For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബീജത്തിന് ജീവനില്ലെങ്കിലും ഗര്‍ഭധാരണം സാധ്യം

By Aparna
|

ഗര്‍ഭധാരണത്തിന് എന്തെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങള്‍ നേരിടുമ്പോഴാണ് പലരും ഡോക്ടറെ കാണുന്നതിനും സ്വയം പരിശോധനക്ക് വിധേയമാവുകയും ചെയ്യുന്നത്. സ്ത്രീകളിലാണെങ്കില്‍ വന്ധ്യതക്ക് പല വിധത്തിലുള്ള കാരണങ്ങള്‍ ഉണ്ട്. എന്നാല്‍ പുരുഷന്‍മാരില്‍ ബീജത്തിന്റെ തകരാറ് വളര്‍ച്ചക്കുറവ് ആരോഗ്യമില്ലായ്മ ചലനശേഷിയില്ലായ്മ തുടങ്ങിയ പ്രശ്‌നങ്ങളാണ് വന്ധ്യതയിലേക്ക് എത്തിക്കുന്നത്. എന്നാല്‍ പുരുഷ ബീജവുമായി ബന്ധപ്പെട്ട് പുരുഷന് പോലും അറിയാത്ത ചില കാര്യങ്ങള്‍ ഉണ്ട്.

കുഞ്ഞ് ആണോ പെണ്ണോ; തീരുമാനം പുരുഷബീജത്തിന്‍റേത്കുഞ്ഞ് ആണോ പെണ്ണോ; തീരുമാനം പുരുഷബീജത്തിന്‍റേത്

പുരുഷബീജത്തിന്റെ ആരോഗ്യം എണ്ണം ചലന ശേഷി എന്നിവയെല്ലാം വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. എന്തൊക്കെയാണ് ഇത്തരത്തില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ എന്ന് നമുക്ക് നോക്കാവുന്നതാണ്. പുരുഷ ബീജവുമായി ബന്ധപ്പെട്ട് അറിയേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

 ബീജം ജീവനില്ലാത്തത്

ബീജം ജീവനില്ലാത്തത്

നിങ്ങളുടെ ബീജത്തിന് ജീവനില്ലെങ്കില്‍ പോലും പലപ്പോഴും ഗര്‍ഭധാരണം സംഭവിക്കുന്നുണ്ട്.. ഐവിഎഫ് പോലുള്ള കാര്യങ്ങള്‍ക്ക് വേണ്ടിയാണ് ഇവ ഉപയോഗിക്കുന്നത്. ഇന്‍വിട്രോ ഫെര്‍ട്ടിലൈസേഷനിലാണ് ഇവ ഉപയോഗിയ്ക്കാവുന്നത്. ഇത് ഗര്‍ഭിണിയാവുന്നതിന് സ്ത്രീയെ സഹായിക്കുന്നു.

കട്ടിയുള്ള ശുക്ലം കൂടുതല്‍ ഫലഭൂയിഷ്ഠമാണ്

കട്ടിയുള്ള ശുക്ലം കൂടുതല്‍ ഫലഭൂയിഷ്ഠമാണ്

കട്ടിയുള്ള ശുക്ലം കൂടുതല്‍ പ്രത്യുത്പാദന ശേഷിയുള്ളതാണ് എന്ന് അര്‍ത്ഥമില്ല. ശുക്ലം യോനിയില്‍ പ്രവേശിക്കുമ്പോള്‍ അവ സെര്‍വിക്കല്‍ മ്യൂക്കസുമായി സമ്പര്‍ക്കം പുലര്‍ത്തുന്നു. സെര്‍വിക്കല്‍ മ്യൂക്കസ് രണ്ട് കാര്യങ്ങള്‍ ചെയ്യുന്നു: സംരക്ഷിക്കുകയും നിരസിക്കുകയും ചെയ്യുന്നു. ഇത് യോനിയിലെ അസിഡിറ്റിയില്‍ നിന്ന് ശുക്ലത്തെ സംരക്ഷിക്കുകയും ബീജത്തെ നിരസിക്കുകയും ചെയ്യുന്നു, അവയുടെ ആകൃതിയും ചലന ശേഷിയും മൂലമാണ് അണ്ഡവുമായി സംയോജിച്ച് ഗര്‍ഭധാരണം സംഭവിക്കുന്നത്.

മരിച്ച ശേഷം ഗര്‍ഭധാരണം

മരിച്ച ശേഷം ഗര്‍ഭധാരണം

പങ്കാൡയുടെ മരണ ശേഷവും സ്ത്രീകളില്‍ ഗര്‍ഭധാരണത്തിന് സ്‌പേം സൂക്ഷിച്ച് വെക്കുന്നുണ്ട്. എന്നാല്‍ നമ്മുടെ രാജ്യത്ത് ഇതിന് വളരെ അധികം ഫോര്‍മാലിറ്റികള്‍ ഉണ്ട്. പക്ഷേ വിദേശ രാജ്യങ്ങളില്‍ ഇന്നും ഇത് പിന്തുടരുന്നവര്‍ ധാരാളമുണ്ട്. ഇത്തരം കാരണങ്ങള്‍ കൊണ്ട് തന്നെ ഇന്നും വിദേശ രാജ്യങ്ങളില്‍ പല വിധത്തില്‍ ഇത്തരത്തിലുള്ള ചികിത്സകള്‍ നല്‍കുന്നുണ്ട്.

ബീജത്തിന്റെ ആയുസ്സ് എത്ര ദിവസം

ബീജത്തിന്റെ ആയുസ്സ് എത്ര ദിവസം

ഒരു ബീജത്തിന്റെ ആയുസ്സ് എത്രയാണ് എന്നുള്ളത് അറിഞ്ഞിരിക്കേണ്ടതാണ്. ഒരു സ്ത്രീയ്ക്കുള്ളില്‍ ബീജങ്ങള്‍ അഞ്ചു ദിവസം വരെയാണ് ആയുസോടെയിരിയ്ക്കുന്നത്. ഒരു സെക്കന്റില്‍ ഒരു പുരുഷന്‍ 1500 ബീജങ്ങള്‍ ഉല്‍പാദിപ്പിയ്ക്കുന്നുവെങ്കിലും ഓരോ ബീജവും പൂര്‍ണവളര്‍ച്ചയെത്താന്‍ മാസങ്ങള്‍ പിടിയ്ക്കും. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ ഏതൊരാളും അറിയേണ്ടതാണ്.

ക്രോമസോം ഘടന

ക്രോമസോം ഘടന

ബീജത്തിന്റെ ക്രോമസോം ഘടന വളരെയധികം പ്രാധാന്യമര്‍ഹിക്കുന്നതാണ്. ഇതില്‍ ക്രോമസോം എക്സ്, വൈ എന്നിവ അടങ്ങിയതാണ്. ഇതനുസരിച്ചാണ് പെണ്‍കുഞ്ഞോ ആണ്‍കുഞ്ഞോയെന്നും തീരുമാനിക്കപ്പെടുന്നത്. അതായത് പുരുഷന്റെ ബീജോത്പാദനത്തിന്റെ കണക്കനുസരിച്ചും ബീജത്തിന്റെ ആരോഗ്യമനുസരിച്ചുമാണ് പെണ്‍കുഞ്ഞാണോ ആണ്‍കുഞ്ഞാണോ എന്ന് തീരുമാനിക്കുക. ആണ്‍കുഞ്ഞാണെങ്കില്‍ പുരുഷന്റെ ക്രോമസോം ആണ് തീരുമാനിക്കപ്പെടുന്നത്.

സ്വയംഭോഗം ചെയ്യുന്നത് നല്ലതോ

സ്വയംഭോഗം ചെയ്യുന്നത് നല്ലതോ

സ്വയംഭോഗം ചെയ്യുന്നത് ആരോഗ്യത്തിന് പ്രതിസന്ധിയുണ്ടാവുന്നുണ്ടോ ഇല്ലയോ എന്ന കാര്യം അറിഞ്ഞിരിക്കേണ്ടതാണ്. പലപ്പോഴും സ്വയംഭോഗം മിതമാണെങ്കില്‍ അത് ആരോഗ്യത്തിന് വളരെ നല്ലതാണ്. ഇത് ബീജങ്ങള്‍ക്കും ആരോഗ്യകരമാണ്. എന്നാല്‍ സ്വയംഭോഗം അമിതമാവുകയാണെങ്കില്‍ അത് ആരോഗ്യത്തിന് വളരെയധികം ദോഷം ചെയ്യുന്നതാണ്. ആരോഗ്യപരമായും മാനസികപരമായും ഇത് പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. അതുകൊണ്ട് മിതമായ സ്വയംഭോഗമാണ് ഏറ്റവും അത്യാവശ്യം.

അമിത ചൂട് ശ്രദ്ധിക്കണം

അമിത ചൂട് ശ്രദ്ധിക്കണം

അമിത ചൂട് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഇത് ബീജങ്ങള്‍ക്ക് ആരോഗ്യം ഇല്ലാതാക്കുകയും ചില പുരുഷന്‍മാരില്‍ ബീജോത്പാദനത്തിന് തന്നെ പ്രതിസന്ധി ഉണ്ടാക്കുകയും ചെയ്യുന്നുണ്ട്.ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ചൂടുള്ള കാലാവസ്ഥയിലും സമയത്തുമാണ് ബീജോല്‍പാദനം കുറയുക. തണുത്ത അന്തരീക്ഷത്തിലും കാലാവസ്ഥയിലും ഇത് കൂടും. അതുകൊണ്ട് കാലാവസ്ഥയും ദീര്‍ഘനേരം യാത്ര ചെയ്യുന്നതും എല്ലാം ഇത്തരത്തില്‍ പ്രതിസന്ധി ഉണ്ടാക്കുന്നതാണ്.

ബീജത്തിന്റെ ഘടന

ബീജത്തിന്റെ ഘടന

ബീജങ്ങള്‍ക്ക് സാധാരണയായി ഒരു തലയും നടുഭാഗവും വാലുമാണുള്ളത്. എന്നാല്‍ ചിലവയ്ക്ക് രണ്ടു തലയും വാലുമെല്ലാമുണ്ടാകും. ഇവ അണ്ഡവുമായി കൂടിച്ചേര്‍ന്ന് ഭ്രൂണോല്‍പാദനം നടത്താനുള്ള സാധ്യത കുറവുമാണ്. അതുകൊണ്ട് ഇത്തരം ബീജങ്ങള്‍ പലപ്പോഴും ഗര്‍ഭധാരണ സാധ്യത കുറക്കുന്നു. അതുകൊണ്ട് ബീജത്തിന്റെ ആരോഗ്യ വര്‍ദ്ധനവിനും ചലന ശേഷിക്കും വേണ്ടി ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്. ഇത്തരം കാര്യങ്ങള്‍ വളരെയധികം പ്രധാനപ്പെട്ടത് തന്നെയാണ്.

English summary

Crazy Things About Sperm Everyone Should Know

Here in this article we are discussing about the crazy things about sperm everyone should know. Take a look.
Story first published: Wednesday, June 3, 2020, 18:22 [IST]
X