Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
സൗഹൃദത്തിന്റെ വില മനസിലാക്കും രാശി
സൗഹൃദത്തിന്റെ വില മനസിലാക്കും രാശി
ദിവസങ്ങളുടെ തേരോട്ടത്തില്‍ നല്ലതും മോശവുമെല്ലാം നാണയത്തിന്റെ ഇരു വശങ്ങള് പോലെ നമ്മുക്കൊപ്പമെത്തും. ചിലതു നമുക്കു സന്തോഷം നല്‍കും, ചിലതു നിരാശപ്പെടുത്തും. നിരാശ നല്കുന്ന ചിലത് പിന്നീട് സന്തോഷമായി മാറാനും മതി.
ഇന്നത്തെ ദിവസം, അതായത് നവംബര്‍ 10 ഞായറാഴ്ചയിലെ രാശി ഫലം അറിയൂ.

ഏരീസ് അഥവാ മേട രാശി
ഏരീസ് അഥവാ മേട രാശിയ്ക്ക് ഇന്ന് അനുകൂല സാഹചര്യങ്ങളാണ് ഫലം. ലക്ഷ്യത്തില്‍ കേന്ദ്രീകരിയ്ക്കുകയെന്നതു മാത്രമേ വേണ്ടൂ. ബന്ധങ്ങള്‍ക്കും അനുകൂലമായ ദിവസമാണ്.

ടോറസ് അഥവാ ഇടവ രാശി
ടോറസ് അഥവാ ഇടവ രാശിയ്ക്ക് ഇന്ന് ഉന്മേഷം ഏറെ കുറവുള്ള ദിവസമാണ്. അസ്വസ്ഥതയും മടിയുമെല്ലാമുള്ള ദിവസമാണ്. സാധാരണ ചെയ്യുന്ന ജോലികള്‍, പ്രധാനപ്പെട്ട ജോലികള്‍ പോലും ശ്രദ്ധിയ്ക്കാത്ത ദിവസമാണ്. എങ്കിലും വൈകീട്ടോടെ വിജയമുണ്ടാകും.

ജെമിനി അഥവാ മിഥുന രാശി
ജെമിനി അഥവാ മിഥുന രാശിയ്ക്ക് ഇന്ന് പ്രണയത്തിനുള്ള ദിവസമാണ്. പെട്ടെന്ന് ആളുകളെ വിശ്വസിയ്ക്കുന്ന സ്വഭാവം പിന്നീട് നിങ്ങള്‍ക്കു ദോഷം വരുത്തും. അടുപ്പമുള്ള ആരെങ്കിലും ചതിയ്ക്കാനുള്ള സാധ്യതയുണ്ട്.

ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശി
ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശിയ്ക്ക് ഇന്ന് കാര്യപ്രസക്തിയില്ലാത്ത ചില ആചാരങ്ങള്‍ പാലിയ്ക്കാന്‍ തീരുമാനിയ്ക്കേണ്ടി വരുന്ന ദിവസമാണ്. ഇതു വിജയകരമായി ചെയ്യുവാന്‍ സാധിയ്ക്കുകയും ചെയ്യും. വൈകിട്ട് ചെയ്യുന്ന കാര്യങ്ങൡ നിന്നും സന്തോഷം നേടാന്‍ സാധിയ്ക്കും.

ലിയോ അഥവാ ചിങ്ങ രാശി
ലിയോ അഥവാ ചിങ്ങ രാശിയ്ക്ക് ഇന്ന സെന്‍സിറ്റീവാകുന്ന, സംരക്ഷണം ആഗ്രഹിയ്ക്കുന്ന ദിവസമാണ്. ജോലിയില്‍ ആവശ്യവും ഐക്യവുമുണ്ടാകുന്ന ദിവസവും. കുടുംബവുമായി സമയം ചെലവഴിയ്ക്കും.

വിര്‍ഗോ അഥവാ കന്നി രാശി
വിര്‍ഗോ അഥവാ കന്നി രാശിയ്ക്ക് ഇന്ന് പാര്‍ട്നര്‍ഷിപ്പും ധന സംബന്ധമായ കാര്യങ്ങളുമെല്ലാം തന്നെ ദിവസം തിരക്കിലാക്കും. ജോലിയാകും കൂടുതല്‍ പ്രധാന്യം നല്കുന്ന ഒന്ന്.

ലിബ്ര അഥവാ തുലാം രാശി
ലിബ്ര അഥവാ തുലാം രാശിയ്ക്ക് ഇന്ന് പ്രണയിക്കുന്നവരെ പ്രൊപ്പോസ് ചെയ്യുന്ന ദിവസമാണ്. പങ്കാളിയ്ക്കൊപ്പം നല്ല ഓര്‍മകള്‍ പങ്കു വയ്ക്കുന്ന ദിവസവുമാണ്.

സ്കോര്‍പിയോ അഥവാ വൃശ്ചിക രാശി
സ്കോര്‍പിയോ അഥവാ വൃശ്ചിക രാശിയ്ക്ക് ഇന്ന് ജോലിക്കൂടുതലും സമയക്കുറവും വലയ്ക്കുന്ന ദിവസമാണ്. ഇത് അസ്വസ്ഥതയുണ്ടാക്കും. സൗഹൃദങ്ങള്‍ കാരണം ഇത്തരം തോന്നലുകളില്‍ നിന്നും ശ്രദ്ധ തിരിയ്ക്കാം.

സാജിറ്റേറിയസ് അഥവാ ധനു രാശി
സാജിറ്റേറിയസ് അഥവാ ധനു രാശിയ്ക്ക് ഇന്ന് നിങ്ങളുടെ ആധിപത്യം ചോദ്യം ചെയ്യപ്പെടാതിരിയ്ക്കുവാന് ശ്രമിയ്ക്കുന്ന ദിവസമാണ്. ജോലിയിലെ നിങ്ങളുടെ ആത്മാര്‍ത്ഥതയ്ക്ക് സഹപ്രവര്‍ത്തകരുടെ അഭിനന്ദനം നേടും. ധന നേട്ടങ്ങളുണ്ടാകും.

കാപ്രിക്കോണ്‍ അഥവാ മകര രാശി
കാപ്രിക്കോണ്‍ അഥവാ മകര രാശിയ്ക്ക് ഇന്ന് പുതു സംരംഭങ്ങള്‍ക്കു ചേര്‍ന്ന ദിവസമാണ്. എന്നിരുന്നാലും അധ്വാനവും പ്രധാനമാണ്. പ്രിയപ്പെട്ടവര്‍ക്കൊപ്പം സമയം ചെലവഴിയ്ക്കുന്നതു ഗുണം നല്‍കും.

അക്വേറിയസ് അഥവാ കുംഭ രാശി
അക്വേറിയസ് അഥവാ കുംഭ രാശിയ്ക്ക് ഇന്ന് കൂട്ടുകാരുടെ വില മനസിലാക്കുന്ന ദിവസമാണ്. നിങ്ങളുടെ ആശയ വിനിമയത്തിനുള്ള കഴിവ് ജോലിയില്‍ സഹായിക്കും. ഇതു വീട്ടിലും ഗുണം ചെയ്യും.

പീസസ് അഥവാ മീന രാശി
പീസസ് അഥവാ മീന രാശിയ്ക്ക് ഇന്ന് നിങ്ങള്‍ക്ക് കാര്യങ്ങള്‍ വ്യക്തമാകുന്ന, സംശയങ്ങള്‍ നീങ്ങുന്ന ദിവസമാണ്. പ്രശ്നപരിഹാരത്തിനായി പ്രവര്‍ത്തിയ്ക്കും. പുതിയ കാര്യങ്ങള്‍ തുടങ്ങുമ്പോള്‍ ശ്രദ്ധിയ്ക്കണം. ചിന്തിച്ചു മാത്രം പ്രവര്‍ത്തിയ്ക്കുക.



Click it and Unblock the Notifications
