Latest Updates
-
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം!
സ്ത്രീകള്‍ക്കെതിരായ അക്രമം; നടപടി ഉടന്‍
സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ പോലീസിന്റെ നിര്‍ബന്ധിത നടപടി ഉറപ്പാക്കുന്നതിന് എംഎച്ച്എ സംസ്ഥാനങ്ങള്‍ക്ക് ഉപദേശം നല്കുന്നു. സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട നിയമങ്ങളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും കര്‍ശനമായി നടപ്പാക്കണമെന്നും വീഴ്ചയ്ക്ക് ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ആഭ്യന്തര മന്ത്രാലയം എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും നിര്‍ദേശം നല്കി. എന്തെങ്കിലും തകരാറുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അന്വേഷണം നടത്തുകയും അതിന് ഉത്തരവാദികളായ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുകയും വേണം എന്നാണ് പറയുന്നത്.

കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവ് പ്രകാരം, എല്ലാ സംസ്ഥാനങ്ങളും എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്, ഫോറന്‍സിക് പരിശോധനയ്ക്കുള്ള തെളിവുകളുടെ ശേഖരണം, ലൈംഗികാതിക്രമ തെളിവുകളുടെ ശേഖരം (എസ്ഇസി) കിറ്റ്, രണ്ട് മാസത്തിനുള്ളില്‍ ലൈംഗികാതിക്രമ കേസുകളില്‍ അന്വേഷണം പൂര്‍ത്തിയാക്കുക, കുറ്റവാളികളെ തിരിച്ചറിയുന്നതിനും ട്രാക്കുചെയ്യുന്നതിനുമുള്ള ലൈംഗിക കുറ്റവാളികളെക്കുറിച്ചുള്ള ദേശീയ ഡാറ്റാബേസ് എന്നിവ നിര്‍ബന്ധമായും അധികാരികള്‍ ശ്രദ്ധിക്കേണ്ടതാണ്.
ഒരു പോലീസ് സ്റ്റേഷന്റെ അധികാരപരിധിക്ക് പുറത്താണ് കുറ്റകൃത്യം ചെയ്യുന്നതെങ്കില്‍, ഇരയ്ക്ക് 'സീറോ എഫ്ഐആര്‍' ഫയല്‍ ചെയ്യാന്‍ കഴിയും. എന്നിരുന്നാലും, നിയമത്തില്‍ കര്‍ശനമായ വ്യവസ്ഥകളും നിരവധി നടപടികളും സ്വീകരിച്ചിട്ടുണ്ടെങ്കിലും,പലപ്പോഴും സ്ത്രീ സുരക്ഷ വളരെയധികം വെല്ലുവിളികള്‍ നേരിടുന്ന ഒന്ന് തന്നെയായി മാറുന്നുണ്ട്. പ്രത്യേകിച്ചും സ്ത്രീ സുരക്ഷയുടെ പശ്ചാത്തലത്തില്‍. ഹത്റാസില്‍ 19 വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊന്ന സംഭവത്തില്‍ അന്വേഷണം നടത്തിയതിന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പ്രതിപക്ഷ പാര്‍ട്ടികളുടെയും പ്രവര്‍ത്തകരുടെയും വിമര്‍ശനങ്ങള്‍ നേരിടുന്ന സമയത്താണ് സര്‍ക്കാരിന്റെ ഈ ഉത്തരവ്.



Click it and Unblock the Notifications
