശക്തിയാണ്. നമ്മുടെ ദിവസങ്ങളെ നിയന്ത്രിയ്ക്കുന്ന ഒന്ന്. ദിവസം നല്ലതാണെങ്കില്‍ നല്ല ഫലം, അല്ലെങ്കില്‍ മോശം ഫലവും.
ഇന്നത്തെ ദിവസം, അതായത് 2019 ആഗസ്ത 12 തിങ്കളാഴ്ചയിലെ രാശി ഫലം എന്തെന്നറിയൂ,

ഏരീസ് അഥവാ മേട രാശി
ഏരീസ് അഥവാ മേട രാശിയ്ക്ക് ഇന്ന് സ്വാതന്ത്ര്യം തോന്നുന്ന ദിവസമാണ്. ചെറുപ്പത്തില്‍ നിങ്ങള്‍ ചെയ്യാന്‍ ഇഷ്ടപ്പെട്ടിരുന്ന എല്ലാ കാര്യങ്ങളും ചെയ്യാന്‍ തോന്നുന്ന മൂഡുള്ള ദിവസവും. കുടുംബത്തെ പുറത്തു കൊണ്ടു പോകാന്‍ ചേര്‍ന്ന ദിവസം കൂടിയാണ്. പ്രിയപ്പെട്ടവരുടെ ഭാവിയ്ക്കായി പ്ലാന്‍ ചെയ്യുന്ന ദിവസവും.

ടോറസ് അഥവാ ഇടവ രാശി
ടോറസ് അഥവാ ഇടവ രാശിയ്ക്ക് ഇന്ന് ആരോഗ്യപരമായി മോശം ദിവസമാണ്. ആരോഗ്യകാര്യത്തില്‍ ഏറെ ശ്രദ്ധിയ്ക്കുക. അസുഖം വരാതെ ശ്രദ്ധിയ്ക്കുക. ഒന്നുമില്ലെങ്കിലും സ്ട്രെസ്, ടെന്‍ഷന്‍ പോലുള്ള കാര്യങ്ങളെങ്കിലും ഒഴിവാക്കാന്‍ ശ്രദ്ധിയ്ക്കുക. കഴിയ്ക്കുന്നതില്‍ ശ്രദ്ധിയ്ക്കുക.

ജെമിനി അഥവാ മിഥുന രാശി
ജെമിനി അഥവാ മിഥുന രാശിയ്ക്ക് ഇന്ന് സ്വകാര്യ ജീവിതത്തില്‍ ശ്രദ്ധിയ്ക്കുന്ന ദിവസമാണ്. ഒരാളോട് വിവാഹാഭ്യാര്‍ത്ഥന നടത്തണമെങ്കില്‍ പോലും പേടിയ്ക്കാതെ മുന്നോട്ടു പോകേണ്ട ദിവസം. ഹൃദയം തുറന്നു സംസാരിയ്ക്കാന്‍ നിരസിയ്ക്കപ്പെടുകയുമില്ല. സ്വപ്നം സാക്ഷാത്കരിയ്ക്കുവാന്‍ പറ്റിയ സമയമാണ്.

ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശി
ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശിയ്ക്ക് ഇന്ന് ശുഭാപ്തി വിശ്വാസത്തോടെ കാര്യങ്ങള്‍ മുന്നോട്ടു കൊണ്ടു പോകുന്ന ദിവസമാണ്. സ്വതന്ത്രമായി, വിശാലമായി ഐഡികള്‍ ഉണ്ടാക്കുന്ന, ഇതു നടപ്പിലാക്കുന്ന ദിവസവും.

ലിയോ അഥവാ ചിങ്ങ രാശി
ലിയോ അഥവാ ചിങ്ങ രാശിയ്ക്ക് ഇന്ന് പൊതുവേ നല്ല മൂഡുള്ള ദിവസമാണ്. നല്ല വിജയങ്ങള്‍ നേടാന്‍ മറ്റുള്ളവര്‍ക്കു പ്രചോദനം നല്കുന്ന ദിവസവുമാണ്. വെല്ലുവിളിയുയര്‍ത്തുന്ന ഒരു പ്രൊജക്ട് ഏറ്റെടുക്കുമെങ്കിലും ഇതിനായി പറ്റിയ ഒരു വഴി ഇതു വരെ കണ്ടെത്തുവാന്‍ കഴിയാതെ പോയിട്ടുണ്ടെങ്കില്‍ ഇതിനു സാധിയ്ക്കുന്ന ദിവസവും കൂടിയാണ്. നിങ്ങളുടെ വഴിയിലെ തടസങ്ങള്‍ തനിയെ നീങ്ങുകയും ചെയ്യും. വിജയത്തിലേയ്ക്കുള്ള ശരിയായ വഴി കണ്ടെത്തും.

വിര്‍ഗോ അഥവാ കന്നി രാശി
വിര്‍ഗോ അഥവാ കന്നി രാശിയ്ക്ക് ഇന്ന് പോയകാല വിജയങ്ങള്‍ വരും കാലത്തേയ്ക്കു വഴികാട്ടിയാകുന്ന ദിവസമാണ്. പുതിയ ബന്ധങ്ങള്‍ നിങ്ങളെ വിജയത്തിലേയ്ക്കു നയിക്കും. നിങ്ങളുടെ സൗമ്യ സ്വഭാവം മറ്റുള്ളവരുമായി എളുപ്പത്തില്‍ ചേര്‍ന്നു പോകാന്‍ നിങ്ങളെ സഹായിക്കും.

ലിബ്ര അഥവാ തുലാം രാശി
ലിബ്ര അഥവാ തുലാം രാശിയ്ക്ക് ഇന്ന് ജോലി തേടുന്നവര്‍ക്ക് ഇതു ലഭിയ്ക്കുവാന്‍ സാധ്യതയുണ്ട്. ലേലം പോലുള്ള കാര്യങ്ങള്‍ക്കു ചേര്‍ന്ന ദിവസമല്ല, ഇന്ന്. നിങ്ങള്‍ ചെയ്യുന്ന കാര്യങ്ങള്‍ ഭാഗ്യം കൊണ്ട് അനുകൂലമായി വരും. എല്ലാ കാര്യങ്ങളിലും മുന്‍കരുതലുകള്‍ എടുക്കുക.

സ്കോര്‍പിയോ അഥവാ വൃശ്ചിക രാശി
സ്കോര്‍പിയോ അഥവാ വൃശ്ചിക രാശിയ്ക്ക് ഇന്ന് ജോലിയില്‍ ഇതിനായുള്ള ബുദ്ധിപരമായ തീരുമാനങ്ങളെടുക്കാന്‍ സാധിയ്ക്കും. ഇതിന് നിങ്ങളുടെ എക്സ്പീരിയന്‍സ് സഹായിക്കുകയും ചെയ്യും. ലീഗല്‍ പ്രശ്നങ്ങളില്‍ നിന്നും വിട്ടു നില്‍ക്കുന്നതാണ് നല്ലത്. അല്ലാത്ത പ്രശ്നം ഇതു പ്രശ്നമുണ്ടാക്കും.

സാജിറ്റേറിയസ് അഥവാ ധനു രാശി
സാജിറ്റേറിയസ് അഥവാ ധനു രാശിയ്ക്ക് ഇന്ന് വസ്ത്രധാരണം കൊണ്ടും ഒരുക്കം കൊണ്ടും നിങ്ങള്‍ ആളുകളുടെ ശ്രദ്ധ ആകര്‍ഷിയ്ക്കുന്ന ദിവസമാണ്. ഇതിനാല്‍ നിങ്ങള്‍ക്ക് ആരാധകരും കൂടും.

കാപ്രിക്കോണ്‍ അഥവാ മകര രാശി
കാപ്രിക്കോണ്‍ അഥവാ മകര രാശിയ്ക്ക് ഇന്ന് ദേഷ്യം നിയന്ത്രിച്ച് ഏറെ ശാന്തത സൂക്ഷിയ്ക്കേണ്ട ദിവസമാണ്. പ്രശ്നങ്ങളുണ്ടാകുമെങ്കിലും ഇതില്‍ കുലുങ്ങാതെ കാര്യങ്ങള്‍ ചെയ്യാന്‍ സാധിയ്ക്കും. വീട്ടിലും പൊതുവേ സമാധാനാന്തരീക്ഷമാകും.

അക്വേറിയസ് അഥവാ കുംഭ രാശി
അക്വേറിയസ് അഥവാ കുംഭ രാശിയ്ക്ക് ഇന്ന് ഇന്ന് അധികം ഉയര്‍ച്ച താഴ്ചകളിലാത്ത, ബാലന്‍സ് ആയ ദിവസമാണ്. എല്ലാ കാര്യങ്ങളും ഏറെ കഴിവോടെ കൈകാര്യം ചെയ്യുന്ന ദിവസവുമാണ്. കഠിനാധ്വാനം ചെയ്യുക, ഇതിന്റെ ഫലം ലഭിയ്ക്കുകയും ചെയ്യും.

പീസസ് അഥവാ മീന രാശി
പീസസ് അഥവാ മീന രാശിയ്ക്ക് ഇന്ന് മാര്‍ക്കറ്റിംഗ്, പരസ്യ രംഗങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഉയര്‍ച്ചയുടെ പാതയില്‍ ഒരു നാഴികല്ലാകാവുന്ന കാര്യങ്ങള്‍ നടക്കാവുന്ന ദിവസമാണ്. നിങ്ങളുടെ ക്രിയേറ്റീവിറ്റി ഏറെ ഉയരത്തിലെത്തും. ആത്മവിശ്വാസമാണ് വെല്ലുവിളികളെ നേരിടാനുള്ള ആയുധമെന്നോര്ക്കുക.



Click it and Unblock the Notifications
