For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കേരളത്തില്‍ കോവിഡ് വാക്‌സിന്‍ ലഭ്യമാകുന്ന സെന്ററുകള്‍

|

രാജ്യത്ത് രണ്ടാംഘട്ട കൊറോണ വൈറസ് വാക്‌സിനേഷന്‍ പുരോഗമിക്കുകയാണ്. 60 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കും 45 നും 59 നും ഇടയില്‍ പ്രായമുള്ള മറ്റ് രോഗബാധിതര്‍ക്കുമാണ് വാക്‌സിനേഷന്‍. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദേശമനുസരിച്ച് സര്‍ക്കാര്‍ ആശുപത്രികളിലും തിരഞ്ഞെടുത്ത സ്വകാര്യ ആശുപത്രികളിലും വാക്സിനെടുക്കാന്‍ സൗകര്യമുണ്ടാകും. സര്‍ക്കാര്‍ ആശുപത്രികളില്‍ വാക്സിനേഷന്‍ സൗജന്യമാണ്. ഈ സാഹചര്യത്തില്‍ പലര്‍ക്കും സംശയം എങ്ങനെ ഇതിന് രജിസ്റ്റര്‍ ചെയ്യാമെന്നും എവിടെ വാക്‌സിന്‍ ലഭിക്കുമെന്നുമൊക്കെയായിരിക്കും.

Most read: കോവിഡ് രക്തപ്രവാഹത്തെ ബാധിക്കുന്ന ലക്ഷണങ്ങള്‍Most read: കോവിഡ് രക്തപ്രവാഹത്തെ ബാധിക്കുന്ന ലക്ഷണങ്ങള്‍

വാക്‌സിനേഷന് രജിസ്റ്റര്‍ ചെയ്യേണ്ട വിധം

വാക്‌സിനേഷന് രജിസ്റ്റര്‍ ചെയ്യേണ്ട വിധം

കോവിഡ് വാക്‌സിനേഷന്‍ ലഭിക്കുന്നതിനായി നിങ്ങള്‍ക്ക് സ്വയം രജിസ്സ്റ്റര്‍ ചെയ്യാന്‍ കഴിയും. കോ-വിന്‍ (Co-WIN) മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയാണ് രജിസ്‌ട്രേഷന്‍. മാര്‍ച്ച് 1 മുതല്‍ കോ-വിന്‍ ആപ്ലിക്കേഷന്റെ പുതിയ പതിപ്പില്‍ ഇതിനായി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

കോവിന്‍ ആപ്ലിക്കേഷന്‍

കോവിന്‍ ആപ്ലിക്കേഷന്‍

അപ്ലിക്കേഷന്‍ സ്റ്റോറില്‍ നിന്ന് കോവിന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുകയോ cowin.gov.in സന്ദര്‍ശിക്കുകയോ ചെയ്യുക. രജിസ്റ്റര്‍ ചെയ്യുന്നതിന് മൊബൈല്‍ നമ്പറോ ആധാര്‍ നമ്പറോ മറ്റേതെങ്കിലും സര്‍ക്കാര്‍ തിരിച്ചറിയല്‍ നമ്പറോ നല്‍കണം. രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞാല്‍, സമീപത്തുള്ള വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ കാണാം. കോ-വിന്‍ 2.0 ആപ്ലിക്കേഷന്‍ ജി.പി.എസുമായി ബന്ധിപ്പിച്ചതായതിനാല്‍ ഒരു വ്യക്തിയുടെ മൊബൈല്‍ ലൊക്കേഷന്‍ അടിസ്ഥാനമാക്കി സമീപത്തുള്ള കോവിഡ് വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ കാണാന്‍ സാധിക്കും. സൗകര്യമനുസരിച്ച് കേന്ദ്രവും സമയവും തിരഞ്ഞെടുക്കാം.

Most read:ഈ ലക്ഷണങ്ങളുണ്ടോ? എങ്കില്‍ കോവിഡ് പരിശോധന നടത്തണംMost read:ഈ ലക്ഷണങ്ങളുണ്ടോ? എങ്കില്‍ കോവിഡ് പരിശോധന നടത്തണം

രജിസ്റ്റര്‍ ചെയ്യാതെ വാക്‌സിന്‍

രജിസ്റ്റര്‍ ചെയ്യാതെ വാക്‌സിന്‍

രജിസ്‌ട്രേഷന്‍ ഇല്ലാതെയും വാക്‌സിന്‍ കേന്ദ്രത്തില്‍ നിന്ന് വാക്‌സിന്‍ എടുക്കാം. ഓരോ ദിവസവും ഓരോ ക്വാട്ട നിശ്ചയിച്ചിട്ടുണ്ട്. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തവര്‍ക്ക് 40 ശതമാനം ഡോസും അല്ലാത്തവര്‍ക്ക് 60 ശതമാനവും കരുതിവയ്ക്കാന്‍ നിര്‍ദേശമുണ്ട്.

പണം നല്‍കേണ്ടതുണ്ടോ ?

പണം നല്‍കേണ്ടതുണ്ടോ ?

കൊവിഡ് വാക്‌സിന്‍, സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യമാണെങ്കിലും സ്വകാര്യ ആശുപത്രികളില്‍ ഫീസായി 250 രൂപ നല്‍കേണ്ടി വരും. രണ്ട് ഡോസുകളാണ് സ്വീകരിക്കേണ്ടത്.

വാക്‌സിന്‍ ലഭിക്കുന്ന കേരളത്തിലെ ചില സെന്ററുകള്‍

വാക്‌സിന്‍ ലഭിക്കുന്ന കേരളത്തിലെ ചില സെന്ററുകള്‍

TSC Hospital Private Limited, N.H By pass road, S N Nagar, Kulathoor, Thiruvananthapuram

Attukal Devi Institute of Medical Sciences Ltd., Attukal, Manacaud Po., Thiruvananthapuram, Kerala 695009

India Hospitals, Gandhari Amman Kovil Rd, Santhi Nagar, Thampanoor, Thiruvananthapuram, Kerala 695001

Goutham Hospital, PB No. 868, Panayappilly, Kochi - 682 005

Silverline Hospital # 53/307 A, K P Vallon Road, Kadavanthara P O., Kochi: 682020

Lakshmi Hospital, Diwan's Road, Ernakulam: 682016

K.P.M Eye Hospital, Hospital Road, Ernakulam

DR Jacob's Eye Care Hospital, Stadium Link Road, Kaloor Jawaharlal Nehru International Stadium, Ernakulam

Comtrust Charitable Trust Eye Hospital, Mini Bypass Rd, Puthiyara, Kozhikode

Puthalath Eye Hospital (A unit of North South Eye Care Associates Pvt. Ltd), 27/1239 C, C1, C2, Mini Bypass Road, Kalluthankadavu, Puthiyara P O., Kozhikode

DR. BINU'S SUN RISE EYE CARE, 5/735-13, Chettipeedika, Pallikunnu PO., Kannur : 670 004 Kannur Kerala

നിങ്ങളുടെ സമീപത്തുള്ള സെന്ററുകള്‍ അറിയാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യൂ

https://dhs.kerala.gov.in/route-map/

English summary

COVID-19 vaccinations in Kerala : Full list of government, private hospitals in Malayalam

COVID-19 vaccinations in Kerala: Here are the Full list of government, private hospitals in Malayalam. Take a look.
X
Desktop Bottom Promotion